‘‘ഈ ലോകത്തിൽ ഏറ്റവും സ്നേഹിക്കപ്പെട്ട പെൺകുട്ടി ഞാനാണ്...’’;ഈജിപ്ത് യാത്രാനുഭവം പങ്കുവച്ച് ശ്രദ്ധ
കന്നഡയിലും തമിഴിലുമെല്ലാം കഴിവ് തെളിയിച്ച നടിയാണ് ശ്രദ്ധ ശ്രീനാഥ്. യു ടേൺ, ഉർവി, വിക്രം വേദ, ഓപ്പറേഷൻ അലമേലമ്മ തുടങ്ങി ഒട്ടേറെ സിനിമകളില്‍ പ്രത്യക്ഷപ്പെട്ട ശ്രദ്ധ, ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത 'റിച്ചി' എന്ന ചലച്ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായും അഭിനയിച്ചു. ഇതു കൂടാതെ, കോഹിനൂര്‍ എന്നൊരു മലയാള

കന്നഡയിലും തമിഴിലുമെല്ലാം കഴിവ് തെളിയിച്ച നടിയാണ് ശ്രദ്ധ ശ്രീനാഥ്. യു ടേൺ, ഉർവി, വിക്രം വേദ, ഓപ്പറേഷൻ അലമേലമ്മ തുടങ്ങി ഒട്ടേറെ സിനിമകളില്‍ പ്രത്യക്ഷപ്പെട്ട ശ്രദ്ധ, ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത 'റിച്ചി' എന്ന ചലച്ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായും അഭിനയിച്ചു. ഇതു കൂടാതെ, കോഹിനൂര്‍ എന്നൊരു മലയാള ചിത്രത്തില്‍ കൂടി ശ്രദ്ധ അഭിനയിച്ചിട്ടുണ്ട്. സിനിമകളുടെ തിരക്കില്‍ നിന്നും വിട്ട്, ഈജിപ്തില്‍ യാത്രയിലാണ് ശ്രദ്ധ. ഇതിന്‍റെ ചിത്രങ്ങള്‍ ശ്രദ്ധ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
"നിങ്ങളോട് ഇത് എങ്ങനെ പറയണമെന്ന് എനിക്കറിയില്ല, പക്ഷേ ലോകത്തിലെ ഏറ്റവും സ്നേഹിക്കപ്പെട്ട പെൺകുട്ടി ഞാനാണെന്ന് ഞാൻ കരുതുന്നു." ഈ അനുഭവത്തെക്കുറിച്ച് ക്യാപ്ഷനില്‍ ശ്രദ്ധ എഴുതി.
തന്‍റെ ജന്മദിനം ഈജിപ്തില്‍ ആഘോഷിച്ചതിനെക്കുറിച്ച് വളരെ വിശദമായി ശ്രദ്ധ ഈ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ഗിസയിലെ ഈജിപ്ഷ്യൻ റസ്റ്ററന്റിൽ ഉച്ചഭക്ഷണത്തിനായി പോയി. അവിടെ മുഴുവൻ സർവീസ് സ്റ്റാഫും ഇംഗ്ലീഷിലും അറബിയിലും ജന്മദിനാശംസകൾ പാടി. അത് കേട്ടപ്പോള്‍ തനിക്ക് കരച്ചില്‍ വന്നു എന്നും നടി പറയുന്നു.
ശ്രദ്ധയുടെ പോസ്റ്റില്‍ ഗിസ പിരമിഡിന്‍റെ മനോഹരമായ ദൃശ്യങ്ങള്‍ കാണാം.
ഈജിപ്തിലെ ഗ്രേറ്റർ കെയ്‌റോയിലെ ഗിസ പീഠഭൂമിയിലാണ്, ഗിസ നെക്രോപോളിസ് എന്നും അറിയപ്പെടുന്ന ഗിസ പിരമിഡ് സമുച്ചയം. ഈജിപ്തിന്‍റെ തലസ്ഥാനമാണ് കെയ്‌റോ. നൈല്‍ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ നഗരം ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരം കൂടിയാണ്. ഇസ്ലാമിക വാസ്തുവിദ്യയുടെ മനോഹാരിത നിറഞ്ഞു നില്‍ക്കുന്ന കെയ്റോ നഗരത്തെ " ആയിരം മിനാരങ്ങളുടെ നഗരം" എന്നു വിശേഷിപ്പിക്കാറുണ്ട്. പുരാതന ലോകാദ്ഭുതങ്ങളിൽ ഏറ്റവും പഴക്കമുള്ളതും ഇപ്പോഴും നിലനിൽക്കുന്നതുമായ ഒരേയൊരു അദ്ഭുതമാണ് ഗിസ. നൈൽ നദിക്ക് ഏകദേശം 9 കിലോമീറ്റർ പടിഞ്ഞാറും കെയ്‌റോ നഗര മധ്യത്തിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ തെക്കുപടിഞ്ഞാറുമായി, പടിഞ്ഞാറൻ മരുഭൂമിയുടെ അരികിലാണ് ഈ സൈറ്റ്.
ഗിസയിലെ ഗ്രേറ്റ് പിരമിഡ്, ഖഫ്രെയിലെ പിരമിഡ്, മെൻകൗർ പിരമിഡ്, മനുഷ്യന്‍റെ ശിരസ്സും സിംഹത്തിന്‍റെ ഉടലുമുള്ള സ്ഫിൻക്‌സ് എന്നിവയും അനുബന്ധ പിരമിഡ് കോംപ്ലക്സുകളും ഇതില്‍ ഉൾപ്പെടുന്നു. ഇവയെല്ലാം ബിസി 2600 നും 2500 നും ഇടയിൽ പുരാതന ഈജിപ്തിലെ നാലാം രാജവംശത്തിന്‍റെ കാലത്ത് നിർമിച്ചവയാണ്. അടുത്തുള്ള മെംഫിസിനൊപ്പം , 1979 ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഈ സ്ഥലവും ഉള്‍പ്പെടുത്തിയിരുന്നു. ലോകമെങ്ങുമുള്ള സഞ്ചാരികളുടെ സ്വപ്നമാണ് ഈജിപ്തിലെ ലോകപ്രസിദ്ധമായ ഈ പിരമിഡുകള്‍ കാണുക എന്നത്.
പുരാതന ഈജിപ്ത് ഭരിച്ച ഫറവോ ചക്രവര്‍ത്തിമാരുടെ അവശിഷ്ടങ്ങൾ സൂക്ഷിക്കുന്നതിനാണ് ഗിസയിലേതടക്കമുള്ള പിരമിഡുകൾ നിർമ്മിച്ചത്. ഭൂമിയിലെ മരണം അടുത്ത ലോകത്തേക്കുള്ള യാത്രയുടെ തുടക്കമാണെന്ന് പുരാതന ഈജിപ്തിലെ ജനങ്ങൾ വിശ്വസിച്ചു.
രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് അഞ്ചുമണി വരെ ഗിസ പിരമിഡ് സഞ്ചാരികള്‍ക്കായി തുറന്നിരിക്കും. സന്ദര്‍ശനം സൗജന്യമല്ല. രാവിലെ പത്തു മണിയോടെ ഗ്രൂപ്പ് ടൂറുകള്‍ ആരംഭിക്കും. പിരമിഡുകള്‍ കണ്ടുതീര്‍ക്കാന്‍ ആകെ മൂന്നു മുതല്‍ അഞ്ചു മണിക്കൂര്‍ വരെ സമയമെടുക്കും.