മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായ നമിത പ്രമോദിന് സിനിമയും യാത്രകളുമാണ് ഏറെ ഇഷ്ടങ്ങൾ. സിനിമയുടെയും ഷോകളുടെയും ഭാഗമായി നിരവധി യാത്രകൾ ചെയ്തിട്ടുള്ള നമിതയ്ക്ക് താൻ നടത്തിയ യാത്രകളെക്കുറിച്ചു പറയുമ്പോൾ നൂറുനാവാണ്. ജീവിതത്തിലെ മനോഹരമായ മുഹൂര്‍ത്തങ്ങള്‍ എല്ലാംതന്നെ നമിത സോഷ്യല്‍മീഡിയയിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായ നമിത പ്രമോദിന് സിനിമയും യാത്രകളുമാണ് ഏറെ ഇഷ്ടങ്ങൾ. സിനിമയുടെയും ഷോകളുടെയും ഭാഗമായി നിരവധി യാത്രകൾ ചെയ്തിട്ടുള്ള നമിതയ്ക്ക് താൻ നടത്തിയ യാത്രകളെക്കുറിച്ചു പറയുമ്പോൾ നൂറുനാവാണ്. ജീവിതത്തിലെ മനോഹരമായ മുഹൂര്‍ത്തങ്ങള്‍ എല്ലാംതന്നെ നമിത സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ലണ്ടനില്‍ നിന്നുള്ള ചിത്രങ്ങളാണ് നമിത ഏറ്റവും പുതുതായി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. 

ADVERTISEMENT

നമിതയുടെ പിന്നിലായി പ്രശസ്തമായ ലണ്ടൻ ഐ എന്ന ഭീമാകാരമായ ഫെറിസ് വീൽ കാണാം. ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണചക്രമാണ്‌ ലണ്ടൻ ഐ. തേംസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ലണ്ടന്‍ ഐയെ മില്ലേനിയം വീൽ എന്നും വിളിക്കാറുണ്ട്. ഇതിനുമുകളില്‍ കയറിയാല്‍ ലണ്ടന്‍ നഗരക്കാഴ്ചകള്‍ ആസ്വദിക്കാം.

135 മീറ്റർ ഉയരമുള്ള ലണ്ടൻ ഐയില്‍, പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത 32 ക്യാപ്‌സ്യൂളുകൾ ഉണ്ട്, ഓരോന്നിനും ഒരേസമയം 25 പേരെ വരെ വഹിക്കാൻ ശേഷിയുണ്ട്. അര മണിക്കൂര്‍ നേരം ഇതിന് മുകളില്‍ കയറി കാഴ്ചകള്‍ ആസ്വദിക്കാം. തെളിഞ്ഞ ദിവസമാണെങ്കിൽ, സന്ദർശകർക്ക് ബക്കിംഗ്ഹാം കൊട്ടാരം, സെന്‍റ് പോൾസ് കത്തീഡ്രൽ, പാർലമെന്‍റ് ഭവനങ്ങൾ തുടങ്ങിയ പ്രശസ്തമായ ലാൻഡ്‌മാർക്കുകൾ ഉൾപ്പെടെ എല്ലാ ദിക്കുകളിലും 40 കിലോമീറ്റർ വരെ കാണാനാകും.ഒരു തവണ ഇതിന് മുകളില്‍ കയറാന്‍ 1200 രൂപയാണു ചാര്‍ജ്. എന്നിട്ടും വർഷം തോറും 35 ലക്ഷം ആളുകളാണ് ഇതിൽ കയറുന്നത്.

ADVERTISEMENT

ലണ്ടന്‍റെ ഐക്കോണിക് കാഴ്ചകളില്‍ ഒന്നായ ബിഗ്‌ബെന്നിന്‍റെ മുന്നില്‍ നിന്നുള്ള ചിത്രങ്ങളും ഈ കൂട്ടത്തില്‍ കാണാം. ക്ളോക്ക് ടവർ, ഗ്രേറ്റ് ബെൽ, ഗ്രേറ്റ് ക്ളോക്ക് എന്നിവ ചേർന്ന ഈ നാഴികമണിയുടെ നാദം കേട്ടാണു ലണ്ടൻ നഗരം ഉണരുകയും ഉറങ്ങുകയും ചെയ്യുന്നത്.

ADVERTISEMENT

വർഷത്തിലെ ഏത് സമയത്ത് സന്ദര്‍ശിച്ചാലും സഞ്ചാരികളെ ഒരിക്കലും നിരാശപ്പെടുത്താത്ത നഗരമാണ് ലണ്ടൻ. സന്ദർശിക്കാനുള്ള ഏറ്റവും നല്ല സമയം ഏപ്രിൽ മാസമാണ്. വസന്തകാലത്തിന്‍റെ വരവറിയിച്ച് വഴിനീളെ പൂക്കളും പച്ചപ്പും കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ സമയത്ത്, ലണ്ടൻ മാരത്തൺ, ലണ്ടൻ കോഫി ഫെസ്റ്റിവൽ, ലണ്ടൻ ഇന്‍റര്‍നാഷണൽ ജാസ് ഫെസ്റ്റിവല്‍ തുടങ്ങി പ്രസിദ്ധമായ ഒട്ടേറെ ആഘോഷങ്ങളും അരങ്ങേറുന്നു.

ലണ്ടനിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ബ്രിട്ടീഷ് മ്യൂസിയം, അതിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എട്ട് ദശലക്ഷത്തിലധികം വസ്തുക്കളുടെ ശേഖരമുണ്ട്. മറ്റൊരു പ്രശസ്തമായ ആകർഷണമാണ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം. യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ലണ്ടൻ ടവറും തീര്‍ച്ചയായും കാണേണ്ട കാഴ്ചയാണ്. ബ്രിട്ടീഷ് ചരിത്രത്തിലും രാഷ്ട്രീയത്തിലും താൽപ്പര്യമുള്ളവർക്ക് പാർലമെന്‍റ് ഭവനങ്ങൾ സന്ദർശിക്കാം. സന്ദർശകർക്ക് വെസ്റ്റ്മിൻസ്റ്റർ കൊട്ടാരം സന്ദർശിക്കാനും ഹൗസ് ഓഫ് കോമൺസും ഹൗസ് ഓഫ് ലോർഡ്സും കാണാനും കഴിയും

English Summary: Namitha Pramod Enjoys Holiday in London