ഐപിഎൽ ആരവങ്ങൾ അടങ്ങിയപ്പോൾ ഭാര്യയ്ക്കും മകൾക്കുമൊപ്പം ഒരു യാത്രയിലാണ് ''ചെന്നൈ സൂപ്പർ കിങ്സിന്റെ തല'' മഹേന്ദ്ര സിങ് ധോണി. യൂറോപ്പിലാണ് ഇത്തവണ ധോണിയും കുടുംബവും അവധിക്കാലം ചെലവഴിക്കുന്നതിനായി എത്തിയിരിക്കുന്നത്. ഇറ്റലിയിൽ നിന്നും ഫ്രാൻ‌സിൽ നിന്നുമുള്ളവ ചിത്രങ്ങൾ കുടുംബാംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐപിഎൽ ആരവങ്ങൾ അടങ്ങിയപ്പോൾ  ഭാര്യയ്ക്കും മകൾക്കുമൊപ്പം ഒരു യാത്രയിലാണ് ''ചെന്നൈ സൂപ്പർ കിങ്സ് തല'' മഹേന്ദ്ര സിങ് ധോണി. യൂറോപ്പിലാണ് ഇത്തവണ ധോണിയും കുടുംബവും അവധിക്കാലം ചെലവഴിക്കുന്നതിനായി എത്തിയിരിക്കുന്നത്.  ഇറ്റലിയിൽ നിന്നും ഫ്രാൻ‌സിൽ നിന്നുമുള്ളവ ചിത്രങ്ങൾ കുടുംബാംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചെങ്കിലും ധോണിക്ക് ഇപ്പോഴും ഇന്ത്യ മുഴുവൻ വലിയൊരു കൂട്ടം ആരാധകരുണ്ട്. അതുകൊണ്ടുതന്നെ സാക്ഷി സിങ് പങ്കുവച്ച ചിത്രങ്ങളിലൂടെ തങ്ങളുടെ പ്രിയ താരത്തെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം കമന്റുകളിൽ കുറിച്ചിട്ടുണ്ട് ആരാധകവൃന്ദം. ഇറ്റലിയിലെ പ്രശസ്തമായ പലേർമോ നഗരത്തിൽ നിന്നുള്ള കാഴ്ചകളും പാരീസിന്റെ മുഖമുദ്രയായ ഈഫൽ ടവറുമൊക്കെയാണ് മുൻ ഇന്ത്യൻ നായകന്റെയും കുടുംബത്തിന്റെയും യാത്രയിൽ ഉൾപ്പെട്ടിരിക്കുന്നത്.

Image Credit: ziva_singh_dhoni/instagram

സെൻട്രൽ പലേർമോയിലുള്ള വളരെ പ്രശസ്തമായ  കാത്തലിക് ദേവാലയം ചർച്ച് ഓഫ് സാൻ കാറ്റാൽഡോ, സാൻ ഗ്യൂസെപ്പെ ഡീ ടീറ്റിനി എന്ന മറ്റൊരു കാത്തലിക് ആരാധനാലയം എന്നിവയുടെ സമീപത്തു നിന്നുമുള്ളതാണ് സാക്ഷി പങ്കുവച്ച ഇറ്റലിയിൽ നിന്നുമുള്ള ചിത്രങ്ങൾ. അറബ് - നോർമൻ വസ്തു വിദ്യയുടെ മനോഹരമായ ഉദാഹരണമാണ് ചർച്ച് ഓഫ് സാൻ കാറ്റാൽഡോ. 2015 ൽ ലോകപൈതൃക പട്ടികയിൽ ഇടം പിടിച്ച ഈ ദേവാലയത്തിന്റെ വ്യത്യസ്തമായ വാസ്തുവിദ്യ തന്നെയാണ് സന്ദർശകരെ ആകർഷിക്കുന്നത്. 1160 കാലഘട്ടത്തിൽ നിർമാണം പൂർത്തിയാക്കിയ ദേവാലയം പതിനെട്ടാം നൂറ്റാണ്ടിൽ ഒരു പോസ്റ്റ് ഓഫീസായും പ്രവർത്തിച്ചിരുന്നു. വലിയ കമാനങ്ങളും കിളിവാതിലുകളും മുസ്‌ലിം ദേവാലയങ്ങളെ അനുസ്‌മരിപ്പിക്കുന്ന ചുവന്ന നിറത്തിലുള്ള മകുടങ്ങളും ഈ ആരാധനാലയത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകതയാണ്. അകത്തളങ്ങളിൽ രണ്ടു  വലിയ ഇടനാഴികളുണ്ട്. മൊസൈക് വിരിച്ചതാണ് നടപ്പാത. സിസിലിയിലെ മറ്റു ദേവാലയങ്ങളെ അപേക്ഷിച്ച് നിർമിതിയിൽ ഏറെ വ്യത്യസ്തമാണ് ചർച്ച് ഓഫ് സാൻ കാറ്റാൽഡോ. 

Image Credit: ziva_singh_dhoni/instagram
ADVERTISEMENT

പാലേർമോയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു ദേവാലയമാണ് സാൻ ഗ്യൂസെപ്പെ ഡീ ടീറ്റിനി. പതിനേഴാം നൂറ്റാണ്ടിൽ പണി പൂർത്തിയാക്കിയ ദേവാലയം പ്രൗഡഗംഭീരമായ നിർമിതിയാണ്. നീലയും മഞ്ഞയും നിറങ്ങളിലുള്ള വലിയ താഴികക്കുടങ്ങളാണ് ആദ്യ കാഴ്ചയിൽ കണ്ണിലുടക്കുക. ബറോഖ് ശൈലിയിലാണ് ആരാധനാലയത്തിന്റെ നിർമിതി. രണ്ടാം ലോക യുദ്ധ കാലത്ത് വലിയ തോതിൽ നാശം സംഭവിച്ചെങ്കിലും പഴയ അതേ രീതിയിൽ തന്നെ പുനർനിർമിച്ചു. പെട്രാലിയയിലെ ഫ്രാ ഉമൈൽ തടിയിൽ നിർമിച്ചിട്ടുള്ള ക്രൂശിതന്റെ രൂപമാണ് ഈ ആരാധനാലയത്തിലെ ഏറ്റവും മികച്ച കലാസൃഷ്ടി. 

Image Credit: ziva_singh_dhoni/instagram
Image Credit : sakshisingh_r/instagram

ഇറ്റലിയിൽ നിന്നും ധോണിയുടെയും കുടുംബത്തിന്റെയും യാത്ര ഫ്രാൻസിലേക്കായിരുന്നു എന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. ഈഫൽ ടവറിന് മുമ്പിൽ നിന്നും സകുടുംബം ചിത്രങ്ങൾ പകർത്തിയിട്ടുണ്ട് ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റൻ കൂൾ. ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിലാണ് മനോഹരമായ ഈഫൽ ടവറിന്റെ സ്ഥാനം. പ്രണയത്തിന്റെയും കലാകാരന്മാരുടെയും നാടെന്നു അറിയപ്പെടുന്ന പാരീസ്, ധാരാളം സന്ദർശകർ ഒഴുകിയെത്തുന്ന ഒരിടം കൂടിയാണ്. പണി പൂർത്തീകരിച്ചു ജനങ്ങൾക്കായി നൽകിയതു മുതൽ ഇക്കാലം വരെ ഈഫൽ ടവർ സന്ദർശിച്ചവരുടെ എണ്ണം ഏകദേശം മുന്നൂറു ദശലക്ഷത്തോളമെങ്കിലും വരും. ലോകത്ത് ഏറ്റവുമധികം ആളുകൾ പണം നൽകി ടിക്കറ്റ് എടുത്ത് സന്ദർശിക്കുന്നയിടമെന്ന പ്രത്യേകതയും ഈ സ്മാരകത്തിന് അവകാശപ്പെട്ടതാണ്.

English Summary:

Explore the stunning European journey of CSK Captain Cool MSD