മാലദ്വീപ് യാത്രയിൽ മൗനി റോയ്, കടൽ കാഴ്ചകളുടെ വിഡിയോ വൈറൽ
പിറന്നാൾ ആഘോഷത്തിന്റെ നിറവിലാണ് മൗനി റോയും ഭർത്താവ് സൂരജ് നമ്പ്യാരും. ബോളിവുഡ് താരസുന്ദരിയുടെ മുപ്പത്തിയൊമ്പതാം ജന്മദിനത്തിന് സാക്ഷിയായായതു ഏതൊരു സെലിബ്രിറ്റികളുടെയും ബക്കറ്റ് ലിസ്റ്റിൽ ആദ്യ സ്ഥാനം കയ്യാളുന്ന മാലദ്വീപ് എന്ന അതിസുന്ദരമായ രാജ്യം തന്നെയാണ്. ആ നാടിന്റെ സൗന്ദര്യം ഒപ്പിയെടുത്തിരിക്കുന്ന
പിറന്നാൾ ആഘോഷത്തിന്റെ നിറവിലാണ് മൗനി റോയും ഭർത്താവ് സൂരജ് നമ്പ്യാരും. ബോളിവുഡ് താരസുന്ദരിയുടെ മുപ്പത്തിയൊമ്പതാം ജന്മദിനത്തിന് സാക്ഷിയായായതു ഏതൊരു സെലിബ്രിറ്റികളുടെയും ബക്കറ്റ് ലിസ്റ്റിൽ ആദ്യ സ്ഥാനം കയ്യാളുന്ന മാലദ്വീപ് എന്ന അതിസുന്ദരമായ രാജ്യം തന്നെയാണ്. ആ നാടിന്റെ സൗന്ദര്യം ഒപ്പിയെടുത്തിരിക്കുന്ന
പിറന്നാൾ ആഘോഷത്തിന്റെ നിറവിലാണ് മൗനി റോയും ഭർത്താവ് സൂരജ് നമ്പ്യാരും. ബോളിവുഡ് താരസുന്ദരിയുടെ മുപ്പത്തിയൊമ്പതാം ജന്മദിനത്തിന് സാക്ഷിയായായതു ഏതൊരു സെലിബ്രിറ്റികളുടെയും ബക്കറ്റ് ലിസ്റ്റിൽ ആദ്യ സ്ഥാനം കയ്യാളുന്ന മാലദ്വീപ് എന്ന അതിസുന്ദരമായ രാജ്യം തന്നെയാണ്. ആ നാടിന്റെ സൗന്ദര്യം ഒപ്പിയെടുത്തിരിക്കുന്ന
പിറന്നാൾ ആഘോഷത്തിന്റെ നിറവിലാണ് മൗനി റോയും ഭർത്താവ് സൂരജ് നമ്പ്യാരും. ബോളിവുഡ് താരസുന്ദരിയുടെ മുപ്പത്തിയൊമ്പതാം ജന്മദിനത്തിന് സാക്ഷിയായായതു ഏതൊരു സെലിബ്രിറ്റികളുടെയും ബക്കറ്റ് ലിസ്റ്റിൽ ആദ്യ സ്ഥാനം കയ്യാളുന്ന മാലദ്വീപ് എന്ന അതിസുന്ദരമായ രാജ്യം തന്നെയാണ്. ആ നാടിന്റെ സൗന്ദര്യം ഒപ്പിയെടുത്തിരിക്കുന്ന നിരവധി ചിത്രങ്ങൾ താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത ഒരു ജന്മദിനം സമ്മാനിച്ചതിനും അതിന്റെ ഭാഗമായി രുചികരമായ ഡിന്നർ ഒരുക്കിയതിനുമൊക്കെ നന്ദി സൂചിപ്പിച്ചു കൊണ്ടുള്ള കുറിപ്പും മൗനി റോയ് പങ്കുവച്ചിട്ടുണ്ട്. ബിക്കിനിയിൽ അതീവ ഗ്ലാമറസായാണ് താരത്തിന്റെ ചിത്രങ്ങളിലധികവും. കടലിനു മുകളിൽ താമസമൊരുക്കിയിട്ടുള്ള കോകോ ബോധു ഹിതി എന്ന റിസോർട്ട് ആണ് മൗനി റോയ് താമസത്തിനായി തിരഞ്ഞെടുത്തത്. മോഹിപ്പിക്കുന്ന കടലും അടിത്തട്ടിലെ വർണമൽസ്യളും പവിഴപ്പുറ്റുകളുമൊക്കെ താരം പങ്കുവച്ച ദൃശ്യങ്ങളിലുണ്ട്.
യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാമെന്നതാണ് ഇന്ത്യയിൽ നിന്നുമുള്ള സഞ്ചാരികളെ മാലദ്വീപിലേക്ക് ആകർഷിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്. അറബികടലിൽ സ്ഥിതി ചെയ്യുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ സംഗമമായ മാലദ്വീപിലേക്കുള്ള യാത്ര ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സുഗമമാണ്. സങ്കീർണമായ വീസ നടപടികളൊന്നും തന്നെയില്ലാതെ ചെന്നെത്താനും വളരെ കുറഞ്ഞ ചെലവിൽ ആസ്വദിക്കാനും കഴിയുന്ന ഒരു രാജ്യമാണിത്.
വിനോദ സഞ്ചാരത്തിലൂടെ വരുമാനം കണ്ടെത്തുന്ന ഒരു രാജ്യമായതു കൊണ്ടുതന്നെ ധാരാളം കൗതുക കാഴ്ചകളൊരുക്കിയാണ് ദ്വീപുകളെല്ലാം സഞ്ചാരികളെ വരവേൽക്കുന്നത്. എല്ലാ ബീച്ചുകൾക്കു സമീപവും കടലിന്റെ മനോഹര കാഴ്ചകളൊരുക്കുന്ന താമസസ്ഥലങ്ങളും ജലകേളികളുമൊക്കെയുണ്ട്. വെള്ളത്തിന് മുകളിൽ നിൽക്കുന്ന തരത്തിലാണ് ഇവിടുത്തെ പല റിസോർട്ടുകളുടെയും നിർമാണം. നമ്മുടെ രാജ്യത്തു നിന്നുള്ളവരെ സഞ്ചാരികളെ സംബന്ധിച്ചു ഏറെ കൗതുകംപകരുന്ന ഒരു കാഴ്ചയാണത്. വളരെ കുറഞ്ഞ ചെലവിൽ താമസിക്കാൻ കഴിയുന്ന അതിഥി മന്ദിരങ്ങളും അത്യാഡംബര സൗകര്യങ്ങളെല്ലാമുള്ള മുന്തിയ റിസോർട്ടുകളും മാലദ്വീപിൽ സുലഭമാണ്. കയ്യിലുള്ള പണത്തിനനുസരിച്ചു താല്പര്യം പോലെ അവ താമസത്തിനായി തിരെഞ്ഞെടുക്കാം.
ചുറ്റിലും കടൽക്കാഴ്ചകൾ മാത്രമല്ല, വൈഡൂര്യ നിറത്തിലുള്ള ലഗൂണുകൾ, പാറക്കൂട്ടങ്ങൾ, ജൈവൈവിധ്യങ്ങൾ തുടങ്ങി ധാരാളം കാഴ്ചകൾ ഈ ദ്വീപുകളിലുണ്ട്. ആഴക്കടലിന്റെ സൗന്ദര്യം കാണണമെന്നുള്ളവർക്കു അതിനുള്ള സൗകര്യങ്ങളുണ്ട്. ധാരാളം ചെറുമൽസ്യങ്ങളും പവിഴപ്പുറ്റുകളുമെല്ലാം അതിഥികളുടെ കണ്ണിനു വിരുന്നൂട്ടും. സ്‌നോർക്കലിങ് സഫാരി, ഡോൾഫിൻ ക്രൂയിസ്, ദ്വീപിലെ ഗ്രാമക്കാഴ്ചകളിലേക്ക് ഒരു ചെറുനടത്തം, മീൻപിടുത്തം, ജലകേളികൾ, ഡൈവിങ് തുടങ്ങിയ വിനോദങ്ങൾ ഇവിടെയെത്തുന്ന അതിഥികൾക്ക് ആസ്വദിക്കാവുന്നതാണ്.
മാലദ്വീപിലെ ഏറ്റവും വലിയ നഗരവും ഏറ്റവും മികച്ച ടൂറിസ്റ്റ് സ്ഥലങ്ങളിൽ ഒന്നുമാണ് മാലെ അറ്റോൾ. കാഫു അറ്റോളിന്‍റെ തെക്കേ അറ്റത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. വിവിധ രാജവംശങ്ങളുടെ വാസസ്ഥലമായതിനാൽ ഈ അറ്റോളിനെ മഹൽ എന്ന് വിളിച്ചിരുന്നു, ഇപ്പോൾ ഇത് കിങ്സ് ദ്വീപ് എന്നാണ് അറിയപ്പെടുന്നത്. വര്‍ഷം മുഴുവനും മിതമായ താപനില അനുഭവപ്പെടുന്ന ഇവിടം സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഗ്രാൻഡ് ഫ്രൈഡേ മോസ്‌ക്, ആൺ ഫിഷ് മാർക്കറ്റ്, മാലെസ് നാഷണൽ മ്യൂസിയം, സുനാമി സ്മാരകം, ഡൈവ് ക്ലബ് മാലദ്വീപ് തുടങ്ങിയവയാണ് ഇവിടം സന്ദര്‍ശിക്കാനുള്ള സ്ഥലങ്ങള്‍. കൂടാതെ, സ്‌കൂബ ഡൈവിങ്, സ്‌നോർക്കലിങ് തുടങ്ങിയ വിനോദങ്ങള്‍ക്കും ഇവിടം പ്രശസ്തമാണ്.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡൈവിങ് സൈറ്റുകളിലൊന്നാണ് നോർത്ത് മാലെ അറ്റോളിൽ സ്ഥിതി ചെയ്യുന്ന ബനാന റീഫ്. വാഴപ്പഴത്തിന്‍റെ ആകൃതിയായതിനാലാണ് ഇതിനു ഈ പേര് ലഭിച്ചത്. മാലദ്വീപില്‍ ഡൈവിങ്ങിന് ലൈസന്‍സ് ലഭിച്ച ആദ്യത്തെ ഇടമാണ് ഇത്. സ്കൂബ, സ്നോർക്കലിങ്, ജെറ്റ് സ്കീയിങ് തുടങ്ങിയ വിനോദങ്ങളുമെല്ലാം സജീവമാണ് ഇവിടെ. പവിഴപ്പുറ്റുകളും പാറക്കെട്ടുകളും ഗുഹകളുമെല്ലാമായി അസംഖ്യം കാഴ്ചകളാണ് ബനാന റീഫിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്.
മാലദ്വീപിന്‍റെ വടക്കൻ ഭാഗത്താണ് ഉതീമു ഗണ്ടുവരു ദ്വീപ് സ്ഥിതി ചെയ്യുന്നത്. രൂപത്തില്‍ പച്ച നിറമുള്ള ജെല്ലിഫിഷിനോട് സാമ്യമുള്ള ഈ കൊച്ചുദ്വീപ്, മാലദ്വീപിലെ ചരിത്ര പ്രാധാന്യമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. പോർച്ചുഗീസ് നുഴഞ്ഞുകയറ്റക്കാരെ തുരത്തിയതിന് മാലദ്വീപ് ചരിത്രത്തിൽ ആദരിക്കപ്പെടുന്ന സുൽത്താൻ മുഹമ്മദ് താക്കുറുഫാനുവിന്‍റെ ജന്മസ്ഥലമാണിത്. സുൽത്താൻ മുഹമ്മദിന്‍റെ കൊട്ടാരം ഇവിടെ സ്മാരകമായി സൂക്ഷിച്ചിരിക്കുന്നു. തടികൊണ്ടു നിര്‍മ്മിച്ച ഈ കൊട്ടാരം, മാലദ്വീപില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു പൈതൃകയിടമാണ്. കൊട്ടാരം കൂടാതെ പുരാതനമായ സെമിത്തേരിയും പുതിയ മസ്ജിദുമെല്ലാം കാണാം.
ഹണിമൂണ്‍ പോലുള്ള ആഘോഷാവസരങ്ങളില്‍ സന്ദര്‍ശിക്കാന്‍ മികച്ച ഇടമാണ് എംബൂധു ഫിനോലു ദ്വീപ്. ഒരു പുഷ്പത്തിന്‍റെ ആകൃതിയില്‍ ക്രമീകരിച്ചിട്ടുള്ള, ആഡംബരപൂര്‍ണമായ വാട്ടര്‍ വില്ലകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഏകദേശം അമ്പത്തിയഞ്ചോളം വാട്ടർ വില്ലകള്‍ ഇവിടെയുണ്ട്. സ്കൂബ ഡൈവിങ്, ക്രൂസ് യാത്ര തുടങ്ങിയ വിനോദങ്ങള്‍ക്കും അനുയോജ്യമാണ് ഇവിടം.
മാലദ്വീപിലെ മറ്റൊരു ജനപ്രിയ ആകർഷണമാണ് മജീദി മാഗു. തെരുവോരങ്ങളില്‍ നിന്ന് വിവിധ സാധനങ്ങള്‍ വാങ്ങാം എന്നതാണ് ഇവിടുത്തെ പ്രത്യേകത. കുട്ടികൾ മുതൽ മുതിർന്നവർ വരെ സ്ട്രീറ്റ് ഷോപ്പിങ് ഇഷ്ടമുള്ള എല്ലാവര്‍ക്കും വേണ്ടതെല്ലാം ഇവിടെയുണ്ട്. വൈവിധ്യമാർന്ന പ്രാദേശിക വിഭവങ്ങളും ഏറ്റവും പുതിയ ഫാഷൻ വസ്ത്രങ്ങളും പ്രാദേശിക കരകൗശലവസ്തുക്കളുമെല്ലാം ഇവിടെ നിന്നും സ്വന്തമാക്കാം. രാവിലെ 9 മണിക്കും രാത്രി 11 മണിക്കും ഇടയിലുള്ള സമയത്താണ് മാര്‍ക്കറ്റ് സജീവമാകുന്നത്.