പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ നായകനായിരുന്നു ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്ര. തുടർച്ചയായ പരിശീലനങ്ങളും ഒളിംപിക്സ് മത്സരത്തിന്റെ തിരക്കുകളുമെല്ലാം ഒഴിഞ്ഞപ്പോൾ മനോഹരമായ ഒരു യാത്രയിലാണ് താരം. സ്വിറ്റ്‌സർലാൻഡിലെ ബ്രിയൻസ് തടാകക്കരയിൽ നിന്നുമുള്ള കാഴ്ചകൾ ആസ്വദിക്കുന്ന നിരവധി ചിത്രങ്ങളാണ്

പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ നായകനായിരുന്നു ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്ര. തുടർച്ചയായ പരിശീലനങ്ങളും ഒളിംപിക്സ് മത്സരത്തിന്റെ തിരക്കുകളുമെല്ലാം ഒഴിഞ്ഞപ്പോൾ മനോഹരമായ ഒരു യാത്രയിലാണ് താരം. സ്വിറ്റ്‌സർലാൻഡിലെ ബ്രിയൻസ് തടാകക്കരയിൽ നിന്നുമുള്ള കാഴ്ചകൾ ആസ്വദിക്കുന്ന നിരവധി ചിത്രങ്ങളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ നായകനായിരുന്നു ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്ര. തുടർച്ചയായ പരിശീലനങ്ങളും ഒളിംപിക്സ് മത്സരത്തിന്റെ തിരക്കുകളുമെല്ലാം ഒഴിഞ്ഞപ്പോൾ മനോഹരമായ ഒരു യാത്രയിലാണ് താരം. സ്വിറ്റ്‌സർലാൻഡിലെ ബ്രിയൻസ് തടാകക്കരയിൽ നിന്നുമുള്ള കാഴ്ചകൾ ആസ്വദിക്കുന്ന നിരവധി ചിത്രങ്ങളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ഒളിംപിക്സിലെ ഇന്ത്യയുടെ നായകനായിരുന്നു ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്ര. തുടർച്ചയായ പരിശീലനങ്ങളും ഒളിംപിക്സ് മത്സരത്തിന്റെ തിരക്കുകളുമെല്ലാം ഒഴിഞ്ഞപ്പോൾ മനോഹരമായ ഒരു യാത്രയിലാണ് താരം. സ്വിറ്റ്സർലൻഡിലെ ബ്രിയൻസ് തടാകക്കരയിൽ നിന്നുമുള്ള കാഴ്ചകൾ ആസ്വദിക്കുന്ന നിരവധി ചിത്രങ്ങളാണ് നീരജ് ചോപ്ര സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. വലിയ മലനിരകളെ തൊട്ടുതലോടി പോകുന്ന മേഘങ്ങളും ഒരു ചിത്രകാരന്റെ മനോഹരമായ ഭാവന പോലെ താഴ്​വരകൾ നിറയെ വീടുകളും പച്ചപ്പിന്റെ നിറസൗന്ദര്യവും എന്നുവേണ്ട ഒറ്റ കാഴ്ചയിൽ തന്നെ ഏതൊരാളുടെയും മനസ്സ് കീഴടക്കുന്ന മായികഭംഗിയാണ് ബ്രിയൻസ് തടാകത്തിനും അതിനു ചുറ്റുമുള്ള പ്രകൃതിയ്ക്കും.

Image Credit: neerajchopra/instagram

സ്വിറ്റ്‌സർലൻഡിലെ  ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ് ബ്രിയൻസ് തടാകം. എന്നാൽ പച്ചപട്ടുടുത്തു മോഹിപ്പിക്കുന്ന പ്രകൃതി മാത്രമല്ല, ബോട്ട് റൈഡും ഹൈക്കിങ്ങും നീന്തലും പോലുള്ള വിനോദങ്ങളും അതിഥികൾക്കു സമ്മാനിക്കാൻ കഴിയുന്നൊരിടമാണിത്. ബെർണീസ് ഒബെർലൻഡ് എന്ന പ്രദേശത്താണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ജനീവയിൽ നിന്നും 120 കിലോമീറ്ററോ ബേണിൽ നിന്നും 70 കിലോമീറ്ററോ യാത്ര ചെയ്താൽ ഈ സുന്ദര കാഴ്ചയിലേക്കു കൺതുറക്കാം. 

Image Credit: neerajchopra/instagram
ADVERTISEMENT

വർഷത്തിലെ ഏതുസമയത്തും സന്ദർശിക്കാം എന്നതു തന്നെയാണ് ഈ തടാകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ ഓരോ ഋതുവിലും വ്യത്യസ്തമായ കാഴ്ചകളാണ് ഇവിടം സമ്മാനിക്കുക. അതുകൊണ്ടുതന്നെ ഒരാൾക്കു ലഭിച്ച കാഴ്ചകളുടെ മനോഹാരിത ആയിരിക്കുകയില്ല മറ്റൊരാൾക്ക് എന്നതാണ് സവിശേഷത. എങ്കിലും വസന്തത്തിൽ ഈ ഭൂമികയ്ക്കു അനിർവചനീയമായ സൗന്ദര്യമായിരിക്കും. തെളിഞ്ഞ കാലാവസ്ഥയും വിവിധങ്ങളായ സൗരഭ്യം വിതറുന്ന പൂക്കളും നിറഞ്ഞു നിൽക്കുന്ന ഹരിതാഭയും എന്നുവേണ്ട ഏതൊരാളുടെയും ഹൃദയമിളക്കുന്ന കാഴ്ച തന്നെയായിരിക്കുമത്. മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങളാണ് ഇവിടെ വസന്തക്കാലം. 

Image Credit: neerajchopra/instagram

ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള വേനൽക്കാലവും ബ്രിയൻസ് തടാകത്തിനു വേറിട്ടൊരു സൗന്ദര്യം സമ്മാനിക്കും. ചെറിയ ചൂടും തെളിച്ചമുള്ള കാലാവസ്ഥയും ഒരു തരത്തിലും അതിഥികളായി എത്തുന്നവരെ മടുപ്പിക്കുകയില്ല. ഈ സമയത്ത് തടാകത്തിലൂടെ ബോട്ടിങ് ചെയ്യാവുന്നതാണ്. നീന്തൽ അറിയാവുന്നവർക്ക് അത്തരം കാര്യങ്ങളിലും ഏർപ്പെടാം. ഇത് കൂടാതെ സമീപത്തുള്ള മലമുകളിലേക്കു ഹൈക്കിങ് ചെയ്യാനും മറ്റു വിനോദങ്ങളും സന്ദർശകർക്കു ഇവിടെ ആസ്വദിക്കാവുന്നതാണ്. മാത്രമല്ല, വേനൽക്കാലത്താണ് സമീപ നഗരമായ ഇന്റർലേക്കണിൽ സംഗീതോത്സവം അരങ്ങേറുന്നത്. ഉത്സവാന്തരീക്ഷവും പല തരത്തിലുള്ള വിനോദങ്ങളും ബ്രിയൻസ് തടാകയാത്രയെ അവിസ്മരണീയമാക്കും.

ADVERTISEMENT

വളരെ ശാന്തമായ അന്തരീക്ഷത്തിൽ ഈ  തടാകവും പരിസരങ്ങളും ആസ്വദിക്കണമെന്നുള്ളവർക്കു സന്ദർശിക്കാൻ ഉചിതമായ സമയം ശരത്കാലമാണ്. അതായത് സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങൾ. അക്കാലയളവിൽ സുഖകരമായ തണുത്ത കാലാവസ്ഥയും അതീവ സുന്ദരിയായ പ്രകൃതിയുമൊരുക്കിയാണ് ബ്രിയൻസ് അതിഥികളെ സ്വീകരിക്കുക. തടാകവും വന്മലനിരകളും മാത്രമല്ല, ആ സമയത്ത് ഇവിടെ കാണുന്ന മരങ്ങൾക്കു പോലും വേറിട്ടൊരു സൗന്ദര്യമാണ്. ഇലകൾ  പൊഴിക്കാനായി മരങ്ങൾ പച്ചയിൽ നിന്നും മഞ്ഞയിലേക്കും ചുവപ്പിലേക്കും ഓറഞ്ചിലേക്കും നിറങ്ങൾ മാറിയിരിക്കും. ഇടയ്ക്കിടെ മൂടൽ മഞ്ഞു നിറയും. തടാകക്കരയും മലനിരകളും താഴ്​വരകളും ആ സമയങ്ങളിൽ ആരെയും വശീകരിക്കും വിധം മോഹനമായിരിക്കും. 

ബ്രിയൻസ് തടാകവും പരിസരവും പ്രണയം തോന്നുന്നത്രയും സുന്ദരമായിരിക്കുന്ന സമയമാണ് ശീതകാലം. വെള്ള മേലങ്കിയണിഞ്ഞ പ്രകൃതിയാണ് ആ സമയത്തെ പ്രധാനാകർഷണം. സ്കീയിങ്, സ്നോഷൂയിങ്, സ്ലെഡിങ് തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടാൻ ഉചിതമായ സമയം കൂടിയാണിത്. ക്രിസ്മസിന്റെയും പുതുവർഷത്തിന്റെയും ആഘോഷങ്ങൾ മാത്രമല്ലാതെ, ആ സമയത്ത് ഐസ് മാജിക് ഫെസ്റ്റിവലും ഇവിടെ നടക്കും. ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് ഈയൊരു കാലാവസ്ഥയുണ്ടാവുക.

ADVERTISEMENT

ബ്രിയൻസ് തടാകവും പരിസരവും ആസ്വദിക്കാനായി എത്തുന്നവർക്കു നിരവധി വിനോദങ്ങളും ഇവിടെയുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് തടാകത്തിലൂടെയുള്ള ബോട്ട് യാത്രയാണ്. ആ പ്രകൃതിയുടെ  മനോഹരമായ കാഴ്ചകൾ അതിഥികളിലേക്കു എത്തിക്കുന്നതിനായി നിരവധി സ്റ്റീം ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്. ഒരല്പം സാഹസികത ഇഷ്ടപ്പെടുന്നവർക്ക് നീന്താനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. വളരെ വൃത്തിയുള്ളതും തെളിഞ്ഞതുമായ നീല ജലാശയത്തിലൂടെ ഒരു മത്സ്യത്തെ പോലെ നീന്തിതുടിക്കാവുന്നതാണ്. വേനൽകാലത്തു ഇവിടുത്തെ പരമാവധി താപനില 18 ഡിഗ്രിക്കും 20 ഡിഗ്രിക്കും ഇടയിലായിരിക്കും. ആ സമയത്തു ശരീരത്തിന്  അൽപം കുളിർമ നൽകണമെന്നുള്ളവർക്കു നീന്തൽ മികച്ചൊരു വിനോദമായിരിക്കും. ഇതൊന്നുമല്ലാതെ, തടാകത്തിനു സമീപമുള്ള മലമുകളിലേക്ക് ഹൈക്കിങ് ചെയ്യാനും അവസരമുണ്ട്. കൂടാതെ ബ്രിയൻസ് തടാകവും അതിനു ചുറ്റുമുള്ള മനോഹരമായ പ്രകൃതിയും വേറൊരു കണ്ണിലൂടെ കാണണമെന്നുള്ളവർക്കു ട്രെയിൻ റൈഡും നടത്താവുന്നതാണ്.

English Summary:

Neeraj Chopra's Swiss Escape: Exploring the Enchanting Brienz Lake.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT