മലയാളികള്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന താരപുത്രനാണു പ്രണവ് മോഹന്‍ലാല്‍. പ്രിയതാരം മോഹന്‍ലാലിന്‍റെ പുത്രന്‍ എന്നതിലുപരി, നടനെന്ന നിലയില്‍ സ്വന്തം പേര് തെളിയിക്കാന്‍ ഒട്ടേറെ മികച്ച സിനിമകളിലൂടെ പ്രണവിന് കഴിഞ്ഞിട്ടുണ്ട്. സിനിമകള്‍ മാത്രമല്ല പ്രണവിനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കുന്നത്. സിനിമകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന താരപുത്രനാണു പ്രണവ് മോഹന്‍ലാല്‍. പ്രിയതാരം മോഹന്‍ലാലിന്‍റെ പുത്രന്‍ എന്നതിലുപരി, നടനെന്ന നിലയില്‍ സ്വന്തം പേര് തെളിയിക്കാന്‍ ഒട്ടേറെ മികച്ച സിനിമകളിലൂടെ പ്രണവിന് കഴിഞ്ഞിട്ടുണ്ട്. സിനിമകള്‍ മാത്രമല്ല പ്രണവിനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കുന്നത്. സിനിമകളുടെ തിരക്കുകളില്ലാത്തപ്പോഴെല്ലാം യാത്ര പോകുന്ന പ്രണവിന് സോഷ്യല്‍ മീഡിയയിലും നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ, പോര്‍ച്ചുഗല്‍ യാത്രയിലാണ് താരം. ഇതിന്‍റെ ഒട്ടേറെ ചിത്രങ്ങള്‍ പ്രണവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 

പ്രണവ് മോഹന്‍ലാല്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം.

ADVERTISEMENT

ആദ്യത്തെ ചിത്രത്തില്‍, ഒരു മണല്‍പ്പരപ്പില്‍ ഇരിക്കുന്ന പ്രണവിനെ കാണാം. വെളുത്ത ടീഷര്‍ട്ടും ഷോര്‍ട്ട്സുമാണ് വേഷം. 

പോര്‍ച്ചുഗലിലെ ടൈല്‍സിന്‍റെ ചിത്രം പ്രണവ് മോഹന്‍ലാല്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
ADVERTISEMENT

മധ്യകാല കോട്ടകളും പുരാതന ഗ്രാമങ്ങളും വെള്ളിമണല്‍ വിരിച്ച ബീച്ചുകളുമുള്ള പോര്‍ച്ചുഗല്‍ ലോകസഞ്ചാരികളുടെ പറുദീസയാണ്. നൈറ്റ് ലൈഫിന് പേരുകേട്ട ലിസ്ബണും യൂറോപ്പിലെ ഏറ്റവും പഴക്കമേറിയ വൈൻ പ്രദേശമായ ഡൗറോ വാലിയും ചരിത്രപ്രസിദ്ധമായ ഒബിഡോസ് നഗരവും പോർച്ചുഗലിലെ ഏറ്റവും ഉയരം കൂടിയ പർവതനിരയായ സെറ ഡ എസ്ട്രേലയുമെല്ലാം ലക്ഷക്കണക്കിന്‌ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. 

ADVERTISEMENT

കൂടാതെ, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞ സ്ഥലങ്ങളില്‍ ഒന്നാണ് പോര്‍ച്ചുഗലിലെ പോണ്ട ഡ പീഡാഡെ. അൽഗാർവെയിലെ ലാഗോസ് പട്ടണത്തിന്‍റെ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിനോദസഞ്ചാരകേന്ദ്രം, സ്വർണ്ണമഞ്ഞ നിറമുള്ള പാറക്കെട്ടുകൾക്കും ഒട്ടേറെ കടല്‍ഗുഹകള്‍ക്കും പേരുകേട്ടതാണ്. ഇരുപതാംനൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ നിര്‍മ്മിച്ച ഒരു വിളക്കുമാടവും ഇവിടെയുണ്ട്.

ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള വേനല്‍ക്കാലമാണ് പോർച്ചുഗൽ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയമായി പറയുന്നത്. നവംബർ മുതൽ മാർച്ച് വരെയുള്ള മഞ്ഞുകാലത്ത് പൊതുവേ ടൂറിസ്റ്റുകള്‍ക്കുള്ള നിരക്കുകള്‍ കുറവായിരിക്കും. ഇന്ത്യക്കാര്‍ക്ക് വീസ ലഭിക്കാന്‍ ഏറെ പ്രയാസമുള്ള രാജ്യങ്ങളില്‍ ഒന്നു കൂടിയാണ് പോര്‍ച്ചുഗല്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സഞ്ചാരികളില്‍ നിന്നും ലഭിച്ച 5,326 വീസ അപേക്ഷകളില്‍ 1,593 എണ്ണവും രാജ്യം നിരസിച്ചതായി കഴിഞ്ഞ വര്‍ഷത്തെ ഷെങ്കന്‍ വീസ സ്റ്റാറ്റിസ്റ്റിക്സ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Summary : Portugal Travel images shared by Pranav Mohanlal.