സിനിമയിലും സീരിയലുകളിലും റിയാലിറ്റി ഷോകളിലും സജീവമായി നിൽക്കുന്ന താരമാണ് സരയു മോഹന്‍, മനോഹരമായ ഫോട്ടോഷൂട്ടുകളിലൂടെ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലും പ്രത്യക്ഷപ്പെടാറുള്ള സരയുവും ഭർത്താവ് സനലും നല്ല യാത്രികരാണ്. . ഒഴിവു കിട്ടുമ്പോഴെല്ലാം ചെറിയ യാത്രകൾ മുതൽ വെക്കേഷൻ ട്രിപ്പുകൾ വരെ സരയു നടത്താറുണ്ട്. സരയു

സിനിമയിലും സീരിയലുകളിലും റിയാലിറ്റി ഷോകളിലും സജീവമായി നിൽക്കുന്ന താരമാണ് സരയു മോഹന്‍, മനോഹരമായ ഫോട്ടോഷൂട്ടുകളിലൂടെ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലും പ്രത്യക്ഷപ്പെടാറുള്ള സരയുവും ഭർത്താവ് സനലും നല്ല യാത്രികരാണ്. . ഒഴിവു കിട്ടുമ്പോഴെല്ലാം ചെറിയ യാത്രകൾ മുതൽ വെക്കേഷൻ ട്രിപ്പുകൾ വരെ സരയു നടത്താറുണ്ട്. സരയു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയിലും സീരിയലുകളിലും റിയാലിറ്റി ഷോകളിലും സജീവമായി നിൽക്കുന്ന താരമാണ് സരയു മോഹന്‍, മനോഹരമായ ഫോട്ടോഷൂട്ടുകളിലൂടെ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലും പ്രത്യക്ഷപ്പെടാറുള്ള സരയുവും ഭർത്താവ് സനലും നല്ല യാത്രികരാണ്. . ഒഴിവു കിട്ടുമ്പോഴെല്ലാം ചെറിയ യാത്രകൾ മുതൽ വെക്കേഷൻ ട്രിപ്പുകൾ വരെ സരയു നടത്താറുണ്ട്. സരയു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയിലും സീരിയലുകളിലും റിയാലിറ്റി ഷോകളിലും സജീവമായി നിൽക്കുന്ന താരമാണ് സരയു മോഹന്‍, മനോഹരമായ ഫോട്ടോഷൂട്ടുകളിലൂടെ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലും പ്രത്യക്ഷപ്പെടാറുള്ള സരയുവും ഭർത്താവ് സനലും നല്ല യാത്രികരാണ്. . ഒഴിവു കിട്ടുമ്പോഴെല്ലാം ചെറിയ യാത്രകൾ മുതൽ വെക്കേഷൻ ട്രിപ്പുകൾ വരെ സരയു നടത്താറുണ്ട്. സരയു ഒടുവിൽ യാത്ര പോയത് മെൽബണിലേക്കായിരുന്നു. ആ യാത്രയുടെ വിശേഷങ്ങൾ വായിക്കാം.

യാത്ര വിശേഷങ്ങൾ പങ്കുവച്ച് സരയു മോഹന്‍

ഉത്രാട സദ്യ മെൽബണിലെ ശരവണഭവനിൽ

ADVERTISEMENT

‘‘ഇത്തവണ ഓണം മെൽബണിലാണ് ആഘോഷിച്ചത്, ഉത്രാടത്തിന് വെജിറ്റേറിയൻ ഫുഡ് അന്വേഷിച്ച് മെൽബൺ തെരുവുകളിലൂടെ നടന്ന് ഒടുവിൽ ശരവണ ഭവൻ കണ്ടെത്തി.’’ അധികം നോൺവെജ് കഴിക്കാത്ത ആളാണ് സരയു. അതുകൊണ്ട് എവിടെപ്പോയാലും വെജിറ്റേറിയൻ ഫുഡ് കിട്ടുന്ന സ്ഥലം അന്വേഷിച്ചുനടക്കുന്നത് ശീലമാണെന്നു താരം പറയുന്നു. ‘‘ഒരു പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഓസ്ട്രേലിയയിലെ ബ്രിസ്ബെനിൽ പോയത്. സാധാരണ ഇങ്ങനെ പോകുമ്പോൾ ഒഴിവു സമയങ്ങൾ സ്ഥലങ്ങൾ ചുറ്റിക്കാണാനാണ് ഞാനടക്കമുള്ള സിനിമപ്രവർത്തകർ ശ്രമിക്കുന്നത്. ജോലിയുടെ ഭാഗമായി പോകുന്നതുകൊണ്ടു തന്നെ തിരക്കു തന്നെയായിരിക്കും മിക്കവാറും ദിവസങ്ങളിൽ. തിരിച്ചുപോരുന്നതിന് തൊട്ടുമുമ്പ് ചിലപ്പോൾ രണ്ടോ മൂന്നോ ദിവസം വീണുകിട്ടും. അങ്ങനെയാണ് ബ്രിസ്ബെനിൽനിന്നു മെൽബണിലെത്തുന്നത്. എന്റെ സ്കൂൾകാലഘട്ടത്തിലെ സുഹൃത്ത് അവിടെയുണ്ട്. കൂട്ടുകാരിക്കൊപ്പമായിരുന്നു കറക്കം.’’

മെൽബൺ യാത്രയിൽ സരയു മോഹന്‍

ഭക്ഷണകാര്യം വരുമ്പോൾ രണ്ടുപേരും രണ്ടു വഴിക്ക്!

ADVERTISEMENT

‘‘ഞാൻ പോകാൻ ആഗ്രഹിച്ച സ്ഥലമാണ് മെൽബൺ. ട്രെൻഡിയായ, മികച്ച വിഭവങ്ങൾ കിട്ടുന്ന നഗരം. സമ്പന്നമായ സാംസ്കാരിക ചരിത്രത്തിന്റെയും പുതിയ കാലത്തെ ട്രെൻഡുകളുടെയും സമന്വയം മെൽബണിൽ നമുക്ക് ആസ്വദിക്കാം. ഓസ്‌ട്രേലിയയിലെ ഏറ്റവും സ്റ്റൈലിഷായ നഗരങ്ങളിലൊന്ന് കാണുക എന്നത് ഏതൊരു യാത്രാപ്രേമിയെയും പോലെ എന്റേയും ആഗ്രഹമായിരുന്നു. മൂന്നു ദിവസം മെൽബണിൽ തങ്ങി പ്രധാന സ്ഥലങ്ങളെല്ലാം സന്ദർശിച്ചു. പൈതൃക പട്ടികയിലുള്ള കെട്ടിടങ്ങൾ നിറഞ്ഞതാണ് മെൽബൺ സിറ്റി സെന്റർ, അവയിൽ പലതും വിക്ടോറിയൻ കാലത്തേതാണ്. ചരിത്രപ്രസിദ്ധമായ പള്ളികളും ആർട്ട് ഡെക്കോ ഹോട്ടലുകളും ആരെയും ആകർഷിക്കും. അവിടുത്തെ സ്ട്രീറ്റിലൂടെ ചുമ്മാ നടക്കാൻ തന്നെ നല്ല രസമാണ്. പക്ഷേ എന്നെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നം ഭക്ഷണമാണ്. പലരും പറഞ്ഞുകേട്ടിട്ടുണ്ട്, യാത്രകളിൽ ആ നാട്ടിലെ ഭക്ഷണങ്ങളൊക്കെ പരീക്ഷിച്ചുനോക്കിയെന്നുമെല്ലാം. എന്നാൽ ഞാൻ അങ്ങനെ ഭക്ഷണം പരീക്ഷിക്കുന്നൊരാളല്ല. എന്നാൽ ഭർത്താവ് സനൽ നേരേ തിരിച്ചാണ്. നല്ല ഫുഡ് കിട്ടുന്നയിടങ്ങൾ തേടിപ്പിടിച്ചുപോകും. ഞങ്ങൾ രണ്ടുപേരും യാത്രകൾ ഇഷ്ടപ്പെടുന്നവരാണെങ്കിലും ഭക്ഷണകാര്യം വരുമ്പോൾ രണ്ടുപേരും രണ്ട് വഴിക്കു പോകുമെന്നു പറയേണ്ടിവരും. ഈ ഭക്ഷണകാര്യം പറയുമ്പോൾ മെൽബണിൽ വെജിറ്റേറിയൻ ഫുഡ് അന്വേഷിച്ചു നടന്നതുകൂടി പറയാം. ഉത്രാടത്തിന്റെ അന്ന് കുറച്ച് ചോറും വെജിറ്റേറിയൻ കറികളും കിട്ടുമോ എന്ന എന്റെ അന്വേഷണം ചെന്നെത്തിയത് ശരവണഭവന്റെ മുന്നിലാണ്. അങ്ങനെ ഇത്തവണത്തെ ഉത്രാടസദ്യ ഞാൻ കഴിച്ചത് മെൽബൺ സിറ്റിയിലെ വെജിറ്റേറിയൻ ഹോട്ടലിൽ നിന്നുമായിരുന്നു. ചില യാത്രകൾ ഓർമകളായി എന്നും നമ്മുടെയുള്ളിൽ തങ്ങിനിൽക്കുന്നത് ഇങ്ങനെ ചില നുറുങ്ങുകാര്യങ്ങളിലൂടെയാണ്.’’

മെൽബൺ യാത്രയിൽ സരയു മോഹന്‍

പോണ്ടിച്ചേരി സോളോ ട്രിപ്പും നോർത്തേൺ ലൈറ്റ്സെന്ന സ്വപ്നവും 

ADVERTISEMENT

കൃത്യമായി പ്ലാൻ ചെയ്ത് യാത്ര നടത്തുന്നയാളാണ് സരയു. യാത്ര സുഹൃത്തുക്കൾക്കൊപ്പമോ സനലിനൊപ്പമോ ആണെങ്കിലും തനിച്ചാണെങ്കിലും കൃത്യമായി പ്ലാൻ ചെയ്തായിരിക്കും. ഏതു തരം യാത്രയാണെങ്കിലും ഓകെ ആണെന്നും അതിപ്പോൾ ചെറിയ ട്രിപ്പുകളാണെങ്കിലും കുറേദിവസം നീണ്ടുനിൽക്കുന്ന യാത്രകളാണെങ്കിലും താൻ നന്നായി ആസ്വദിക്കാറുണ്ടെന്നും  സരയു പറയുന്നു. 

മെൽബൺ യാത്രയിൽ സരയു മോഹന്‍
പോണ്ടിച്ചേരി സോളോ ട്രിപ്പും നോർത്തേൺ ലൈറ്റ്സെന്ന സ്വപ്നവും, യാത്ര വിശേഷങ്ങൾ പങ്കുവച്ച് സരയു മോഹന്‍

‘‘പ്രകൃതിയോട് ഇണങ്ങിയുള്ള യാത്രയും തിരക്കുള്ള നഗരവീഥികളിലൂടെ അലഞ്ഞുനടക്കലും നൈറ്റ് ലൈഫും എല്ലാം ഒരേ മനസ്സോടെ ആസ്വദിക്കുന്നു. ഇടയ്ക്കിടെ സോളോ ട്രിപ്പുകളും നടത്താറുണ്ട്. അങ്ങനെയാണ് ഈയടുത്ത് പോണ്ടിച്ചേരിക്കു പോകുന്നത്. നേരത്തേ പോയിട്ടുള്ള സ്ഥലമാണെങ്കിലും എത്ര തവണ കണ്ടാലും മതിവരാത്ത, മടുക്കാത്ത മനോഹരമായൊരു സ്ഥലമാണ് പോണ്ടിച്ചേരി. ഈ വർഷം ഞാൻ നടത്തിയതിൽ ഓർമയിൽ തങ്ങിനിൽക്കുന്ന യാത്രയും ഇതു തന്നെയാണ്. പോണ്ടിച്ചേരിയുടെ വൈബ് എപ്പോഴും ഉൻമേഷം നൽകുന്നതാണ്. അവിടുത്തെ കടൽത്തീരങ്ങളും കഫേകളും വെള്ളപൂശിയ കെട്ടിടങ്ങൾ നിറഞ്ഞ കോളനികളുമെല്ലാം എനിക്ക് ഭയങ്കര ഇഷ്ടമാണ്. വെറുതെ അവിടെ നടക്കാൻ തന്നെ രസമാണ്.

മെൽബൺ യാത്രയിൽ സരയു മോഹന്‍

വൈറ്റ് ടൗൺ എന്നറിയപ്പെടുന്ന പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ക്വാർട്ടറിലെ തെരുവുകളിൽ നിറയെയുള്ള മഞ്ഞ കൊളോണിയൽ വീടുകളും ബെഗെൻവില്ല വിരിഞ്ഞുനിൽക്കുന്ന ചുമരുകളുമെല്ലാം പോണ്ടിച്ചേരിയുടെ മാത്രം സൗന്ദര്യമാണ്. എത്ര തവണ പോയാലും നമുക്ക് മടുക്കാത്ത ചിലയിടങ്ങളുണ്ടാകും അങ്ങനെ എനിക്കേറ്റവും ഇഷ്ടമുള്ളതാണ് പോണ്ടിച്ചേരി. എവിടെ ചെന്നാലും അവിടുത്തെ അന്തരീക്ഷവുമായി ഞാൻ പെട്ടെന്ന് ഇണങ്ങും. ചെറുപ്പത്തിൽ അധികം യാത്രകൾ ചെയ്യാനൊന്നും പറ്റുമെന്ന് വിചാരിച്ചിരുന്ന ആളല്ല, ഇപ്പോൾ നടത്തുന്ന ഓരോ യാത്രയും ഓരോ സ്വപ്നം പോലെയാണ്. അതുകൊണ്ടുതന്നെയാണ് അതിനോട് അത്ര ഇഷ്ടമുള്ളതും അങ്ങേയറ്റം ആസ്വദിക്കുന്നതും. നിറയെ യാത്രകൾ നടത്താറുണ്ടെങ്കിലും പ്രത്യേകിച്ചൊരു സ്ഥലം കാണണമെന്നു തോന്നിയിട്ടുള്ളത് ഫിൻലൻഡാണ്. അതൊരു സ്വപ്നമാണ്. നോർത്തേൺ ലൈറ്റ്സ് കാണണം എന്നതാണ് ആഗ്രഹം. പ്ലാൻ ചെയ്തിരുന്നുവെങ്കിലും നടക്കാതെ പോയി. അതുപോലെ ക്രിസ്മസ് വില്ലേജും കാണണം എന്നുണ്ട്.

പോണ്ടിച്ചേരി സോളോ ട്രിപ്പും നോർത്തേൺ ലൈറ്റ്സെന്ന സ്വപ്നവും, യാത്ര വിശേഷങ്ങൾ പങ്കുവച്ച് സരയു മോഹന്‍

പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ള കാര്യം, നമ്മൾ ശരിക്കും ദൈവത്തിന്റെ സ്വന്തം നാട്ടിൽത്തന്നെയാണ് ജീവിക്കുന്നത് എന്നാണ്. പല രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ടെങ്കിലും ഭൂമിശാസ്ത്രവും കാലാവസ്ഥയുമെല്ലാം ഒരു സന്തുലിതാവസ്ഥയിൽ എപ്പോഴും അനുഭവിക്കാൻ സാധിക്കുന്നത് നമ്മുടെ നാട്ടിലാണ്. മറ്റിടങ്ങളിൽ ചെല്ലുമ്പോൾ എപ്പോഴും എക്സ്ട്രീം കാലാവസ്ഥയിലൂടെയാകും നമ്മൾ കടന്നുപോവുക. ഇവിടെ ചെറിയൊരു ചുറ്റളവിൽ ബീച്ചുകളും മലകളും കാടുകളും എല്ലാം കാണാം. അങ്ങനെ എല്ലാത്തരം പ്രകൃതി ഭംഗിയും ഉൾക്കൊള്ളുന്ന ഒരു ചെറിയ സ്വർഗം തന്നെയാണ് നമ്മുടെ നാട്. പക്ഷേ മറ്റു രാജ്യങ്ങളിൽ പൊതുഗതാഗതവും ടൂറിസ്റ്റുകളോടുള്ള ഇടപെടലും പബ്ലിക് ടോയ്‌ലറ്റുമെല്ലാം മികച്ചതാണ്. പുറമേ നിന്നു ചെല്ലുന്നവരോടുള്ള അവരുടെ പെരുമാറ്റവും ആദരിക്കുന്ന രീതിയും മറ്റുള്ളവരുടെ കാര്യത്തിൽ തലയിടാതിരിക്കുന്നതുമെല്ലാം നമ്മുടെ നാട്ടിലും ഉണ്ടായിരുന്നെങ്കിലെന്ന് ഓർക്കാറുണ്ട്, അതൊക്കെ കണ്ട് തിരിച്ച് നാട്ടിലെത്തുമ്പോൾ സങ്കടം തോന്നാറുണ്ട്. ഇത്തരം കാര്യങ്ങളിൽക്കൂടി മാറ്റങ്ങൾ കൊണ്ടുവരുകയാണെങ്കിൽ കേരളം ശരിക്കുമൊരു ടൂറിസ്റ്റ് ഹബായി മാറുമെന്നതിൽ സംശയമില്ല.’’

യാത്ര വിശേഷങ്ങൾ പങ്കുവച്ച് സരയു മോഹന്‍