ഇപ്പോൾ ട്രെൻഡ് സ്കൈഡൈവിങ്ങോ? ആകാശത്തിലൂടെ പറന്ന് നടി റെബ മോണിക്ക ജോൺ
ആകാശത്തിലൂടെ പറക്കുന്നത് ഇപ്പോള്‍ തരംഗമായിമാറിയിരിക്കുകയാണ്. സെലിബ്രിറ്റികളടക്കം സഞ്ചാരികളുടെയും ബക്കറ്റ്ലിസ്റ്റിലുള്ള വിനോദമാണ് സ്കൈഡൈവിങ്. ഇൗ കഴിഞ്ഞിടയ്ക്ക് സാനിയ ഇയ്യപ്പനും അഞ്ജു കുര്യനുമൊക്കെ സ്കൈഡൈവിങ് നടത്തിയ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മലയാളികളുടെ

ആകാശത്തിലൂടെ പറക്കുന്നത് ഇപ്പോള്‍ തരംഗമായിമാറിയിരിക്കുകയാണ്. സെലിബ്രിറ്റികളടക്കം സഞ്ചാരികളുടെയും ബക്കറ്റ്ലിസ്റ്റിലുള്ള വിനോദമാണ് സ്കൈഡൈവിങ്. സാനിയ ഇയ്യപ്പനും അഞ്ജു കുര്യനുമൊക്കെ സ്കൈഡൈവിങ് നടത്തിയ വിഡിയോയും ചിത്രങ്ങളും അടുത്തിടെ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മലയാളികളുടെ പ്രിയ താരം റെബ മോണിക്ക ജോണും സ്കൈഡൈവിങ് നടത്തുന്ന ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ്.
ദുബായിലാണ് റെബ സ്കൈഡൈവിങ് നടത്തിയത്. ചിരിച്ച മുഖത്തോടെയുള്ള താരത്തിനെ ചിത്രങ്ങളിൽ കാണാം. അനുഭവങ്ങൾ നിങ്ങളെ ജീവിതപാഠങ്ങൾ പഠിപ്പിക്കുമ്പോൾ എന്നും ചിത്രങ്ങൾക്കൊപ്പം റെബ കുറിച്ചിട്ടുണ്ട്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് റെബ മോണിക്ക ജോൺ. യാത്രയുടെ നിരവധി ചിത്രങ്ങളും വിഡിയോയുമാണ് ആരാധകർക്കായി സോഷ്യൽമീഡിയൽ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ ദിവസം ബാലിയാത്രയുടെ ഒാർമ ചിത്രവും റെബ പോസ്റ്റ് ചെയ്തിരുന്നു. ആദ്യ വിവാഹ വാർഷികം ബാലിയിലായിരുന്നു ആഘോഷമാക്കിയത്. അതിമനോഹരമായ നിരവധി ചിത്രങ്ങളും വിഡിയോയും ആരാധകർക്കായി പങ്കുവച്ചിട്ടുണ്ടായിരന്നു. 'ഇതുവരെയുള്ള എന്റെ മികച്ച ദിവസങ്ങൾക്ക് നന്ദി , ഒരുപാട് സന്തോഷമുണ്ട്,ഞാൻ ഒരിക്കലും ചിന്തിക്കാത്ത വിധത്തിൽ നീ എന്റെ ജീവിതം മികച്ചതാക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു, ഇന്നും എല്ലാ ദിവസവും' പങ്കുവച്ച ചിത്രത്തിനൊപ്പം റെബ കുറിച്ചിരുന്നു. ഇപ്പോൾ ദുബായിൽ നിന്നുള്ള സ്കൈഡൈവിങ്ങാണ് ഏറ്റവും പുതിയതായി പങ്കുവച്ചിരിക്കുന്നത്.
സാഹസിക പ്രേമികള്‍ക്കിടയില്‍ ഏറെ പ്രിയമുള്ള ഒരു വിനോദമാണ് ആകാശത്ത് പറക്കാനാവുന്ന സ്കൈ ഡൈവിങ്. സ്കൈ ഡൈവിങ് ചെയ്യാനായി, ഇൻഡോർ, ഔട്ട്ഡോർ ഓപ്ഷനുകൾ ലഭ്യമാണ് ദുബായില്‍. ഔട്ട്‌ഡോർ സ്കൈ ഡൈവിങ്ങിനായി, പാം ജുമൈറ ദ്വീപ്, ബുർജ് അൽ അറബ്, അറ്റ്‌ലാന്റിസ് ഹോട്ടൽ എന്നിവയുടെ കാഴ്ച നല്‍കുന്ന പാം സോൺ, ഒരു വശത്ത് സമുദ്രത്തിന്റെയും മറുവശത്ത് മരുഭൂമിയുടെയും അതുല്യമായ കാഴ്ചയൊരുക്കുന്ന ഡെസേർട്ട് സോൺ എന്നിങ്ങനെ രണ്ടു സോണുകള്‍ ആണ് ഉള്ളത്. ഒരു പ്രൊഫഷണൽ സ്കൈഡൈവറിനൊപ്പമായിരിക്കും ആകാശയാത്ര. രജിസ്റ്റർ ചെയ്ത ശേഷം, എല്ലാ സുരക്ഷാ നടപടികളും സജ്ജീകരിച്ച്, മുഴുവൻ പ്രക്രിയയും വിശദീകരിച്ചുകഴിഞ്ഞാൽ, സഞ്ചാരികളെ 13,000 അടി ഉയരത്തിൽ ആകാശത്തേക്ക് കൊണ്ടുപോകും. ആദ്യത്തെ 60 സെക്കൻഡിൽ പാരച്യൂട്ടുമായി താഴേക്ക് ചാടും. ഏകദേശം 4-5 മിനിറ്റ് ആകാശത്തുകൂടി പറന്നുനടക്കാം.
ഔട്ട്ഡോർ സ്കൈ ഡൈവിങ്ങിനായി വലിയ തുക ചെലവഴിക്കാൻ ആഗ്രഹിക്കാത്തവർക്കും അത് പരീക്ഷിക്കാൻ ഭയപ്പെടുന്നവർക്കും അനുയോജ്യമായതാണ് ഇൻഡോർ സ്കൈഡൈവിങ്. ശക്തമായ ഫാനുകളുടെയും എയർ കണ്ടീഷണറുകളുടെയും സഹായത്തോടെയും ഫ്രീവിൽ സിമുലേഷനും അത്യാധുനിക സൗകര്യങ്ങളുമെല്ലാം ഉപയോഗിച്ചുമാണ് ഈ അനുഭവം ഒരുക്കുന്നത്. ഇന്‍ഫ്ലൈറ്റ് ദുബായ്, ഐഫ്ലൈ ദുബായ് എന്നിങ്ങനെയുള്ള കമ്പനികള്‍ ഈ അനുഭവം നല്‍കുന്നുണ്ട്.
English Summary: Reba Monica John shares- skydive Pictures from Dubai