ഉയിരിന്റെയും ഉലകിന്റെയും ജന്മദിനാഘോഷങ്ങൾക്കു നിറം ചാർത്താനായി നയൻതാരയും വിഘ്‌നേഷ് ശിവനും തിരഞ്ഞെടുത്തത് മനോഹരമായ ഒരു യാത്രയാണ്. ഗ്രീസ് എന്ന രാജ്യത്തിൻറെ പ്രൗഢിയും പാരമ്പര്യവും മാത്രമല്ലാതെ, ആ നാടിന്റെ സൗന്ദര്യവും മക്കൾക്കു മുന്നിൽ ഒരദ്ഭുതമായി കാണിച്ചു കൊടുക്കുകയാണ് മലയാളത്തിന്റെ മരുമകൻ. ഗ്രീസിലെ

ഉയിരിന്റെയും ഉലകിന്റെയും ജന്മദിനാഘോഷങ്ങൾക്കു നിറം ചാർത്താനായി നയൻതാരയും വിഘ്‌നേഷ് ശിവനും തിരഞ്ഞെടുത്തത് മനോഹരമായ ഒരു യാത്രയാണ്. ഗ്രീസ് എന്ന രാജ്യത്തിൻറെ പ്രൗഢിയും പാരമ്പര്യവും മാത്രമല്ലാതെ, ആ നാടിന്റെ സൗന്ദര്യവും മക്കൾക്കു മുന്നിൽ ഒരദ്ഭുതമായി കാണിച്ചു കൊടുക്കുകയാണ് മലയാളത്തിന്റെ മരുമകൻ. ഗ്രീസിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉയിരിന്റെയും ഉലകിന്റെയും ജന്മദിനാഘോഷങ്ങൾക്കു നിറം ചാർത്താനായി നയൻതാരയും വിഘ്‌നേഷ് ശിവനും തിരഞ്ഞെടുത്തത് മനോഹരമായ ഒരു യാത്രയാണ്. ഗ്രീസ് എന്ന രാജ്യത്തിൻറെ പ്രൗഢിയും പാരമ്പര്യവും മാത്രമല്ലാതെ, ആ നാടിന്റെ സൗന്ദര്യവും മക്കൾക്കു മുന്നിൽ ഒരദ്ഭുതമായി കാണിച്ചു കൊടുക്കുകയാണ് മലയാളത്തിന്റെ മരുമകൻ. ഗ്രീസിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉയിരിന്റെയും ഉലകിന്റെയും ജന്മദിനാഘോഷങ്ങൾക്കു നിറം ചാർത്താനായി നയൻതാരയും വിഘ്‌നേഷ് ശിവനും തിരഞ്ഞെടുത്തത് മനോഹരമായ ഒരു യാത്രയാണ്. ഗ്രീസ് എന്ന രാജ്യത്തിൻറെ പ്രൗഢിയും പാരമ്പര്യവും മാത്രമല്ലാതെ, ആ നാടിന്റെ സൗന്ദര്യവും മക്കൾക്കു മുന്നിൽ ഒരദ്ഭുതമായി കാണിച്ചു കൊടുക്കുകയാണ് മലയാളത്തിന്റെ മരുമകൻ. ഗ്രീസിലെ മൈകോൺസിലാണ് നയൻസും വിക്കിയും മക്കൾ ഇരുവരും പിറന്നാൾ ആഘോഷങ്ങൾക്കായി എത്തിയത്. യാത്രയിലെ ഓരോ നിമിഷങ്ങളും ആസ്വദിക്കുന്ന താരദമ്പതികൾ മാത്രമല്ല, ഉയിരിന്റെയും ഉലകിന്റെയും രസകരമായ നിമിഷങ്ങളും വിഘ്‌നേഷ് ശിവൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. 

Image Credit: wikkiofficial/instagram

ഗ്രീസിലെ പ്രധാനപ്പെട്ട ദ്വീപുകളിൽ ഒന്നാണ് മൈകോൺസ്. 85.5 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഏകദേശം പതിനായിരത്തോളം ജനങ്ങൾ മാത്രമേ ഇവിടെ അധിവസിക്കുന്നുള്ളൂ. കാറ്റുകളുടെ ദ്വീപ് എന്നും മൈകോൺസിനു പേരുണ്ട്. ചുറ്റിലും കടൽ കാഴ്ചകൾ ആസ്വദിക്കാം എന്നു മാത്രമല്ല, ധാരാളം വിനോദങ്ങളും ഇവിടെയെത്തുന്നവർക്കു ഈ ദ്വീപ് കരുതി വച്ചിട്ടുണ്ട്. ജെറ്റ് സ്കീയിങ്, വിൻഡ്സർഫ്, കുതിരസവാരി, പാരാസെയ്‌ലിങ് എന്നിവ കൂടാതെ ഈ ദ്വീപിലെ രാത്രികളും സജീവമാണ്. പാട്ടും നൃത്തവുമായി ഇപ്പോഴും ആഘോഷത്തിമർപ്പിലായിരിക്കും ഈ കര. ഗ്രീസിലെ പാർട്ടി ദ്വീപ് എന്ന വിളിപ്പേരുണ്ടെങ്കിലും ചരിത്രവും സംസ്കാരവും ഇഴപിരിഞ്ഞു കിടക്കുന്ന കാഴ്ചകൾക്ക് ഇവിടെ യാതൊരു പഞ്ഞവുമില്ല. ലിറ്റിൽ വെനീസ്, പനാഗിയ പാരപോർട്ടിയാനി, പനയ്യ ടൂർലിയാനിയുടെ ആശ്രമം എന്നിങ്ങനെ നിരവധി കാഴ്ചകളാണ് ഇവിടം അതിഥികൾക്കായി കാത്തുവച്ചിരിക്കുന്നത്. 

Image Credit: wikkiofficial/instagram
ADVERTISEMENT

ഇടുങ്ങിയ തെരുവ് വീഥികളും പ്രൗഢിയോടെ നിലകൊള്ളുന്ന വെള്ളനിറത്തിലുള്ള ഭവനങ്ങളും കടകളും റസ്റ്ററന്റുകളും നിറഞ്ഞ ലിറ്റിൽ വെനീസ് കാണേണ്ട ഒരു കാഴ്ച തന്നെയാണ്. പഴമയുടെ ഗരിമയുള്ള ഈ പട്ടണത്തിന്റെ തെരുവ് വീഥികളിലൂടെ ഒരു ചെറുനടത്തത്തിനു ഇറങ്ങാം. ആധുനികതയുടെ കാഴ്ചകളിലേക്ക് എത്താൻ ഇനിയുമേതാനും വർഷങ്ങൾ വേണ്ടി വരും എന്നു തോന്നിപ്പോകുന്ന പട്ടണമാണെങ്കിലും ധാരാളം കടകളും റസ്റ്ററന്റുകളും ബാറുകളും സന്ദർശകർക്കായി ഇവിടെയുണ്ട്. അതെല്ലാം ആസ്വദിച്ച് ഏറെ സമയം അതിഥികൾക്ക് ഇവിടെ ചെലവഴിക്കാവുന്നതാണ്.

Image Credit: wikkiofficial/instagram

തെക്കൻ മൈക്കോൺസിലെ എലിയ ബീച്ച് അതിഥികളായി എത്തുന്നവരുടെ പ്രിയയിടങ്ങളിലൊന്നാണ്. വളരെ ശാന്തമായ അന്തരീക്ഷത്തിൽ ഏറെ നേരം ബീച്ചിൽ സമയം ചെലവഴിക്കാമെന്നു മാത്രമല്ല, സൺ ബാത്തും ചെയ്യാം. അരികിലെത്തുന്നവരെ തന്നിലേക്കു വലിച്ചെടുപ്പിക്കുന്നത്രയും കാന്തിക ശക്തിയാണ് ഇവിടുത്തെ നീല ജലത്തിന്. കടൽത്തീരത്തു സ്വയം മറന്നിരിക്കുമ്പോൾ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കണമെന്നുള്ള ചിന്ത വരുകയാണെങ്കിൽ അതിനായി ധാരാളം മുറികളും ഈ തീരത്തുണ്ട്. തനതു വിഭവങ്ങൾ രുചിക്കണമെന്നുള്ളവർക്കു ധാരാളം റസ്റ്ററന്റുകളും ഇവിടെ കാണുവാൻ കഴിയും.

Image Credit: wikkiofficial/instagram
ADVERTISEMENT

പാതയരികിൽ ബൊഗെയ്ൻവില്ലകൾ പൂത്തുനിൽക്കുന്ന മറ്റൊയിയാനി തെരുവ് അതിഥികൾക്ക് പുത്തനനുഭവമായിരിക്കും. വീഥിയുടെ ഇരുഭാഗത്തുമായി ധാരാളം ഭവനങ്ങളും കടകളുമുണ്ട്. ഡിസൈനർ ബോട്ടിക്കുകളാണ് അതിലേറെയും. മറ്റൊരു നിറത്തിലുമല്ലാതെ, വെള്ള നിറം മാത്രം നൽകിയ ഭവനങ്ങൾ കാഴ്ചക്കാരുടെ മനസിലിടം പിടിക്കും. ചിത്രകാരൻമാരുടെ ഭാവനയിൽ വിരിഞ്ഞ ചിത്രത്തിന് സമാനമാണ് തെരുവിലെ ഓരോ കാഴ്ചകളും. ഏതൊരു തെരുവിലെയും പോലെ പല തരത്തിലുള്ള വിഭവങ്ങൾ വിളമ്പുന്ന റെസ്റ്റോറന്റുകളും ബാറുകളും കടകളുമൊക്കെ ഇവിടെയും കണ്ടാസ്വദിക്കാവുന്നതാണ്.

പ്ലാറ്റിസ് ഗിയലോസ്, അഗിയോസ്‌ സോസ്റ്റിസ്, സൂപ്പർ പാരഡൈസ് എന്നിങ്ങനെ പ്രശസ്തമായ മൂന്നു ബീച്ചുകൾ കൂടി മൈകോൺസിലുണ്ട്. പഞ്ചസാര മണൽത്തരികളും അടിത്തട്ടിലെ കാഴ്ചകൾ വരെ വ്യക്തമാകുന്ന നീല നിറത്തിലുള്ള ജലവും എത്ര കണ്ടാലും മതിവരുകയില്ല. അത്രയേറെ മനോഹരമാണ് ഓരോ ബീച്ചുകളും. പകൽ സമയങ്ങളിൽ സൺ ബാത്ത് ചെയ്തും രുചികരമായ ഉച്ചഭക്ഷണം ആസ്വദിച്ചും സമയം ചെലവഴിക്കാം. അസ്തമയ കാഴ്ചകൾ കൂടി കണ്ടതിനു ശേഷം രാത്രിയിലെ പാർട്ടിയ്ക്കായി തയാറെടുക്കാം. പാട്ടും നൃത്തവുമായി ഏറെ സജീവമായിരിക്കും മൈകോൺസ് ദ്വീപിലെ രാത്രികൾ.

ADVERTISEMENT

രുചികരമായ ഭക്ഷണം ആസ്വദിക്കണമെന്നുള്ളവർക്കു ടോക്കിയോ ജോ മൈക്കോണോസിലെത്താം. അനോ വിർസി എന്ന സ്ഥലത്താണ് ഈ റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ജാപ്പനീസ് വിഭവങ്ങളും സീ ഫുഡുമൊക്കെ നിറഞ്ഞതാണ് ഇവിടുത്തെ മെനു. സസ്യാഹാരികൾക്കും ഇവിടെ പ്രത്യേക വിഭവങ്ങളുണ്ട്. ലഞ്ചും ഡിന്നറും ഡ്രിങ്ക്സുമെല്ലാം ഇവിടെ നിന്നും ലഭിക്കും. ഇന്ത്യയിൽ നിന്നുമുള്ള അതിഥികൾക്കു തനതു വിഭവങ്ങൾ രുചിക്കാനായി ഇന്ത്യൻ പാലസ് എന്നൊരു റെസ്റ്റോറന്റും ദ്വീപിലുണ്ട്. കടൽത്തീരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നതു കൊണ്ട് ആ കാഴ്ചകളും കണ്ടു കൊണ്ട് വിഭവങ്ങൾ ആസ്വദിക്കാം. നാനും ബട്ടർ ചിക്കനും ദാൽ തട്കയുമെല്ലാം ചേരുന്നതാണ് ഇന്ത്യൻ പാലസിലെ മെനു. അമേരിക്കൻ, മെഡിറ്ററേനിയൻ വിഭവങ്ങളാണ് റസ്റ്റിക് ഗ്രിൽ എന്ന റസ്റ്ററന്റിൽ ലഭിക്കുക. തനതു ഗ്രീക്ക് വിഭവങ്ങൾ കഴിക്കണമെങ്കിൽ അലെസ്റ്റ റസ്റ്ററന്റിൽ എത്താം. 

English Summary:

Nayanthara and Vignesh Shivan Celebrate Twins Birthday in Magical Mykonos

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT