അദ്ഭുതങ്ങൾ ഉറങ്ങുന്ന ഇറ്റാലിയൻ തെരുവുകൾ
റോമാ നഗരം കത്തി എരിയുമ്പോൾ വീണ വായിച്ച് കൊണ്ടിരുന്ന നീചനായ നീറോ ചക്രവർത്തിയെ, മനസ്സിൽ ഓർത്തുകൊണ്ട്, റോമിലെ ലിയനാർഡോ ഡാവിഞ്ചി ഇൻറർനാഷണൽ എയർപോർട്ടിൽ വിമാനം ഇറങ്ങിയപ്പോൾ നേരം പാതിരയായി...റോമാ എയർപോർട്ടിൽ നിന്ന് റോമാ സിറ്റി സെന്ററിലേക്ക് കണക്ട് ചെയ്യുന്ന ലിയനാർഡോ എക്സ്പ്രസ് ട്രെയിൻ രാത്രി പത്തരയോടെ
റോമാ നഗരം കത്തി എരിയുമ്പോൾ വീണ വായിച്ച് കൊണ്ടിരുന്ന നീചനായ നീറോ ചക്രവർത്തിയെ, മനസ്സിൽ ഓർത്തുകൊണ്ട്, റോമിലെ ലിയനാർഡോ ഡാവിഞ്ചി ഇൻറർനാഷണൽ എയർപോർട്ടിൽ വിമാനം ഇറങ്ങിയപ്പോൾ നേരം പാതിരയായി...റോമാ എയർപോർട്ടിൽ നിന്ന് റോമാ സിറ്റി സെന്ററിലേക്ക് കണക്ട് ചെയ്യുന്ന ലിയനാർഡോ എക്സ്പ്രസ് ട്രെയിൻ രാത്രി പത്തരയോടെ
റോമാ നഗരം കത്തി എരിയുമ്പോൾ വീണ വായിച്ച് കൊണ്ടിരുന്ന നീചനായ നീറോ ചക്രവർത്തിയെ, മനസ്സിൽ ഓർത്തുകൊണ്ട്, റോമിലെ ലിയനാർഡോ ഡാവിഞ്ചി ഇൻറർനാഷണൽ എയർപോർട്ടിൽ വിമാനം ഇറങ്ങിയപ്പോൾ നേരം പാതിരയായി...റോമാ എയർപോർട്ടിൽ നിന്ന് റോമാ സിറ്റി സെന്ററിലേക്ക് കണക്ട് ചെയ്യുന്ന ലിയനാർഡോ എക്സ്പ്രസ് ട്രെയിൻ രാത്രി പത്തരയോടെ
റോമാ നഗരം കത്തി എരിയുമ്പോൾ വീണ വായിച്ച് കൊണ്ടിരുന്ന നീചനായ നീറോ ചക്രവർത്തിയെ, മനസ്സിൽ ഓർത്തുകൊണ്ട്, റോമിലെ ലിയനാർഡോ ഡാവിഞ്ചി ഇൻറർനാഷണൽ എയർപോർട്ടിൽ വിമാനം ഇറങ്ങിയപ്പോൾ നേരം പാതിരയായി...റോമാ എയർപോർട്ടിൽ നിന്ന് റോമാ സിറ്റി സെന്ററിലേക്ക് കണക്ട് ചെയ്യുന്ന ലിയനാർഡോ എക്സ്പ്രസ് ട്രെയിൻ രാത്രി പത്തരയോടെ സർവീസ് നിർത്തും... എയർപോർട്ടിൽ നിന്ന് ഒരു ടാക്സി പിടിച്ചു ഹോട്ടലിൽ എത്തിയപ്പോൾ സമയം പാതിരാ രണ്ടു മണിയായി.
പിറ്റേന്ന് കുളിച്ചൊരുങ്ങി കുടുംബ സമേതം കറങ്ങാനിറങ്ങി, ലോകത്തിൽ ഏറ്റവും കൂടുതൽ ചരിത്ര സ്മാരകങ്ങൾ, നിർമിതികൾ ഇന്നും പ്രൗഢിയോടെ നിലനിൽക്കുന്ന ഇറ്റാലിയൻ തലസ്ഥാനമായ റോമയുടെ തെരുവുകളിലേക്ക്.... യൂറോപ്പ്, യുകെ, ചൈന / കൊറിയ / ഫാർ ഈസ്റ്റ് തുടങ്ങി പല പട്ടണങ്ങളും ഔദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടി പലതവണ സന്ദർശിച്ചിട്ടുണ്ട് എങ്കിലും, ഒരു എക്സ്ക്ലൂസീവ് ഫാമിലി പിക്നിക്കിന് വേണ്ടി, ഒരു ഡെസ്റ്റിനേഷൻ തിരഞ്ഞെടുക്കുമ്പോൾ ആദ്യം മനസ്സിൽ വന്നത്, സഹസ്രാബ്ദങ്ങളോളം ലോകത്തിന്റെ സിംഹഭാഗവും അടക്കി ഭരിച്ച റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഇറ്റലി തന്നെയാണ്...യാത്രക്ക് വേണ്ട എല്ലാ കാര്യങ്ങളും വീസ, ടിക്കറ്റ്, ഹോട്ടൽ, ലോക്കൽ ട്രാവൽ, ട്രാവൽ ഐറ്റനറി, ഫുഡ്, ഉൾപ്പടെ എല്ലാം (മറ്റാരെയും / ടൂർ ഏജൻസിയെ ആശ്രയിക്കാതെ) പൂർണമായും സ്വന്തമായി ചെയ്യുമ്പോൾ ഉണ്ടാവുന്ന ഫ്ളെക്സിബിലിറ്റി, ഇൻഡിപെൻഡൻസ്, സംതൃപ്തി, ഒന്ന് വേറെ തന്നെയാണ്..
ലോക മഹാ അദ്ഭുതങ്ങളിൽ പെട്ട കൊളോസിയം, ഏതാണ്ട് 2000 വർഷം മുൻപ്, AD 80 കളിൽ റോമൻ ചക്രവർത്തിയായിരുന്ന ടൈറ്റസ് പണി പൂർത്തിയാക്കിയതും, ലോകത്തിലെ ഇതുവരെ നിർമിച്ചതിൽ ഏറ്റവും വലുതും പുരാതനവുമായ അംഫി തിയേറ്റർ...ഇന്നും ആ പഴമയുടെ പ്രൗഢി കെട്ടുപോകാതെ റോമാ നഗരത്തിന്റെ മധ്യഭാഗത്ത് തല ഉയർത്തി നിൽക്കുന്ന സപ്തമഹാദ്ഭുതമായ കൊളോസിയം, പുരാതനമായ റോമൻ സംസ്കാരത്തിന്റെ/ചക്രവർത്തിമാരുടെ ഓർമകളിലേക്ക് നമ്മളെ അറിയാതെ കൂട്ടിക്കൊണ്ട് പോകും. മനുഷ്യർ തമ്മിലും മനുഷ്യരും മൃഗങ്ങളും തമ്മിലും വയലന്റ് ആയിട്ടുള്ള ഗ്ലാഡിയേറ്റർ ഫൈറ്റുകൾ നിരന്തരം നടക്കാറുണ്ടായിരുന്ന; പതിനായിരക്കണക്കിന് മനുഷ്യരുടെയും മൃഗങ്ങളുടെയും ശവപ്പറമ്പ് ആയിരുന്ന ഇവിടത്തെ ചുമരുകളിലെ ഓരോ കല്ലുകളും, സഹസ്രാബ്ദങ്ങളുടെ ഒരായിരം കദന കഥകൾ പറയാനുണ്ട് എന്നപോലെ നമ്മെ രൂക്ഷമായി നോക്കുന്നുണ്ട്....
മറ്റേതൊരു യൂറോപ്യൻ നഗരം പോലെ, ചെറുതും വലുതുമായ സുന്ദരമായ ഒരുപാട് ചർച്ചുകൾ ഉണ്ടെങ്കിലും, ലോകത്തിലെ ഏറ്റവും വലുതും, ആഗോള റോമൻ കാത്തലിക് തലസ്ഥാനവും വിശുദ്ധ പോപ്പിന്റെ ആസ്ഥാനവുമായ, സെൻ പീറ്റേഴ്സ് ബസിലിക്ക തന്നെയാണ് റോമിലെ മറ്റൊരു പ്രധാന ആകർഷണം.
റോമൻ നഗരത്തിന്റെ ഒത്ത നടുക്ക് മറ്റൊരു സ്വതന്ത്ര രാജ്യം. പട്ടാള ചെക്ക് പോയിന്റുകളോ, മറ്റ് പ്രതിബന്ധങ്ങളോ ഒന്നും ഇല്ലാതെ, റോമാ നഗരത്തിന്റെ അകത്തുകൂടെ, ലോകത്തിലെ ഏറ്റവും ചെറിയ രാജ്യത്തിലേക്ക്, വത്തിക്കാൻ സിറ്റിയിലേക്കു നമുക്കു നടന്നു തന്നെ പോകാം.. റോമൻ പൊലീസിൽ നിന്നു വ്യത്യസ്തമായ യൂണിഫോമുകളും, കൗതുകം ഉണ്ടാക്കുന്ന സവിശേഷമായ വേഷവും ആണ് വത്തിക്കാൻ സിറ്റിയിലെ അംഗരക്ഷകർക്ക്. നല്ല ഇറ്റാലിയൻ സമ്മറിന്റെ വെയിലിൽ ഉച്ച സമയത്താണ്, അവിടെഎത്തിയത്... നടക്കാൻ പൊതുവേ മടി ആയിരുന്ന, സഹധർമിണിയും കുട്ടികളും പക്ഷേ, കൗതുകം ഉണർത്തുന്ന കാഴ്ചകൾ ഒളിഞ്ഞു കിടക്കുന്ന വത്തിക്കാൻ സിറ്റി മുഴുവൻ കറങ്ങി നടന്ന് കണ്ടപ്പോഴേക്ക്, കിലോമീറ്ററുകളോളം നടന്നു തീർത്തത് അറിഞ്ഞതേയില്ല. അതായത് ഒരു രാജ്യം മുഴുവൻ മണിക്കൂറുകൾക്കുള്ളിൽ നടന്നു തീർത്തു എന്ന് സാരം.
പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച ട്രെവി ഫൗണ്ടൈൻ, എ ഡി 68 ഹാഡ്രിയൻ ചക്രവർത്തി പോപ്പിനു സമ്മാനിച്ച പാന്തിയോൺ, പിആസാ നവോന, സെയിന്റ് ആഞ്ചലോ കാസിൽ, സ്പാനിഷ് സ്റ്റെപ്സ് എന്നറിയപ്പെടുന്ന പിആസാ ഡി സ്പാഗ്നാ, തുടങ്ങി ഒട്ടനവധി സ്മാരകങ്ങൾ, ചരിത്രനിധികൾ, കൗതുകം ഉണർത്തുന്ന കാഴ്ചകൾ റോമിൽ ടൂറിസ്റ്റുകളെ കാത്തിരിക്കുന്നു.
മൂന്നുദിവസം റോമിൽ തങ്ങി ഞങ്ങൾ നേരെ (പടിഞ്ഞാറിന്റെ) വെനീസിലേക്ക് ഹൈ സ്പീഡ് ബുള്ളറ്റ് ട്രെയിനിൽ യാത്രാ തിരിച്ചു... മണിക്കൂറിൽ 250 -350 കിലോമീറ്റർ വേഗതയിൽ, പച്ച പരവതാനി വിരിച്ച പോലെ നീണ്ടു കിടക്കുന്ന പുൽമേടുകളും പുഴകളും മലകളും അരുവികളും എല്ലാം ചേർന്നു നയന മനോഹരമായ യൂറോപ്പ്യൻ ഗ്രാമഭംഗി ആസ്വദിച്ചു, ഇറ്റാലിയൻ ഗ്രാമങ്ങളിലൂടെ വെനീസിന്റെ ഓരങ്ങളിലേക്ക്. കനാലുകളും കടലുകളും കൊണ്ട് പ്രണയാർദ്രമായ കാവ്യം പോലെ, മനസ്സിൽ സംഗീത സാന്ദ്രമായ കുളിർമഴ പെയ്യിക്കുന്ന, പ്രകൃതിരമണീയമായ ചെറുദ്വീപ്... മെഡിറ്ററേനിയൻ/ അഡ്രിയോട്ടിക് കടലിന്റെ ഓരത്ത് ഒട്ടിപ്പിടിച്ചു കിടക്കുന്ന ഭൂമിയിലെ സ്വർഗ്ഗം. സപ്ത സുന്ദരമായ സായാഹ്നം. എന്ന കാവ്യാത്മകമായ കാല്പനിക ഭാവനകളെ അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന അനുഭൂതിയാണ് വെനീസിലെ കനാൽ കരകളിലൂടെ മന്ദമാരുതന്റെ തലോടലിൽ മുഴുകി നടക്കുമ്പോൾ. എസ് ആകൃതിയിലുള്ള ഗ്രാൻഡ് കനാലും അതിന്റെ ബ്രാഞ്ചുകൾ ആയി ദ്വീപിന്റെ ഓരോ കോണിലേക്കും ഊർന്നിറങ്ങുന്ന ചെറു കനാലുകളും വെനീസിന്റെ വശ്യ ഭംഗി പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു.
വെനീസ് സെൻട്രൽ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയാൽ, പിന്നീട് അങ്ങോട്ടുള്ള എല്ലാ യാത്രകളും വാർപ്പററ്റോ എന്നറിയപ്പെടുന്ന ചെറുതും വലുതുമായ വാട്ടർ ടാക്സികൾ/ ബോട്ടുകളാണ്. ഈ ചെറുദ്വീപിന്റെ ഓരോ കോണുകളെയും ബന്ധിപ്പിക്കുന്ന വിപുലമായ ശൃംഖല തന്നെയുണ്ട് ഈ വാർപ്പററ്റോ സർവീസുകൾക്ക്.. 25 യൂറോ കൊടുത്താൽ 24 മണിക്കൂർ വാർപ്പററ്റോയിൽ അൺലിമിറ്റഡ് ആയി യാത്ര ചെയ്യാം.. ഈ ബോട്ടിന്റെ മുൻ ഭാഗത്തെ ഓപ്പൺ ഡെക്കിൽ സീറ്റ് പിടിച്ചാൽ, മികവുള്ള കാഴ്ചകൾ സുന്ദരമായി കാണാം. കൂടാതെ “ഗണ്ടോള” എന്നറിയപ്പെടുന്ന മനോഹരമായ അണിയിച്ചൊരുക്കിയ ചെറു തോണികളും.. ഇടുങ്ങിയ, ചെറു കനാലുകളിലൂടെ സഞ്ചരിക്കാൻ ഈ ചെറുതോണികൾക്ക് മാത്രമേ സാധിക്കു. ഇറ്റാലിയൻ സമ്മർ ചൂട് പക്ഷേ പ്രശാന്തസുന്ദരമായ ആകാശത്ത് കാണുന്നതേയില്ല... ഇടക്ക് ചാറ്റൽ മഴയും നല്ല സുഖമുള്ള തണുപ്പും മന്ദമാരുതനും ആവോളം ആസ്വദിച്ചാൽ ജന നിബിഡമായ വെനീസിലെ തെരുവുകളും ജനത്തിരക്കില്ലാത്ത ചെറു ദ്വീപുകളും നമ്മെ ആവോളം ആനന്ദഭരിതരാക്കും. സെയ്ന്റ് മാർക്ക് ബസിലിക്ക, സെയ്ന്റ് മാർക്ക് സ്കോയർ, ഡോഗ് പാലസ്, ബ്രിജ് ഓഫ് സായ്സ്, ഗ്രാൻഡ് കനാൽ , റിയലറ്റോ ബ്രിജ്, ക്ലോക്ക് ടവർ, ക്യാമ്പാണിലെ, സാന്ത മരിയ ഡെല്ലാ സല്യൂട്ട് തുടങ്ങി ഒട്ടനവധി നിത്യ ഹരിത കാഴ്ചകൾ വെനീസിൽ നമ്മെ കാത്തിരിക്കുന്നു..
നമ്മൾ കിഴക്കിന്റെ വെനീസിൽ നിന്നും വന്നവരാണെന്ന ‘ഇച്ചിരി’ അഹങ്കാരത്തോടെ മറ്റു സായിപ്പന്മരെ നോക്കി ചിരിച്ചു കാണിച്ചു. ഇടയ്ക്കു പരിചയപ്പെടുന്ന സായിപ്പന്മാരോടെല്ലാം അങ്ങ് നമ്മുടെ "ദൈവത്തിന്റെ സ്വന്തം നാട്ടിലെ" "കിഴക്കിന്റെ വെനീസിന്റെ" നിറം പിടിപ്പിച്ച കഥകൾ മാക്സിമം മസാല ചേർത്തു വിളമ്പുമ്പോൾ കുട്ടികൾ സിയ്യാനും എസയും സംശയ ദൃഷ്ടിയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു.
വിശ്വപ്രശസ്തമായ, ലോകോത്തര നിലവാരത്തിലുള്ള ഗ്ലാസ് ഫാക്ടറികൾ ഗ്ലാസ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന മുറാനോ ഐലൻഡിലേക്ക്, വെനീസിൽ നിന്ന് ഏതാണ്ട് 15 മിനിറ്റ് ബോട്ട് യാത്രയെ ഉള്ളൂ.... തിരിച്ചുപോകുമ്പോൾ കുറച്ച് ഗ്ലാസ് ഉൽപ്പന്നങ്ങൾ വാങ്ങി കളയാം എന്നു കരുതി ഒരു സ്വകാര്യ ഗ്ലാസ് ഗ്യാലറിയിൽ ചെന്ന് വീട്ടിലെ ഡൈനിങ് റൂമിൽ തൂക്കിയിടാൻ പറ്റുന്ന തരത്തിലുള്ള ഒരു ഗ്ലാസ് ഡെക്കറേറ്റ് ഐറ്റത്തിന്റെ വില ചോദിച്ചപ്പോൾ ഞെട്ടിപ്പോയി... 36,000 യൂറോ.. (ഏതാണ്ട് 32 ലക്ഷം രൂപ). തൽക്കാലം അവരുടെ ബിസിനസ് കാർഡ് വാങ്ങി പിന്നീട് വരാം എന്ന് പറഞ്ഞ് കൈ കൊടുത്തു പിരിഞ്ഞു....
പിന്നീട് അവിടുന്ന് പിസായിലെ ചെരിഞ്ഞ ഗോപുരം, കാണണമെന്ന ആഗ്രഹത്തോടെ ഫ്ളോറൻസ് പട്ടണത്തിലേക്കു ട്രെയിൻ കയറി. രാത്രി ഫ്ലോറൻസിൽ താമസിച്ചതിനു ശേഷം പിറ്റേന്ന് രാവിലെ, ഫ്ളോറൻസിൽനിന്നും ഏതാണ്ട് 90 കിലോമീറ്റർ അകലെയുള്ള പിസ എന്ന ചെറുപട്ടണത്തിലേക്ക്. കുഞ്ഞു നാൾ മുതലേ ഒരുപാട് കേട്ട് പരിചയിച്ച , മഹാദ്ഭുതം നേരിൽ കാണാൻ ആവുന്നതിന്റെ ആകാംക്ഷയിൽ ട്രെയിൻ കയറി. വിശ്വപ്രശസ്തമായ പിസ ഗോപുരത്തിന്റെ ചെരിവ്, ഇന്നും തകർന്നു വീഴാത്ത അദ്ഭുതമായി, ഒരു ചോദ്യചിഹ്നമായി എന്റെ മനസ്സിൽ അവശേഷിപ്പിച്ചു കൊണ്ട് തിരിച്ചു ദമ്മാമിലേക്കു വിമാനം കയറുമ്പോൾ, നല്ലവരായ ഇറ്റാലിയൻ ജനതയുടെ ഹോസ്പിറ്റലിറ്റിക്കു നന്ദി പറയാൻ മറന്നുവോ എന്നൊരു തോന്നൽ....