‘തൊട്ടാൽ പൊള്ളുന്ന പ്രതിമകൾ’; ഏറ്റവും മികച്ച ഗ്ലാസ് ശിൽപങ്ങൾ നിർമിക്കുന്ന സ്ഥലം
യാത്രകൾ പലപ്പോഴും വിശാലമായ അറിവിന്‍റെ വാതായനങ്ങള്‍ തുറന്നു നല്‍കുന്നു. ഓരോ യാത്രകള്‍ക്കും മുന്‍പോ ശേഷമോ ആ പ്രദേശത്തെ പറ്റി കൂടുതല്‍ വായനയ്ക്കും പഠനത്തിനും പലപ്പോഴും കാരണമാകുകയും ചെയ്യുന്നു. വെനീസിലേക്കുള്ള യാത്രയില്‍ ആ പ്രദേശത്തെ കുറിച്ചു വായിച്ചു മനസ്സിലക്കിയിരുന്നെങ്കിലും യാത്രയ്ക്കു ശേഷമാണ്
യാത്രകൾ പലപ്പോഴും വിശാലമായ അറിവിന്‍റെ വാതായനങ്ങള്‍ തുറന്നു നല്‍കുന്നു. ഓരോ യാത്രകള്‍ക്കും മുന്‍പോ ശേഷമോ ആ പ്രദേശത്തെ പറ്റി കൂടുതല്‍ വായനയ്ക്കും പഠനത്തിനും പലപ്പോഴും കാരണമാകുകയും ചെയ്യുന്നു. വെനീസിലേക്കുള്ള യാത്രയില്‍ ആ പ്രദേശത്തെ കുറിച്ചു വായിച്ചു മനസ്സിലക്കിയിരുന്നെങ്കിലും യാത്രയ്ക്കു ശേഷമാണ്
യാത്രകൾ പലപ്പോഴും വിശാലമായ അറിവിന്‍റെ വാതായനങ്ങള്‍ തുറന്നു നല്‍കുന്നു. ഓരോ യാത്രകള്‍ക്കും മുന്‍പോ ശേഷമോ ആ പ്രദേശത്തെ പറ്റി കൂടുതല്‍ വായനയ്ക്കും പഠനത്തിനും പലപ്പോഴും കാരണമാകുകയും ചെയ്യുന്നു. വെനീസിലേക്കുള്ള യാത്രയില്‍ ആ പ്രദേശത്തെ കുറിച്ചു വായിച്ചു മനസ്സിലക്കിയിരുന്നെങ്കിലും യാത്രയ്ക്കു ശേഷമാണ്
യാത്രകൾ പലപ്പോഴും വിശാലമായ അറിവിന്‍റെ വാതായനങ്ങള്‍ തുറന്നു നല്‍കുന്നു. ഓരോ യാത്രയ്ക്കും മുന്‍പോ ശേഷമോ ആ പ്രദേശത്തെപ്പറ്റി കൂടുതല്‍ വായനയോ പഠനമോ ഉണ്ടാകുന്നു. വെനീസിലേക്കുള്ള യാത്രയില്‍ ആ പ്രദേശത്തെക്കുറിച്ചു വായിച്ചു മനസ്സിലാക്കിയിരുന്നെങ്കിലും യാത്രയ്ക്കു ശേഷമാണ് അതിന്റെ സവിശേഷതകളെപ്പറ്റി കൂടുതല്‍ പഠിച്ചത്. നൂറ്റിപ്പതിനെട്ടു ദ്വീപുകളിലായി വെനീസ് ഇന്നും സഞ്ചാരികളുടെ ഹരമായി നില്‍ക്കുന്നു. എത്ര കണ്ടാലും മതിവരാത്തത്ര ഭംഗിയുള്ള നഗരം. മനോഹരമായ ശിൽപങ്ങളും കെട്ടിടങ്ങളും ഓരോ സഞ്ചാരിയെയും വെനീസിലേക്ക് ആകര്‍ഷിക്കും. മനുഷ്യരാല്‍ നിർമിക്കപ്പെട്ട ഏറ്റവും മനോഹരമായ സിറ്റി എന്നു പറയാം ‘അഡ്രിയാറ്റിക്കിലെ രാജ്ഞി’ എന്നറിയപ്പെടുന്ന വെനീസിനെ. പൂര്‍ണമായും വേള്‍ഡ് ഹെറിറ്റേജ് സൈറ്റില്‍ ഇടംപിടിച്ച ഒരു നഗരം ആണ് വെനീസ്. വലിയൊരു കച്ചവട കേന്ദ്രമായിരുന്ന വെനീസ് മുന്‍പ് ലോകത്തിലെ ഒരു പ്രബല രാജ്യമായിരുന്നു. പല രാജ്യങ്ങളുമായി കച്ചവടത്തില്‍ ഏര്‍പ്പെട്ട വെനീസ് ലോകത്തിലെ തന്നെ വലിയ സാമ്പത്തിക ശക്തിയായി മാറി. തുര്‍ക്കിയും ഓസ്ട്രിയയും ഇറ്റലിയുമൊക്കെ പലപ്പോഴായി ഈ പ്രദേശം കൈയേറി ഭരണം നടത്തി. ഇറ്റലി രൂപം കൊണ്ടപ്പോള്‍ വെനീസ് ഇറ്റലിയുടെ ഭാഗമായി മാറി.
വെനീസിലേക്കുള്ള യാത്രയിലാണ് അവിടുത്തെ മുറാനോ ദ്വീപിലേക്ക് പോയത്. വെനീസ് നഗരത്തില്‍നിന്ന് 1.5 കിലോമീറ്റര്‍ മാറി വെനീഷ്യന്‍ ലഗൂണില്‍ നീണ്ടു നിവര്‍ന്ന് എട്ടു ചാനലുകളായി കിടക്കുന്ന, അനേകം പാലങ്ങളോടുകൂടിയ 7 കൊച്ചു ദ്വീപുകളുടെ ഒരു സമൂഹമാണ് മുറാനോ. ഗ്ലാസ് നിർമാണത്തിനു ലോക പ്രസിദ്ധമായിത്തീര്‍ന്ന ദ്വീപ്, ആദ്യ നൂറ്റാണ്ടുകളില്‍ത്തന്നെ ഗ്ലാസ് കയറ്റുമതി കൊണ്ടു പ്രസിദ്ധമായിത്തീര്‍ന്നു. യൂറോപ്പിലെ തന്നെ ഏറ്റവും കൂടുതല്‍ ഗ്ലാസ് ഉൽപാദിപ്പിച്ചിരുന്ന സ്ഥലമാണിത്. ഇന്നും ഇവിടുത്തെ പ്രധാന വ്യവസായം ഗ്ലാസ് നിർമാണം തന്നെയാണ്. മുറാനോ ദ്വീപിലെ പരമ്പരാഗത രീതിയിലുള്ള ഗ്ലാസ് ഉൽപന്നങ്ങൾ കേരളത്തിലെ ആറന്മുളക്കണ്ണാടി പോലെ പ്രശസ്തമാണ്. സിലിക്കാ സോഡാ ലൈം, പൊട്ടാസ്യം തുടങ്ങിയ ചില ധാതുക്കൾ പ്രത്യേക തരം ചൂളയിൽ ഏകദേശം 1,500 ഡിഗ്രി താപനിലയിൽ ഉരുക്കിയാണ് ഇവ നിർമിക്കുന്നത്. ഗ്ലാസ് മിശ്രിതത്തിൽ സ്വർണമോ വെള്ളിയോ ഫോയില്‍ ചേർക്കാറുണ്ട്. തിളക്കത്തിനു ചെമ്പ്, വെള്ള നിറത്തിന് സിങ്ക്, നീല നിറത്തിന് കോബാൾട്ട് എന്നിവയും ഉപയോഗിക്കുന്നു.
ബോട്ടു ജെട്ടിയില്‍ ഇറങ്ങി ആദ്യം പ്രസിദ്ധമായ മുറാനോ ഗ്ലാസ് മ്യൂസിയത്തിലേക്കാണ് പോയത്. കനാലിന്റെ തീരത്ത് ഗോഥിക് വാസ്തു കലയില്‍ നിര്‍മിച്ച മനോഹരമായ കെട്ടിടത്തിലാണ് മ്യൂസിയം. ലോക വിപണിയില്‍ ഏറ്റവും പ്രസിദ്ധവും പാരമ്പര്യം അവകാശപ്പെടുന്നതുമായ വെനീഷ്യന്‍ മുറാനോ ഗ്ലാസുകൾ മാത്രമല്ല, ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള വൈവിധ്യമാര്‍ന്ന ഗ്ലാസുകളും അതിമനോഹരമായ സ്ഫടിക നിര്‍മിതികളും മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്.
മുറാനോ ദ്വീപിൽ കുറെയധികം ഗ്ലാസ് നിര്‍മാണ ശാലകളുണ്ട്. അതിലൊന്നില്‍ കയറാന്‍ തീരുമാനിച്ചു. ഒരു ഇടുങ്ങിയ ഗോവണി കയറി ആ ഷോപ്പിനുള്ളില്‍ എത്തി. അവിടെ ഗ്ലാസ് നിര്‍മിക്കുന്ന ഒരു ഉലയില്‍ ഗ്ലാസ് നിർമിക്കുന്നത് എങ്ങനെയെന്നു കാട്ടാൻ ഒരു മുറാനോ ഗ്ലാസ് ശിൽപി തയാറായി നില്‍ക്കുന്നു. സ്ഫടികത്തിന്റെ ഒരു കഷ്ണം ഒരു കൊടിലില്‍ വച്ച് അദ്ദേഹം ഉലയിലേക്കു നീട്ടി, അൽപ സമയത്തിനകം അത് ഉരുകിത്തുടങ്ങി. ആ കഷ്ണത്തിൽനിന്നു നിമിഷ നേരം കൊണ്ട് മറ്റൊരു കൊടില്‍ ഉപയോഗിച്ച് ആദ്യം ഒരു ജഗ്ഗ് ഉണ്ടാക്കി. പിന്നീട് ഒരു കുതിരയെയാണ് ഉണ്ടാക്കിയത്. മനോഹരമായ ആ ശിൽപത്തിലേക്കു ഞങ്ങള്‍ മതിമറന്നു നോക്കി നില്‍ക്കവേ അയാളുടെ കയ്യിലിരുന്ന ഒരു ന്യൂസ് പേപ്പറില്‍നിന്ന് ഒരു ഭാഗം കീറി, കാണിയായിരുന്ന ഒരു കുട്ടിയെക്കൊണ്ട് ആ ശിൽപത്തിലേക്ക് ഇട്ടു, ഉടനെ ആ പേപ്പറില്‍ തീ ആളിക്കത്തി. മുന്നൂറു ഡിഗ്രി സെന്റിഗ്രേഡ് ചൂടുണ്ട് ആ പ്രതിമയ്ക്ക് എന്നദ്ദേഹം വിശദീകരിച്ചു. തീഗോളങ്ങള്‍ മാസ്റ്ററുടെ കരവിരുതില്‍ നിമിഷങ്ങള്‍കൊണ്ട് മനോഹര രൂപങ്ങളും മറ്റു അലങ്കാര വസ്തുക്കളും ആയിത്തീരുന്നു. കാഴ്ചക്കാരെല്ലാം കൈയടിച്ചു, തുടര്‍ന്നു ഞങ്ങളെ വിശാലമായ മുറാനോ ഗ്ലാസിന്റെ ഷോ റൂമിലേക്ക് ആനയിച്ചു. പല വർണങ്ങളിലും ആകൃതിയിലുമുള്ള മനോഹരമായ കലാവിരുതുകള്‍ ഞങ്ങള്‍ ഇമ വെട്ടാതെ നോക്കി നടന്നു. ഷോകേസുകളില്‍ മാത്രം കണ്ടിട്ടുള്ള സുന്ദര കലാരൂപങ്ങള്‍, തൊട്ടും തലോടിയും നോക്കിയതല്ലാതെ ആരും വാങ്ങിയില്ല, അവയുടെ കനത്ത വില തന്നെയാകണം കാരണം.
യൂറോപ്പിലെ ഏറ്റവും വലിയ സ്ഫടിക വ്യവസായ കേന്ദ്രമായിരുന്നു മുറാനോ, ലോകത്തിലെ ഏറ്റവും മികച്ചതും ഭംഗിയേറിയതുമായ ശരറാന്തലുകൾ ഇവിടെനിന്നു കയറ്റുമതി ചെയ്യപ്പെടുന്നു. കച്ചവട മാന്ദ്യമുണ്ടെങ്കിലും മുറാനോ സ്ഫടിക നിർമാണം കൈവിടാൻ മടിക്കുന്നു. തലമുറകളായി നേടിയെടുത്ത കരവിരുതിന്‍റെ തെളിവുകൾ നിരത്തിക്കൊണ്ട് നൂറുകണക്കിനു കടകള്‍ കനാലിന്റെ ഇരുകരയിലും കാണാം.
വിവിധതരം ആഭരണങ്ങൾ, ഗ്ലാസ്സുകൾ, കാഴ്ചവസ്തുക്കൾ, സുവനീറുകൾ എന്നിവ എവിടെയും. ഇവിടെ മാത്രം നിർമിക്കുന്ന ഈ സവിശേഷ ഉൽപന്നങ്ങൾ വിശ്വപ്രസിദ്ധമാണ്, ലോകമെമ്പാടും ഇന്നും ആവശ്യക്കാർ ഏറെയുണ്ട്. മകള്‍ക്കും ഭാര്യക്കും കുറച്ചു ഗ്ലാസ് സുവനീറുകള്‍ സമ്മാനമായി വാങ്ങി തിരികെ യാത്രയായി. യാത്രകള്‍ നല്‍കുന്ന അറിവുകളും അനുഭൂതികളും അനുഭവിച്ചുതന്നെ അറിയണം. കേവലമായ നമ്മുടെ അറിവുകള്‍ക്ക് അപ്പുറം എത്രയോ വിശാലമായ ലോകം മുന്നിലുണ്ട് എന്ന തിരിച്ചറിവ് കൂടിയാണ് അത്.