മാലദ്വീപില്‍ പിറന്നാള്‍ ആഘോഷം; ചിത്രങ്ങളുമായി പൂജ ഹെഗ്ഡെ
മുപ്പത്തിമൂന്നാം പിറന്നാള്‍ മാലദ്വീപില്‍ സ്റ്റൈലായി ആഘോഷിച്ച് നടി പൂജ ഹെഗ്ഡെ. ഇന്‍സ്റ്റഗ്രാമില്‍ മനോഹരമായ ഒട്ടേറെ വിഡിയോകളും ചിത്രങ്ങളും നടി പോസ്റ്റ് ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട വിഡിയോയില്‍, കടലിനു മുകളിലായി കെട്ടിയിട്ട ഒരു വലയ്ക് മുകളില്‍ കിടന്നുറങ്ങുന്ന നടിയെ കാണാം. ഇളം പച്ച

മുപ്പത്തിമൂന്നാം പിറന്നാള്‍ മാലദ്വീപില്‍ സ്റ്റൈലായി ആഘോഷിച്ച് നടി പൂജ ഹെഗ്ഡെ. ഇന്‍സ്റ്റഗ്രാമില്‍ മനോഹരമായ ഒട്ടേറെ വിഡിയോകളും ചിത്രങ്ങളും നടി പോസ്റ്റ് ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട വിഡിയോയില്‍, ഹാമോക്കിൽ കിടന്നുറങ്ങുന്ന നടിയെ കാണാം. ഇളം പച്ച നിറമുള്ള ടോപ്പും വെളുത്ത ഷോട്ട്സുമാണ് വേഷം. പിന്നിലായി മനോഹരമായ കടല്‍ കാണാം. ഭക്ഷണത്തിന് മുന്നില്‍ ഇരിക്കുന്ന മറ്റൊരു ചിത്രത്തില്‍, നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ഉള്‍പ്പെടെയുള്ള ആളുകള്‍ പിറന്നാള്‍ ആശംസകൾ കുറിച്ചു. സൈക്കിൾ യാത്രയുടെ മറ്റൊരു ചിത്രവുമുണ്ട്. ഇതിനൊപ്പമുള്ള കുറിപ്പിൽ പിറന്നാള്‍ ആശംസകള്‍ അറിയിച്ചവർക്കെല്ലാം താരം നന്ദിയും കുറിച്ചു.
നോർത്ത് മാലെ അറ്റോളില്‍, ശാന്തമായ നീലക്കടലിനരികില്‍ സ്ഥിതിചെയ്യുന്ന ഹിൽട്ടൺ മാലിദ്വീപ് അമിന്‍ഗിരി റിസോട്ടിലാണ് നടി ജന്മദിന ആഘോഷത്തിന് എത്തിയത്. വെലാന രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 20 മിനിറ്റ് സ്പീഡ് ബോട്ട് യാത്ര ചെയ്താണ് ഇവിടെ എത്തുന്നത്. റസ്റ്ററന്റുകൾ, ഔട്ട്ഡോർ സ്വിമ്മിങ് പൂൾ, ബാർ എന്നിങ്ങനെ വിവിധ സൗകര്യങ്ങളോടു കൂടിയ ഈ പഞ്ചനക്ഷത്ര റിസോട്ടില്‍ സ്വകാര്യ ബീച്ച് ഏരിയാകളും കുട്ടികളുടെ ക്ലബ്ബുമുണ്ട്. എല്ലാ മുറികളിലും കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കാന്‍ സ്വകാര്യ ടെറസും സജ്ജീകരിച്ചിട്ടുണ്ട്.
അതിഥികൾക്കു റിസോര്‍ട്ട് പരിസരങ്ങളിലൂടെ ബൈക്കുകളില്‍ ചുറ്റിക്കറങ്ങാം. കൂടാതെ, സ്നോർക്കലിങ്, ഡൈവിങ് മുതലായ ജല സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാം. റിസോര്‍ട്ടിന്‍റെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ ഒട്ടനവധി വിനോദസഞ്ചാര ആകര്‍ഷണങ്ങളുമുണ്ട്. നേർത്ത റൂ, ഫിനി, സുൽത്താൻ പാർക്ക്, സിറ്റി പാർക്ക്, ധനാൽ പാർക്ക്, ഹെൻവീരു പാർക്ക് തുടങ്ങിയ പാര്‍ക്കുകളും റിപ്പബ്ലിക് സ്ക്വയർ, നാഷണല്‍ മ്യൂസിയം എന്നിവയും ഇവിടെ നിന്നും എളുപ്പത്തില്‍ സഞ്ചാരികള്‍ക്കു സന്ദര്‍ശിക്കാവുന്നതാണ്.