യാത്രകൾ ജീവിതത്തിന്റെ ഭാഗമായി കാണുന്നവരാണ് നടി അഹാനയും അനിയത്തിമാരും. സന്ദർശിക്കുന്ന രാജ്യങ്ങളിലെ മനോഹരമായ സ്ഥലങ്ങളുടെ ചിത്രങ്ങൾ ഇവരെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. നോര്‍ത്തേണ്‍ ലൈറ്റ്സ് കാണാനുള്ള യാത്രയ്ക്കു ശേഷം ഫ്രാൻസിലേക്കായിരുന്നു അഹാനയുടെ യാത്ര. പാരീസിലെ ഈഫൽ ടവറും ഡിസ്‌നി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകൾ ജീവിതത്തിന്റെ ഭാഗമായി കാണുന്നവരാണ് നടി അഹാനയും അനിയത്തിമാരും. സന്ദർശിക്കുന്ന രാജ്യങ്ങളിലെ മനോഹരമായ സ്ഥലങ്ങളുടെ ചിത്രങ്ങൾ ഇവരെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.  നോര്‍ത്തേണ്‍ ലൈറ്റ്സ് കാണാനുള്ള യാത്രയ്ക്കു ശേഷം ഫ്രാൻസിലേക്കായിരുന്നു അഹാനയുടെ യാത്ര. പാരീസിലെ ഈഫൽ ടവറും ഡിസ്‌നി ലാൻഡുമൊക്കെ ചിത്രങ്ങളിൽ കാണാം.

Image Credit : ahaana_krishna/instagram
Image Credit : ahaana_krishna/instagram

സുന്ദരമായ കാഴ്ചകൾ കൊണ്ടു സമ്പന്നമാണ് പാരിസ് നഗരം. പ്രണയത്തിന്റെയും കലാകാരന്മാരുടെയും നാടെന്ന പേര് കൂടി ഈ നഗരത്തിനുണ്ട്. പാരിസിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന ഇടമാണ് ഈഫൽ ടവർ. പണി പൂർത്തീകരിച്ചതു മുതൽ 250 ദശലക്ഷത്തിലധികം ആളുകൾ ഇവിടം സന്ദർശിച്ചിട്ടുണ്ട് എന്നാണ് കണക്ക്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പണം നല്‍കി ടിക്കറ്റെടുത്ത് സന്ദർശിക്കുന്ന സ്മാരകം എന്ന ബഹുമതിയും ഈ നിർമിതിക്കാണ്.

Image Credit : ahaana_krishna/instagram
ADVERTISEMENT

ഓൾ തിങ്സ് ഡ്രീമി, ഓൾ തിങ്സ് ഡിസ്‌നി എന്ന ക്യാപ്ഷനോടെയാണ് അഹാന ഡിസ്‌നി ലാൻഡിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പാരീസിൽ നിന്നു 32 കിലോമീറ്റർ അകലെ, ചെസിയിലാണ് ഡിസ്നിലാൻഡ് സ്ഥിതിചെയ്യുന്നത്. ഡിസ്നിലാൻഡ് പാർക്ക്, വാൾട്ട് ഡിസ്നി സ്റ്റുഡിയോസ് പാർക്ക് എന്നിങ്ങനെ രണ്ട് തീം പാർക്കുകളാണ് ഇവിടെയുള്ളത്. ഏകദേശം 4,800 ഏക്കർ വിസ്തൃതിയുള്ള പാര്‍ക്കില്‍, ഇതുകൂടാതെ, റിസോർട്ട് ഹോട്ടലുകൾ, ഒരു ഷോപ്പിങ്, ഡൈനിങ്, എന്റർടെയ്ൻമെന്റ് കോംപ്ലക്സ്, ഒരു ഗോൾഫ് കോഴ്സ് എന്നിവയുമുണ്ട്.

Image Credit : ahaana_krishna/instagram

യൂറോപ്പിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന തീം പാർക്കെന്ന ബഹുമതിയുണ്ട് ഡിസ്‌നി ലാൻഡിന്. പ്രതിവർഷം പതിനഞ്ച് ദശലക്ഷം സന്ദർശകരാണ് ഇവിടെയെത്തുന്നത്. ഡിസ്നി ഹോട്ടൽ സാന്താ ഫേ, ഡിസ്നി ഹോട്ടൽ ചീയെൻ, സെക്വോയ ലോഡ്ജ്, ന്യൂപോർട്ട് ബേ ക്ലബ്, ഹോട്ടൽ ന്യൂയോർക്ക് - ആർട്ട് ഓഫ് മാർവൽ, ദി ഡിസ്നിലാൻഡ് ഹോട്ടൽ, ഡേവി ക്രോക്കറ്റ് റാഞ്ച് എന്നിങ്ങനെ ഏഴു ഹോട്ടലുകള്‍ ഇവിടെയുണ്ട്. ഇറ്റ്സ് എ സ്മോൾ വേൾഡ്, സ്റ്റാർ വാർസ് ഹൈപ്പർസ്പേസ് മൗണ്ടൻ, ബിഗ് തണ്ടർ മൗണ്ടൻ, പൈറേറ്റ്സ് ഓഫ് കരീബിയൻ, ബസ് ലൈറ്റ്ഇയേഴ്സ് ലേസർ ബ്ലാസ്റ്റ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. തീം പാർക്കുകൾക്കും ഡിസ്നി വില്ലേജിനും ഇടയിലാണ് മാർനെ-ലാ-വല്ലി-ചെസി എന്ന വലിയ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും എളുപ്പത്തില്‍ ഡിസ്നിലാന്‍ഡിലെത്താം.

Image Credit : ahaana_krishna/instagram
Image Credit : ahaana_krishna/instagram
ADVERTISEMENT

ബസിലിക്ക ഓഫ് സാക്രെ-കോർ, ലൂവ്രെ മ്യൂസിയം, സെന്‍റര്‍ പോംപിഡോ, മ്യൂസി ഡി ഓർസെ, നോത്രഡാം കത്തീഡ്രല്‍, നെപ്പോളിയന്‍റെ ശവകുടീരം, വെർസൈൽസ് കൊട്ടാരം, ഫോണ്ടെയ്ൻബ്ലൂ കൊട്ടാരം എന്നിവയും പാരിസിലെ മറ്റു ചില കാഴ്ചകളാണ്. ഷോൻ നദിയിലൂടെയുള്ള സൂര്യാസ്തമയ യാത്രയും ഫ്രഞ്ച് രുചികള്‍ വിളമ്പുന്ന റസ്റ്ററന്റുകളും ചരിത്രമ്യൂസിയങ്ങളുമെല്ലാം പാരിസ് യാത്രയില്‍ തീര്‍ച്ചയായും അനുഭവിക്കേണ്ടതാണ്. കൂടാതെ, ആർക്ക് ഡി ട്രയോംഫ്, പ്ലേസ് ഡി ലാ കോൺകോർഡ് എന്നിവയുൾപ്പെടെയുള്ള ഐക്കണിക് ലാൻഡ്‌മാർക്കുകളും ഈ നഗരത്തിലുണ്ട്.

Image Credit : ahaana_krishna/instagram
English Summary:

Ahana Krishna's Enchanting French Sojourn: Discover the Wonders of Paris and Disneyland Through Her Eyes.