പ്രണയകാലം എന്ന ചിത്രത്തിലൂടെ മലയാളത്തിന് സുപരിചിതയായ താരമാണ് വിമല രാമൻ. തെന്നിന്ത്യൻ സിനിമകളിൽ മാത്രമല്ലാതെ ബോളിവുഡിലും തന്റെ അഭിനയ മികവ് പുറത്തെടുത്തിട്ടുള്ള താരം സുഹൃത്തും അഭിനേതാവുമായ വിനയ് റായ്ക്കൊപ്പം അവധിയാഘോഷത്തിലാണ്. തങ്ങളുടെ അവധിക്കാലം ചെലവഴിക്കാനായി ഇരുവരും തിരഞ്ഞെടുത്തിരിക്കുന്ന രാജ്യം

പ്രണയകാലം എന്ന ചിത്രത്തിലൂടെ മലയാളത്തിന് സുപരിചിതയായ താരമാണ് വിമല രാമൻ. തെന്നിന്ത്യൻ സിനിമകളിൽ മാത്രമല്ലാതെ ബോളിവുഡിലും തന്റെ അഭിനയ മികവ് പുറത്തെടുത്തിട്ടുള്ള താരം സുഹൃത്തും അഭിനേതാവുമായ വിനയ് റായ്ക്കൊപ്പം അവധിയാഘോഷത്തിലാണ്. തങ്ങളുടെ അവധിക്കാലം ചെലവഴിക്കാനായി ഇരുവരും തിരഞ്ഞെടുത്തിരിക്കുന്ന രാജ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയകാലം എന്ന ചിത്രത്തിലൂടെ മലയാളത്തിന് സുപരിചിതയായ താരമാണ് വിമല രാമൻ. തെന്നിന്ത്യൻ സിനിമകളിൽ മാത്രമല്ലാതെ ബോളിവുഡിലും തന്റെ അഭിനയ മികവ് പുറത്തെടുത്തിട്ടുള്ള താരം സുഹൃത്തും അഭിനേതാവുമായ വിനയ് റായ്ക്കൊപ്പം അവധിയാഘോഷത്തിലാണ്. തങ്ങളുടെ അവധിക്കാലം ചെലവഴിക്കാനായി ഇരുവരും തിരഞ്ഞെടുത്തിരിക്കുന്ന രാജ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയകാലം എന്ന ചിത്രത്തിലൂടെ മലയാളത്തിന് സുപരിചിതയായ താരമാണ് വിമല രാമൻ. തെന്നിന്ത്യൻ സിനിമകളിൽ മാത്രമല്ലാതെ ബോളിവുഡിലും തന്റെ അഭിനയ മികവ് പുറത്തെടുത്തിട്ടുള്ള താരം സുഹൃത്തും അഭിനേതാവുമായ വിനയ് റായ്ക്കൊപ്പം അവധിയാഘോഷത്തിലാണ്. തങ്ങളുടെ അവധിക്കാലം ചെലവഴിക്കാനായി ഇരുവരും തിരഞ്ഞെടുത്തിരിക്കുന്ന രാജ്യം അമേരിക്കയാണ്.  മയാമിയിൽ എന്താണ് സംഭവിച്ചത് എന്നുള്ള ചോദ്യമെറിഞ്ഞാണ് കടൽ തീരത്തു നിന്നുമുള്ള ചിത്രങ്ങളും ബീച്ചിൽ നിന്നും ബിക്കിനിയിലുള്ള ഒരു വിഡിയോയും താരസുന്ദരി പങ്കുവച്ചിരിക്കുന്നത്. മയാമി മാത്രമല്ല, ഹവായ് ദ്വീപുകളും ഇരുവരുടെയും യാത്രയിൽ ഇടംപിടിച്ചിട്ടുണ്ട്. 

ചിലർക്ക് എത്രയെത്ര തവണ കടൽ കണ്ടാലും മടുക്കുകയേയില്ല. ഒരേസമയം വിസ്മയിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന ഒരദ്ഭുത കാഴ്ച തന്നെയാണത്. മയാമിയിലെ ഏറ്റവും വലിയ ആകർഷണം ബീച്ച് ആണെങ്കിലും വേറെയും നിരവധി കാര്യങ്ങൾ അവിടെ ആസ്വദിക്കാം.  കാഴ്ചകൾ പോലെ തന്നെ മയാമിയിലെ വേനൽക്കാല രാത്രികൾക്കും നീളം കൂടുതലാണ്. ഈ നഗരത്തിലേക്കു ധാരാളം സന്ദർശകരെത്തുന്ന സമയം വേനൽക്കാലമാണ്. ബീച്ചുകളും രാത്രികാല ആഘോഷങ്ങളും എന്നുവേണ്ട സന്ദർശകരെ ആവേശത്തിലാഴ്ത്താൻ തക്കതായ നിരവധി വിനോദോപാധികൾ ഈ നഗരത്തിലുണ്ട്. വൈവിധ്യപൂർണമായ സംസ്കാരവും അതിനൊപ്പം തന്നെ ഭക്ഷണപ്രേമികളെ തൃപ്തിപ്പെടുത്തുന്ന തനതുവിഭവങ്ങളും കലാ സാംസ്‌കാരിക സംഗമങ്ങളുമൊക്കെ മയാമിയിലെത്തുന്ന അതിഥികളുടെ മനം നിറയ്ക്കും. ധാരാളം സെലിബ്രിറ്റീസ് തങ്ങളുടെ അവധിക്കാലം ചെലവഴിക്കാനായി തിരഞ്ഞെടുക്കുന്ന ഇടമാണ് സൗത്ത് ബീച്ച്. നിരവധി കടകളും റസ്റ്ററന്റുകളും താമസ സൗകര്യങ്ങളുമൊക്കെ ഈ ബീച്ചിനു സമീപത്തുണ്ട്. 

ADVERTISEMENT

അമേരിക്കയിലെ ഏറ്റവും വലിയ ട്രോപ്പിക്കൽ മൃഗശാലയാണ് മയാമി സൂ. 750 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഇവിടെ മൂവായിരത്തോളം മൃഗങ്ങളെ കാണുവാൻ കഴിയും. അപൂർവങ്ങളും മറ്റെവിടെയും കാണുവാൻ കഴിയാത്തതുമായ നിരവധി ജന്തു ജീവ ജാലങ്ങളെ കാണാൻ കഴിയുന്നയിടമാണ് ജംഗിൾ ഐലൻഡ്. ചെറു നീരൊഴുക്കുകളും വെള്ളച്ചാട്ടങ്ങളും അത്യപൂർവ വൃക്ഷങ്ങളുമൊക്കെയിവിടെയുണ്ട്. മൽസ്യങ്ങൾ, കടലാമകൾ, സ്രാവുകൾ, പക്ഷികൾ, ഉരഗങ്ങൾ എന്നിവയെ കാണണമെന്നുള്ളവർക്കു സന്ദർശിക്കാവുന്നയിടമാണ് സീഅക്വേറിയം. കോറൽ കാസിൽ മ്യൂസിയം, ഹോളോകാസ്റ്റ് സ്മാരകം, 1986 ലെ നിർമിതിയായ ഗെസു ദേവാലയം, ഫ്രീഡം ടവർ എന്ന് തുടങ്ങി നിരവധി കാഴ്ചകൾ ഈ നഗര ഹൃദയത്തിൽ സഞ്ചാരികളെ കാത്തിരിക്കുന്നു.

വിമല രാമന്റെ യാത്രയിൽ ഇടം പിടിച്ച മറ്റൊരിടമാണ് ഹവായ് ദ്വീപുകൾ. എട്ടു ദ്വീപുകളുടെ സമൂഹമാണ് ഹവായ്. ഈ ദ്വീപിൽ അഞ്ചു അഗ്നിപർവ്വതങ്ങളുണ്ട്. ഹവായിയിലെ പ്രധാന "വ്യവസായം" ടൂറിസമാണ്, കൂടാതെ എല്ലാ കുടുംബവും ടൂറിസ്റ്റ് വ്യവസായത്തിൽ പ്രവർത്തിക്കുന്നുണ്ട്. വെളുത്ത മണൽ ബീച്ചുകൾ, മഞ്ഞ മണൽ ബീച്ചുകൾ, കറുത്ത മണൽ ബീച്ചുകൾ, ചുവന്ന മണൽ ബീച്ചുകൾ, ഒരു പച്ച മണൽ ബീച്ച് എന്നിവയും ഹവായ് ദ്വീപിന്റെ ആകർഷണങ്ങളാണ്. 

ADVERTISEMENT

അഗ്നിപർവ്വതങ്ങൾ ധാരാളമുള്ള ദ്വീപസമൂഹമാണ് ഹവായി. ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ ബിഗ് ഐലൻഡ് അഥവാ ഹവായ് ദ്വീപ് അഞ്ച് അഗ്‌നിപർവതങ്ങൾ ചേർന്നു ജന്മം നൽകിയ നാടാണ്. ഹവായ് ദ്വീപിന്റെ അഞ്ച് അഗ്‌നിപർവതങ്ങളിൽ മൗന ലോയയാണ് ഏറ്റവും വലുത്. സജീവമായ അഗ്‌നിപർവ്വതം എന്ന പേര് ഇതിനുണ്ടെങ്കിലും മൂന്നു പതിറ്റാണ്ടായി മുടങ്ങാതെ തീതുപ്പി വാർത്തകളിൽ നിറയുന്നതു കിലോയയാണ്. 1840ൽ മുപ്പത്തിയഞ്ചു കിലോമീറ്ററോളം നീളത്തിൽ ലാവ പ്രവഹിക്കത്തക്കവണ്ണം ഒരു വിസ്‌ഫോടനം കിലോയയിൽനിന്നുണ്ടായി. പർവ്വതത്തിനു കിലോമീറ്ററുകൾ അകലെ താമസിക്കുന്നവർക്കു രാത്രിയിൽ പത്രം വായിക്കാൻ വെളിച്ചം പകരുന്ന രീതിയിൽ പ്രകാശതീവ്രമായിരുന്നു ആ പ്രവാഹം. തുടർന്ന് 1983 വരെയുള്ള കാലഘട്ടത്തിൽ ഇടവിട്ട സന്ദർഭങ്ങളിൽ കിലോയ തീതുപ്പി. ചെറിയ ഒരിടവേളയ്ക്കുശേഷം 1983 ജനുവരിയിൽ കിലോയ വീണ്ടും ലാവ പ്രവഹിപ്പിച്ചു. അന്നു മുതൽ ഇന്നു വരെ പർവതം അതിന്റെ സജീവത നഷ്ടപ്പെടുത്തിയിട്ടില്ല. 1990ൽ കിലോയയുടെ വികൃതി അതിരുകടന്നു. ഹവായിയിലുള്ള കാലാപന എന്ന ഒരു പട്ടണത്തെ പർവതത്തിൽനിന്നുള്ള ലാവാപ്രവാഹം പൂർണമായി നശിപ്പിച്ചു.

English Summary:

From Miami Beaches to Hawaii's Volcanoes: Vimala Raman's Epic Trip.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT