സാന്‍ഫ്രാന്‍സിസ്കോയുടെ മുഖമുദ്രയായ കേബിള്‍ കാറുകൾക്ക് 150 വയസ്; ആഘോഷമാക്കി നാട്
അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോ നഗരത്തിന്റെ മുഖമുദ്രയായി മാറിയ കേബിള്‍ കാറുകളുടെ 150 -ാം വാര്‍ഷികം വിപുലമായി ആഘോഷിക്കുന്നു. സാന്‍ഫ്രാന്‍സിസ്‌കോ മുനിസിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയും (SFMTA) മാര്‍ക്കറ്റ് സ്ട്രീറ്റ് റെയില്‍വേയും സഹകരിച്ചാണ് ആറു മാസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍

അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോ നഗരത്തിന്റെ മുഖമുദ്രയായ കേബിള്‍ കാറുകളുടെ 150-ാം വാര്‍ഷികം വിപുലമായി ആഘോഷിക്കുന്നു. സാന്‍ഫ്രാന്‍സിസ്‌കോ മുനിസിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയും (SFMTA) മാര്‍ക്കറ്റ് സ്ട്രീറ്റ് റെയില്‍വേയും സഹകരിച്ചാണ് ആറു മാസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 1883ല്‍ നിര്‍മിച്ച 'ബിഗ് 19' എന്ന ഏറ്റവും പഴക്കമേറിയ കേബിള്‍ കാര്‍ സാന്‍ഫ്രാന്‍സിസ്‌കോ മേയര്‍ ലണ്ടന്‍ ബ്രീഡിന്റെ നേതൃത്വത്തില്‍ ഓടിച്ചാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്.
150-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി. സാന്‍ഫ്രാന്‍സിസ്‌കോയിലെ കേബിള്‍ കാറുകള്‍ നിര്‍മിക്കുന്ന വര്‍ക്ക്‌ഷോപ് പൊതുജനങ്ങള്‍ക്കു ആദ്യമായി സന്ദര്‍ശിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. കേബിള്‍ കാറുകളുടെ ചരിത്രം വിവരിക്കുന്ന പ്രത്യേക ടൂറുകളും യാത്രികര്‍ക്ക് ആസ്വദിക്കാനാവും. ജൂലൈ ഒന്നു മുതല്‍ അഞ്ചു ഡോളറിന്റെ ടിക്കറ്റില്‍ ദിവസം മുഴുവന്‍ സാന്‍ ഫ്രാന്‍സിസ്‌കോ കേബിള്‍ കാറുകളില്‍ ചുറ്റിയടിക്കാനുള്ള പ്രത്യേക പാക്കേജും ലഭ്യമാണ്. സാന്‍ഫ്രാന്‍സിസ്‌കോ നഗരത്തെ കേബിള്‍ കാറുകളില്ലാതെ സങ്കല്‍പിക്കാന്‍ പോലും സാധിക്കില്ലെന്നാണ് ജൂണ്‍ 13ന് നടന്ന ഉദ്ഘാടന ചടങ്ങിനിടെ മേയര്‍ ബ്രീഡ് പറഞ്ഞത്.
കലിഫോര്‍ണിയിലെ നഗരമായ സാന്‍ ഫ്രാന്‍സിസ്‌കോയ്ക്ക് കേബിള്‍ കാറുകളുമായി സവിശേഷ ബന്ധമുണ്ട്. ലോകത്ത് ആദ്യമായി കേബിള്‍ കാറുകള്‍ ഓടിത്തുടങ്ങിയത് ഇവിടെയാണ്. 1957നു ശേഷം കലിഫോര്‍ണിയയില്‍ മാത്രമാണ് കേബിള്‍ കാറുകള്‍ ഓടുന്നത്. അതുകൊണ്ടുതന്നെയാണ് അമേരിക്കയുടെ സഞ്ചരിക്കുന്ന ‘നാഷനല്‍ ഹിസ്റ്റോറിക് ലാന്‍ഡ്മാര്‍ക്കായി’ സാന്‍ ഫ്രാന്‍സിസ്‌കോ കേബിള്‍ കാറുകള്‍ അറിയപ്പെടുന്നത്.
സാന്‍ഫ്രാന്‍സിസ്‌കോയിലെ കരയിലൂടെയുള്ള ഗതാഗതത്തിന്റെ ചുമതല സാന്‍ ഫ്രാന്‍സിസ്‌കോ മുനിസിപ്പില്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിക്കാണ്. ഇവരുമായി സഹകരിക്കുന്ന നോണ്‍ പ്രോഫിറ്റ് ഗ്രൂപ്പാണ് മാര്‍ക്കറ്റ് സ്ട്രീറ്റ് റെയില്‍വേ. സാന്‍ ഫ്രാന്‍സിസ്‌കോ മുനിസിപ്പാലിറ്റിയുടെ മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്നും വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട പാസുകള്‍ ലഭിക്കും. ഈ വർഷം മുഴുവൻ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനാണ് എസ്.എഫ്.എം.ടി.എയുടേയും മാര്‍ക്കറ്റ് സ്ട്രീറ്റ് റെയില്‍വേയുടേയും തീരുമാനം.
Content Summary : San Francisco Celebrates 150 Years of Cable Cars.