ഹൈക്കിങ് പ്രേമികളുടെ സ്വർഗം, അദ്ഭുത ലോകത്തു നിന്നും പൂജ ഹെഗ്‌ഡെ
അഭിനയം മാത്രമല്ലാതെ, യാത്രകളിലും ആനന്ദം കണ്ടെത്തുന്നവരാണ് ഒട്ടുമിക്ക സിനിമാതാരങ്ങളും. യാത്രയിൽ ഇടം പിടിക്കുന്ന രാജ്യങ്ങളും അവിടുത്തെ കാഴ്ചകളുമൊക്കെ അതിയായ ആഹ്‌ളാദത്തോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിലും ഇവരൊട്ടും മടികാണിക്കാറില്ല. തന്റെ ഹൃദയം കീഴടക്കിയ, ആരേയും മോഹിപ്പിക്കുന്ന ഒരു കാഴ്ച

അഭിനയം മാത്രമല്ലാതെ, യാത്രകളിലും ആനന്ദം കണ്ടെത്തുന്നവരാണ് ഒട്ടുമിക്ക സിനിമാതാരങ്ങളും. യാത്രയിൽ ഇടം പിടിക്കുന്ന രാജ്യങ്ങളും അവിടുത്തെ കാഴ്ചകളുമൊക്കെ അതിയായ ആഹ്‌ളാദത്തോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിലും ഇവരൊട്ടും മടികാണിക്കാറില്ല. തന്റെ ഹൃദയം കീഴടക്കിയ, ആരേയും മോഹിപ്പിക്കുന്ന ഒരു കാഴ്ച പങ്കുവച്ചിരിക്കുകയാണ് പൂജ ഹെഗ്‌ഡെ. അങ്ങ് വൈകുണ്ഠപുരത്ത് എന്ന തെലുങ്ക് മൊഴിമാറ്റ ചിത്രത്തിലൂടെ മലയാളികൾക്കും പരിചിതയായ താരം യു എസ് യാത്രയിലാണ്. അധികമാരും കടന്നു ചെല്ലാത്ത സ്‌കൂകും ഫ്ലാറ്റ്സ് ട്രെയിൽ നിന്നുമുള്ളതാണ് പൂജ ഹെഗ്‌ഡെ പങ്കുവച്ച ചിത്രങ്ങൾ. വൻ വൃക്ഷങ്ങളുടെ ഇടയിലൂടെയുള്ള യാത്രയിൽ നിന്നും പകർത്തിയ ചിത്രങ്ങളിൽ അതിസുന്ദരിയായ പൂജ ഹെഗ്‌ഡെയെയും കാണാവുന്നതാണ്.
സ്‌കൂകും ഫ്ലാറ്റ്സ് ട്രെയിൽ സാഹസികത ഏറെ ഇഷ്ടപ്പെടുന്നവർക്ക് ആസ്വദിക്കാൻ കഴിയുന്ന ഒരു ഹൈക്കിങ്ങാണ്. വൈറ്റ് നദിക്കു സമാന്തരമായുള്ള നടപ്പാതയിലൂടെയാണ് വനത്തിനുള്ളിലേക്കുള്ള യാത്ര. 8.5 മൈൽ താണ്ടിയാൽ മാത്രമേ ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുകയുള്ളൂ. ചെറിയ ദുർഘടങ്ങൾ വഴിനീളെ കാത്തിരിക്കുന്നുണ്ട് എന്നത് മനസ്സിലാക്കി വേണം യാത്രയ്‌ക്കൊരുങ്ങുവാൻ. കുന്നുകളും മരവേരുകളും ഇടുങ്ങിയ വഴികളും എന്തിനേറെ പറയുന്നു ചിലയിടങ്ങളിൽ വഴികൾ പോലുമില്ലാതെയാണ് വനത്തിലൂടെയുള്ള യാത്ര.
നോർത്ത് ട്രെയിലിൽ നിന്നും വനത്തിലൂടെ നീളുന്ന പാതയിൽ വിവിധ തരത്തിലുള്ള വൃക്ഷങ്ങൾ, അതിൽ ഡഗ്ലസ് ഫിർ, ഹെംലോക്ക്, ദേവദാരു തുടങ്ങിയവയെല്ലാം കാണുവാൻ കഴിയും. വൃക്ഷങ്ങളും സസ്യങ്ങളും വളർന്നു നിൽക്കുന്നതു കൊണ്ടുതന്നെ യാത്രയിലുടനീളം നല്ല തണൽ ലഭിക്കും. മരങ്ങൾക്കിടയിലൂടെ പ്രകാശം കടന്നുവരുന്നതു കൊണ്ടുതന്നെ വെളിച്ചക്കുറവ് ഒട്ടുമില്ലാതെ തന്നെ ലക്ഷ്യത്തിലേക്കു സഞ്ചരിക്കാവുന്നതാണ്.
മനോഹരവും ആകർഷകവുമായ കാഴ്ചകൾ തേടി വരും എന്നതു തന്നെയാണ് ഈ ഹൈക്കിങ്ങിന്റെ ഏറ്റവും വലിയ സവിശേഷത. 2.2 മൈൽ ദൂരം താണ്ടി കഴിയുമ്പോൾ സ്‌കൂകും വെള്ളച്ചാട്ടത്തിനു സമീപമെത്തും. 350 അടി ഉയരത്തിൽ നിന്നുമാണ് ഇവിടെ വെള്ളം താഴേക്കു പതിക്കുന്നത്. വേനൽക്കാലത്തു വെള്ളത്തിന്റെ ശക്തി കുറയുമ്പോൾ ഈ വെള്ളച്ചാട്ടത്തിനു സമീപത്തു ചെന്ന് ആസ്വദിക്കുവാൻ കഴിയും. അവിടെ നിന്നും യാത്ര മുന്നോട്ടു നീളുന്നതു നദീതീരത്തു കൂടിയാണ്. വൈറ്റ് നദിയും അതിനു സമീപമുള്ള ഒരു പാലവും കാണാം. 2006 ൽ പാലം തകർന്നു പോയെങ്കിലും ഇപ്പോൾ കാണുന്നത് പുനർനിർമിച്ചതാണ്. കഠിനവും ചെങ്കുത്തായതുമായ പാതയിലൂടെയാണ് പിന്നീടുള്ള യാത്ര. അതവസാനിക്കുന്നത് യുഎസ് ബൗണ്ടറി എൻ പി എസ് എന്നതിനു സമീപത്താണ്. മൗണ്ട് റെയ്നിർ ദേശീയോദ്യാനമാണ് തുടർന്നു കാണുന്നത്. സ്‌കൂകും ഫ്ലാറ്റ്സ് ട്രെയിലിനു അവിടെയാണ് അവസാനം.
മണിക്കൂറുകൾ നീളുന്ന യാത്രയിൽ നദികൾ, വെള്ളച്ചാട്ടങ്ങൾ, ചെങ്കുത്തായ പാറകൾ എന്നിവയെല്ലാം താണ്ടി വേണം ലക്ഷ്യത്തിലെത്തുവാൻ. രണ്ടു വഴികളിലൂടെ ഈ യാത്ര ആസ്വദിക്കാവുന്നതാണ്. നോർത്ത് ട്രെയിൽ ഹെഡിൽ നിന്നും സൗത്ത് ട്രെയിൽ ഹെഡിൽ നിന്നും യാത്ര തുടങ്ങാവുന്നതാണ്. ബൈക്കുകളിൽ യാത്ര ചെയ്യാൻ താല്പര്യമുള്ളവർക്കു ആ വഴി തിരഞ്ഞെടുക്കാവുന്നതാണ്. നടന്ന് ദൂരം താണ്ടാമെന്നുള്ളവർക്കു മരത്തിന്റെ തണലും ശിഖിരങ്ങൾക്കിടയിലൂടെയുള്ള വെളിച്ചവും ആസ്വദിച്ച് യാത്ര ചെയ്യാം. എന്തു തന്നെയായാലും വ്യത്യസ്തമായ യാത്രാനുഭവമായിരിക്കും ഈ ഹൈക്കിങ്.