അമ്മമാര്‍ക്ക് ബ്രേക്ക് ആവശ്യമാണ്, ഗ്രീസില്‍ സോളോ ട്രിപ്പുമായി സമീറ റെഡ്ഡി
അമ്മയായിരിക്കുക എന്നത് ഒരു മുഴുവന്‍ സമയ ജോലിയാണ്. അത് സാധാരണ ആളുകള്‍ ആയാലും നടിമാരായാലും അങ്ങനെ തന്നെയാണ്. പലപ്പോഴും സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കാന്‍ സമയം ഉണ്ടാവില്ല. അത്തരമൊരു സാഹചര്യത്തില്‍ നിന്നും സ്വയമൊരു ബ്രേക്ക് എടുക്കുക എന്നത് വളരെ ശ്രമകരമാണ്. രണ്ടു മക്കളെയും കൂട്ടാതെ,

അമ്മയായിരിക്കുക എന്നത് ഒരു മുഴുവന്‍ സമയ ജോലിയാണ്. അത് സാധാരണ ആളുകള്‍ ആയാലും നടിമാരായാലും അങ്ങനെ തന്നെയാണ്. പലപ്പോഴും സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കാന്‍ സമയം ഉണ്ടാവില്ല. അത്തരമൊരു സാഹചര്യത്തില്‍ നിന്നും സ്വയമൊരു ബ്രേക്ക് എടുക്കുക എന്നത് വളരെ ശ്രമകരമാണ്. രണ്ടു മക്കളെയും കൂട്ടാതെ, ഗ്രീസിലേക്ക് ഒരു സോളോ ട്രിപ്പ് പോയിരിക്കുകയാണ് നടി സമീറ റെഡ്ഡി.
ഗ്രീസില്‍ വിമാനമിറങ്ങുന്നത് മുതല്‍, യോഗ ചെയ്യുന്നതിന്‍റെയും തെരുവുകളിലൂടെ നടക്കുന്നതിന്‍റെയും അസ്തമയം ആസ്വദിക്കുന്നതിന്‍റെയും ഭക്ഷണം കഴിക്കുന്നതിന്‍റെയുമെല്ലാം ചിത്രങ്ങൾ സമീറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഗ്രീസിലെ ആന്‍റിപാറോസ് ദ്വീപാണ് ഇതില്‍ കാണുന്നത്.
തെക്കന്‍ ഈജിയന്‍ കടലില്‍, സൈക്ലേഡ് ദ്വീപസമൂഹത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന പാറോസ് ദ്വീപിന്‍റെ അടുത്താണ് ആന്‍റിപാറോസ്. സൈക്ലേഡിലെ ഏറ്റവും പുരാതനമായ വാസസ്ഥലമാണ് ഇവിടം. ആൻ്റിപാറോസിന്റെ തെക്കുപടിഞ്ഞാറുള്ള ജനവാസമില്ലാത്ത ദ്വീപായ ഡെസ്‌പോറ്റിക്കോ വളരെ പുരാവസ്തു പ്രാധാന്യമുള്ള സ്ഥലമാണ്. സിമിന്തിരി ദി റൗണ്ട്, ഡബിൾ, സ്നോ, റെവ്മറ്റോണിസി, റെഡ് ആൻഡ് ബ്ലാക്ക് ടൂർലോസ് തുടങ്ങി ജനവാസമില്ലാത്ത ഒട്ടേറെ ദ്വീപുകള്‍ ഇതിനു ചുറ്റുമുണ്ട്.
വെളുത്ത പെയിന്‍റടിച്ച, നീല ജനലുകളും വാതിലുമുള്ള വീടുകള്‍ക്കും ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ തെരുവുകള്‍ക്കും വീടുകളുടെ മുറ്റത്തുള്ള മനോഹരമായ ബോഗന്‍വില്ല പൂന്തോട്ടങ്ങള്‍ക്കും പേരുകേട്ടതാണ് ഈ ദ്വീപ്. വേനല്‍ക്കാലങ്ങളില്‍ യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും ഇവിടേക്ക് ഒട്ടേറെ സഞ്ചാരികള്‍ ഒഴുകിയെത്തുന്നു. വിനോദസഞ്ചാരം, മത്സ്യബന്ധനം, കൃഷി എന്നിവയാണ് ദ്വീപിന്‍റെ പ്രധാന വരുമാനമാർഗങ്ങള്‍.
ദ്വീപിന്റെ മധ്യഭാഗത്ത് ലോകത്തിലെ ഏറ്റവും മനോഹരവും നിഗൂഢവുമായ ഗുഹകളിലൊന്നായ ആന്റിപാറോസ് ഗുഹയുണ്ട്. വിശാലമായ ഈ ഗുഹ പല തലങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. നിയോലിത്തിക്ക് കാലഘട്ടം മുതൽ ഗുഹ പ്രകൃതിദത്തമായ ഒരു അഭയകേന്ദ്രമായി ഉപയോഗിച്ചിരുന്നു. മൺപാത്ര നിർമാണത്തിനും ആർട്ടെമിസിനെ ആരാധിക്കാനും ആളുകള്‍ ഇവിടെ എത്തിയിരുന്നതായി തെളിവുകളുണ്ട്. ഇതിന്‍റെ പ്രവേശന കവാടത്തിൽ അജിയോസ് അയോന്നിസ് സ്പിലിയോട്ടിസിന്റെ പള്ളിയുണ്ട്.
നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഗുഹ 20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് വിപുലമായി നവീകരിച്ചു. സന്ദര്‍ശകര്‍ക്കായി പടികളും ലൈറ്റിങ്ങും ക്യാമറകളും പോലുള്ള സജ്ജീകരണങ്ങള്‍ ഇവിടെ സ്ഥാപിച്ചു.
കൂടാതെ, 13-16 നൂറ്റാണ്ടുകളിൽ നിര്‍മ്മിച്ച ആന്റിപാറോസിലെ വെനീഷ്യൻ കാസിൽ ദ്വീപിലെ മറ്റൊരു കാഴ്ചയാണ്.
പാറോസില്‍ നിന്നും ഫെറി വഴിയാണ് ആന്‍റിപാറോസില്‍ എത്തുന്നത്. കൂടാതെ, വര്‍ഷം മുഴുവനും ഏതന്‍സിലെ മൂന്നു തുറമുഖങ്ങളില്‍ നിന്നും ഇവിടേക്ക് ഫെറികള്‍ ലഭ്യമാണ്. ഹോളിവുഡ് സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട വെക്കേഷന്‍ സ്പോട്ടാണിത്.