ഫഹദ് ഫാസിലിനൊപ്പം അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന തെന്നിന്ത്യന്‍ സുന്ദരിയാണ് ആൻഡ്രിയ ജെർമിയ. പിന്നണിഗായികയായാണ്‌ സിനിമാലോകത്തെത്തിയതെങ്കിലും, ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നി നിലകളിലെല്ലാം ആൻഡ്രിയ തിളങ്ങി. മലയാളം കൂടാതെ, ഒട്ടേറെ തമിഴ്, ഹിന്ദി ചിത്രങ്ങളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫഹദ് ഫാസിലിനൊപ്പം അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന തെന്നിന്ത്യന്‍ സുന്ദരിയാണ് ആൻഡ്രിയ ജെർമിയ. പിന്നണിഗായികയായാണ്‌ സിനിമാലോകത്തെത്തിയതെങ്കിലും, ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നി നിലകളിലെല്ലാം ആൻഡ്രിയ തിളങ്ങി. മലയാളം കൂടാതെ, ഒട്ടേറെ തമിഴ്, ഹിന്ദി ചിത്രങ്ങളിലും ആന്‍ഡ്രിയ തിളങ്ങി. യാത്രകളും സംഗീതവും കൂട്ടുകാരുമെല്ലാമായി, ജീവിതം ആസ്വദിക്കുകയാണ് നടി. ഇന്‍സ്റ്റഗ്രാമില്‍ ആൻഡ്രിയ പങ്കുവെച്ച ചിത്രങ്ങള്‍ ഏതൊരു യാത്രാപ്രേമിയെയും കൊതിപ്പിക്കും. മാലദ്വീപില്‍ നിന്നുള്ള ഒരു ത്രോബാക്ക് ചിത്രം ആന്‍ഡ്രിയ ഈയിടെ പങ്കുവച്ചിരുന്നു. ബിക്കിനിയണിഞ്ഞു റിസോര്‍ട്ടിലെ പൂളിനരികില്‍ വുഡന്‍ ഡെക്കില്‍ വിശ്രമിക്കുന്ന ചിത്രമാണിത്.

ADVERTISEMENT

ബാലിയില്‍ നിന്നുള്ള ഒട്ടേറെ ചിത്രങ്ങളും നടിയുടെ ഇന്‍സ്റ്റഗ്രാമില്‍ കാണാം. ജീവിതകാലം മുഴുവനും ദ്വീപുകളെ സ്നേഹിക്കുന്ന പെണ്‍കുട്ടിയെന്നാണ് ആന്‍ഡ്രിയ ഇതിനൊപ്പം കുറിച്ചിരിക്കുന്നത്. ഇന്തോനേഷ്യയിലെ ദ്വീപായ നുസ പെനിഡയില്‍ നിന്നുള്ള ദൃശ്യങ്ങളും കാണാം.

ബാലിയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള ഒരു ദ്വീപാണിത്. നുസ പെനിഡയും അടുത്തു കിടക്കുന്ന നുസ ലെംബോങൻ, നുസ കെനിങൻ എന്നിവയും പക്ഷി സങ്കേതങ്ങളാണ്. ബാലിയിൽ മാത്രം കണ്ടുവന്നിരുന്ന അത്യപൂർവ്വ പക്ഷിജനുസ്സായ ബാലി സ്റ്റെർലിങും വംശനാശം നേരിടുന്ന വേറെയും ഒട്ടേറെ പക്ഷികളും ഇവിടെയുണ്ട്. പെനിഡ ഉൾക്കടൽ, ബാട്ടു ലംബങ്(മന്ദ പോയിന്‍റ്), ബാടു മെലിങ്, ബാടു അബാഹ്, തോയ പക്കെഹ്, മാലിബു പോയിന്‍റ് തുടങ്ങിയ ഇടങ്ങള്‍ ഡൈവിങ് പ്രേമികളുടെ പറുദീസയാണ്‌.  

ADVERTISEMENT

സൈലേഷ് കൊളാനു സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമായ 'സൈന്ധവ്' ആണ് ഇനി ആന്‍ഡ്രിയയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.  വിക്ടറി വെങ്കിടേഷ്, ആര്യ, നവാസുദ്ദീൻ സിദ്ദിഖി, ശ്രദ്ധ ശ്രീനാഥ്, റുഹാനി ശർമ്മ, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Summary : Andrea Jeremiah explores Malideep, shares amazing clicks.