‘ഒറ്റച്ചാട്ടത്തിന് മലേഷ്യയിൽ’ എത്തി നടി പാർവതി കൃഷ്ണ, യാത്രാ ചിത്രങ്ങൾ
ഒറ്റച്ചാട്ടത്തിന് ലങ്കയിൽ എത്തിയ ഹനുമാൻ എന്ന ആഞ്ജനേയ സ്വാമിയുടെ കഥ മാത്രമാണ് നമ്മൾക്ക് ഇതുവരെ കേട്ടു പരിചയമുള്ളത്. എന്നാൽ, ഒറ്റച്ചാട്ടത്തിന് മലേഷ്യയിൽ എത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ പാർവതി കൃഷ്ണ. ഒപ്പം സംഗീത സംവിധായകനും ഗായകനുമായ ഭർത്താവ് ബാലഗോപാലും മകൻ അച്ചുക്കുട്ടനും ഒപ്പമുണ്ട്. മലേഷ്യയിൽ
ഒറ്റച്ചാട്ടത്തിന് ലങ്കയിൽ എത്തിയ ഹനുമാൻ എന്ന ആഞ്ജനേയ സ്വാമിയുടെ കഥ മാത്രമാണ് നമ്മൾക്ക് ഇതുവരെ കേട്ടു പരിചയമുള്ളത്. എന്നാൽ, ഒറ്റച്ചാട്ടത്തിന് മലേഷ്യയിൽ എത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ പാർവതി കൃഷ്ണ. ഒപ്പം സംഗീത സംവിധായകനും ഗായകനുമായ ഭർത്താവ് ബാലഗോപാലും മകൻ അച്ചുക്കുട്ടനും ഒപ്പമുണ്ട്. മലേഷ്യയിൽ
ഒറ്റച്ചാട്ടത്തിന് ലങ്കയിൽ എത്തിയ ഹനുമാൻ എന്ന ആഞ്ജനേയ സ്വാമിയുടെ കഥ മാത്രമാണ് നമ്മൾക്ക് ഇതുവരെ കേട്ടു പരിചയമുള്ളത്. എന്നാൽ, ഒറ്റച്ചാട്ടത്തിന് മലേഷ്യയിൽ എത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ പാർവതി കൃഷ്ണ. ഒപ്പം സംഗീത സംവിധായകനും ഗായകനുമായ ഭർത്താവ് ബാലഗോപാലും മകൻ അച്ചുക്കുട്ടനും ഒപ്പമുണ്ട്. മലേഷ്യയിൽ
ഒറ്റച്ചാട്ടത്തിന് ലങ്കയിൽ എത്തിയ ഹനുമാൻ എന്ന ആഞ്ജനേയ സ്വാമിയുടെ കഥ മാത്രമാണ് നമ്മൾക്ക് ഇതുവരെ കേട്ടു പരിചയമുള്ളത്. എന്നാൽ, ഒറ്റച്ചാട്ടത്തിന് മലേഷ്യയിൽ എത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ പാർവതി കൃഷ്ണ. ഒപ്പം സംഗീത സംവിധായകനും ഗായകനുമായ ഭർത്താവ് ബാലഗോപാലും മകൻ അച്ചുക്കുട്ടനും ഒപ്പമുണ്ട്. മലേഷ്യയിൽ നിന്നുള്ള മനോഹരമായ വിഡിയോകളാണ് പാർവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് ഒറ്റ ചാട്ടം സ്റ്റൈലിലുള്ള റീലിന് നിരവധി കമന്റുകളാണ് കിട്ടിയിരിക്കുന്നത്. ‘ഹനുമാന്റെ റെക്കോഡ് ഭേദിച്ചു...’ അച്ചുക്കുട്ടൻ എന്ന് വിളിക്കുന്ന അവ്യുക്തിനും ഭർത്താവ് ബാലഗോപാലിനും ഒപ്പമുള്ള വിഡിയോയും ഫോട്ടോയും പാർവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഊഞ്ഞാലാടുന്ന മനോഹരമായ വിഡിയോയ്ക്ക് 'മലേഷ്യയിൽ ചെന്ന് ഊഞ്ഞാലാടിയ പാർവതിയെ കണ്ടാൽ നിങ്ങൾ ഞെട്ടും' എന്നാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് മലേഷ്യ. ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് മലേഷ്യയിലേക്കുള്ള യാത്ര വീസ ഫ്രീ ആണ്. 2023 ഡിസംബർ ഒന്ന് മുതൽ 2024 ഡിസംബർ 31 വരെ ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് വീസാ ഫ്രീ ആയി മലേഷ്യയിലേക്ക് എത്താം. മുപ്പതു ദിവസം വരെ മലേഷ്യയിൽ താമസിക്കാം. എന്നാൽ, ചില മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മാത്രം. കൈവശമുള്ള പാസ്പോർട്ടിന് അടുത്ത ആറു മാസത്തേക്ക് കൂടി കാലാവധി ഉണ്ടായിരിക്കണം.
മാത്രമല്ല, തിരികെ യാത്രയുടെ വിമാന ടിക്കറ്റുകളും മലേഷ്യയിൽ ചെന്നാൽ താമസിക്കാനായുള്ള ഹോട്ടൽ ബുക്കിങ്ങുകളും നിർബന്ധമായും കാണിച്ചിരിക്കണം. ആവശ്യമായ തുകയുണ്ടെന്നുള്ളതിന്റെ വിശദാംശങ്ങളും വ്യക്തമാക്കിയിരിക്കണം. മലേഷ്യയിലേക്ക് എത്തുന്നതിന് മൂന്നു ദിവസം മുമ്പ് മലേഷ്യ ഡിജിറ്റൽ അറൈവൽ കാർഡിന് ഓൺലൈനായി അപേക്ഷിച്ചിരിക്കണം. ഏഷ്യൻ രാജ്യമായ മലേഷ്യയിൽ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
തലസ്ഥാന നഗരിയായ ക്വാലലംപുർ
മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപുർ രാജ്യത്തെ ഏറ്റവും വലിയ വ്യാപാര - സാംസ്കാരിക കേന്ദ്രം കൂടിയാണ്. തിരക്കേറിയ തെരുവുകളും അംബരചുംബികളായ കെട്ടിടങ്ങളും ചരിത്രം ഉറങ്ങുന്ന നിരവധി കേന്ദ്രങ്ങളും തുടങ്ങി ഏതൊരു സഞ്ചാരിയെയും ആകർഷിക്കുന്ന മനോഹരമായ നിരവധി പ്രത്യേകതകൾ ഈ നഗരത്തിനുണ്ട്. ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവർക്ക് അതിന് അവസരമുണ്ട്. മലേഷ്യയിലെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ക്വാലാലംപുർ. അതുകൊണ്ടു തന്നെ മിക്ക ടൂർ പാക്കേജുകളും ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നത് ഇവിടെയാണ്. ലോകപ്രശസ്തമായ പെട്രോനാസ് ട്വിൻ ടവർ, ചൈനീസ് - ഹിന്ദു ക്ഷേത്രങ്ങൾ, മോസ്ക്കുകൾ തുടങ്ങി നിരവധി കാഴ്ചകളാണ് ക്വാലാലംപുരിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്.
ബാത്തു ഗുഹകൾ
നാനൂറു മില്യൺ വർഷം പഴക്കമുള്ളതാണ് മലേഷ്യയിലെ സെലാങ്കറിൽ സ്ഥിതി ചെയ്യുന്ന ബാത്തു ഗുഹകൾ. ചുണ്ണാമ്പ് പാറകളാൽ നിർമിതമായ ഗുഹകളാണ് ബാത്തു ഗുഹകൾ. മലേഷ്യയിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്കും ഹൈന്ദവർക്കും ഒരുപോലെ ഒഴിവാക്കാൻ കഴിയാത്ത ഗുഹകളിൽ ഒന്നാണ് ബാത്തു ഗുഹ. ക്വാലാലം പുരിൽ നിന്ന് 13 കിലോമീറ്റർ വടക്കു മാറിയാണ് ബാത്തു ഗുഹകൾ. മൂന്ന് പ്രധാന ക്ഷേത്രങ്ങളും ചില ചെറിയ ക്ഷേത്രങ്ങളുമാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. മുരുകൻ വസിക്കുന്ന പത്താമത്തെഗുഹ ആയാണ് ഇത് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്വർണം പൂശിയ മുരുകന്റെ പ്രതിമ ബാത്തു ഗുഹകൾക്ക് പുറത്ത് സ്ഥിതി ചെയ്യുന്നു. 272 പടികൾ കയറിയാണ് ബാത്തു ഗുഹകളിലേക്ക് എത്തേണ്ടത്.
ലങ്കാവി
പടിഞ്ഞാറൻ മലേഷ്യയുടെ വടക്കു പടിഞ്ഞാറൻ തീരത്തായുള്ള ലങ്കാവി ദ്വീപ് സമൂഹം ബീച്ച് അവധിക്കാലങ്ങൾ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ഇടമാണ്. സ്വദേശികളും വിദേശികളും ഒരുപോലെ എത്തുന്ന മലേഷ്യയിലെ ഏറ്റവും മികച്ച ദ്വീപു കേന്ദ്രങ്ങളിൽ ഒന്നാണിത്. കടൽത്തീരത്ത് സൂര്യനെ കണ്ട് മണലിൽ കിടക്കാനും നിരവധി ഇൻഡോർ വിനോദങ്ങൾ ആസ്വദിക്കാനും ഒക്കെയായാണ് ലങ്കാവി ദ്വീപ് സമൂഹത്തിലേക്ക് സഞ്ചാരികൾ എത്തുന്നത്. മൌണ്ട് മച്ചിൻചാങ്ങിലേക്കുള്ള കേബിൾ സവാരിയും ഐലൻഡ് ഹോപ്പിംഗ് ടൂറുകളും ഇവിടേക്ക് എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമാണ്.
തമൻ നെഗാര ദേശീയ ഉദ്യാനം
ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മഴക്കാടുകളിൽ ഒന്നാണ് തമൻ നെഗാര ദേശീയ ഉദ്യാനം. അതുകൊണ്ട് തന്നെ മലേഷ്യയിലേക്ക് എത്തുന്ന ഏതൊരു പ്രകൃതിസ്നേഹികളെയും ആകർഷിക്കുന്ന സ്ഥലമാണ് ഇത്. പഹാങ്ങ്, കെലന്തൻ, തെരെങ്കാനു എന്നിവയുൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലായാണ് ഇത് വ്യാപിച്ചു കിടക്കുന്നത്. ട്രെക്കിങ്, കാനോപി വാക്കിങ്, ഹൈക്കിങ്, ട്രൈബ് വില്ലേജ് വിസിറ്റിങ്, മല കയറ്റം, വന്യജീവി നിരീക്ഷണം, ഫിഷിങ്, ബോട്ടിങ്, കാമ്പിങ്ങ് തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ഇവിടേക്ക് എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്.
കിനാബാലും ദേശീയ ഉദ്യാനം
മലേഷ്യയിലെ ആദ്യത്തെ യുനെസ്കോ ലോക പൈതൃക സൈറ്റാണ് കിനാബാലു ദേശീയ ഉദ്യാനം. പ്രകൃതി സ്നേഹികൾക്കും സാഹസിക പ്രേമികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇടമാണ് ഇത്. വൈവിധ്യമാർന്ന സസ്യജന്തു ജാലങ്ങളുടെ ആവാസ കേന്ദ്രമാണ് ഇത്. 754 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന കിനാബാലു പർവതത്തിന് നാല് വ്യത്യസ്തമായ കാലാവസ്ഥ മേഖലകളാണ് ഉള്ളത്. സമ്പന്നമായ മഴക്കാടും മൂടൽമഞ്ഞിൽ പൊതിഞ്ഞ പർവ്വതങ്ങളുമാണ് ഈ ദേശീയ ഉദ്യാനത്തിന്റെ പ്രധാന ആകർഷണം. മല കയറ്റം താൽപര്യമില്ലാത്തവർക്ക് ബൊട്ടാണിക്കൽ ഗാർഡനിൽ സമയം ചെലവഴിക്കാവുന്നതാണ്. കൂടാതെ, പോറിംഗ് ഹോട്ട് സ്പ്രിംഗിൽ സുഖകരമായ സൾഫർ ബാത്ത് ആസ്വദിക്കാം.