ഇസ്തംബൂളിന്റെ മനോഹരകാഴ്ചകളുമായി സാനിയ ഇയ്യപ്പന്‍
തുര്‍ക്കി യാത്രയുടെ കാഴ്ചകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് നടി സാനിയ ഇയ്യപ്പന്‍. തുര്‍ക്കിയിലെ ഇസ്താംബൂള്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ ഒരൊറ്റ വിഡിയോയിലാണ് പങ്കുവച്ചിട്ടുള്ളത്. മനോഹരമായ മാര്‍ക്കറ്റുകളും സാംസ്‌കാരിക കേന്ദ്രങ്ങളും നിർമിതികളും ബീച്ചുകളുമെല്ലാം വിഡിയോയില്‍
തുര്‍ക്കി യാത്രയുടെ കാഴ്ചകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് നടി സാനിയ ഇയ്യപ്പന്‍. തുര്‍ക്കിയിലെ ഇസ്താംബൂള്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ ഒരൊറ്റ വിഡിയോയിലാണ് പങ്കുവച്ചിട്ടുള്ളത്. മനോഹരമായ മാര്‍ക്കറ്റുകളും സാംസ്‌കാരിക കേന്ദ്രങ്ങളും നിർമിതികളും ബീച്ചുകളുമെല്ലാം വിഡിയോയില്‍
തുര്‍ക്കി യാത്രയുടെ കാഴ്ചകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് നടി സാനിയ ഇയ്യപ്പന്‍. തുര്‍ക്കിയിലെ ഇസ്താംബൂള്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ ഒരൊറ്റ വിഡിയോയിലാണ് പങ്കുവച്ചിട്ടുള്ളത്. മനോഹരമായ മാര്‍ക്കറ്റുകളും സാംസ്‌കാരിക കേന്ദ്രങ്ങളും നിർമിതികളും ബീച്ചുകളുമെല്ലാം വിഡിയോയില്‍
തുര്‍ക്കി യാത്രയുടെ കാഴ്ചകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് നടി സാനിയ ഇയ്യപ്പന്‍. തുര്‍ക്കിയിലെ ഇസ്തംബൂള്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ ഒരൊറ്റ വിഡിയോയിലാണ് പങ്കുവച്ചിട്ടുള്ളത്. മനോഹരമായ മാര്‍ക്കറ്റുകളും സാംസ്‌കാരിക കേന്ദ്രങ്ങളും നിർമിതികളും ബീച്ചുകളുമെല്ലാം വിഡിയോയില്‍ കാണാം. തുര്‍ക്കിയുടെ സാമ്പത്തിക, സാംസ്കാരിക, ചരിത്ര കേന്ദ്രവും ഏറ്റവും വലിയ നഗരവുമാണ് ഇസ്തംബൂള്‍. കൂടാതെ, ഏറ്റവും ജനസംഖ്യയുള്ള യൂറോപ്യൻ നഗരമെന്ന പ്രത്യേകത കൂടിയുണ്ട്. യൂറോപ്പിലും ഏഷ്യയിലുമായി സ്ഥിതി ചെയ്യുന്ന ഈ നഗരം പണ്ടുകാലത്ത് കോൺസ്റ്റാന്റിനോപ്പിൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കിഴക്കൻ സംസ്കാരത്തിന്‍റെ മിസ്റ്റിക് സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഈ നഗരം വിനോദസഞ്ചാരികളുടെ പറുദീസയാണ്.
സാമ്രാജ്യത്വ കാലത്തെ ഭരണാധികാരികൾ സ്ഥാപിച്ച നിരവധി കത്തിഡ്രലുകൾ, പള്ളികൾ, കൊട്ടാരങ്ങൾ എന്നിവ ഇപ്പോഴും നഗരത്തിലുടനീളം കാണാം. ഹാഗിയ സോഫിയ, സുൽത്താൻ അഹമ്മദ് മസ്ജിദ്, ടോപ്കാപി കൊട്ടാരം, ഡോൾമാബാഹെ കൊട്ടാരം എന്നിങ്ങനെ അതിശയകരമായ വാസ്തുവിദ്യയുടെ മകുടോദാഹരണങ്ങളായ കെട്ടിടങ്ങള്‍ ഇസ്തംബുളിന്‍റെ സവിശേഷതയാണ്. സുൽത്താനഹ്മെത് സ്‌ക്വയറിനു ചുറ്റുമായാണ് ഈ ചരിത്ര നിർമിതികളിൽ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്. ചക്രവർത്തിമാരുടെയും രാജാക്കന്മാരുടെയും ജീവിതത്തെക്കുറിച്ചും യൂറോപ്യൻ വാസ്തുവിദ്യയെക്കുറിച്ചുമെല്ലാം ഉൾക്കാഴ്ച നൽകുന്ന ഒട്ടേറെ നിര്‍മ്മിതികള്‍ ഇന്ന് മ്യൂസിയങ്ങളായി പ്രവർത്തിക്കുന്നു.
ഇസ്തംബൂളിൽ സ്ഥിതിചെയ്യുന്ന വളരെ പ്രശസ്തമായ ഒരു പ്രാചീന ആരാധനാലയമാണ് ഹഗിയ സോഫിയ. എ.ഡി.532 നും 537 നുമിടയ്ക്ക് ബൈസാന്തിയൻ സാമ്രാജ്യത്തിന്‍റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് ഇവിടെ ഒരു ക്രൈസ്തവ ദേവാലയം നിർമ്മിച്ചത്. 1453 ൽ ഓട്ടോമൻ ആധിപത്യത്തെത്തുടർന്ന് ഇതൊരു മുസ്ലിം പള്ളിയായും പിന്നീട് 1935 ൽ ഒരു മ്യൂസിയമായും മാറ്റപ്പെട്ടു. 1931 ൽ പുറത്തിറങ്ങിയ ലോകാദ്ഭുതങ്ങളുടെ പട്ടികയിലും ഈ കെട്ടിടം ഇടം പിടിച്ചിരുന്നു. 2020 ജൂലായ് 11 ന് ഉർദുഗാന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇത് വീണ്ടും മുസ്ലിം പള്ളിയായി പ്രഖ്യാപിച്ചു കൊണ്ട്, ആരാധനയ്ക്കായി തുറന്നു കൊടുത്തത് വാര്‍ത്തയായിരുന്നു.
ഗുൽഹാനെ, എമിർഗാൻ തുടങ്ങിയ അതിമനോഹരമായ പൂന്തോട്ടങ്ങളും ഇസ്തംബൂളിലുണ്ട്. ബോസ്ഫറസ് കടലിടുക്കിലൂടെയുള്ള ക്രൂയിസുകൾ കടല്‍നടുവിലെ മനോഹരമായ ദൃശ്യങ്ങളിലേക്കു സഞ്ചാരികളെ കൊണ്ടുപോകുന്നു. ബോസ്ഫറസിന് കുറുകെ ഏഷ്യൻ വശവും ഏഷ്യൻ വശത്തെ തീരത്ത് പ്രിൻസസ് ദ്വീപുകളുമാണ്. ലോകത്തിലെ ആദ്യത്തെ ഷോപ്പിങ് മാളുകളിൽ ഒന്നായ ഗ്രാൻഡ് ബസാര്‍, ഷോപ്പർമാരുടെ പറുദീസയാണ്. അംബരചുംബികളായ കെട്ടിടങ്ങളും മാളികകളുമെല്ലാം ഉൾക്കൊള്ളുന്ന നഗരത്തിലെ പ്രധാന ബിസിനസ് ജില്ലയാണ് ന്യൂ ഇസ്തംബുൾ.
ഇസ്തംബുൾ നഗരത്തിൽ നിന്നും 300 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന പുരാതന നഗരമായ കപ്പഡോഷ്യയും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ്. തുര്‍ക്കിയിലെ ഏറ്റവും പ്രശസ്തമായ ഇടങ്ങളില്‍ ഒന്നാണ് കപ്പഡോഷ്യ. അഗ്നിപർവ്വതങ്ങൾ പൊട്ടിയൊഴുകിയ ലാവ ഉറച്ചുണ്ടായ മലനിരകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഈ മലകൾ തുരന്ന് സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള ഹോട്ടല്‍മുറികളും റസ്റ്റോറന്റുകളും ഷോപ്പിങ്ങ് മാളുകളും ഒരുക്കിയിട്ടുണ്ട്.
ഹോട്ട് എയർ ബലൂണിങ് കപ്പഡോഷ്യയിലെ ഒരു പ്രധാന സാഹസികവിനോദമാണ്. രാവിലെ നാലരയോടെ തന്നെ സൂര്യന്‍ ഉദിച്ചു പൊങ്ങുന്ന കപ്പഡോഷ്യയില്‍, ആകാശത്തേക്കു നൂറുകണക്കിന് ഹോട്ട് എയര്‍ ബലൂണുകള്‍ ഉയര്‍ന്നുപൊങ്ങുന്ന കാഴ്ച അതിമനോഹരമാണ്. ഹൈക്കിങ്, മൗണ്ടെയ്‌ൻ ബൈക്കിങ്, കുതിരസവാരി, ചരിത്ര ടൂറുകൾ, കൾചർ ടൂറുകൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിനോദങ്ങളും ഇവിടെയുണ്ട്.
മാർച്ച് മുതൽ മേയ് വരെയും സെപ്റ്റംബർ മുതൽ നവംബർ വരെയുമാണ് ഇസ്തംബുൾ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ട്രൂ ബ്ലൂ പോലെയുള്ള ബീച്ചുകൾ സന്ദർശിക്കാനും ബോസ്ഫറസ് ക്രൂയിസ് ആസ്വദിക്കാനും പറ്റിയ സമയമാണിത്. ഇസ്തംബൂളിലെ ഏറ്റവും ചൂടേറിയ മാസമാണ് ജൂലൈ. ഡിസംബര്‍ മാസം തണുപ്പേറിയതാണ്.