ഇത് വിചിത്ര നഗരങ്ങള്‍; കാഴ്ചകൾ തേടി സഞ്ചാരികള്‍
സന്തോഷവും സമാധാനവും മാത്രം ആഗ്രഹിച്ച് യാത്ര ചെയ്യുന്നവരല്ല എല്ലാ സഞ്ചാരികളും. തികച്ചും വ്യത്യസ്തമായ അനുഭവം തേടുന്ന പലരും വിചിത്രവും ഞെട്ടിക്കുന്നതുമായ ഇടങ്ങളിലായിരിക്കും എത്തിപ്പെടുക. മനുഷ്യന്റെ തലയോട്ടികളും എല്ലുകളും കൊണ്ടുള്ള അലങ്കാരങ്ങളും പ്രേതങ്ങളെപ്പോലെ തൂങ്ങിക്കിടക്കുന്ന പാവകളുള്ള കാടും

സന്തോഷവും സമാധാനവും മാത്രം ആഗ്രഹിച്ച് യാത്ര ചെയ്യുന്നവരല്ല എല്ലാ സഞ്ചാരികളും. തികച്ചും വ്യത്യസ്തമായ അനുഭവം തേടുന്ന പലരും വിചിത്രവും ഞെട്ടിക്കുന്നതുമായ ഇടങ്ങളിലായിരിക്കും എത്തിപ്പെടുക. മനുഷ്യന്റെ തലയോട്ടികളും എല്ലുകളും കൊണ്ടുള്ള അലങ്കാരങ്ങളും പ്രേതങ്ങളെപ്പോലെ തൂങ്ങിക്കിടക്കുന്ന പാവകളുള്ള കാടും ആണവദുരന്തം കൊണ്ടും യുദ്ധങ്ങള്‍ കൊണ്ടും മനുഷ്യന് എന്നെന്നേക്കുമായി ഉപേക്ഷിച്ചു പോയ പ്രദേശങ്ങളുമൊക്കെ ഇന്ന് പല സഞ്ചാരികളുടേയും ഇഷ്ട കേന്ദ്രങ്ങളാണ്. അത്തരം ചില വിചിത്ര സ്ഥലങ്ങളെക്കുറിച്ച് അറിയാം.
സെഡ്ലെക് ഒസ്വാറെ, പ്രേഗ്
പ്രേഗില്‍നിന്ന് ഒരു മണിക്കൂര്‍ യാത്രാദൂരത്തിലുള്ള റോമന്‍ കാത്തലിക് ചാപ്പലാണ് സെഡ്ലെക് ഒസ്വാറെ. ഇവിടെ 40,000 മുതല്‍ 70,000 വരെ മനുഷ്യരുടെ അസ്ഥികള്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. മനുഷ്യ അസ്ഥികള്‍ കൊണ്ട് കലാപരമായി അലങ്കരിച്ചിട്ടുള്ള ഇത്തരം അധികം സ്ഥലങ്ങളില്ല. പ്രതിവര്‍ഷം രണ്ട് ലക്ഷം സന്ദര്‍ശകരെത്തുന്ന, ചെക് റിപ്പബ്ലിക്കിലെ തന്നെ ഏറ്റവും പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്.
പ്രിപ്യാറ്റ്, യുക്രെയ്ന്
ചെര്‍ണോബില്‍ ആണവ ദുരന്തത്തെക്കുറിച്ച് കേട്ടിട്ടുള്ളവര്‍ പ്രിപ്യാറ്റ് നഗരത്തെക്കുറിച്ചും കേട്ടിരിക്കും. ചെര്‍ണോബില്‍ ദുരന്തത്തെ തുടര്‍ന്ന് മനുഷ്യര്‍ ഒഴിഞ്ഞുപോയ നഗരമാണ് പ്രിപ്യാറ്റ്. ചെര്‍ണോബില്‍ ആണവ പ്ലാന്റിലെ ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി വേണ്ടി 1970ല്‍ സ്ഥാപിച്ച ഈ നഗരം പ്ലാന്റിലെ ആണവ ചോര്‍ച്ചയെ തുടര്‍ന്ന് വിജനമാവുകയായിരുന്നു.
ഒരു ആണവ ദുരന്തമുണ്ടായാല്‍ എങ്ങനെയാണ് ഘടികാരങ്ങള്‍ നിലച്ചുപോവുന്നതെന്ന് പ്രിപ്യാറ്റിലെത്തിയാല്‍ ഇന്നും കണ്ടറിയാനാവും. 2019ല്‍ രണ്ട് ലക്ഷത്തോളം പേരാണ് പ്രിപ്യാറ്റിലേക്ക് സന്ദര്‍ശകരായെത്തിയത്.
ഇസ്ല ഡി ലാസ് മുനെകാസ്, മെക്സികോ
വിചിത്രവും പേടിപ്പിക്കുന്നതുമായ രീതിയില്‍ മരങ്ങളില്‍ പാവകള്‍ തൂങ്ങിക്കിടക്കുന്ന ദ്വീപാണ് ഇസ്ല ഡി ലാസ് മുനെകാസ്. ഇവിടേക്കും സഞ്ചാരികള്‍ ധാരാളമായി എത്താറുണ്ട്. ഈ ദ്വീപിന്റെ ഉടമയായിരുന്ന ജൂലിയന്‍ സന്റാന ബരേര ഒരിക്കല്‍ ഒരു പെണ്‍കുട്ടി പാവയ്ക്കു വേണ്ടി ഉറക്കെ കരയുന്നതു കേട്ടു. ആ നിലവിളി കേട്ടിടത്തേക്ക് അയാള്‍ വന്നു നോക്കിയപ്പോള്‍ വെള്ളത്തില്‍ മുങ്ങി മരിച്ച ഒരു പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടത്. അടുത്തു തന്നെ ഒരു പാവയുമുണ്ടായിരുന്നു. ആ പാവയെ അയാള്‍ അടുത്തുള്ള മരത്തില്‍ തൂക്കിയിട്ടു. അയാള്‍ ആ ദ്വീപിലേക്ക് പിന്നീട് വന്നപ്പോള്‍ മറ്റൊരു പാവ കൂടി മറ്റൊരു മരത്തില്‍ തൂങ്ങിക്കിടക്കുന്നതു കണ്ടു.
ഇതേ സ്ഥലത്തുവച്ചു തന്നെ ജൂലിയനും 2001ല്‍ ഹൃദയാഘാതം മൂലം മരിച്ചു. ആ പെണ്‍കുട്ടിയുടെ ആത്മാവാണ് ജൂലിയന്റെ മരണത്തിന് കാരണമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. 1950 കള്‍ മുതല്‍ തന്നെ ഈ ദ്വീപില്‍ പല രൂപത്തിലും നിറത്തിലുമുള്ള പാവകള്‍ തൂക്കിയിടുന്നത് പതിവാണെന്നും പറയപ്പെടുന്നുണ്ട്.
English Summary: Mysterious Places on Earth to Explore