തിരക്കുകൾക്ക് ചെറിയൊരു ഇടവേള നൽകി യാത്രയ്ക്കായി സമയം കണ്ടെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഇറ്റലിയിലെ ബെല്ലാജിയോയിൽ നിന്നും ഭാര്യ സുപ്രിയ പകർത്തിയ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചപ്പോഴേ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. രസകരമായ നിരവധി കമെന്റുകൾ പൃഥ്വിരാജ് പങ്കുവച്ച ചിത്രത്തിനു താഴെ

തിരക്കുകൾക്ക് ചെറിയൊരു ഇടവേള നൽകി യാത്രയ്ക്കായി സമയം കണ്ടെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഇറ്റലിയിലെ ബെല്ലാജിയോയിൽ നിന്നും ഭാര്യ സുപ്രിയ പകർത്തിയ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചപ്പോഴേ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. രസകരമായ നിരവധി കമെന്റുകൾ പൃഥ്വിരാജ് പങ്കുവച്ച ചിത്രത്തിനു താഴെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരക്കുകൾക്ക് ചെറിയൊരു ഇടവേള നൽകി യാത്രയ്ക്കായി സമയം കണ്ടെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഇറ്റലിയിലെ ബെല്ലാജിയോയിൽ നിന്നും ഭാര്യ സുപ്രിയ പകർത്തിയ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചപ്പോഴേ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. രസകരമായ നിരവധി കമെന്റുകൾ പൃഥ്വിരാജ് പങ്കുവച്ച ചിത്രത്തിനു താഴെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരക്കുകൾക്ക് ചെറിയൊരു ഇടവേള നൽകി യാത്രയ്ക്കായി സമയം കണ്ടെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഇറ്റലിയിലെ ബെല്ലാജിയോയിൽ നിന്നും ഭാര്യ സുപ്രിയ പകർത്തിയ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചപ്പോഴേ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. രസകരമായ നിരവധി കമെന്റുകൾ പൃഥ്വിരാജ് പങ്കുവച്ച ചിത്രത്തിനു താഴെ കാണാവുന്നതാണ്. മമ്മൂക്കയ്ക്ക് വെല്ലുവിളിയാകുമോ എന്ന തരത്തിലുള്ളതാണ് കമെന്റുകളിലേറെയും. 

ഏറെ മനോഹരമായ കാഴ്ചകൾ കൊണ്ടു സമ്പന്നമായയിടമാണ് ബെല്ലാജിയോ. വടക്കൻ ഇറ്റലിയിലെ ലൊംബാർഡിയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഇംഗ്ലീഷ് അക്ഷരമാലയിലെ വൈ രൂപമുള്ള കോമോ തടാകത്തിന്റെ തീരത്താണിത്. തടാകത്തിന്റെ മൂന്നു ശിഖിരങ്ങളും സംഗമിക്കുന്ന സ്ഥലത്താണെന്ന സവിശേഷതയുമുണ്ട്. ഇറ്റലി സന്ദർശനത്തിൽ ഈ നഗരം ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് ചിന്തിക്കുന്നതിനു മുൻപ് ബെല്ലാജിയോയിലെ കാഴ്ചകളെക്കുറിച്ച് കൂടുതലറിയാം. 

Beautiful coastal town Scilla. Image Credit : Freeartist/istockphoto
ADVERTISEMENT

പ്രകൃതിയുടെ വശ്യമനോഹരമായ സൗന്ദര്യം ആസ്വദിക്കണമെന്നുള്ളവരുടെ മനസ്സ്നിറയ്ക്കാൻ ബെല്ലാജിയോ നഗരത്തിനു കഴിയും. മുകളിൽ സൂചിപ്പിച്ചതു പോലെ കോമോ തടാകത്തിന്റെ മൂന്നു ശിഖിരങ്ങൾ സംഗമിക്കുന്നയിടത്തു സ്ഥിതി ചെയ്യുന്നതിനാൽ അതിസുന്ദരമായ പ്രകൃതിയാണ്. തടാകവും മലനിരകളും താഴ്​വരയും അവിടുത്തെ പച്ചപ്പും വസന്തത്തിന്റെ വരവറിയിച്ചു വിരിഞ്ഞു നിൽക്കുന്ന പുഷ്പങ്ങളുമൊക്കെ ചിത്രകാരൻ ക്യാൻവാസിൽ വരച്ചിട്ട ചിത്രത്തിന് സമാനമായ കാഴ്ചകൾ സമ്മാനിക്കും. 

Image Credit: SimonSkafar/ istockphoto

ബെല്ലാജിയോയിലെ പഴമയുടെ സൗന്ദര്യമുള്ള പട്ടണം കാണേണ്ട കാഴ്ച തന്നെയാണ്. ബഹുവർണങ്ങളിലുള്ള ചെറിയ കെട്ടിടങ്ങളും പല തരത്തിലുള്ള ആഘോഷങ്ങൾക്ക് വേദിയാകുന്ന ചത്വരങ്ങളും തുടങ്ങി വിവിധങ്ങളായ കാഴ്ചകൾ ഈ നഗര ഹൃദയത്തിനുള്ളിൽ കാണുവാൻ കഴിയും. ഇറ്റലിയുടെ ചരിത്രവും തനിമയും സംഗമിച്ച ഒരിടം കൂടിയാണ് ഈ പഴയ പട്ടണം.  

ADVERTISEMENT

മനോഹരമായ പൂന്തോട്ടങ്ങൾ ഹൃദയവും കണ്ണുകളും കീഴടക്കാത്ത മനുഷ്യരുണ്ടാകില്ലല്ലോ. ബെല്ലാജിയോയും അതിസുന്ദരമായ പൂക്കളുടെ പറുദീസയാണ്. വില്ല മെൽസി, വില്ല സെറിബെല്ലോണി ഇവയെല്ലാം കണ്ണിനെ കവരുന്ന കാഴ്ചകൾ സമ്മാനിക്കുന്ന ഉദ്യാനങ്ങളാണ്. ചരിത്രപരമായ പ്രാധാന്യമുള്ള ഈ പ്രദേശങ്ങൾക്കു  സാംസ്‌കാരികപരമായും ഏറെ പ്രാധാന്യമുണ്ട്. 

നഗരത്തിന്റെ തിരക്കുകളിൽ നിന്നുമൊഴിഞ്ഞു കുറച്ചേറെ സമയം ചെലവഴിക്കണമെന്നുള്ളവർക്കു കോമോ തടാകക്കര ഉചിതമായയിടമാണ്. ഭംഗിയേറെയുള്ള കാഴ്ചകളും ആസ്വദിച്ചു എത്ര സമയം വേണമെങ്കിലും ഇവിടെ ചെലവഴിക്കാൻ കഴിയും. മറ്റൊരു ചിന്തകൾക്കുമിടം നല്കാനാകാത്ത വിധം സുന്ദരമായ ലോകം സന്ദർശകർക്കു മുമ്പിൽ ഇവിടം തുറന്നിടും.

ADVERTISEMENT

യാത്രാപ്രേമികളിൽ ഭൂരിപക്ഷവും ഷോപ്പിങ് പ്രിയർ കൂടിയായിരിക്കും. അത്തരക്കാർക്കായി നിരവധി ഷോപ്പുകളും ബോട്ടിക്കുകളും ഇവിടയുണ്ട് . കൂടാതെ തനതു ഭക്ഷണങ്ങൾ ആസ്വദിക്കണമെന്നുള്ളവർക്കു ധാരാളം റെസ്റ്റോറന്റുകളും ബെല്ലാജിയോയിൽ കാണാം. സന്ദർശകർക്ക് ഇറ്റാലിയൻ വിഭവങ്ങൾ രുചിക്കണമെങ്കിലും ഷോപ്പിങ് നടത്തണമെങ്കിലും അതിനുള്ള സൗകര്യങ്ങളെല്ലാം ബെല്ലാജിയോയുടെ നഗരവീഥികളിൽ ഒരുക്കിയിട്ടുണ്ട്.

ഇറ്റാലിയൻ വാസ്തുവിദ്യയുടെ മോഹിപ്പിക്കുന്ന കാഴ്ചകൾ കാണണമെങ്കിൽ ബസിലിക്ക ഓഫ് സാൻ ഗിയകോമോയിൽ എത്തിയാൽ മതിയാകും. ആശ്ചര്യം ജനിപ്പിക്കുന്ന കലാശില്പ സമ്മേളനമാണ് ഇവിടെ കാണുവാൻ കഴിയുക. അതുപോലെ തന്നെ ഇറ്റാലിയൻ വസ്തു വിദ്യയുടെ ഉള്ളറിഞ്ഞുള്ള നിർമാണ ചാതുര്യവും ഈ ബസിലിക്കയിൽ കാണുവാൻ കഴിയും.

ഫെറികളെയും ബസിനേയും ഈ നഗരത്തിലേക്ക് എത്തുവാനായി ആശ്രയിക്കാവുന്നതാണ്. കോമോയും ബെല്ലാജിയോയുമായി ബന്ധിപ്പിക്കുന്ന റെഗുലർ സർവീസുകൾ രണ്ടു മണിക്കൂറുകൾ കൂടുമ്പോൾ ലക്ഷ്യസ്ഥാനത്തു എത്തുന്നതാണ്. എക്സ്പ്രസ് സർവീസ് ആണെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ എത്തിച്ചേരാൻ കഴിയും. ബസിൽ ഒരു മണിക്കൂർ 10 മിനിറ്റ് ചെലവഴിച്ചാൽ കോമോയിൽ നിന്നും ബെല്ലാജിയോയിൽ എത്തിച്ചേരാം.

English Summary:

Prithviraj & Supriya's Italian Escape: Bellagio's Charm Captured.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT