‘തെറ്റുകളുണ്ടെങ്കിൽ പൊറുത്തു തരണം, എളിമയുള്ള ഹൃദയത്തോടെ തിരിച്ചു വരും'; ഹജ് യാത്രയ്ക്കൊരുങ്ങി സാനിയ മിർസ
പരിശുദ്ധ ഹജ് നിർവഹിക്കുന്നതിനായി മക്കയിലേക്കു പുറപ്പട്ട് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. സോഷ്യൽ മീഡിയയിലൂടെ സാനിയ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹജ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചെന്നു കുറിച്ച സാനിയ ആരോടെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും കുറിച്ചു. ഹജ് നിർവഹിച്ച് ഒരു

പരിശുദ്ധ ഹജ് നിർവഹിക്കുന്നതിനായി മക്കയിലേക്കു പുറപ്പട്ട് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. സോഷ്യൽ മീഡിയയിലൂടെ സാനിയ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹജ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചെന്നു കുറിച്ച സാനിയ ആരോടെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും കുറിച്ചു. ഹജ് നിർവഹിച്ച് ഒരു പുതിയ വ്യക്തിയായി തിരിച്ചു വരുമെന്നും സാനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ കുറിച്ചു. പ്രാർത്ഥനയിൽ ഓർക്കണമെന്നും സാനിയ അഭ്യർത്ഥിക്കുന്നുണ്ട്.
'സ്നേഹം നിറഞ്ഞ കൂട്ടുകാരേ, പ്രിയപ്പെട്ടവരേ, പരിശുദ്ധ കർമമായ ഹജ് നിർവഹിക്കാനുള്ള ഭാഗ്യം എനിക്കും ലഭിച്ചിരിക്കുന്നു. ഞാൻ അനുഗ്രഹിക്കപ്പെട്ടവളായിരിക്കുന്നു. ഈ പരിവർത്തന അനുഭവത്തിലൂടെ ഞാൻ കടന്നു പോകുമ്പോൾ, എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് പൊറുത്തു തരണമെന്ന് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു. പ്രായശ്ചിത്തം ചെയ്യാനും ആത്മീയ നവീകരണം തേടാനുമുള്ള ഈ അവസരത്തിൽ എന്റെ ഹൃദയം കൃതജ്ഞതയാൽ നിറഞ്ഞിരിക്കുന്നു. ദൈവം എന്റെ പ്രാർത്ഥനകൾ സ്വീകരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു, ഒപ്പം അനുഗ്രഹീതമായ പാതയിലൂടെ എന്നെ നയിക്കാനും ഞാൻ പ്രാർഥിക്കുന്നു. ഞാൻ അങ്ങേയറ്റം ഭാഗ്യമുള്ളവളും നന്ദിയുള്ളവളുമാണ്. ഈ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ പ്രാർഥനകളിൽ എന്നെ ഓർക്കുക. എളിമയുള്ള ഹൃദയവും കരുത്തുറ്റ വിശ്വാസവുമുള്ള ഒരു നല്ല മനുഷ്യനായി തിരിച്ചു വരണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' - സാനിയ മിർസ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നിരവധി പേരാണ് സാനിയയ്ക്ക് ആശംസകളുമായി കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. പ്രാർഥനകളിൽ ഓർക്കണമെന്നും ദൈവം എല്ലാ പ്രാർത്ഥനകളും സ്വീകരിച്ച് അനുഗ്രഹിക്കട്ടെയെന്നും നിരവധി പേരാണ് കുറിച്ചത്. നേരത്തെ ഉംറ നിർവഹിക്കാനും സാനിയ കുടുംബവുമൊന്നിച്ചു പുണ്യഭൂമിയിൽ എത്തിയിരുന്നു. മകൻ ഇഹ്സാൻ മിർസ മാലിക്, മാതാപിതാക്കളായ ഇമ്രാൻ മിർസ, നസീമ മിർസ, സഹോദരി അനം മിർസ, സഹോദരി ഭർത്താവും ക്രിക്കറ്ററുമായ മുഹമ്മദ് അസറുദ്ദീൻ എന്നിവരും ഉംറ നിർവഹിക്കാൻ ഒപ്പമുണ്ടായിരുന്നു.
പാക് ക്രിക്കറ്റ് താരമായിരുന്നു ഷുഹൈബ് മാലിക്കിൽ നിന്ന് വിവാഹമോചനം നേടി അഞ്ചു മാസങ്ങൾ കഴിഞ്ഞാണ് സാനിയ ഹജ്ജ് നിർവഹിക്കാനായി പുറപ്പെടുന്നത്. നേരത്തെ തന്നെ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് സാനിയ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ആറ് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ സാനിയ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞയിടെ പ്രശസ്തമായ കപിൽ ശർമ ഷോയിൽ സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. മാർട്ടിന ഹിംഗിസുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ച് മനസ്സ് തുറന്ന സാനിയ തന്റെ കഥ സിനിമയായാൽ വേണമെങ്കിൽ താൻ തന്നെ നായികയായി കൊള്ളാമെന്നും വ്യക്തമാക്കി.