ചുറ്റിലും മഞ്ഞുകണങ്ങളും ഐസ്ക്കട്ടകൾ തീർത്ത തൂവെള്ള പാളികളും. അതിനു നടുവിൽ, ആ സൗന്ദര്യം തോറ്റുപോകുന്ന ചാരുതയിൽ റായ് ലക്ഷ്മി. അത്രയും തണുപ്പിൽ, ബിക്കിനിയിൽ ഐസ് ബാത് ചെയ്യുകയും ആ തണുത്ത വെള്ളത്തിൽ മുങ്ങി നിവർന്നു വരികയും ചെയ്യുന്ന താരത്തിനെ വിഡിയോയിൽ കാണാം. റായ് ലക്ഷ്മി നേരത്തെ നടത്തിയ ഫിൻലൻഡ്‌

ചുറ്റിലും മഞ്ഞുകണങ്ങളും ഐസ്ക്കട്ടകൾ തീർത്ത തൂവെള്ള പാളികളും. അതിനു നടുവിൽ, ആ സൗന്ദര്യം തോറ്റുപോകുന്ന ചാരുതയിൽ റായ് ലക്ഷ്മി. അത്രയും തണുപ്പിൽ, ബിക്കിനിയിൽ ഐസ് ബാത് ചെയ്യുകയും ആ തണുത്ത വെള്ളത്തിൽ മുങ്ങി നിവർന്നു വരികയും ചെയ്യുന്ന താരത്തിനെ വിഡിയോയിൽ കാണാം. റായ് ലക്ഷ്മി നേരത്തെ നടത്തിയ ഫിൻലൻഡ്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുറ്റിലും മഞ്ഞുകണങ്ങളും ഐസ്ക്കട്ടകൾ തീർത്ത തൂവെള്ള പാളികളും. അതിനു നടുവിൽ, ആ സൗന്ദര്യം തോറ്റുപോകുന്ന ചാരുതയിൽ റായ് ലക്ഷ്മി. അത്രയും തണുപ്പിൽ, ബിക്കിനിയിൽ ഐസ് ബാത് ചെയ്യുകയും ആ തണുത്ത വെള്ളത്തിൽ മുങ്ങി നിവർന്നു വരികയും ചെയ്യുന്ന താരത്തിനെ വിഡിയോയിൽ കാണാം. റായ് ലക്ഷ്മി നേരത്തെ നടത്തിയ ഫിൻലൻഡ്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുറ്റിലും മഞ്ഞുകണങ്ങൾ, ഐസുകട്ടകൾ തീർത്ത തൂവെള്ള പാളികൾ. അതിനു നടുവിൽ, ആ സൗന്ദര്യം തുളുമ്പുന്ന ചാരുതയിൽ റായ് ലക്ഷ്മി. ആ തണുപ്പിലും ബിക്കിനിയിൽ ഐസ് ബാത് ചെയ്യുകയും ആ തണുത്ത വെള്ളത്തിൽ മുങ്ങിനിവരുകയും ചെയ്യുന്ന താരത്തിനെ വിഡിയോയിൽ കാണാം. റായ് ലക്ഷ്മി  നേരത്തെ നടത്തിയ ഫിൻലൻഡ്‌ യാത്രയിൽ നിന്നുമുള്ളതാണ് വിഡിയോ. കഠിനമായ തണുപ്പിൽ ഐസ് ബാത് ചെയ്തശേഷം ചെറുചൂടിന്റെ ആശ്ലേഷമാസ്വദിക്കുകയും ചെയ്യുന്നുണ്ട് താരം. വിഡിയോ കൂടാതെ ഫിൻലൻഡിൽ നിന്നുമുള്ള നിരവധി ചിത്രങ്ങളും റായ് ലക്ഷ്മി പങ്കുവച്ചിട്ടുണ്ട്. 

Image Credit: iamraailaxmi/instagram

വളരെ മനോഹരമായ സ്ഥലമാണെന്നും ഐസ് ബാത് ചെയ്തതു അനിർവചനീയ അനുഭവം ആയിരുന്നു എന്നും അർത്ഥമാക്കുന്ന വരികളാണ് താരം വിഡിയോയ്ക്ക് താഴെയായി കുറിച്ചത്. ശരീരം തണുത്തുറയുന്ന കാലാവസ്ഥയിൽ മൂന്നു തവണ ആ വെള്ളത്തിൽ മുങ്ങി നിവർന്നുവെന്നുവെന്നും ഇത്രയും സാഹസികമായ ഒരു കാര്യം ഇതിനു മുൻപ് ചെയ്തിട്ടില്ലെന്നും തന്റെ ശരീരം അതുമായി ഇണങ്ങിയെന്നും റായ് ലക്ഷ്മി എഴുതി. സ്വർഗതുല്യമായ ആ സ്ഥലത്തു നിന്നും വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുന്നതിനുമപ്പുറമായ അനുഭവമാണ് ലഭിച്ചതെന്നും വിഡിയോ പങ്കുവച്ചു കൊണ്ട് താരം കൂട്ടിച്ചേർക്കുന്നു.

Image Credit: iamraailaxmi/instagram
ADVERTISEMENT

∙ ഫിൻലൻഡ്‌, സന്തോഷത്തിന്റെ നാട്

വർഷത്തിന്റെ പകുതിയിലധികവും അതിശൈത്യത്തിലാണ്ടു കിടക്കുന്ന രാജ്യമാണ് ഫിൻലൻഡ്‌. സാങ്കേതിക വിദ്യയിലെ മികവിനൊപ്പം ചരിത്രവും പ്രകൃതിയുമൊക്കെ സംരക്ഷിക്കുന്നതിലും ഏറെ മുമ്പിലാണ് ഈ ജനത. ലോകത്തിൽ ഏറ്റവും സന്തോഷമുള്ള ജനത ഫിൻലൻഡിലാണെന്നു കേൾക്കുമ്പോൾ തന്നെ മനസ്സിലാക്കാമല്ലോ, പരിമിതികളെ പോലും നേട്ടങ്ങളായി മാറ്റിയെടുത്ത ഒരു വിഭാഗം മനുഷ്യരാണ് ഇവിടെ അധിവസിക്കുന്നതെന്ന്. 

Image Credit: iamraailaxmi/instagram
ADVERTISEMENT

യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ ഭൂമിയുടെ ഏറ്റവും വടക്കേയറ്റത്താണ് ഫിൻലൻഡിന്റെ സ്ഥാനം. ജനസാന്ദ്രത കൂടുതൽ തെക്കൻ ഫിൻലൻഡിലാണ്. വിവിധ തരത്തിലുള്ള കൃഷിയും ഇവിടെ കാണുവാൻ കഴിയും. കൂടുതൽ സമയം മഞ്ഞു മൂടിക്കിടക്കുന്ന വടക്കൻ ഫിൻലൻഡിൽ താരതമ്യേന ജനസാന്ദ്രത കുറവാണ്. വൈവിധ്യങ്ങളുടെയും വൈരുധ്യങ്ങളുടെയും സമ്മേളനമാണ് ഫിൻലൻഡിലെ ശൈത്യവും വേനലും. മഞ്ഞുകാലത്തു വെള്ളപ്പുതപ്പു വിരിച്ച പോലെ മഞ്ഞു പടർന്നു നിറയും. എന്നാൽ തീരെച്ചെറിയ കാലമെങ്കിലും വേനലിൽ  പ്രകൃതി പച്ച പുതച്ചു ഉന്മേഷവതിയാകും. അത് കൊണ്ട് മേയ് അവസാനം മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള സമയങ്ങളിൽ കിട്ടുന്നിടത്തോളം സമയം പ്രകൃതിയിലേക്കിറങ്ങുക എന്നതാണ് ഇവിടുത്തെ ജനതയുടെ ഒഴിവുകാല വിനോദം.

Image Credit: iamraailaxmi/instagram

വർഷത്തിലെ ഏതു സമയത്തു എത്തിയാലും സന്ദർശകർക്ക് ആസ്വദിക്കാൻ തക്ക വിനോദങ്ങൾ ഈ രാജ്യത്തുണ്ട്. തണുപ്പ് കാലത്ത് കൂടുതലും ഔട്ട്ഡോർ വിനോദങ്ങളാണ്. ഡൗൺഹിൽ സ്കീയിങ്, ക്രോസ് കൺട്രി സ്കീയിങ്, സ്കേറ്റിങ്, ഐസ് സ്വിമിങ് എന്നിവ അതിൽ ചിലതു മാത്രം. വേനലിൽ സൂര്യൻ അസ്തമിക്കാത്ത കൊണ്ടുതന്നെ എപ്പോഴും പ്രകാശമാനമായിരിക്കും. അതുകൊണ്ടുതന്നെ ‘ദ് ലാൻഡ് ഓഫ് ദ് മിഡ്നൈറ്റ് സൺ’ എന്നൊരു പേരുകൂടി ഈ രാജ്യത്തിനുണ്ട്. എന്നാൽ മഞ്ഞുകാലമായാലോ മാസങ്ങളോളം സൂര്യനെ കാണുവാനും കഴിയുകയില്ല. തൂവെള്ളപ്പുതപ്പണിഞ്ഞ ഭൂമിയും മുകളിൽ പ്രകാശമാനമായ ചന്ദ്രനും നക്ഷത്രങ്ങളും ചേരുന്ന രാത്രി കാണുക എന്നത് അപൂർവമാണ്. ആ കാഴ്ചകൾ കാണുവാൻ കഴിയുന്നവർ ഭാഗ്യവാന്മാർ തന്നെയാണെന്നാണ് ഇവിടെയെത്തുന്നവരുടെ അഭിപ്രായം.

Image Credit: iamraailaxmi/instagram
ADVERTISEMENT

ധാരാളം ദ്വീപ് സമൂഹങ്ങൾ ചേരുന്ന ഒരു രാജ്യം കൂടിയാണ് ഫിൻലൻഡ്‌. ദ്വീപിന്റെയും കടലിന്റെയും കാഴ്ചകൾ സമ്മാനിക്കുന്ന ലൈറ്റ് ഹൗസുകളും ഇവിടെ കാണുവാൻ കഴിയും. ഏറെ ശാന്തമായ അന്തരീക്ഷമായതു കൊണ്ടുതന്നെ സമാധാനത്തോടെ കടലിന്റെ ഇരമ്പവും കേട്ടുകൊണ്ട് എത്രനേരം വേണമെങ്കിലും ചെലവഴിക്കാനാകും. ദ്വീപിലേക്കെത്താൻ ഫെറിയോ ബോട്ടുകളോ ലഭിക്കും. 

Image Credit: iamraailaxmi/instagram

മരങ്ങൾ കൊണ്ട് നിർമിച്ച്, ചുവന്ന നിറത്തിലുള്ള നിറങ്ങൾ പൂശിയതാണ് ഇവിടുത്തെ മിക്ക ഭവനങ്ങളും. മറ്റെങ്ങും കാണുവാൻ കഴിയാത്ത തരത്തിലുള്ള ഇവിടുത്തെ മരനിർമിതികൾ നിറഞ്ഞ പട്ടണങ്ങൾക്കു നൂറ്റാണ്ടുകളുടെ പഴക്കം പറയാനുണ്ടാകും. ഹെൽസിങ്കി, പോർവൂ പോലുള്ള നഗരങ്ങൾ സന്ദർശിച്ചാൽ മതിയാകും സന്ദർശകർക്ക് ഈ കൗതുക കാഴ്ചകൾ കാണാം. 

Image Credit: iamraailaxmi/instagram

ഫിൻലൻഡിൽ എത്തിയാൽ അവിടുത്തെ തനതു വിഭവങ്ങൾ തന്നെ കഴിക്കണം. വളരെ ഫ്രഷ് ആയ പച്ചക്കറികളും പഴങ്ങളും മത്സ്യവും എല്ലാം ലഭിക്കുന്ന നാടാണിത്. സാൽമൺ സൂപ്പ്, ബിൽബെറി പൈ തുടങ്ങിയ വിഭവങ്ങളെല്ലാം തന്നെ ഏറെ രുചികരമാണ്. നാടൻ വിഭവങ്ങൾ വിളമ്പുന്ന നിരവധി റെസ്റ്റോറന്റുകളിൽ നിന്നും ഈ രുചി നുകരാം.

Image Credit: iamraailaxmi/instagram

നാൽപതോളം ദേശീയോദ്യാനങ്ങൾ രാജ്യത്തിന്റെ പലഭാഗങ്ങളിലായി കാണുവാൻ കഴിയും. ദ്വീപുകൾ, തടാകങ്ങൾ, വനങ്ങൾ തുടങ്ങിയവയാണ് ഈ ഉദ്യാനങ്ങളുടെ സൗന്ദര്യം വർധിപ്പിക്കുന്നത്. ഹൈക്കിങ്, കാനോയിങ്, ക്ലൈമ്പിങ്, സ്നോഷോയിങ് തുടങ്ങിയ പല വിനോദങ്ങളും ഇവിടെ കാണുവാൻ കഴിയും. താല്പര്യമുള്ളവർക്ക് അത്തരം കാര്യങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യങ്ങളുമുണ്ട്. 

സാന്താ ക്ലോസിന്റെ ഭവനമെന്നറിയപ്പെടുന്ന രാജ്യമാണ് ഫിൻലൻഡ്‌. ആ രാജ്യം സന്ദർശിക്കുമ്പോൾ സാന്ത ക്ലോസിനെ കാണാതെ മടങ്ങുന്നതെങ്ങനെ? ആർട്ടിക് സർക്കിളിലെ റൊവാനിയെമി എന്ന സ്ഥലത്താണ് ക്രിസ്തുമസ് പപ്പയുടെ ഓഫിസ് സ്ഥിതി ചെയ്യുന്നത്. വര്ഷം മുഴുവൻ തുറന്നിരിക്കുന്ന ഈ ഓഫിസിലെത്തിയാൽ  സാന്ത ക്ലോസുമായി സംസാരിക്കാം. കഥകൾ കേൾക്കാം.

English Summary:

Raai Laxmi's Thrilling Ice Bath Adventure in Finland: A Dive into the Land of Happiness

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT