മാലദ്വീപില്‍ സ്രാവുകള്‍ക്കും തിരണ്ടികള്ക്കുമൊപ്പം നീന്തി എസ്തര്‍ അനില്‍
മാലദ്വീപില്‍ സാഹസികയാത്ര നടത്തി നടി എസ്തര്‍ അനില്‍. സ്നോര്‍ക്കലിംഗ് ചെയ്യുന്ന വിഡിയോ എസ്തര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. എസ്തര്‍ വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ താഴെക്കൂടി സ്രാവുകളും തിരണ്ടികളും നീന്തി പോകുന്നത് കാണാം. മാലദ്വീപില്‍ വെക്കേഷന്‍ ചിലവിട്ട താജ് കോറല്‍ റീഫ് റിസോര്‍ട്ട് ആന്‍ഡ് സ്പായില്‍

മാലദ്വീപില്‍ സാഹസികയാത്ര നടത്തി നടി എസ്തര്‍ അനില്‍. സ്നോര്‍ക്കലിങ് വിഡിയോ എസ്തര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. എസ്തര്‍ വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ താഴെക്കൂടി സ്രാവുകളും തിരണ്ടികളും നീന്തി പോകുന്നതു കാണാം. മാലദ്വീപിലെ അവധി ആഘോഷം, താജ് കോറല്‍ റീഫ് റിസോര്‍ട്ട് ആന്‍ഡ് സ്പായില്‍ നിന്നുള്ള ചിത്രങ്ങളും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഹെംബാദു ദ്വീപിൽ പവിഴപ്പുറ്റുകളുടെ ലഗൂണിൽ സ്ഥിതി ചെയ്യുന്ന ഈ ആഡംബര റിസോർട്ടില്‍, കടലിന്റെ വിശാലദൃശ്യങ്ങളുള്ള സ്റ്റൈലിഷ് വില്ലകളുണ്ട്. ഔട്ട്ഡോർ പൂളും സ്പാ ചികിത്സകളും സൗജന്യ വൈഫൈ പോലുള്ള സൗകര്യങ്ങളുമുണ്ട്. കോറൽ റീഫില്‍ ഒരു ഡൈവ് സ്കൂളും ഫിറ്റ്നസ് സെന്ററും ഉണ്ട്. അതിഥികൾക്കു സ്‌നോർക്കലിങ്, ഫിഷ് ഫീഡിങ് പോലുള്ള ജല പ്രവർത്തനങ്ങൾ ആസ്വദിക്കാം. മാലെ സിറ്റിയിൽ നിന്നു 32 കിലോമീറ്റർ അകലെയാണ് ഇതു സ്ഥിതിചെയ്യുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ദ്വീപസമൂഹമായ മാലദ്വീപ്, ബീച്ച് പ്രേമികളുടെ പറുദീസയാണ്. 26 അറ്റോളുകളും 1,000-ലധികം പവിഴ ദ്വീപുകളും ഉള്‍ക്കൊള്ളുന്ന മാലദ്വീപ്, ഒരു പ്രധാന ലക്ഷ്വറി ട്രാവൽ ഡെസ്റ്റിനേഷൻ എന്ന നിലയിൽ പ്രസിദ്ധമാണ്. ഓവർവാട്ടർ വില്ലകൾ, ലോകോത്തര റിസോട്ടുകൾ, സ്പാ റിട്രീറ്റുകൾ എന്നിങ്ങനെ എണ്ണിയാല്‍ തീരാത്തത്ര ആഡംബര സൗകര്യങ്ങള്‍ ദ്വീപിലുണ്ട്.
ഈയടുത്ത കാലം വരെ, മാലദ്വീപിന്റെ പ്രാഥമിക വിനോദസഞ്ചാര സ്രോതസ്സായിരുന്നു. എന്നാല്‍, നയതന്ത്രപരമായ പിരിമുറുക്കങ്ങള്‍ കാരണം, ഇന്ത്യൻ വിനോദസഞ്ചാരികളുടെ ദ്വീപിലേക്കുള്ള വരവ് ഗണ്യമായി കുറഞ്ഞു. മാലദ്വീപ് ടൂറിസം മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം, 2023 ജനുവരിയിൽ 18,612 ഇന്ത്യൻ വിനോദസഞ്ചാരികൾ മാലദ്വീപ് സന്ദർശിച്ചിരുന്നു, എന്നാൽ 2024 ജനുവരിയിൽ 15,003 വിനോദസഞ്ചാരികൾ മാത്രമാണ് എത്തിയത്, 19.4% ഇടിവ് ആണ് സഞ്ചാരികളുടെ എണ്ണത്തില്‍ ഉണ്ടായത്.
തുടര്‍ന്നുള്ള മാസങ്ങളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല, 2023 ഫെബ്രുവരിയിൽ 19,497 പേർ എത്തിയ സ്ഥാനത്ത്, ഇക്കൊല്ലം 40.9% ഇടിവാണ് ഉണ്ടായത്, 2024 ഫെബ്രുവരിയില്‍ 11,522 പേര്‍ മാത്രമാണ് ഇന്ത്യയില്‍ നിന്നും എത്തിയത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 54%, 55.6% എന്നിങ്ങനെ ഇടിവ് നേരിട്ടു. ഇതോടെ ചൈന, റഷ്യ, ഇംഗ്ലണ്ട്, ഇറ്റലി, ജർമനി എന്നീ രാജ്യങ്ങള്‍ക്കു പിറകിലാണ് മാലദ്വീപിന്‍റെ വിനോദസഞ്ചാര വിപണിയില്‍ ഇന്ത്യയുടെ സ്ഥാനം.
പൊതുവെ നവംബർ മുതൽ ഏപ്രിൽ വരെയുള്ള സമയമാണ് മാലദ്വീപ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയമായി പറയുന്നത്. ഒക്ടോബറില്‍ പൊതുവേ ഓഫ് സീസണാണ് മാലദ്വീപില്‍. ചൂടും വെയിലും വളരെ കൂടുതലാണ് ഈ സമയത്ത് ഇവിടെ. എന്നാല്‍ സർഫിങ്, സ്കൂബ ഡൈവിങ്, സ്നോർക്കെല്ലിങ് മുതലായ ജലവിനോദങ്ങള്‍ക്കു പറ്റിയ സമയമാണിത്. തിരക്ക് കുറവായതുകൊണ്ടു തന്നെ റിസോര്‍ട്ട് ബുക്കിങ്ങിനും വിമാനടിക്കറ്റിനുമെല്ലാം മികച്ച ഡീലുകള്‍ ഈ സമയത്തു ലഭ്യമാണ്.
ഈ സമയത്തെ മറ്റൊരു പ്രധാനപ്പെട്ട ആകര്‍ഷണമാണ് വൈകുന്നേരത്തെ അസ്തമയക്കാഴ്ച ആസ്വദിച്ചുകൊണ്ടു കടലിലൂടെയുള്ള യാത്ര. റൊമാന്റിക് വൈകുന്നേരങ്ങള്‍ക്കായി സണ്‍സെറ്റ് ക്രൂയിസ് യാത്രകള്‍ ഒരുക്കുന്ന ഒട്ടേറെ ഇടങ്ങള്‍ ഇവിടെയുണ്ട്. കൂടാതെ രാത്രികളില്‍ ബീച്ചിലൂടെ കടല്‍ക്കാറ്റേറ്റ് നടക്കാനും ഈ സമയം വളരെ നല്ലതാണ്.