തനിച്ചോ അതുമല്ലെങ്കിൽ കൂട്ടുകാർക്കൊപ്പമോ ആണ് മിക്കവരുടെയും യാത്രകളിലധികവും. മാതാപിതാക്കളെയും കൊണ്ട് യാത്ര പോകുന്നവർ വളരെ ചുരുക്കമാണ്. എന്നാൽ അതിനൊരപവാദമാണ് തെലുങ്കിന്റെ സ്വന്തം വിജയ് ദേവരകൊണ്ട. നിരവധി സിനിമകളുടെ ചിത്രീകരണത്തിനും മറ്റുമായി പല തവണ താരം അമേരിക്കയിലേക്ക് പോയിട്ടുണ്ടെങ്കിലും

തനിച്ചോ അതുമല്ലെങ്കിൽ കൂട്ടുകാർക്കൊപ്പമോ ആണ് മിക്കവരുടെയും യാത്രകളിലധികവും. മാതാപിതാക്കളെയും കൊണ്ട് യാത്ര പോകുന്നവർ വളരെ ചുരുക്കമാണ്. എന്നാൽ അതിനൊരപവാദമാണ് തെലുങ്കിന്റെ സ്വന്തം വിജയ് ദേവരകൊണ്ട. നിരവധി സിനിമകളുടെ ചിത്രീകരണത്തിനും മറ്റുമായി പല തവണ താരം അമേരിക്കയിലേക്ക് പോയിട്ടുണ്ടെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തനിച്ചോ അതുമല്ലെങ്കിൽ കൂട്ടുകാർക്കൊപ്പമോ ആണ് മിക്കവരുടെയും യാത്രകളിലധികവും. മാതാപിതാക്കളെയും കൊണ്ട് യാത്ര പോകുന്നവർ വളരെ ചുരുക്കമാണ്. എന്നാൽ അതിനൊരപവാദമാണ് തെലുങ്കിന്റെ സ്വന്തം വിജയ് ദേവരകൊണ്ട. നിരവധി സിനിമകളുടെ ചിത്രീകരണത്തിനും മറ്റുമായി പല തവണ താരം അമേരിക്കയിലേക്ക് പോയിട്ടുണ്ടെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തനിച്ചോ അതുമല്ലെങ്കിൽ കൂട്ടുകാർക്കൊപ്പമോ ആണ് മിക്കവരുടെയും യാത്രകളിലധികവും. മാതാപിതാക്കളെയും കൊണ്ട് യാത്ര പോകുന്നവർ വളരെ ചുരുക്കമാണ്. എന്നാൽ അതിനൊരപവാദമാണ് തെലുങ്കിന്റെ സ്വന്തം വിജയ് ദേവരകൊണ്ട. നിരവധി സിനിമകളുടെ ചിത്രീകരണത്തിനും മറ്റുമായി പല തവണ താരം  അമേരിക്കയിലേക്ക് പോയിട്ടുണ്ടെങ്കിലും മാതാപിതാക്കൾ ഇതുവരെയും ആ രാജ്യം സന്ദർശിച്ചിട്ടില്ല. മാതാപിതാക്കളുടെ ആഗ്രഹം സഫലമാക്കാനായി അവർക്കൊപ്പം അവധിയാഘോഷിക്കുകയാണ് വിജയ് ദേവരകൊണ്ട. യാത്രയിൽ മാതാവും പിതാവും മാത്രമല്ല, സഹോദരൻ ആനന്ദും ഒപ്പമുണ്ട്. എത്ര വലിയ താരമാണെങ്കിലും ഇപ്പോഴും കുടുംബത്തിനും മാതാപിതാക്കൾക്കും നൽകുന്ന പ്രാധാന്യത്തിനു കയ്യടിക്കുകയാണ് താരം പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ ആരാധകർ. അമേരിക്കയിൽ നിന്നുമുള്ള നിരവധി ചിത്രങ്ങളും വിഡിയോയും വിജയ് സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. അവധി ആഘോഷിക്കാൻ പോയിട്ട് അമ്മ അടുക്കളപണികളിൽ തന്നെയാണോ എന്നും വിഡിയോയ്ക്ക് താഴെ ഒരു വിഭാഗം ചോദ്യമെറിയുന്നുണ്ട്. 

Image Credit: thedeverakonda/instagram

സന്ദർശകരുടെ മനസ്സ് കവരുന്ന നിരവധി കാഴ്ചകളാണ് അമേരിക്ക കാത്തുവച്ചിരിക്കുന്നത്. മാർച്ച് മുതൽ ആഗസ്റ്റ് വരെയുള്ള സമയമാണ് രാജ്യത്ത് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്നത്. വേനൽക്കാലമായതു കൊണ്ടുതന്നെ ഈ സമയത്തു കാലാവസ്ഥ വളരെ സുഖകരമായിരിക്കും. തെളിഞ്ഞ ആകാശമാണെങ്കിലും ഇടയ്ക്കിടെ മഴയുമെത്തും. ബീച്ചുകളിൽ സമയം ചെലവഴിക്കാനും ഔട്ട് ഡോർ വിനോദങ്ങളിൽ ഏർപ്പെടാനും ഏറ്റവും ഉചിതമായ സമയം കൂടിയാണിത്.

Image Credit: thedeverakonda/instagram
ADVERTISEMENT

പ്രശസ്തമായ നിരവധി നഗരങ്ങളും ആകർഷകമായ ഒരുപാട് കാഴ്ചകളുമാണ് യുഎസ് യാത്രയിൽ  മനസ്സ് നിറയ്ക്കുക. പസഫിക് സമുദ്രത്തിലെ ഒരു ദ്വീപ് സമൂഹമാണ് ഹവായ്.  പ്രകൃതിയുടെ മനോഹാരിത ആവോളം നുകരാൻ കഴിയുന്നൊരിടമാണിത്. അതിസുന്ദരമായ ബീച്ചുകളും മഴക്കാടുകളും അഗ്നിപർവതങ്ങളും എന്നുവേണ്ട അതിശയിപ്പിക്കുന്ന കാഴ്ചകൾ ഇവിടെ ധാരാളമുണ്ട്. ശാന്തമായി കുറച്ചു സമയം ചെലവിടാൻ പറ്റിയൊരിടം അതിനൊപ്പം തന്നെ സാഹസിക പ്രിയർക്കായി നിരവധി വിനോദങ്ങളും ഈ ദ്വീപിലുണ്ട്. പോളിനേഷ്യൻ സംസ്കാരത്തെ അടുത്തറിയാനും തദ്ദേശീയമായ രുചികൾ നുകരാനും പറ്റിയൊരിടം കൂടിയാണ് ഹവായ്. 

Image Credit: thedeverakonda/instagram

രാജ്യത്തിന്റെ തലസ്ഥാനം എന്നതിൽ ഒതുങ്ങുന്നില്ല വാഷിങ്ടണിലെ കാഴ്ചകൾ. ചരിത്രം, സംസ്കാരം, സുന്ദരമായ പ്രകൃതി എന്നിവയുടെയെല്ലാം  തലസ്ഥാനം കൂടിയാണ് ഈ നഗരം. വളരെ പ്രശസ്തമായ നിർമിതികൾ, ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ മ്യൂസിയങ്ങൾ, പാർക്കുകൾ എന്നു തുടങ്ങി നിരവധി കാഴ്ചകൾ വാഷിങ്ടണിലെത്തിയാൽ കാണുവാൻ കഴിയും.സാഹസിക പ്രിയർക്കായി ധാരാളം വിനോദങ്ങളും ഈ നഗരം ഒളിപ്പിച്ചു വച്ചിട്ടുണ്ട്. കോൺസെർട്ടുകൾക്കും പല തരത്തിലുള്ള മത്സരങ്ങൾക്കും വേദിയാകുന്ന ടി-മൊബൈൽ പാർക്ക്, സിയാറ്റിലിന്റെയും തൊട്ടടുത്തുള്ള മറ്റു പ്രദേശങ്ങളുടെയും 360 ഡിഗ്രി കാഴ്ച സമ്മാനിക്കുന്ന സ്കൈ വ്യൂ ഒബ്സർവേറ്ററി കൊളംബിയ സെന്റർ, പൈക് പ്ലേസ് മാർക്കറ്റ്, ചിഹുലി ഗാർഡൻ ആൻഡ് ഗ്ലാസ്, മ്യൂസിയം ഓഫ് ഫ്ലൈറ്റ് എന്നിങ്ങനെ നീളുന്നു ഇവിടുത്തെ കാഴ്ചകൾ.

Image Credit: thedeverakonda/instagram
ADVERTISEMENT

ലോസ് ആഞ്ചലസ്‌ പ്രശസ്തമാകുന്നത്  ഹോളിവുഡ് എന്ന ഒറ്റപേരിലൂടെയാണ്. പക്ഷേ, ആരുടേയും ഹൃദയം കീഴടക്കുന്ന കാഴ്ചകൾ ഈ  നഗരത്തിനു സ്വന്തമായുണ്ട്. ബീച്ചുകളും മനോഹരമായ നിർമിതികളും ഫിലിം സ്റ്റുഡിയോകളും ഭക്ഷണ വൈവിധ്യവും തുടങ്ങി നിരവധി കാഴ്ചകളാണ് സന്ദർശകർക്കായി ഈ നഗരം മുന്നോട്ടു വെയ്ക്കുന്നത്. ഹോളിവുഡ് മ്യൂസിയം, യൂണിവേഴ്സൽ സ്റ്റുഡിയോസ് ഹോളിവുഡ്, വാഹന പ്രേമികൾക്ക് കൗതുകകരമായ കാഴ്ചകൾ സമ്മാനിക്കുന്ന പീറ്റേഴ്സൺ ഓട്ടോമോട്ടീവ് മ്യൂസിയം, കത്തീഡ്രൽ ഓഫ് ഔർ ലേഡി ഓഫ് ദി ഏഞ്ചൽസ്, ടി സി എൽ ചൈനീസ് തീയേറ്റർ, കൗണ്ടി ഓഫ് മ്യൂസിയം ഓഫ് ആർട്ട് എന്നിങ്ങനെ ധാരാളം കൗതുകകരമായ കാഴ്ചകൾ ഈ നഗരത്തിനു സ്വന്തമായുണ്ട്.

ടെക്സസിന്റെ ഹൃദയമെന്ന് അറിയപ്പെടുന്ന നഗരമാണ് ഡാലസ്. ആധുനികതയും അതിനൊപ്പം തന്നെ ചരിത്രവും സമ്മേളിച്ച കാഴ്ചകളാണ് ഈ നഗരത്തിലെത്തുന്നവർക്കു കാണുവാൻ കഴിയുക. പലതരത്തിലുള്ള സംസ്കാരങ്ങളുടെ കൂടിച്ചേരലുകൾ ഇഴപിരിയാതെ എന്നപോലെ ഇവിടെയുണ്ട്. ഭക്ഷണപ്രേമികൾക്ക് ആസ്വദിക്കാൻ നിരവധി വിഭവങ്ങളും ആഡംബരം നിറഞ്ഞ ഭക്ഷണശാലകളും മാത്രമല്ല, 600 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ജന്തു ജൈവ വൈവിധ്യം നിറഞ്ഞ സെഡാർ റിഡ്ജ് പ്രിസെർവ്, ഹൈലാൻഡ് പാർക്ക് വില്ലേജ്, വിൻസ്‌പെയർ ഓപ്പറ ഹൗസ്, ജോൺ എഫ് കെന്നഡി മെമ്മോറിയൽ പ്ലാസ, ഡാലസ് വേൾഡ് അക്വേറിയം, 561 അടി ഉയരമുള്ള റീയൂണിയൻ ടവർ തുടങ്ങിയവയാണ് ഡാലസ് അതിഥികൾക്കായി കാത്തുവച്ചിരിക്കുന്നത്.

ADVERTISEMENT

അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തു സ്ഥിതി ചെയ്യുന്ന പ്രശസ്ത നഗരമാണ് സാൻഫ്രാൻസിസ്കോ. സാംസ്‌കാരിക വൈവിധ്യവും ആധുനികതയും ഒരുമിച്ചു ചേർന്നിരിക്കുന്നതു ഇവിടെയെത്തിയാൽ കാണുവാൻ കഴിയും. സാങ്കേതികതയും പുത്തൻ പരീക്ഷണങ്ങൾക്കും വേദിയാകുന്ന ഒരിടം കൂടിയാണിത്. ധാരാളം സ്റ്റാർട്ട് അപ്പുകളുടെ തലസ്ഥാനം കൂടിയാണ് ഈ നഗരം. ബോസ്റ്റൺ, ലാസ് വേഗാസ്, എല്ലായ്‌പ്പോഴും സജീവമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന ന്യൂയോർക്ക് നഗരം, അറ്റ്ലാന്റ, ഫിലാഡൽഫിയ, സിയാറ്റിൽ, മിയാമി എന്നിങ്ങനെ കാഴ്ചകൾ ഒളിപ്പിച്ചിരിക്കുന്ന നഗരഹൃദയങ്ങൾ യുഎസിൽ ധാരാളം ഉണ്ട്. ഒരിക്കലെങ്കിലും ഒന്നു പോയി കാണേണ്ട കാഴ്ചകൾ. 

English Summary:

South Indian superstar Vijay Deverakonda traveling with his parents