ഇറ്റാലിയന്‍ വെക്കേഷന്‍ ആഘോഷമാക്കി 'ബുട്ട ബൊമ്മ' താരം
മലയാളികള്‍ അടക്കം, ഒട്ടേറെ ആരാധകരുള്ള നടിയാണ് പൂജ ഹെഗ്ഡെ. 2010 ൽ മിസ്സ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പായി കിരീടമണിഞ്ഞ പൂജ, തമിഴ് ചിത്രമായ മുഗമുദി യിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. അല്ലു അര്‍ജുനൊപ്പം, അഭിനയിച്ച 'അല വൈകുണ്ഠപുരമുലു' എന്ന ചിത്രം പൂജയുടെ കരിയര്‍ ഗ്രാഫ് കുത്തനെ

മലയാളികള്‍ അടക്കം, ഒട്ടേറെ ആരാധകരുള്ള നടിയാണ് പൂജ ഹെഗ്ഡെ. 2010 ൽ മിസ്സ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പായി കിരീടമണിഞ്ഞ പൂജ, തമിഴ് ചിത്രമായ മുഗമുദി യിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. അല്ലു അര്‍ജുനൊപ്പം, അഭിനയിച്ച 'അല വൈകുണ്ഠപുരമുലു' എന്ന ചിത്രം പൂജയുടെ കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ത്തുകയും അതിലെ 'ബുട്ട ബൊമ്മ' എന്ന ഗാനം ഇന്ത്യയൊട്ടാകെ ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഇരുപത്തേഴു മില്ല്യനിലധികം ഫോളോവേഴ്സും പൂജയ്ക്കുണ്ട്.
ഇറ്റലിയില്‍ നിന്നുള്ള വെക്കേഷന്‍ ചിത്രങ്ങള്‍ പൂജ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. രാജ്യത്തെ മനോഹരമായ ഒട്ടേറെ ഇടങ്ങളില്‍ നിന്നെടുത്ത ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞു. ഇറ്റലിയിലെ പുഗ്ലിയ പ്രദേശത്തു നിന്നുള്ള ചിത്രങ്ങള്‍ പൂജ പങ്കുവച്ചിട്ടുണ്ട്.
ഇറ്റലിയുടെ തെക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് പുഗ്ലിയ. അപുലിയ എന്നും ഇതിനു പേരുണ്ട്. ബിസി ഒന്നാം സഹസ്രാബ്ദം മുതലുള്ള ചരിത്രമുള്ള ഈ പ്രദേശം, ഗ്രീക്കുകാരും റോമാക്കാരും നോർമൻ, അരഗോണീസ്, സ്പാനിഷ് ആളുകളുടെയുമെല്ലാം കൈകളിലൂടെ കടന്നു പോയി. പിന്നീട് ഇറ്റലിയുടെ ഏകീകരണത്തിന് ശേഷം ഇത് രാജ്യത്തിന്‍റെ ഭാഗമായി. ചരിത്രത്തിന്‍റെ ഭാഗമായ ഒട്ടേറെ പുരാതന കെട്ടിടങ്ങള്‍ ഇവിടെ ഇന്നും നിലനില്‍ക്കുന്നു.
മനോഹരമായ ഒട്ടേറെ ചെറുഗ്രാമങ്ങള്‍ ഈ പ്രദേശത്തുണ്ട്. ആൾട്ട മുർഗിയ നാഷണൽ പാർക്ക്, ഗാർഗാനോ നാഷണൽ പാർക്ക് എന്നീ രണ്ട് ദേശീയ പാർക്കുകള്‍ ഇവിടെയുണ്ട്. എവിടെ നോക്കിയാലും പരന്നുകിടക്കുന്ന മുന്തിരിത്തോട്ടങ്ങളുടെ വിശാലമായ കാഴ്ച ഇവിടേക്കു സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കൂടാതെ, അപുലിയയിൽ ഏകദേശം 50 മുതൽ 60 ദശലക്ഷം ഒലിവ് മരങ്ങൾ ഉണ്ടെന്നു കണക്കാക്കപ്പെടുന്നു, അതിനാല്‍ ഇറ്റലിയുടെ ഒലിവ് എണ്ണ ഉൽപാദനത്തിന്റെ 40% ഈ പ്രദേശത്താണ്.
തെക്കന്‍ ഇറ്റലിയിലെ തന്നെ മറ്റൊരു ചരിത്രനഗരമാണ് ലെക്സെ. ഈ നഗരത്തിന് രണ്ടായിരം വർഷത്തിലധികം പഴക്കമുണ്ടെന്നു കണക്കാക്കപ്പെടുന്നു. സമ്പന്നമായ ബറോക്ക് വാസ്തുവിദ്യ കാരണം, ലെക്സെയ്ക്ക് "ദ ഫ്ലോറൻസ് ഓഫ് ദ സൗത്ത്" എന്നു വിളിപ്പേരുണ്ട്. ചുണ്ണാമ്പുകല്ലിന്‍റെ വകഭേദങ്ങളില്‍ ഒന്നായ "ലെക്സെ സ്റ്റോൺ" ഇവിടുത്തെ പ്രധാന കയറ്റുമതി ഉല്‍പ്പന്നങ്ങളിലൊന്നാണ്. ശില്‍പ്പങ്ങള്‍ ഉണ്ടാക്കാന്‍ വളരെ അനുയോജ്യമായ മൃദുവായ കല്ലാണിത്. കൂടാതെ, ഒലിവ് ഓയിൽ , വൈൻ എന്നിവയുടെ ഉൽപ്പാദനത്തിലും ഈ നഗരം മുന്നിലാണ്.
ചർച്ച് ഓഫ് ഹോളി ക്രോസ്, ലെക്സെ കത്തീഡ്രൽ, ചർച്ച് ഓഫ് സാൻ നിക്കോളോ ആൻഡ് കാറ്റാൽഡോ, സെലസ്റ്റിൻ കോൺവെന്റ്, സാന്താ ഐറിൻ, സാൻ മാറ്റിയോ, സാന്താ മരിയ ഡെഗ്ലി ആഞ്ചലി, സാന്താ ചിയാര, സാൻ ഫ്രാൻസെസ്കോ ഡെല്ല സ്കാർപ എന്നിങ്ങനെയുള്ള പള്ളികള്‍ ബറോക്ക് വാസ്തുവിദ്യയുടെ സുന്ദരകാഴ്ചകളായി ഇന്നും നിലകൊള്ളുന്നു.
ലെക്സെയുടെ രക്ഷാധികാരിയായി കരുതപ്പെടുന്ന സെന്റ് ഒറോൻസോയുടെ പ്രതിമയുടെ നിരയും മധ്യകാല ചിഹ്നങ്ങളിൽ ഒന്നായ ടോറെ ഡെൽ പാർക്കോയും ചാൾസ് അഞ്ചാമൻ കാസിൽ, ആർക്കോ ഡി ട്രിയോൺഫോ, സെൻ്റ് ബ്ലെയ്‌സ് ഗേറ്റ് എന്നിവയുമെല്ലാം ഇവിടുത്തെ മറ്റു പ്രധാന കെട്ടിടങ്ങളില്‍പ്പെടുന്നു. മലയിടുക്കിനുള്ളിലൂടെ ബോട്ടില്‍ പോകുന്ന വിഡിയോയും പൂജ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇറ്റലിയിലെ കാപ്രി ദ്വീപ്, വെനീസ്, അമാല്‍ഫി തീരം, കൊമോ, മുറാനോ ബുറാനോ ദ്വീപുകള്‍, മോണ്ടെറോസോ എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിലുള്ള ബോട്ട് ടൂറുകള്‍ ഉണ്ട്.