ഓസ്ട്രേലിയന്‍ യാത്രാ ചിത്രങ്ങളുമായി രമ്യാ നമ്പീശന്‍
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് രമ്യ നമ്പീശന്‍. ഓസ്ട്രേലിയയിലെ പ്രസിദ്ധമായ ദ് റോക്ക്സ് മോണിങ്ടനില്‍ ഇരിക്കുന്ന ചിത്രമാണ് രമ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നില്‍ മനോഹരമായ ജലാശയവും കാണാം. ഓസ്ട്രേലിയയിലെ മോണിങ്ടൻ പെനിൻസുലയിലെ മോണിങ്ടൻ കൊടുമുടിയിൽ സ്ഥിതി ചെയ്യുന്ന ഒരു

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് രമ്യ നമ്പീശന്‍. ഓസ്ട്രേലിയയിലെ പ്രസിദ്ധമായ ദ് റോക്ക്സ് മോണിങ്ടനില്‍ ഇരിക്കുന്ന ചിത്രമാണ് രമ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നില്‍ മനോഹരമായ ജലാശയവും കാണാം. ഓസ്ട്രേലിയയിലെ മോണിങ്ടൻ പെനിൻസുലയിലെ മോണിങ്ടൻ കൊടുമുടിയിൽ സ്ഥിതി ചെയ്യുന്ന ഒരു കടൽത്തീര റസ്റ്ററന്റും കോക്ടെയിൽ ബാറുമാണ് ദ് റോക്ക്സ് മോണിങ്ടൻ. സമുദ്രവിഭവങ്ങള്‍ക്ക് വളരെ പ്രസിദ്ധമാണ് ഇവിടം. രുചിയുള്ള ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും പുറമേ, സുന്ദരമായ കാഴ്ചകളും ഇവിടെയുണ്ട്.
Read Also : ഡിജിറ്റൽ പാസ്‌പോർട്ട് പരീക്ഷിക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫിൻലാൻഡ്...
മോണിങ്ടൻ തുറമുഖത്തിന്‍റെ അരികിൽ സ്ഥിതി ചെയ്യുന്നതിനാല്‍ റോക്ക്സില്‍നിന്നു നോക്കിയാല്‍ ദൂരെ ബോട്ടുകളും വിദൂരമായ പാറക്കെട്ടുകളും കുന്നുകളുമെല്ലാം കണ്ടാസ്വദിക്കാം. വിവാഹം പോലുള്ള ആഘോഷപരിപാടികളും ഇവിടെ അരങ്ങേറാറുണ്ട്. ബീച്ച് ടൂറിസത്തിന് പ്രസിദ്ധമായ സ്ഥലമാണ് മോണിങ്ടൻ പെനിൻസുല. ഗ്രാമീണ അന്തരീക്ഷത്തിനും സാഹസിക സമുദ്രവിനോദങ്ങള്‍ക്കും കടൽത്തീര റസ്റ്ററന്റുകള്‍ക്കുമെല്ലാം പേരുകേട്ട ഈ പ്രദേശം സഞ്ചാരികളുടെ പറുദീസയാണ്. ഇവിടുത്തെ ബേ ബീച്ചുകളും വൈനറികളും സന്ദര്‍ശിക്കാന്‍ ഒട്ടേറെപ്പേര്‍ എത്താറുണ്ട്.
മോർണിങ്ടനിന്‍റെ വടക്കു ഭാഗത്ത് കുതിരകളെ വളർത്തുന്ന ആളുകളാണ് കൂടുതലും. ഇവിടെ ഒരു ലൈബ്രറിയും നിരവധി പാർക്കുകളും പൂന്തോട്ടങ്ങളും ചരിത്രപരമായ കെട്ടിടങ്ങളും ഉണ്ട്, അവയിൽ പലതും പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നു. ഒട്ടേറെ വാർഷിക ഉത്സവങ്ങളും അരങ്ങേറാറുണ്ട്. എല്ലാ ബുധനാഴ്ചയും പ്രധാന തെരുവിൽ നടത്തുന്ന ചന്തയും നൂറുകണക്കിന് ആളുകളെ ആകർഷിക്കുന്നു. 1971 ൽ തുറന്ന മോണിങ്ടൻ പെനിൻസുല റീജനൽ ഗാലറി ഈ പ്രദേശത്തെ പ്രധാന ആർട്ട് ഗാലറിയാണ്. അതിനു ചുറ്റുമായി നിരവധി പാർക്കുകളും മോണിങ്ടൻ ബൊട്ടാണിക്കൽ റോസ് ഗാർഡനുകളും ഉണ്ട്. വേനല്‍ക്കാല മാസങ്ങളിലാണ് മോണിങ്ടൻ കൂടുതല്‍ സജീവമാകുന്നത്. ഈ സമയത്ത് സര്‍ഫിങ്, ഡൈവിങ്, സ്നോര്‍ക്കലിങ് മുതലായ സമുദ്രവിനോദങ്ങള്‍ ബീച്ചുകളില്‍ സജീവമാകും. തണുപ്പ്കാലത്ത് ഫയർസൈഡ് ഡൈനിങ്ങും ആർട്ട് എക്സിബിഷനുകളുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
Content Summary : Australia is a vast and diverse country with stunning scenery, from its iconic beaches and coral reefs to its rugged outback and ancient rainforests.