ഏറെ വ്യത്യസ്തമായ കാഴ്ചകളും സംസ്കാരവും ഭക്ഷണ രീതികളും എന്നുവേണ്ട സന്ദർശകരെ ആകർഷിക്കുന്ന നിരവധി കാര്യങ്ങൾ ഒളിപ്പിച്ചു വെച്ചിട്ടുള്ള ഒരു രാജ്യത്തിലേക്കായിരുന്നു ഐശ്വര്യലക്ഷ്മിയുടെ അവധിക്കാല യാത്ര. ജപ്പാനിലെ നഗര കാഴ്ചകളും അനിർവചനീയമായ സൗന്ദര്യത്തിൽ മുങ്ങി നിൽക്കുന്ന ഗ്രാമങ്ങളുടെ സൗന്ദര്യവുമൊക്കെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറെ വ്യത്യസ്തമായ കാഴ്ചകളും സംസ്കാരവും ഭക്ഷണ രീതികളും എന്നുവേണ്ട സന്ദർശകരെ ആകർഷിക്കുന്ന നിരവധി കാര്യങ്ങൾ ഒളിപ്പിച്ചു വെച്ചിട്ടുള്ള ഒരു രാജ്യത്തിലേക്കായിരുന്നു ഐശ്വര്യലക്ഷ്മിയുടെ അവധിക്കാല യാത്ര. ജപ്പാനിലെ നഗര കാഴ്ചകളും അനിർവചനീയമായ സൗന്ദര്യത്തിൽ മുങ്ങി നിൽക്കുന്ന ഗ്രാമങ്ങളുടെ സൗന്ദര്യവുമൊക്കെ ആസ്വദിക്കുന്നതിന്റെ നിരവധി ചിത്രങ്ങളാണ് ഐശ്വര്യ ലക്ഷ്മി തന്റെ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. ബഹുനില മന്ദിരങ്ങളും നഗരവും തടാകങ്ങളുമെല്ലാം ആ ചിത്രങ്ങളിലുൾപ്പെട്ടിട്ടുണ്ട്. 

Image Credit : aishu/instagram

യാത്രാപ്രേമികൾ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ടയിടങ്ങളിലൊന്നു തന്നെയാണ് ജപ്പാൻ. വിനോദ സഞ്ചാരികൾക്കു കാണുവാനും ആസ്വദിക്കാനും നിരവധി കാഴ്ചകളാണ് ഈ രാജ്യത്തുള്ളത്. ജപ്പാനിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്നയിടം തലസ്ഥാന നഗരമായ ടോക്കിയോ ആണ്. ചരിത്രവും സംസ്കാരവും ഫാഷനും തദ്ദേശീയ വിഭവങ്ങളുമൊക്കെ ഈ നഗര സൗന്ദര്യത്തിലലിയാൻ എത്തുന്നവർക്കു എക്കാലവും ആശ്ചര്യം തന്നെയാണ്. 

Image Credit : aishu/instagram
ADVERTISEMENT

ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ നിർമിതി ടോക്കിയോ സ്കൈ ട്രീ ആണ്. 634 മീറ്ററാണ് ഈ ടവറിന്റെ ഉയരം. അതിഥികളായി എത്തുന്നവർക്ക് നഗര കാഴ്ചകൾ ആസ്വദിക്കുന്നതിനായി ഇവിടെ രണ്ടു ഗാലറികളുണ്ട്. ടെമ്പോ ഒബ്സെർവഷൻ ഡെക്, ടെമ്പോ ഗാലറി എന്നിങ്ങനെയാണ് ഇവയുടെ പേരുകൾ. ടോക്കിയോ നഗരത്തിന്റെ സൗന്ദര്യം ഇവിടെ നിന്നാൽ കൺകുളിർക്കെ കാണാവുന്നതാണ്. ഷോപ്പിങ് ചെയ്യാൻ താൽപര്യമുള്ളവരെ തൃപ്തിപ്പെടുത്തും ഇവിടുത്തെ ഷോപ്പിങ് സെന്റർ, കൂടാതെ, ഒരു  അക്വാറിയവും ഇവിടെയുണ്ട്. 

ജാപ്പനീസ് വാസ്തുവിദ്യയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നാണ് മെയിജി ക്ഷേത്രം. ഷിന്റൊ മതവിശ്വാസികളുടെ ദേവാലയമാണിത്. സന്ദർശകർ ഇവിടെ ആഗ്രഹം എഴുതിയിട്ടാൽ അവ സാക്ഷാത്കരിക്കുമെന്നൊരു വിശ്വാസവും ഈ ആരാധനാലയത്തെ സംബന്ധിച്ചിട്ടുണ്ട്. ഞായറാഴ്ചകളിൽ പരമ്പരാഗത ജാപ്പനീസ് വിവാഹങ്ങൾ ഇവിടെ കാണാവുന്നതാണ്.മാത്രമല്ല, ഈ ദേവാലയവുമായി ബന്ധപ്പെട്ടു ഉത്സവങ്ങളും പല തരം ആഘോഷങ്ങളും നടക്കാറുണ്ട്. 

ADVERTISEMENT

ജപ്പാൻ ചക്രവർത്തിയുടെ കൊട്ടാരവും ടോക്കിയോ നഗരത്തിലെ പ്രധാന കാഴ്ചയാണ്. ഇംപീരിയൽ പാലസിലേക്കു പൊതുജനങ്ങൾക്ക് പ്രവേശനമെന്നത് വർഷത്തിൽ രണ്ടു തവണ മാത്രമാണ്. അതിലൊന്ന് ജനുവരി രണ്ടാം തീയതി രാജാവിന്റെ പുതുവത്സരാശംസകൾ സ്വീകരിക്കാനും ഡിസംബർ 23 നു ചക്രവർത്തിയുടെ ജന്മദിനത്തിലുമാണ്.ഇംപീരിയൽ ഈസ്റ്റ് ഗാർഡനും മറ്റുപുറം ഭാഗങ്ങളും പൊതുജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും സന്ദർശിക്കാവുന്നതാണ്. എന്നാൽ കുറഞ്ഞത് ഇരുപതു ദിവസങ്ങൾക്കു മുൻപ് ഔദ്യോഗിക വെബ്‌സൈറ്റിൽ കയറി ബുക്ക് ചെയ്യേണ്ടതുണ്ട്.

ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല ടോക്കിയോയിലെ കാഴ്ചകൾ. ദേശീയ മ്യൂസിയം, തീം പാർക്കായ ടോക്കിയോ ഡിസ്‌നി സീ, ഹാമരി ക്യു ഉദ്യാനം, സുകുജി മാർക്കറ്റ് എന്നിങ്ങനെ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന  നിരവധി കാഴ്ചകളാണ് ഈ നാടും നഗരവും ഒരുക്കിവച്ചിരിക്കുന്നത്.

English Summary:

Aishwarya Lakshmi's Enchanting Japan: Must-Visit Sights & Stunning Photos

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT