ശ്രീലങ്കന്‍ ഗുഹാക്ഷേത്രത്തിലെ ശിൽപം പോലെ ; യാത്രാ ചിത്രങ്ങളുമായി വിധുപ്രതാപ്
ശ്രീലങ്കന്‍ യാത്രയിലാണ് ഗായകന്‍ വിധു പ്രതാപും ഭാര്യയും നര്‍ത്തകിയുമായ ദീപ്തിയും. ഇവിടെ നിന്നുള്ള മനോഹര ചിത്രങ്ങള്‍ ദീപ്തി പങ്കുവച്ചു. ഭാര്യയുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് വിധു തന്നെയാണ്. 'ഞാനൊരു നർത്തകിയാണ്. ഓരോ പുണ്യസ്ഥലവും എന്നെ ചുവടുകള്‍ വയ്ക്കാന്‍ പ്രചോദിപ്പിക്കുന്നു' എന്ന്

ശ്രീലങ്കന്‍ യാത്രയിലാണ് ഗായകന്‍ വിധു പ്രതാപും ഭാര്യയും നര്‍ത്തകിയുമായ ദീപ്തിയും. ഇവിടെ നിന്നുള്ള മനോഹര ചിത്രങ്ങള്‍ ദീപ്തി പങ്കുവച്ചു. ഭാര്യയുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് വിധു തന്നെയാണ്. 'ഞാനൊരു നർത്തകിയാണ്. ഓരോ പുണ്യസ്ഥലവും എന്നെ ചുവടുകള്‍ വയ്ക്കാന്‍ പ്രചോദിപ്പിക്കുന്നു' എന്ന് പറഞ്ഞുകൊണ്ട് നൃത്തം ചെയ്യുന്ന പോസില്‍ ഒരു ചിത്രമാണ് ദീപ്തി ആദ്യം പങ്കുവച്ചത്.
ഇതിനു ശേഷം, ബുദ്ധപ്രതിമയുടെ മുന്നില്‍ നില്‍ക്കുന്ന ഒരു ചിത്രവും ദീപ്തി പോസ്റ്റ് ചെയ്തു. ശ്രീലങ്കയിലെ പ്രശസ്തമായ ധാബൂള ഗുഹാ ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രമാണ് ദീപ്തി പങ്കുവച്ചത്.
ശ്രീലങ്കയുടെ പ്രധാനപ്പെട്ട ലോകപൈതൃക കേന്ദ്രങ്ങളിൽ ഒന്നാണ് ധാബൂള ഗുഹാ ക്ഷേത്രം. ഗോൾഡൻ ടെമ്പിൾ ഓഫ് ധാബൂള എന്നറിയപ്പെടുന്ന ഈ ക്ഷേത്രം, ശ്രീലങ്കയിലെ ഏറ്റവും വലിയ സംരക്ഷിത ഗുഹാക്ഷേത്ര സമുച്ചയമാണ്. അഞ്ച് പ്രധാന ഗുഹകൾ ചേര്‍ന്നു നിര്‍മിച്ച ക്ഷേത്രം, ഒന്നാം നൂറ്റാണ്ടിൽ നിർമാണം ആരംഭിച്ച്, കാലാകാലങ്ങളായി പുതുക്കി പണിതു കൊണ്ടിരിക്കുന്നു.
ഇവിടെ 160 മീറ്റർ ഉയരത്തിൽ വരെയുള്ള പാറക്കെട്ടുകൾ കാണപ്പെടുന്നു. ഈ പ്രദേശങ്ങളിൽ ഏകദേശം 80 ൽ അധികം ഗുഹകളുണ്ട്. ഏറ്റവും വലിയ ഗുഹയുടെ നീളം കിഴക്കു നിന്ന് പടിഞ്ഞാറ് വരെ 52 മീറ്ററും തുടക്കം മുതൽ പിൻഭാഗം വരെ 23 മീറ്ററുമാണ്. മനോഹരമായ ഈ ഗുഹയുടെ ഏറ്റവും ഉയരമുള്ള ഭാഗം 7 മീറ്ററാണ്. ഹിന്ദു ദേവതമാരുടെ പ്രതിമകളും വളഗംബൻ, നിസ്സാങ്കമല്ല, ആനന്ദൻ തുടങ്ങിയ ബുദ്ധ ശിഷ്യന്മാരായ രാജാക്കന്മാരുടെ പ്രതിമകളും ഇവിടെ കാണാം. കൂടാതെ, ഗുഹകള്‍ക്കുള്ളില്‍, ഗൗതമ ബുദ്ധന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളും പ്രതിമകളുമുണ്ട്.
അഞ്ചു ഗുഹകളില്‍ ആദ്യത്തേത്, 'ദേവരാജ ലെന' എന്നറിയപ്പെടുന്നു. ഇതിന് 'പരിശുദ്ധ രാജാവിന്‍റെ ഗുഹ' എന്നും ഓമനപ്പേരുണ്ട്. ഒന്നാം നൂറ്റാണ്ടിലെ ബ്രഹ്മി ശിലാലിഖിതവും 14 മീറ്ററുള്ള ബുദ്ധപ്രതിമയും ഈ ഗുഹയിലുണ്ട്.
രണ്ടാമത്തെ ഗുഹ, 'മഹാന്മാരായ രാജാക്കന്മാരുടെ ഗുഹ' എന്നറിയപ്പെടുന്നു. ബുദ്ധന്‍റെ നില്‍ക്കുന്ന 16 പ്രതിമകളും ഇരിക്കുന്ന 40 പ്രതിമകളും ഇവിടെ കാണാം. ശ്രീലങ്കന്‍ രാജാക്കന്മാരായിരുന്ന വട്ടഗമണി അഭയ ഒന്നാം നൂറ്റാണ്ടിലും നിസ്സങ്ക മല്ലൻ പന്ത്രണ്ടാം നൂറ്റാണ്ടിലും ഈ ഗുഹയിൽ പ്രതിമകൾ സ്ഥാപിച്ചതിനാലാണ് ഗുഹയ്ക്ക് ആ പേര് കിട്ടിയത്.
മൂന്നാമത്തെ ഗുഹ 'മഹത്തായ പുതിയ മഠം' എന്നറിയപ്പെടുന്നു. ഇതിന്‍റെ മേൽത്തട്ടും ചുവരുകളും കാൻഡി ശൈലിയിൽ മോടി പിടിപ്പിച്ചിരിക്കുന്നു.
എന്നാല്‍, ബുദ്ധമതം ഉണ്ടാകുന്നതിന് മുന്‍പുതന്നെ, ചരിത്രാതീത ശ്രീലങ്കൻ ജനത ഗുഹയിൽ താമസിച്ചിരുന്നതിനു തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഏകദേശം, 2700 വർഷം പഴക്കമുള്ള മനുഷ്യ അസ്ഥികൂടം ധാബൂള ഗുഹാ സമുച്ചയത്തിനടുത്തുള്ള ഇബ്ബാങ്കതുവയിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
കൊളംബോയില്‍ നിന്നും 148 കിലോമീറ്റര്‍ കിഴക്കും കാൻഡിയില്‍ നിന്നും 72കിലോമീറ്റർ വടക്കുമാണ് ഈ ഗുഹകള്‍. സിഗിരിയയിൽ നിന്ന്, ക്ഷേത്രത്തിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന തുക് തുക്ക് വണ്ടികളുണ്ട്.