കായിക കേരളത്തിന്റെ സ്വപ്നവും പ്രതീക്ഷകളും ഒരുമിച്ചു കൈക്കുമ്പിളിൽ 'സേവ്' ചെയ്യുന്ന, നെഗറ്റീവുകളെ സിക്‌സറുകൾ അടിച്ചു പറത്തുന്ന മലയാളികളുടെ പ്രിയപ്പെട്ട സഞ്ജു സാംസണും ഭാര്യയും സുന്ദരമായ കാഴ്ചകളുടെ ലോകത്താണ്. കളിക്കളത്തിൽ നിന്നും ഇടവേള ലഭിച്ചപ്പോൾ ഭാര്യയ്‌ക്കൊപ്പം പാരിസ് യാത്രയിലായിരുന്നു താരം.

കായിക കേരളത്തിന്റെ സ്വപ്നവും പ്രതീക്ഷകളും ഒരുമിച്ചു കൈക്കുമ്പിളിൽ 'സേവ്' ചെയ്യുന്ന, നെഗറ്റീവുകളെ സിക്‌സറുകൾ അടിച്ചു പറത്തുന്ന മലയാളികളുടെ പ്രിയപ്പെട്ട സഞ്ജു സാംസണും ഭാര്യയും സുന്ദരമായ കാഴ്ചകളുടെ ലോകത്താണ്. കളിക്കളത്തിൽ നിന്നും ഇടവേള ലഭിച്ചപ്പോൾ ഭാര്യയ്‌ക്കൊപ്പം പാരിസ് യാത്രയിലായിരുന്നു താരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കായിക കേരളത്തിന്റെ സ്വപ്നവും പ്രതീക്ഷകളും ഒരുമിച്ചു കൈക്കുമ്പിളിൽ 'സേവ്' ചെയ്യുന്ന, നെഗറ്റീവുകളെ സിക്‌സറുകൾ അടിച്ചു പറത്തുന്ന മലയാളികളുടെ പ്രിയപ്പെട്ട സഞ്ജു സാംസണും ഭാര്യയും സുന്ദരമായ കാഴ്ചകളുടെ ലോകത്താണ്. കളിക്കളത്തിൽ നിന്നും ഇടവേള ലഭിച്ചപ്പോൾ ഭാര്യയ്‌ക്കൊപ്പം പാരിസ് യാത്രയിലായിരുന്നു താരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കായിക കേരളത്തിന്റെ സ്വപ്നവും പ്രതീക്ഷകളും ഒരുമിച്ചു കൈക്കുമ്പിളിൽ 'സേവ്' ചെയ്യുന്ന, നെഗറ്റീവുകളെ സിക്‌സറുകൾ അടിച്ചു പറത്തുന്ന മലയാളികളുടെ പ്രിയപ്പെട്ട സഞ്ജു സാംസണും ഭാര്യയും സുന്ദരമായ കാഴ്ചകളുടെ ലോകത്താണ്. കളിക്കളത്തിൽ നിന്നും ഇടവേള ലഭിച്ചപ്പോൾ ഭാര്യയ്‌ക്കൊപ്പം പാരിസ് യാത്രയിലായിരുന്നു താരം. ഫ്രാൻ‌സിൽ നിന്നുമുള്ള യാത്രയുടെ ദൃശ്യങ്ങൾ സഞ്ജുവിന്റെ പ്രിയ പത്നി ചാരുലത രമേഷ് ആണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ഈഫൽ ടവറിന്റെ പശ്ചാത്തലത്തിൽ ഭാര്യയെ എടുത്തുയർത്തുന്ന സഞ്ജുവിനെ ദൃശ്യങ്ങളിൽ കാണുവാൻ കഴിയും. രാത്രിയിലെ ദീപാലംകൃതമായ ഈഫൽ ടവർ ഇരുവരുടെയും പ്രണയം പോലെ സുന്ദരമാണെന്നാണ് ആരാധക പക്ഷം. ‘ഈ പ്രത്യേക ആക്ഷനു കാരണം, പിന്നിലുണ്ട്! ഐ ഐഫൽ യു’ എന്ന വാചകത്തോടെയാണ് ചാരുലത വിഡിയോ പങ്കുവച്ചത്.

ഫ്രാൻസിന്റെ ആധുനിക മുഖമാണ് ഈഫൽ ടവർ. നിർമാണത്തിലെ അതിവൈദഗ്ധ്യം തന്നെയാണ്  ഈഫൽ ടവറിന്റെ പ്രധാന സവിശേഷത. എന്നാൽ ഏതു തരക്കാരായ അതിഥികൾക്കും ഈ രാജ്യം ആഘോഷപൂർവമായ ദിനങ്ങൾ സമ്മാനിക്കും. മുത്തശ്ശിക്കഥകളെ അനുസ്‌മരിപ്പിക്കുന്ന ഗ്രാമങ്ങളും അത്യാധുനിക സൗകര്യങ്ങൾ ഒത്തുചേർന്ന കടൽക്കരകളിലെ താമസ സൗകര്യങ്ങളും മഞ്ഞുമൂടിയ മലനിരകളും കൊടുമുടികളും വെളിച്ചത്തിന്റെ നഗരമെന്നറിയപ്പെടുന്ന പാരിസുമെല്ലാം ഉൾപ്പെടുന്നതാണ് ഫ്രാൻസ് എന്ന സുന്ദര രാജ്യം. 

Image Credit: charulatha_remesh/instagram
ADVERTISEMENT

330 മീറ്ററാണ് ഈഫൽ ടവറിന്റെ ഉയരം. പത്തൊമ്പതാം നൂറ്റാണ്ടിൽ ഈ നിർമിതിയുടെ പണി പൂർത്തിയായപ്പോൾ ലോകത്തിലെ ഏറ്റവുമുയരമുള്ളത് എന്ന ഖ്യാതി ഈ ടവറിനു അവകാശപ്പെട്ടതായിരുന്നു. 1665 സ്റ്റെയറുകളും മൂന്നു പ്ലാറ്റ്‌ഫോമുകളും ഇതിലുണ്ട്. ഓരോ ദിവസവും രാത്രി 20,000 ലൈറ്റുകളാണ് ഇവിടെ തെളിയുന്നത്. പ്രകാശപൂരിതമായി നിൽക്കുന്ന ഈഫൽ ടവറിന്റെ കാഴ്ചകൾ വാക്കുകളിൽ വർണിക്കുന്നതിനുമപ്പുറം മനോഹരമാണ്. ലോകത്തിൽ ഏറ്റവും കൂടുതലാളുകൾ ടിക്കറ്റ് എടുത്തു സന്ദർശിക്കുന്ന സ്മാരകം എന്ന ബഹുമതിയും ഈ നിർമിതിക്കു അവകാശപ്പെട്ടതാണ്.

ഈഫൽ ടവർ കഴിഞ്ഞാൽ പാരിസിൽ ഏറ്റവും സന്ദർശകരെത്തുന്ന, ലോകത്തിലെ തന്നെ ഏറ്റവും വലിയ ആർട്ട് മ്യൂസിയങ്ങളിൽ ഒന്നാണ് ലൂവ്രെ മ്യൂസിയം. സെയ്ൻ നദിക്കരയോട് ചേർന്നാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഫ്രഞ്ച് ബറാക്ക് ശൈലിയിലാണിത് നിർമിച്ചിരിക്കുന്നത്. ലിയനാർഡോ ഡാവിഞ്ചിയുടെ വളരെ പ്രശസ്തമായ മൊണാലിസ എന്ന പെയിന്റിങ് അടക്കം ഏകദേശം 38,0000 കലാസൃഷ്ടികൾ ഈ മ്യൂസിയത്തിലെത്തിയാൽ കാണുവാൻ കഴിയും.

ADVERTISEMENT

ഡിസ്‌നി കഥകളുടെ ആരാധകർക്കു മറക്കാനാകാത്ത അനുഭവം സമ്മാനിക്കുന്നയിടമാണ് പാരിസിലെ ഡിസ്‌നി ലാൻഡ്. വർഷാവർഷം 15 മില്യൺ ആളുകളാണ് ഇവിടം സന്ദർശിക്കുന്നത്. ടോയ് സ്റ്റോറി പ്ലേലാൻഡ് ബോട്ടിക്കും ഡിസ്നി ഗാലറിയും ഇവിടെത്തുന്ന ഭൂരിപക്ഷം പേരും സന്ദർശിക്കുന്നയിടങ്ങളാണ്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മനോഹരമായ ഉപഹാരങ്ങൾ സമ്മാനിക്കണമെന്നുള്ളവർക്കു ഇവിടെ നിന്നുമതു വാങ്ങുവാനും കഴിയും. അതിഥികൾക്ക് അത്യാഡംബര സൗകര്യങ്ങളോടെ താമസിക്കുന്നതിനായി ഡിസ്നി ലാൻഡ് ഹോട്ടലുകളും ഈ സ്വപ്നഭൂമിയിലുണ്ട്.

ഫ്രാൻസിലെ ഏറ്റവും പ്രശസ്തവും അതേസമയം തന്നെ എല്ലാവർക്കും തന്നെയും പ്രിയപ്പെട്ടതുമായ ഒരു തീം പാർക്കാണ് പുയ് ഡു ഫൗ. യഥാർത്ഥ ആക്ഷൻ സിനിമകൾക്കു സമാനമായ ഇരുപതോളം ഷോ ഇവിടെ കാണുവാൻ കഴിയും. പ്രായഭേദമന്യേ ഓരോരുത്തർക്കും ആസ്വദിക്കാൻ കഴിയുമെന്നതു തന്നെയാണ് ഇവിടുത്തെ ഷോകളുടെ പ്രത്യേകത.

ADVERTISEMENT

മേൽപറഞ്ഞ വിനോദങ്ങളിൽ നിന്നുമാറി ശുദ്ധവായുവും ഹരിതാഭയും ആസ്വദിക്കണമെന്നുള്ളവർക്കു ലക്സംബർഗ് ഉദ്യാനം സന്ദർശിക്കാവുന്നതാണ്. ഇവിടുത്തെ കാഴ്ചകളിൽ എടുത്തു പറയേണ്ടത് ഉദ്യാനത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന രാജകൊട്ടാരമാണ്. കുട്ടികൾക്കൊപ്പമാണ് യാത്രയെങ്കിൽ കൊട്ടാരത്തിനു മുമ്പിലുള്ള തടാകത്തിലൂടെ കുട്ടികൾക്കു ബോട്ട് സവാരി ചെയ്യാവുന്നതാണ്. ഉദ്യാനത്തിലൂടെ ചെറിയൊരു സവാരിക്കിറങ്ങിയാൽ ഏകദേശം നൂറിലധികം പ്രതിമകൾ കാണുവാനും കഴിയും.

ഫ്രാൻസിലെ കാഴ്ചകൾ ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല. സൂ പാർക് ഡി ബ്യൂവൽ, ഒർസെ മ്യൂസിയം, പാലസ് ഗാർണിയർ, ആർക്ക് ഡി ട്രയോംഫ് എന്നിങ്ങനെ നീളുന്നു ആ രാജ്യം അതിഥികൾക്കായി ഒരുക്കി വച്ചിരിക്കുന്ന കൗതുകങ്ങൾ.

English Summary:

Sanju Samson's Eiffel Tower Romance: Cricketer and Wife Paint Paris Red

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT