ഡോ. സൗമ്യ സരിൻ എന്ന കുട്ടികളുടെ ഡോക്ടർക്കു യാത്രയും എഴുത്തും ഏറെയിഷ്ടമാണ്. ഇന്നത്തെ പല കാഴ്ചകളും നാളെയുണ്ടോ എന്നറിയില്ല, ഉള്ള സമയം നല്ല കാഴ്ചകൾ കാണാൻ ശ്രമിക്കുക. അല്ലെങ്കിൽ ഷാർജയിൽ നിന്നും കോട്ടയം ജില്ലയിലെ കൊല്ലാടുള്ള ആമ്പൽപ്പൂക്കൾ കാണാൻ ഓടിയെത്തുമോ? സമൂഹമാധ്യമങ്ങളിലെ ആമ്പൽ ചിത്രങ്ങൾ കണ്ട്

ഡോ. സൗമ്യ സരിൻ എന്ന കുട്ടികളുടെ ഡോക്ടർക്കു യാത്രയും എഴുത്തും ഏറെയിഷ്ടമാണ്. ഇന്നത്തെ പല കാഴ്ചകളും നാളെയുണ്ടോ എന്നറിയില്ല, ഉള്ള സമയം നല്ല കാഴ്ചകൾ കാണാൻ ശ്രമിക്കുക. അല്ലെങ്കിൽ ഷാർജയിൽ നിന്നും കോട്ടയം ജില്ലയിലെ കൊല്ലാടുള്ള ആമ്പൽപ്പൂക്കൾ കാണാൻ ഓടിയെത്തുമോ? സമൂഹമാധ്യമങ്ങളിലെ ആമ്പൽ ചിത്രങ്ങൾ കണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോ. സൗമ്യ സരിൻ എന്ന കുട്ടികളുടെ ഡോക്ടർക്കു യാത്രയും എഴുത്തും ഏറെയിഷ്ടമാണ്. ഇന്നത്തെ പല കാഴ്ചകളും നാളെയുണ്ടോ എന്നറിയില്ല, ഉള്ള സമയം നല്ല കാഴ്ചകൾ കാണാൻ ശ്രമിക്കുക. അല്ലെങ്കിൽ ഷാർജയിൽ നിന്നും കോട്ടയം ജില്ലയിലെ കൊല്ലാടുള്ള ആമ്പൽപ്പൂക്കൾ കാണാൻ ഓടിയെത്തുമോ? സമൂഹമാധ്യമങ്ങളിലെ ആമ്പൽ ചിത്രങ്ങൾ കണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോ. സൗമ്യ സരിൻ എന്ന കുട്ടികളുടെ ഡോക്ടർക്കു യാത്രയും എഴുത്തും ഏറെയിഷ്ടമാണ്.  ഇന്നത്തെ പല കാഴ്ചകളും നാളെയുണ്ടോ എന്നറിയില്ല, ഉള്ള സമയം നല്ല കാഴ്ചകൾ കാണാൻ ശ്രമിക്കുക. അല്ലെങ്കിൽ ഷാർജയിൽ നിന്നും കോട്ടയം ജില്ലയിലെ കൊല്ലാടുള്ള ആമ്പൽപ്പൂക്കൾ കാണാൻ ഓടിയെത്തുമോ? സമൂഹമാധ്യമങ്ങളിലെ ആമ്പൽ ചിത്രങ്ങൾ കണ്ട് ഇഷ്ടപ്പെട്ടു, ഇതിന്റെ സമയവും കാലവും മനസ്സിലാക്കി. അടുത്ത വർഷം വരെ കാത്തിരിക്കാനൊന്നും പറ്റില്ല. സീസൺ കഴിയും മുൻപ് നാട്ടിലെത്തി, ഇഷ്ടം പോലെ ചിത്രങ്ങളും എടുത്തു മടങ്ങി. ഇന്ന് പറ്റുന്ന കാര്യങ്ങൾ ഇന്നു ചെയ്യുക. നാളയെ പറ്റി നമുക്കറിയില്ല. നമ്മൾ നാളെയുണ്ടാവുമോ അല്ലെങ്കിൽ ഈ പറയുന്ന കാഴ്ചകളുണ്ടാകുമോ ഒന്നും നമുക്കറിയില്ല. 

ജോർജിയ യാത്രയിൽ ഡോ. സൗമ്യ സരിനും മകൾ സ്വാതിക സരിനും

കഴിഞ്ഞ ഒന്നര വർഷമായി ഷാർജയിലാണ് ഡോക്ടർ ജോലി ചെയ്യുന്നത്. അതിനു മുൻപ് പാലക്കാടായിരുന്നു. ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും അല്ലെങ്കിൽ ചെയ്യാൻ ആഗ്രഹിക്കുന്നതും യാത്രകളാണ്. കൂടുതൽ രാജ്യങ്ങളും സ്ഥലങ്ങളും കാണുക. അത് ചിലപ്പോൾ അടുത്തായിരിക്കാം അകലെയായിരിക്കാം. വിദേശയാത്രകൾ മാത്രം പോകണമെന്ന്  ഒരു നിർബന്ധവും ഇല്ല. അനുഭവങ്ങൾ പുതുമയുള്ളതാവണം എന്ന ഒരേ ഒരു നിർബന്ധമേ ഉള്ളു. 

ജോർജിയ യാത്രയിൽ ഡോ. സൗമ്യ സരിനും മകൾ സ്വാതിക സരിനും
ADVERTISEMENT

കുട്ടിക്കാലത്ത് കുട്ടിയാത്രകൾ

പാലക്കാട് മണ്ണാർക്കാടാണ് ഡോക്ടറുടെ സ്വദേശം. കുട്ടിക്കാലത് യാത്രകൾ പോകണമെന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിലും അധികം സാധിച്ചിട്ടില്ല. ഗുരുവായൂർ, പളനി പോലുള്ള ക്ഷേത്രങ്ങളിലേക്കാകും അധികവും മധ്യവേനലവധി ട്രിപ്പുകൾ അച്ഛനമ്മാർ പ്ലാൻ ചെയ്യുക. ആ കാലഘട്ടത്തിൽ ജീവിച്ച ഒട്ടുമിക്ക കുട്ടികളുടെയും അനുഭവം അങ്ങനെയായിരിക്കും. കൂടുതൽ സ്ഥലങ്ങൾ കാണാനുള്ള അവസരം കുട്ടിക്കാലത്തു ഉണ്ടായിട്ടില്ലാത്തതു കൊണ്ടായിരിക്കാം ഇന്ന് യാത്രകളോടിത്ര ഇഷ്ടം! 

ജോർജിയ യാത്രയിൽ ഡോ. സൗമ്യ സരിനും മകൾ സ്വാതിക സരിനും

ജോലി ജീവനെടുക്കരുത്

അധിക ജോലിഭാരം കാരണം ഇന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ പലരും രോഗികളാവുന്നു. പലപ്പോഴും മാനസിക സമ്മർദമാണ് വില്ലൻ. കുട്ടികളുടെ ഡോക്ടർ എന്നു പറയുമ്പോൾ കുട്ടികളുടെ അസുഖങ്ങൾ അവരുടെ മാതാപിതാക്കളുടെ സങ്കടം കൂടി നമ്മൾ കാണണമല്ലോ. ഒരു ഡോക്ടറെ സംബന്ധിച്ച് ഒരിക്കലും ഒരു സന്തോഷമുള്ള ചുറ്റുപാടല്ല, ആശുപത്രി ആളുകൾ ബുദ്ധിമുട്ടുമായി വരുന്ന ഇടമാണ്. വർക്ക് ലൈഫ് ബാലൻസ്, ഡോക്ടർ മാത്രമല്ല എല്ലാ ജോലിക്കാരും ശ്രദ്ധിക്കേണ്ടതാണ്. നമുക്ക് ജീവിതം വേണം ജോലിയും വേണം. ജീവിക്കാൻ ജോലി വേണം. പക്ഷേ ജോലി ജീവനെടുക്കുന്ന അവസ്ഥ ഉണ്ടാകരുത്. 

ജോർജിയ യാത്രയിൽ ഡോ. സൗമ്യ സരിനും മകൾ സ്വാതിക സരിനും
ADVERTISEMENT

എന്നും ഒരേ കാര്യം മാറ്റങ്ങൾ ഇല്ലാതെ യാന്ത്രികമായി ചെയ്യുമ്പോൾ ആ ജോലിയോട് എന്നും ഒരേ ആത്മാർഥത തുടരാൻ സാധിക്കില്ല. അത് മനുഷ്യ സഹജമായിട്ടുള്ള കാര്യമാണ്, മടുത്തു പോകും. ആ ജോലിയെ വെറുക്കും. ജീവിതത്തെ വെറുത്തും. ആ വിരസത ജീവിതത്തെ വല്ലാതെ ബാധിക്കും. അതിനൊരു മാറ്റം ആവശ്യമാണ്. അതിനു വേണ്ടി താൽപര്യമുള്ള കാര്യങ്ങൾക്കു വേണ്ടി കുറച്ചു സമയം മാറ്റിവയ്ക്കുക. 

ജോർജിയ യാത്രയിൽ ഡോ. സൗമ്യ സരിനും മകൾ സ്വാതിക സരിനും
ജോർജിയ യാത്രയിൽ ഡോ. സൗമ്യ സരിനും മകൾ സ്വാതിക സരിനും

യാത്രകൾ പോലെ തന്നെ ഇഷ്ടമുള്ള കാര്യമാണ് ഓൺലൈൻ ക്രിയാത്മകമായി ഉപയോഗിക്കുന്നത്. ഓൺലൈനായി ക്ലാസുകള്‍ എടുക്കാറുണ്ട്. ആരോഗ്യസംബന്ധമായ കാര്യങ്ങൾ പറഞ്ഞു കൊടുക്കും. അതിനായി ഡോക്ടർക്ക് ഏഴു ലക്ഷത്തിൽ അധികം പേര് ഫോളോ ചെയ്യുന്ന ഒരു ഫെയ്സ്ബുക്ക് പേജുമുണ്ട്. ഇതിനൊപ്പം കുട്ടികളുടെ ആരോഗ്യത്തെപ്പറ്റി ‘ഡോക്ടറേ, ഞങ്ങളുടെ കുട്ടി OK ആണോ?’ എന്നൊരു പുസ്തകവും പുറത്തിറക്കി. ഏതൊരു ജോലിക്കാർക്കും ഇതൊക്കെ ചെയ്യാൻ പറ്റും. ജോലിഭാരം, സമയമില്ല എന്നൊക്കെ പറയുന്നത് പലപ്പോഴും എക്സ്ക്യൂസാണ്. താൽപര്യമുള്ള സംഗതികൾ വേണം എന്നു തീരുമാനിച്ചാൽ അതിന് സമയം കണ്ടെത്താം. ജോലിയിലും ജീവിതത്തിലും വളരെ ക്രിയാത്മകമായി മുന്നേറുവാൻ ഈ ചെറിയ കാര്യങ്ങൾ സഹായിക്കും. യാത്ര ചെയ്യുന്നവർക്കു കൂടുതൽ ആളുകളുമായി ഇടപഴകാനും അവരുടെ സംസ്കാരങ്ങൾ മനസ്സിലാക്കാനും വ്യത്യസ്തതകൾ ഉൾക്കൊള്ളാനും കഴിയും. അതുവഴി യാത്രികരുടെ ക്ഷമവർധിക്കും. വ്യത്യസ്ത അഭിപ്രായങ്ങളുള്ളവരെ ജീവിതത്തിലേക്ക് ഉൾക്കൊള്ളാനും സാധിക്കും.

ജോർജിയ യാത്രയിൽ ഡോ. സൗമ്യ സരിൻ
ജോർജിയ യാത്രയിൽ ഡോ. സൗമ്യ സരിൻ
ജോർജിയ യാത്രയിൽ ഡോ. സൗമ്യ സരിനും മകൾ സ്വാതിക സരിനും

മനസ്സാണ് വേണ്ടത്

ഇതു വായിക്കുന്ന ഏതൊരാൾക്കും ജീവിതത്തിൽ 'ഇതു ചെയ്യാമായിരുന്നു അതു ചെയ്യാമായിരുന്നു' എന്നൊക്കെയുള്ള ആഗ്രഹങ്ങൾ തോന്നിയേക്കാം. പലരും പറയാറുള്ള ഒരു കാര്യമാണ് "ഓ! ഡോക്ടർക്കൊക്കെ കാശുണ്ടല്ലോ. അപ്പോൾ എവിടെ വേണമെങ്കിലും പോവാലോ?" എന്ന്... ശരിയാണ് യാത്രകൾക്ക് പണം വേണം. പക്ഷെ കുറേ പൈസ ചെലവാക്കി പോയതു കൊണ്ട് മാത്രം സന്തോഷം കിട്ടണമെന്നില്ല. നമ്മുടെ നാട്ടിൽ തന്നെയുള്ള യാത്രകളും ആസ്വദിക്കാം. പണം കൊണ്ടു മാത്രം അളക്കേണ്ട കാര്യമല്ല സന്തോഷം എന്നത്. ഒന്നോ രണ്ടോ ദിവസത്തെ യാത്രകൾ ഇടയ്ക്കിടയ്ക്ക് പോകാൻ ഓരോരുത്തരും ശ്രമിക്കണം.

േഗൾസ് ഒൺലി ട്രിപ്പ്!

ADVERTISEMENT

ഏറ്റവും ഇഷ്ടപ്പെട്ട യാത്രാനുഭവം ഞങ്ങൾ രണ്ടു മാസം മുൻപ് ജൂലൈയിൽ ജോർജിയയിൽ പോയി. സരിനും മകൾ സ്വാതികയ്ക്കുമൊപ്പമാണ് യാത്രകൾ പോകാറുള്ളത്. സരിന് തിരുക്കുകൾ കാരണം ഈ യാത്രയിൽ വരാൻ പറ്റാത്തതു കൊണ്ട് മോൾക്കൊപ്പമായിരുന്നു ജോർജിയയിൽ പോയത്. ആദ്യമായാണ് ഞങ്ങൾ അങ്ങനെ പോകുന്നത്. ഞങ്ങൾ അത് വളരെയധികം എൻജോയ് ചെയ്തു. അതൊരു േഗൾസ് ഒൺലി ട്രിപ്പ് ആയിരുന്നു. അതുമാത്രമല്ല, ജോർജിയ വളരെ മനോഹരമായ ഒരു സ്ഥലമാണ്. പ്രത്യേകിച്ച് കസ്ബെകി എന്നു പറയുന്ന സ്ഥലം. ഞങ്ങൾ അത്രയും എൻജോയ് െചയ്ത അഞ്ചാറു ദിവസത്തെ ട്രിപ്പായിരുന്നു അത്.

ഡോ. സൗമ്യ സരിൻ കൊല്ലാട് ആമ്പൽപാടത്ത് എത്തിയപ്പോൾ. ചിത്രം : സിബി കെ. തമ്പി

യാത്ര പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൃത്യമായ പ്ലാൻ വേണം. സോളോ യാത്രകളിൽ ചെല്ലുന്ന സ്ഥലത്ത് ആരെയൊക്കെയാണോ വിളിക്കേണ്ടത്, നമുക്ക് എന്തൊക്കെയാണ് ആവശ്യം, ഫോട്ടോ എടുക്കണമെങ്കിൽ അല്ലെങ്കില്‍ വിഡിയോ എടുക്കണമെങ്കിൽ അതിനു വേണ്ട ആളുകളെ മുൻകൂട്ടി കണ്ടെത്തി സംസാരിക്കണം. ഒരു പായ്ക്കേജ് ടൂറിൽ നമുക്ക് കാണേണ്ട സ്ഥലങ്ങളെ പറ്റിയിട്ടുള്ള കൃത്യമായ ധാരണ ചെല്ലുന്ന സ്ഥലത്തെ ആളുകളോടു സംസാരിച്ച് ഉറപ്പിണം. ഓരോ ദിവസവും നിങ്ങൾ  എന്തൊക്കെയാണ് ചെയ്യുന്നത് എന്നുള്ളത് രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി കിടക്കുന്നതു വരെയുള്ള കാര്യങ്ങൾ പ്ലാൻ ചെയ്തു വേണം പോകാൻ.  അവിടെ ചെന്നിട്ടുള്ള കൺഫ്യൂഷൻസ് ഒഴിവാക്കാൻ പറ്റും. ടെൻഷൻ ഒട്ടും ഇല്ലാതെ യാത്ര പൂർത്തിയാക്കാം. വിദേശത്തേക്കുള്ള യാത്രകളിൽ ആ സ്ഥലത്തെപ്പറ്റി കൃത്യമായി പഠിക്കാൻ ശ്രമിക്കണം. കൃത്യമായ പ്ലാനിങ്ങിലൂടെ മാത്രമേ എല്ലാ സ്ഥലത്തും കൃത്യസമയത്ത് എത്തിച്ചേരാൻ സാധിക്കൂ. ഓരോ സ്ഥലവും കാണേണ്ട സമയം സമയം വളരെ പ്രധാനമാണ്. "Right place, right time"

English Summary:

No Time for Travel? Dr Soumya Sarin Proves You Can Make Time for Your Passions.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT