'ലോകത്തിലേക്കുള്ള ബ്രിട്ടന്റെ പ്രവേശന കവാടം!'
യുണൈറ്റഡ് കിങ്ഡം, ഇംഗ്ലണ്ട് , ബ്രിട്ടൻ, ഗ്രേറ്റ് ബിട്ടൻ ഇവയൊക്കെ അധികം ഇതേപ്പറ്റി മനസിലാക്കാത്തവരിൽ കൺഫ്യൂഷൻ സൃഷ്ടിക്കാറുണ്ട്. യുണൈറ്റഡ് കിങ്ഡം (UK) എന്നത് ഗ്രേറ്റ് ബ്രിട്ടനും വടക്കേ അയർലന്റും ചേർന്നതാണ്. ഇതിൽ ഗ്രേറ്റ് ബ്രിട്ടനിൽ പെടുന്ന രാജ്യങ്ങളാണ് ഇംഗ്ലണ്ടും സ്കോട്ലൻഡും വെയിൽസും ( England,
യുണൈറ്റഡ് കിങ്ഡം, ഇംഗ്ലണ്ട് , ബ്രിട്ടൻ, ഗ്രേറ്റ് ബിട്ടൻ ഇവയൊക്കെ അധികം ഇതേപ്പറ്റി മനസിലാക്കാത്തവരിൽ കൺഫ്യൂഷൻ സൃഷ്ടിക്കാറുണ്ട്. യുണൈറ്റഡ് കിങ്ഡം (UK) എന്നത് ഗ്രേറ്റ് ബ്രിട്ടനും വടക്കേ അയർലന്റും ചേർന്നതാണ്. ഇതിൽ ഗ്രേറ്റ് ബ്രിട്ടനിൽ പെടുന്ന രാജ്യങ്ങളാണ് ഇംഗ്ലണ്ടും സ്കോട്ലൻഡും വെയിൽസും ( England,
യുണൈറ്റഡ് കിങ്ഡം, ഇംഗ്ലണ്ട് , ബ്രിട്ടൻ, ഗ്രേറ്റ് ബിട്ടൻ ഇവയൊക്കെ അധികം ഇതേപ്പറ്റി മനസിലാക്കാത്തവരിൽ കൺഫ്യൂഷൻ സൃഷ്ടിക്കാറുണ്ട്. യുണൈറ്റഡ് കിങ്ഡം (UK) എന്നത് ഗ്രേറ്റ് ബ്രിട്ടനും വടക്കേ അയർലന്റും ചേർന്നതാണ്. ഇതിൽ ഗ്രേറ്റ് ബ്രിട്ടനിൽ പെടുന്ന രാജ്യങ്ങളാണ് ഇംഗ്ലണ്ടും സ്കോട്ലൻഡും വെയിൽസും ( England,
യുണൈറ്റഡ് കിങ്ഡം, ഇംഗ്ലണ്ട്, ബ്രിട്ടൻ, ഗ്രേറ്റ് ബിട്ടൻ ഇവയൊക്കെ അധികം ഇതേപ്പറ്റി മനസിലാക്കാത്തവരിൽ കൺഫ്യൂഷൻ സൃഷ്ടിക്കാറുണ്ട്. യുണൈറ്റഡ് കിങ്ഡം എന്നത് ഗ്രേറ്റ് ബ്രിട്ടനും വടക്കേ അയർലന്റും ചേർന്നതാണ്. ഇതിൽ ഗ്രേറ്റ് ബ്രിട്ടനിൽ പെടുന്ന രാജ്യങ്ങളാണ് ഇംഗ്ലണ്ടും സ്കോട്ലൻഡും വെയിൽസും. ഇനി യുണൈറ്റഡ് കിംഗ്ഡത്തെ മൊത്തത്തിൽ ബ്രിട്ടൻ എന്നും വിളിക്കാറുണ്ട്.
ചുരുക്കത്തിൽ ഇംഗ്ലണ്ട്, സ്കോട്ട്‌ലന്റ്, വെയിൽസ് , വടക്കേ അയർലന്റ് എന്നിവ ചേർന്നതാണ് യുണൈറ്റഡ് കിങ്ഡം അഥവാ ബ്രിട്ടൻ.
ഐറിഷ് റിപ്പബ്ലിക്കിന്റെ ഭാഗമൊഴികെ യു.കെ എന്നത് സമുദ്രത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു. യു.കെയ്ക്കും ഫ്രാൻസിനും ഇടയിലാണ് ഇംഗ്ലീഷ് ചാനൽ.
സൗത്താംപ്ടൺ- ഇംഗ്ലണ്ടിലെ ഹാംപ്ഷയർ കൗണ്ടിയിലെ ചരിത്രമുറങ്ങുന്ന നഗരം. മധ്യകാലഘട്ടത്തിൽ ഇച്ചൻ (Itchen) നദിയുടെ തീരത്തുണ്ടായിരുന്ന ഹാംടൺ (Hamtun) എന്ന് പേരുള്ള കുടിയേറ്റക്കാരുടെ പദത്തോടൊപ്പം പിന്നീട് സൗത്ത് കൂട്ടിച്ചേർക്കപ്പെടുകയും ഭാഷാലോപം വരികയും ചെയ്താവണം സൗത്താംപ്ടൺ ( Southampton) എന്ന പേര് കൈവന്നതെന്ന് കരുതപ്പെടുന്നു.
വർഷങ്ങൾക്ക് മുമ്പ് 'ഡെയ്ലി എക്കോ ' എന്ന പ്രാദേശിക ദിനപത്രം സൗത്താംപ്ടണെ ചുരുക്കി സൊറ്റോൺ ( Soton) എന്നു വിളിച്ചു. അങ്ങനെയാണ് നഗരവാസികൾക്ക് സൊറ്റോണിയൻസ് എന്ന വിളിപ്പേര് ലഭിച്ചത്.
111 വർഷങ്ങൾക്ക് മുമ്പ് ഇവിടെ നിന്നാണ് 'മില്ലനിയേഴ്സ് സ്പെഷൽ', സ്വപ്നങ്ങൾ തുളളിക്കളിക്കുന്ന രണ്ടായിരത്തി ഇരുന്നൂറിലധികം മനസ്സുകളുമായി ന്യൂയോർക്കിലേക്ക് പ്രയാണം ആരംഭിച്ചത്. അതെ, 1912 ഏപ്രിൽ 10 ന് . ആ ദിനം ശപിക്കപ്പെട്ടതായിരുന്നു എന്ന് ലോകം അറിഞ്ഞത് യാത്രികരുൾപ്പെടെ 1500 ൽ അധികം പേരെയും കൊണ്ട് രണ്ടായി പൊട്ടിപ്പിളർന്ന് സങ്കൽപാതീതമായ തണുപ്പിന്റെ കാണാക്കയങ്ങളിലേക്ക് ഏപ്രിൽ 15 ന് രാവിലെ 2.20 ഓടെ 'മില്ലനിയേഴ്സ് സ്പെഷൽ ' എന്ന 'ടൈറ്റാനിക് ' കുത്തിയമർന്നപ്പോഴാണ്. 705 പേർ രക്ഷപ്പെട്ടു. സിനിമ ഓർമ വരുന്നുണ്ടല്ലേ! ക്രൂ വിലുണ്ടായിരുന്ന 700 പേരും സൗത്താംപ്ടൺ നിവാസികളായിരുന്നു. അതിൽ 500 ൽ അധികം പേർ മടങ്ങി എത്തിയില്ല.
ധീരരായ ടൈറ്റാനിക് എഞ്ചിനീയേഴ്സിന്റെ സ്മരണയ്ക്കായി ഇവിടെയുണ്ടൊരു സ്മാരകം.
ഇവിടെ നിന്നാണ് 1620 ൽ മേഫ്ലവർ ( Mayflower) എന്ന യാനം ചാർട്ടർ ചെയ്ത് 102 യാത്രക്കാരും 30 ജീവനക്കാരുമായി അമേരിക്കയിലേക്ക് പുറപ്പെട്ടത്. അതൊരു വെറും സമുദ്ര യാത്ര ആയിരുന്നില്ല. അതിലെ യാത്രികർ അന്നത്തെ ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ നിന്നും സ്വാതന്ത്ര്യം ആഗ്രഹിച്ചവരും ഒരു പുതിയ നാട്ടിൽ പുതിയ ജീവിതം എന്ന ആഗ്രഹം പേറിയവരും ആയിരുന്നു - പിൽഗ്രിം ഫാദേഴ്സ്. സ്പീഡ് വെൽ എന്ന ഒരു ചെറിയ യാനവും ഒപ്പം ഉണ്ടായിരുന്നു. അത് ഇടയ്ക്ക് ഉപേക്ഷിക്കപ്പെട്ടു. തദ്ദേശികളായ അമേരിക്കക്കാരും കോളനിസ്റ്റുകളുമായുള്ള ബന്ധത്തിന്റെ ചരിത്രം ആരംഭിക്കുന്നത് അവിടെ നിന്നാണ്. അതൊരു വലിയ ചരിത്രമാണ്. ഇന്ന് മുപ്പത് മില്യണിലധികം അമേരിക്കക്കാരും അന്ന് മേഫ്ലവറിൽ എത്തിച്ചേർന്നവരുടെ അനന്തരാവകാശികളത്രെ!
ടെസ്റ്റ് നദിയുടെ തീരത്താണ് മേഫ്ലവർ പാർക്ക്. പാർക്കിനോട് ചേർന്ന കുട്ടീസ് ( Kutis ) റസ്റ്ററന്റിൽ, ബംഗ്ലാദേശ്, പാക്കിസ്ഥാനി ഭക്ഷണം ലഭിക്കും. നിരവധി അവാർഡുകൾ നേടിയിട്ടുണ്ട് ബംഗ്ലാദേശിയായ കുട്ടി തുടങ്ങിയ ഈ റസ്റ്ററന്റ്. ടെസ്റ്റ് നദിയുടെ തീരത്ത് പത്ത് ഡിഗ്രി സെൽഷ്യസിൽ താഴെ കുളിരിൽ നിൽക്കുന്നതു തന്നെ വല്ലാത്ത അനുഭൂതിയാണ്. നവംബറിലെ ഫയർ വർക്സ് കാണാൻ പതിനായിരങ്ങളാണ് മേഫ്ലവറിൽ എത്തിച്ചേരുക. ഇത്തവണ ഇടയ്ക്കിടെ മഴ പെയ്തു കൊണ്ടിരുന്നുവെങ്കിലും ആരുടെയും ആവേശം കുറഞ്ഞില്ല. കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും ചുണ്ടോടു ചുണ്ടു ചേർത്ത് മിഥുനങ്ങളും വാർദ്ധക്യം യൗവ്വനമായി കാണുന്നവരും ഒക്കെ മേ ഫ്ലവറിൽ കാത്തു നിന്നു, ടെസ്റ്റ് നദിക്കപ്പുറത്ത് ആകാശത്ത് വർണ വിസ്മയം തെളിയുന്നതു കാണാൻ.
ലോക പ്രശസ്ത നോവലിസ്റ്റ് ജെയ്ൻ ഓസ്റ്റൻ ( Jane Austen) തന്റെ 18-ാം ജൻമദിനം ആഘോഷിച്ചത് 1793 ഡിസംബർ 16 ന് ഇവിടെ ഡോൾഫിൻ ഹോട്ടലിൽ ആണ്. 1807-1809 വർഷങ്ങളിൽ ഓസ്റ്റൻ ഇവിടെ വസിക്കുകയും ചെയ്തു. അവരുടെ ഒരു ബന്ധുവായിരുന്നു രണ്ട് വട്ടം സൗത്താംപ്ടൺ മേയർ.
ക്രൂസ് ഷിപ്പുകൾ ധാരാളം വന്നു പോകുന്ന പോർട്ടാണ് സൗത്താംപ്ടൺ. ഒരു ക്രൂസ് ഷിപ്പെങ്കിലും ഇല്ലാത്ത ദിവസം ഉണ്ടാവില്ല. ചിലപ്പോൾ മൂന്നും നാലും വരെ ഉണ്ടാവും. ഓഷൻ ക്രൂസ് ടെർമിനലിന് വലിയ കപ്പലിന്റെ ആകൃതിയാണ് . ഒരു വർഷം അഞ്ഞൂറിലധികം ക്രൂസ് ലൈനറുകൾ ഇവിടെ എത്തുന്നു.
നഗരത്തിന്റെ പ്രവേശന കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാർ ഗേറ്റ് ബ്രിട്ടണിലെ തന്നെ ഏറ്റവും മികച്ച ടൗൺ ഗേറ്റ് വേ ആയി കരുതപ്പെടുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ബോംബിങിൽ നിന്നു രക്ഷപ്പെടാനുള്ള അഭയ കേന്ദ്രം കൂടിയായിരുന്നു ബാർ ഗേറ്റ്. ഗൈഡ്സ് അസോസിയേഷന്റെ ഒന്നര മണിക്കൂർ ടൂറിൽ സൗത്താംപ്ടൺ ശരിക്കും നടന്നു കാണാം. ഒന്നേകാൽ മൈൽ നീളമുള്ള മധ്യകാല മതിലിന് ഓരത്തു കൂടി അറുപതു കഴിഞ്ഞ ടൂർ ഗൈഡ് കിം ഗോൾഡറിനൊപ്പം കഥകൾ കേട്ട് നടന്നു.
സൗത്താംപ്ടൺ ശരിക്കും ഒരു ചരിത്ര നഗരം തന്നെയാണ്. പ്രവേശന കവാടങ്ങളും സ്മാരകങ്ങളും നിറഞ്ഞ നഗരം. ഏകദേശം 1180 ൽ ഒക്കെ പണിഞ്ഞതാണ് ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും മികച്ച ഗേറ്റ് വേ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാർ ഗേറ്റ്. നിർബന്ധിത ടോൾ പിരിവിന് ടോൾ ബ്രോക്കർ ബാർ ഉപയോഗിച്ച് തടഞ്ഞിരുന്നതിനാലത്രെ ബാർ ഗേറ്റ് എന്ന പേര് വന്നത്. ജയിലായും കോർട്ടായും ഒക്കെ ഉപയോഗിക്കപ്പെട്ട സ്ഥലം. ട്രാഫിക്ക് ബ്ലോക്കിന് കാരണമാകുന്നു എന്നതിനാൽ നീളമുള്ള മതിലിൽ നിന്നും ബാർ ഗേറ്റ് പിൽക്കാലത്ത് വിഭജിക്കപ്പെട്ടു.
ജെയ്ൻ ഓസ്റ്റൻ താമസിച്ചിരുന്നു എന്നു കരുതുന്ന സ്ഥലം കണ്ടു. പിന്നെ ബ്യൂഗിൾ സ്ട്രീറ്റും ഫ്രഞ്ച് സ്ട്രീറ്റും കടന്ന് ഹൈ സ്ട്രീറ്റിൽ ടൈറ്റാനിക്കിന് ഭക്ഷണം ഒരുക്കിയ ഹോട്ടൽ കണ്ടു. ഇപ്പോളത് ഇന്ത്യൻ ക്യുസീൻ നൽകുന്ന ബേലീഫ് റസ്റ്ററന്റ് ആണ്. 1066 - 1076 കാലഘട്ടത്തിൽ പണിത സെന്റ് മൈക്കിൾസ് ചർച്ച് ഉൾപ്പെടുന്ന സ്ക്വയറും പതിനഞ്ചാം നൂറ്റാണ്ടിന്റെ ഒടുവിൽ പണിത , മനോഹരമായ തടിപ്പണികളാൽ അലംകൃതമായ ട്യൂഡർ ഹൗസും കണ്ടു.ഒടുവിൽ എത്തി ചേർന്നത് വീണ്ടും ടെസ്റ്റ് നദീ തീരത്തെ കുട്ടീസ് റസ്റ്റാറന്റിൽ .
യാത്രകൾ ചരിത്ര ജ്ഞാനം വർദ്ധിപ്പിക്കുന്നു. തണുപ്പ് ഇപ്പോൾ ചിലപ്പോൾ ഒമ്പതും പത്തും ഡിഗ്രിയുണ്ട്. എത്ര തണുപ്പും ഇഷ്ടമുള്ളതുകൊണ്ട് നവംബറിലെ ഇംഗ്ലണ്ടും ഇഷ്ടം.