ഒരിടവേളയ്ക്കു ശേഷം സിനിമയിൽ സജീവമാകുകയാണ് മലയാളത്തിന്റെ പ്രിയ താരം മിയ. തിരക്കുകൾ ഏറെയുണ്ടെങ്കിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ലല്ലോ. അതൊരു മനോഹരമായ യാത്രയാണെങ്കിൽ എക്കാലവുമത് പകർന്നു നൽകുന്ന ഓർമകൾക്കു ഒരല്പം സുഖം കൂടുതലുണ്ടാകും. അത്തരമൊരു യാത്രയുടെ ഹരത്തിലാണ് മിയയും ഭർത്താവും മകനും. ബാങ്കോക്കിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കുന്ന വിഡിയോകളും ചിത്രങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരിടവേളയ്ക്കു ശേഷം സിനിമയിൽ സജീവമാകുകയാണ് മലയാളത്തിന്റെ പ്രിയ താരം മിയ. തിരക്കുകൾ ഏറെയുണ്ടെങ്കിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ലല്ലോ. അതൊരു മനോഹരമായ യാത്രയാണെങ്കിൽ എക്കാലവുമത് പകർന്നു നൽകുന്ന ഓർമകൾക്കു ഒരല്പം സുഖം കൂടുതലുണ്ടാകും. അത്തരമൊരു യാത്രയുടെ ഹരത്തിലാണ് മിയയും ഭർത്താവും മകനും. ബാങ്കോക്കിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കുന്ന വിഡിയോകളും ചിത്രങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. മകൻ ലൂക്കയ്‌ക്കൊപ്പം കടുവക്കുഞ്ഞിനെ പാലൂട്ടിയും ഒറാങ് ഉട്ടാനൊപ്പമുള്ള രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയുമൊക്കെയുള്ള വിഡിയോകൾ കാണുന്നവരിലും ചിരിയും ആശ്ചര്യവുമുണർത്തും.

Image Credit:meet_miya/instagram

കടൽത്തീരങ്ങൾ മനോഹരമാക്കുന്ന, സ്വപ്നം പോലെന്നു തോന്നുന്ന കാഴ്ചകൾ സമ്മാനിക്കുന്നയിടമാണ് തായ്‌ലാൻഡിന്റെ തലസ്ഥാനമായ ബാങ്കോക്ക്. ഷോപ്പിങ് പ്രിയരെ ഏറെ തൃപ്തിപ്പെടുത്തുന്നയിവിടം അത്യാകർഷകവും അതിവിശിഷ്ടവുമായ പല കാഴ്ചകൾക്കും ഏറെ പ്രശസ്തമാണ്. ക്ഷേത്ര സമുച്ചയങ്ങൾ, ബുദ്ധ വിഹാര കേന്ദ്രങ്ങൾ, കലാവൈദഗ്ധ്യം വിളിച്ചോതുന്ന നിർമിതികൾ, ലോക നിലവാരത്തിലുള്ള വിപണികൾ, വർണങ്ങൾ വാരിനിറച്ച പൂക്കടകൾ തുടങ്ങി ബാങ്കോക്കിൽ എക്കാലത്തും ഏതൊരു സഞ്ചാരിയുടെയും മനം നിറയ്ക്കുന്ന നിരവധി കാഴ്ചകളുണ്ട്.

ADVERTISEMENT

ബാങ്കോക്കിൽ എത്തുന്ന അതിഥികളിൽ ഭൂരിപക്ഷവും എത്തിപ്പെടുന്ന ഒരിടമാണ് ചാതുചക്ക് മാർക്കറ്റ്. എണ്ണിയാൽ തീരാത്തത്രയും ഉല്പന്നങ്ങളുടെ ഒരു നീണ്ട നിര തന്നെ ഈ ആഴ്ചവിപണിയിൽ കാണുവാൻ കഴിയും. തുണിത്തരങ്ങൾ, തുകൽ ഉല്പന്നങ്ങൾ, ആ നാടിന്റെ തനതു കരകൗശല വസ്തുക്കൾ എന്ന് തുടങ്ങി  അനധികൃതമായി വന്യജീവികളെ വരെ വാങ്ങുവാൻ കിട്ടും ഈ മാർക്കറ്റിൽ. 

കലാസ്നേഹികളെ ഒരിക്കലും നിരാശപ്പെടുത്താത്തയിടമാണ് ബാങ്കോക്ക് സാംസ്‌കാരിക കേന്ദ്രം. ഈ കെട്ടിട സമുച്ചയത്തിൽ അന്നാട്ടിലെയും പുറം രാജ്യങ്ങളിലെയും കലാകാരന്മാരുടെ കലാപ്രദർശനവും സ്വകാര്യ ഗാലറികളും സ്ഥിതി ചെയ്യുന്നുണ്ട്. കാഴ്ചകളെല്ലാം ആസ്വദിച്ചു കഴിയുമ്പോൾ ഒരു കാപ്പി കുടിച്ചു വിശ്രമിക്കാനായി കോഫീ ഷോപ്പുകളും ഇവിടെയുണ്ട്.

Image Credit:meet_miya/instagram
ADVERTISEMENT

വിശ്വാസങ്ങൾക്കും ആരാധനയ്ക്കും പ്രത്യേക സ്ഥാനം നൽകുന്ന ജനതയാണ് തായ്‌ലൻഡിലേത്. ഹൈന്ദവ, ബുദ്ധ ആരാധനയുടെ ഒരു സങ്കലനം ഇവിടെ കാണുവാൻ കഴിയും. ബാങ്കോക്കിലെ ഏറ്റവും പ്രശസ്തമായ ദേവാലയമാണ് താവോ മഹാ ഫ്രോം. നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തിൽ തദ്ദേശവാസികളെ കൂടാതെ, മറ്റുരാജ്യങ്ങളിൽ നിന്നുമുള്ള അതിഥികളും എത്താറുണ്ട്. ധൂമ സുഗന്ധങ്ങളുടെ, പുഷ്പങ്ങളുടെ, സാമ്പ്രദായിക നൃത്തസംഗീതങ്ങളുടെ അകമ്പടിയോടെ എല്ലാവരും തന്നെ ആ ആരാധനയിൽ പങ്കു കൊള്ളുന്നു.

Image Credit : Oleh_Slobodeniuk/istockphotos

തായ്‌ലൻഡിന്റെ ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടമാണ് ബാങ്കോക്ക് മ്യൂസിയം. പൂർണമായും തേക്കിൽ പണിതീർത്ത മൂന്നു ബംഗ്ളാവുകൾ ഇവിടെ കാണുവാൻ കഴിയും. മരത്തിൽ തീർത്ത ഗൃഹോപകരണങ്ങൾ, ചീന പാത്രങ്ങൾ എന്നിങ്ങനെ ഇവിടെ കാഴ്ചകളുടെ ഒരു നീണ്ട നിരതന്നെയുണ്ട്. ചരിത്രവും സംസ്കാരവും ആ രാജ്യത്തിന്റെ തനതു വാസ്തുവിദ്യയും സമ്മേളിച്ച നിർമാണ വൈദഗ്ധ്യം ഇവിടെ കാണുവാൻ  കഴിയും. യുദ്ധത്തിനും മുൻപും ശേഷവുമുള്ള തായ്‌ലൻഡിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഇവിടുത്തെ കാഴ്ചകൾ.

Wat phra kaew and grand palace travel in Bangkok city. Image Credit :NeoPhoto/istockphoto
ADVERTISEMENT

ബാങ്കോക്കിലെ കാഴ്ചകളിൽ പ്രത്യേക സ്ഥാനമുണ്ട് ലുംഫിനി പാർക്കിന്. ഏകദേശം 58 ഹെക്ടറുകളിലായി പരന്നു കിടക്കുന്ന, വൃത്തിയായി പരിപാലിക്കപ്പെടുന്ന പുൽമൈതാനിയും പൂന്തോട്ടങ്ങളും ഒപ്പം ഒരു കൃത്രിമ തടാകവും ചേർന്നതാണ് ലുംഫിനി പാർക്ക്‌. നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞു അല്പം സമയം ചെലവഴിക്കാൻ അനുയോജ്യമായ വിധത്തിലാണ് പാർക്കിന്റെ നിർമ്മാണം.

Bangkok. Image Credit : mantaphoto/istockphoto

പൂക്കൾ ഇഷ്ടമില്ലാത്തവർ ആരുണ്ട്? അവയുടെ ആകർഷകമായ നിറവും ഗന്ധവും ആസ്വദിക്കണമെന്നുള്ളവർ നിർബന്ധമായും സന്ദർശിക്കേണ്ടയിടമാണ് പാക്ഖൊ ലോങ്ങ്‌ തലത്. ക്ഷേത്രങ്ങളിലേക്കും പൂജകൾക്കും നൽകാനായി അസംഖ്യം പൂമാലകൾ ഇവിടെ കാണുവാൻ കഴിയും. 

രണ്ടാം ലോക മഹായുദ്ധ കാലത്തിന്റെ ഓർമകൾ ഉറങ്ങുന്ന, വെയർ ഹൗസ് 30 എന്ന നവീകരിച്ച കെട്ടിടമാണ് ക്രീയേറ്റീവ് ഡിസ്ട്രിക്ടിലെ പ്രധാന കാഴ്ച. കോഫി ഷോപ്പ്, ഗൃഹോപകരണ ഉൽപ്പന്നങ്ങൾ, പൂക്കടകൾ അങ്ങനെ ചരിത്രവും ആധുനികതയും ഇടകലർന്ന ഒരു അനുഭവം നൽകുന്നു ബാങ്ക് റാക് ജില്ലയിലെ ഈ ക്രീയേറ്റീവ് ഡിസ്ട്രിക്ട്. പോർച്ചുഗൽ എംബസ്സിയിലെ കവാടത്തിനരികിലെ ചുമരിലെ "വിൽസ് മ്യൂറൽ " ചിത്രം ഒഴിവാക്കാൻ പാടില്ലാത്ത ഇവിടുത്തെ ഒരു കാഴ്ചയാണ്. ബാങ്കോക്കിന്റെ ചരിത്രം, സംസ്‍കാരം, ജീവിത രീതി, തായ്‌ലൻഡും പോർച്ചുഗലും തമ്മിലുള്ള ചരിത്രാതീത ബന്ധം ഇവയ്‌ക്കെല്ലാമുള്ള തെളിവ് പോലെയാണ് ഈ ചിത്രം.

ലോക പ്രസിദ്ധമാണ് ബാങ്കോക്കിലെ ചൈന ടൗൺ. മറ്റേതൊരു ചൈനീസ് നഗരത്തിന്റെയും പരിച്ഛേദം പോലെയാണ് ഇവിടം. തെരുവുകൾ പരമ്പരാഗത ചൈനീസ് വിഭവങ്ങളുടെയും പച്ചില മരുന്നുകളുടെയും ഗന്ധം കൊണ്ട് വേറിട്ടു നിൽക്കുന്നു. നിയോൺ പ്രകാശത്തിൽ ചെറുഭക്ഷണശാലകളുടെ നീണ്ട നിരയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.