സഞ്ചാരികൾ അധികമെത്താത്ത മനോഹര രാജ്യം; ‘നരകത്തിന്‍റെ കവാട’വും ‘സന്തോഷത്തിന്റെ കൊട്ടാര’വും ഇവിടെ
മൊത്തം വിസ്തൃതിയുടെ എഴുപതു ശതമാനത്തോളം ഭാഗം മരുഭൂമിയായ നാട്. നിരവധി സാമ്രാജ്യങ്ങളുടെയും സംസ്കാരങ്ങളുടെയും ഉദയവും വാഴ്ചയും അസ്തമയവും കണ്ട രാപ്പകലുകള്‍. മധ്യേഷ്യയിലെ ഏറ്റവും പഴയ മരുപ്പച്ച നഗരങ്ങളിലൊന്നായ മെർവും ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ പ്രകൃതി വാതക ശേഖരവുമെല്ലാം ഈ നാടിന്‍റെ മുഖമുദ്രകളാണ്.
മൊത്തം വിസ്തൃതിയുടെ എഴുപതു ശതമാനത്തോളം ഭാഗം മരുഭൂമിയായ നാട്. നിരവധി സാമ്രാജ്യങ്ങളുടെയും സംസ്കാരങ്ങളുടെയും ഉദയവും വാഴ്ചയും അസ്തമയവും കണ്ട രാപ്പകലുകള്‍. മധ്യേഷ്യയിലെ ഏറ്റവും പഴയ മരുപ്പച്ച നഗരങ്ങളിലൊന്നായ മെർവും ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ പ്രകൃതി വാതക ശേഖരവുമെല്ലാം ഈ നാടിന്‍റെ മുഖമുദ്രകളാണ്.
മൊത്തം വിസ്തൃതിയുടെ എഴുപതു ശതമാനത്തോളം ഭാഗം മരുഭൂമിയായ നാട്. നിരവധി സാമ്രാജ്യങ്ങളുടെയും സംസ്കാരങ്ങളുടെയും ഉദയവും വാഴ്ചയും അസ്തമയവും കണ്ട രാപ്പകലുകള്‍. മധ്യേഷ്യയിലെ ഏറ്റവും പഴയ മരുപ്പച്ച നഗരങ്ങളിലൊന്നായ മെർവും ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ പ്രകൃതി വാതക ശേഖരവുമെല്ലാം ഈ നാടിന്‍റെ മുഖമുദ്രകളാണ്.
മൊത്തം വിസ്തൃതിയുടെ എഴുപതു ശതമാനത്തോളം ഭാഗം മരുഭൂമിയായ നാട്. നിരവധി സാമ്രാജ്യങ്ങളുടെയും സംസ്കാരങ്ങളുടെയും ഉദയവും വാഴ്ചയും അസ്തമയവും കണ്ട രാപ്പകലുകള്‍. മധ്യേഷ്യയിലെ ഏറ്റവും പഴയ മരുപ്പച്ച നഗരങ്ങളിലൊന്നായ മെർവും ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ പ്രകൃതി വാതക ശേഖരവുമെല്ലാം ഈ നാടിന്‍റെ മുഖമുദ്രകളാണ്. ഇതാണ് തുർക്കികളുടെ നാടായ തുർക്‌മെനിസ്ഥാൻ.
വിനോദസഞ്ചാരികള്‍ക്കിടയില്‍ അത്ര പോപ്പുലര്‍ ആയിട്ടില്ല ഈ രാജ്യം. ഏതാനും ആയിരം ടൂറിസ്റ്റുകള്‍ മാത്രമാണ് ഓരോ വര്‍ഷവും ഇവിടം സന്ദര്‍ശിക്കുന്നത്. 2019 ൽ 14,438 വിദേശ വിനോദസഞ്ചാരികൾ ഇവിടെ എത്തിയതായാണ് കണക്ക്. കാസ്പിയൻ കടലിൽ 'ആവാസ' എന്ന പേരില്‍ ഒരു ടൂറിസ്റ്റ് സോൺ സൃഷ്ടിച്ചിട്ടും തുർക്ക്മെനിസ്ഥാന്റെ രാജ്യാന്തര ടൂറിസം കാര്യമായി വളർന്നിട്ടില്ല. എങ്കിലും ഇവിടെ അറിയാനും കാണാനുമായി ഒട്ടേറെ കാഴ്ചകള്‍ ഉണ്ട്.
ദര്‍വാസ ഗര്‍ത്തം
തുർക്ക്മെനിസ്ഥാനിലെ ദേർവേസ് ഗ്രാമത്തിലുള്ള ഒരു പ്രകൃതി വാതകനിക്ഷേപമാണ് ദര്‍വാസ ഗര്‍ത്തം. 'നരകത്തിന്‍റെ കവാടം' എന്നാണ് ഈ പേരിന്‍റെ അര്‍ത്ഥം. 1971 ല്‍, കണ്ടെത്തിയതു മുതൽ നിലയ്ക്കാതെ തീ കത്തിക്കൊണ്ടിരിക്കുന്ന വലിയൊരു ഗര്‍ത്തമാണിത്. ഭൂമിക്കടിയിൽ നിന്നുള്ള വാതക പ്രവാഹമാണ് ഈ തീക്കുള്ള ഇന്ധനം.
സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന കാലത്ത്, സോവിയറ്റ് ശാസ്ത്രഞ്ജർ ആണ് ഇവിടെ വാതകനിക്ഷേപം കണ്ടെത്തിയത്. സാമ്പിള്‍ എടുക്കാൻ ഡ്രിൽ ചെയ്തപ്പോൾ 200 അടി വ്യാസത്തിൽ മണ്ണ് അടർന്നു ഗർത്തം രൂപപ്പെട്ടു. കുഴിയിൽ നിന്നും പുറത്തേക്കു വന്ന വാതകത്തിൽ വിഷാംശം കണ്ടെത്തിയതോടെ ഗ്രാമ വാസികളുടെ സുരക്ഷയെ കരുതി വാതകം കത്തിച്ചു കളയാൻ തീരുമാനിച്ചു തീയിട്ടു. രണ്ടാഴ്ച കൊണ്ട് വാതകം കത്തിതീരും എന്നു കരുതിയെങ്കിലും നാല്പതു വർഷമായിട്ടും കെടാതെ കത്തിക്കൊണ്ടിരിക്കുന്ന ഈ പ്രദേശം ഇപ്പോൾ ഒരു ടൂറിസ്റ്റ് ആകര്‍ഷണം ആണ്.
അഷ്ഗാബാദ്
തുർക്ക്മെനിസ്ഥാന്‍റെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് അഷ്ഗാബാദ്. കാര കും മരുഭൂമിക്കും കോപെറ്റ് ഡാഗ് മലനിരകൾക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ഈ നഗരത്തില്‍ തുർക്ക്മെനിസ്ഥാൻകാർ കൂടാതെ, റഷ്യ, അർമേനിയ, അസർബൈജാൻ എന്നിവിടങ്ങളിൽ നിന്നുള്ള ജനങ്ങളുമുണ്ട്. സോവിയറ്റ്, ഇസ്‌ലാമിക ശൈലികള്‍ കലര്‍ന്ന അതിശയകരമായ വാസ്തുവിദ്യ, മനോഹരമായ പാർക്കുകൾ, ആകർഷണീയമായ സ്മാരകങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ഇവിടം.
സന്തോഷത്തിന്റെ കൊട്ടാരം, നിഷ്പക്ഷതയുടെ സ്മാരകം എന്നിങ്ങനെ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ചില സ്മാരകങ്ങൾ ഈ നഗരത്തിലുണ്ട്. നാഷണൽ മ്യൂസിയം ഓഫ് ഹിസ്റ്ററിയും നാഷണൽ തുർക്ക്മെൻ കാർപെറ്റ് മ്യൂസിയവും തീർച്ചയായും കണ്ടിരിക്കേണ്ട മറ്റ് ആകർഷണങ്ങളാണ്. നഗരത്തിലെ റസ്റ്ററന്റുകൾ, ബാറുകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിലെ വര്‍ണാഭമായ രാത്രി ജീവിതവും ടൂറിസ്റ്റുകള്‍ക്ക് ആസ്വദിക്കാം. എന്നാല്‍, അഷ്ഗാബത്ത് സന്ദർശിക്കുമ്പോൾ, യാഥാസ്ഥിതികമായി വസ്ത്രം ധരിക്കാനും പ്രാദേശിക സംസ്കാരത്തെ ബഹുമാനിക്കാനും ഓർമിക്കേണ്ടതു പ്രധാനമാണ്.
ദഷോഗുസ്
തുർക്ക്മെനിസ്ഥാന്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ദഷോഗുസ്, ചരിത്രവും സംസ്കാരവും പ്രകൃതി ആകർഷണങ്ങളും കൊണ്ട് സമ്പന്നമായ ഒരു ചെറിയ നഗരമാണ്. ഒരു കാലത്ത് പുരാതന ഖോറെസ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഇവിടം. ദഷോഗുസ് കലാ കോട്ടയും ശവകുടീരവും ഉൾപ്പെടെ മധ്യേഷ്യയിലെ ഏറ്റവും ശ്രദ്ധേയമായ മുസ്‌ലിം സ്മാരകങ്ങൾ ഈ നഗരത്തിലുണ്ട്.
ഖോറെസ് സാമ്രാജ്യത്തിൻ്റെ മുൻ തലസ്ഥാനമായ ഉർഗെഞ്ച് നഗരത്തിൻ്റെ അവശിഷ്ടങ്ങളും സന്ദർശകർക്ക് കാണാം. ദഷോഗുസ് നേച്ചർ റിസർവ്, ദഷോഗുസ് നാഷണൽ പാർക്ക് എന്നിവയും ഡ്രാൻഡ് മ്യൂസിയം, മെർവ് ഹിസ്റ്റോറിക്കൽ ആൻഡ് കൾച്ചറൽ കോംപ്ലക്‌സ്, മ്യൂസിയം ഓഫ് എത്‌നോഗ്രഫി എന്നിവയുൾപ്പെടെ നിരവധി സാംസ്‌കാരിക ആകർഷണങ്ങളും ദഷോഗുസിൽ ഉണ്ട്.
മേരി
മുമ്പ് മെർവ് എന്നും മുരു എന്നും അലക്സാണ്ട്രിയ മാർജിയാന എന്നുമെല്ലാം പല പേരുകളില്‍ അറിയപ്പെട്ടിരുന്ന നഗരമാണ് മേരി. കാരകം മരുഭൂമിയിലെ ഒരു മരുപ്പച്ച നഗരമാണ് ഇത്. സിൽക്ക് റോഡിലെ ഒരു പ്രധാനപ്പെട്ട പുരാതന നഗരമായ മെർവിൻ്റെ അവശിഷ്ടങ്ങൾ ഇന്നത്തെ മേരി നഗരത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്.
പുരാതന മസ്ജിദുകൾക്കും ബസാറുകൾക്കും കോട്ടയുടെ അവശിഷ്ടങ്ങൾക്കും പേരുകേട്ടതാണ് ഇത്. പരമ്പരാഗത തുർക്ക്മെൻ കലകളുടെയും കരകൗശല വസ്തുക്കളുടെയും ഒരു പ്രധാന കേന്ദ്രം കൂടിയാണ് ഇവിടം. മെർവ് സ്റ്റേറ്റ് ഹിസ്റ്റോറിക്കൽ ആൻഡ് കൾച്ചറൽ റിസർവ്, തുർക്ക്മെൻ കാർപെറ്റ് മ്യൂസിയം, മേരി സ്റ്റേറ്റ് ഹിസ്റ്റോറിക്കൽ ആൻഡ് കൾച്ചറൽ മ്യൂസിയം റിസർവ് എന്നിവയാണ് ഇവിടുത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ. ടർക്ക്മെൻബാസി ഗുഹകൾ, മുർഗാബ് നദി, പുരാതന നഗരമായ നിസയുടെ അവശിഷ്ടങ്ങൾ എന്നിവയും സന്ദര്‍ശിക്കേണ്ടതാണ്.
കോണി ഉർഗഞ്ച്
വടക്കൻ തുർക്ക്‌മെനിസ്ഥാനിലെ ചരിത്ര നഗരമായ കോണി ഉർഗെഞ്ച് യാത്രക്കാർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ്. ഉസ്‌ബെക്കിസ്ഥാൻ്റെ അതിർത്തിക്കടുത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരത്തില്‍, തുറബേഗ് ഖാനൂം, ഇൽ-അർസ്‌ലാൻ എന്നിവയുടെ ശവകുടീരങ്ങൾ, കുത്‌ലഗ് തിമൂറിൻ്റെയും സുൽത്താൻ ടെകേഷിൻ്റെയും മിനാരങ്ങൾ, മധ്യകാല നഗര മതിലുകളുടെ അവശിഷ്ടങ്ങൾ എന്നിങ്ങനെയുള്ള ചില വിനോദസഞ്ചാര കേന്ദ്രങ്ങളും ആകർഷണങ്ങളും ഉണ്ട്.
കൂടാതെ, വിശാലമായ മരുഭൂമിയുടെ അതിമനോഹരമായ കാഴ്ചകൾ, വർണാഭമായ വിപണികൾ, എന്നിവയും കോണി ഉർഗെഞ്ചിന്റെ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.