വേനൽ ശൈത്യത്തിന് വഴിമാറുന്നതിന്റെ ഇടയിലെ രണ്ടു ഋതുക്കളിൽ ഒന്ന്. മരങ്ങളിൽ നിറങ്ങളുടെ വകഭേദം - ചുവപ്പ്, മഞ്ഞ, പർപ്പിൾ, ഓറഞ്ച്. ഈ വർണ വിസ്ഫോടനത്തിന് കാരണമെന്ത്? വേനൽക്കാലത്ത് മരങ്ങളുടെ വളർച്ചയ്ക്ക് വേണ്ട ഭക്ഷണമുണ്ടാക്കുകയാണ് ഇലകളുടെ ധർമം.

വേനൽ ശൈത്യത്തിന് വഴിമാറുന്നതിന്റെ ഇടയിലെ രണ്ടു ഋതുക്കളിൽ ഒന്ന്. മരങ്ങളിൽ നിറങ്ങളുടെ വകഭേദം - ചുവപ്പ്, മഞ്ഞ, പർപ്പിൾ, ഓറഞ്ച്. ഈ വർണ വിസ്ഫോടനത്തിന് കാരണമെന്ത്? വേനൽക്കാലത്ത് മരങ്ങളുടെ വളർച്ചയ്ക്ക് വേണ്ട ഭക്ഷണമുണ്ടാക്കുകയാണ് ഇലകളുടെ ധർമം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേനൽ ശൈത്യത്തിന് വഴിമാറുന്നതിന്റെ ഇടയിലെ രണ്ടു ഋതുക്കളിൽ ഒന്ന്. മരങ്ങളിൽ നിറങ്ങളുടെ വകഭേദം - ചുവപ്പ്, മഞ്ഞ, പർപ്പിൾ, ഓറഞ്ച്. ഈ വർണ വിസ്ഫോടനത്തിന് കാരണമെന്ത്? വേനൽക്കാലത്ത് മരങ്ങളുടെ വളർച്ചയ്ക്ക് വേണ്ട ഭക്ഷണമുണ്ടാക്കുകയാണ് ഇലകളുടെ ധർമം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാൻകൂവറിൽ ഇപ്പോൾ ശരത്കാലമാണ്. ഇലകൾ വർണവിസ്മയം തീർക്കുന്ന ദിനങ്ങൾ. യൂറോപ്പിൽ ഇത് Autumn, അമേരിക്കയിൽ ഫോൾ. ആ പേരിൽ പോലും ഒരു വീഴ്ചയുണ്ട്. പച്ചിലപ്രസാദമാർന്നു നിന്നത് ഒരു ദിവസം വീണു കൊഴിയും. ഉത്തരാർധ ഗോളത്തിൽ സെപ്റ്റംബർ 22-ന് ഔദ്യോഗികമായി ശരത്കാലം തുടങ്ങുന്നു. പക്ഷേ, മനുഷ്യന്റെ കാലഗണന കൃത്യമായി അനുസരിച്ചല്ല പ്രകൃതി വർത്തിക്കുന്നത്. മാറ്റത്തിനു പക്ഷേ താളബോധമുണ്ട്. ഭൂമിയിൽ സൂര്യന്റെ സ്ഥാനത്തിന് ആനുപാതികമായി കാലങ്ങളുടെ പ്രഭാവം ഏറും കുറയും. ഭൂമധ്യരേഖയോടു ചേർന്ന പ്രദേശത്ത് (Tropical) നാലു ഋതുക്കൾ പ്രകടമാകില്ല. എന്നാൽ ധ്രുവങ്ങളിലേക്ക് നീങ്ങുമ്പോൾ അവയുടെ വർണ നൃത്തത്തിനു തുടക്കമാകും. ശാന്തസമുദ്രതീരത്ത് സ്ഥിതിചെയ്യുന്ന ഒരു കനേഡിയൻ തുറമുഖനഗരമാണ് വാൻകൂവർ. യൂറോപ്പ്, കാനഡ, അമേരിക്കയുടെ വടക്കൻ സംസ്ഥാനങ്ങൾ, റഷ്യ, മംഗോളിയ, ചൈന, ജപ്പാൻ, കൊറിയ എന്നീ പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്ന ഉത്തരാർധ ഗോളത്തിൽ ശരത്കാലം വിരുന്നു വരുമ്പോൾ ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ചിലി, തെക്കേ അമേരിക്കൻ മുനമ്പ് എന്നിവയടങ്ങിയ ദക്ഷിണാർധ ഗോളത്തിൽ വസന്തമാകും. കാലചക്രം തിരിഞ്ഞ് തെക്ക് ശരത്കാലം വരുമ്പോൾ വടക്ക് വസന്തം. 

Maple canopy at UBC
Japanese red Maple, West Vancouver

ഭ്രമണപഥത്തിൽ ഭൂമിയുടെ സാങ്കൽപ്പിക അച്ചുതണ്ടിന്റെ ഇരുപത്തിമൂന്നര ഡിഗ്രി ചരിവാണ് ഋതുക്കളുടെ ലീല ഉറപ്പു വരുത്തുന്നത്. പണ്ടെങ്ങോ വന്നിടിച്ച ഒരു കൂറ്റൻ ഉൽക്കയാണ് ചരിവിന് കാരണം. ആ ആഘാതമില്ലെങ്കിൽ പൃഥ്വിയിൽ ജീവന്റെ ആഘോഷമില്ല. ഭൂമധ്യരേഖയോട് ചേർന്ന പ്രദേശങ്ങളായ അമേരിക്കയിലെ ഫ്ളോറിഡ, ടെക്സാസ്, മെക്സിക്കോ, മധ്യ അമേരിക്ക, ഹവായ്, കരീബിയൻ ദ്വീപുകൾ; ആഫ്രിക്കയിലെ എത്യോപ്യ, ഉഗാണ്ട, മൊസാംബിക്, കോംഗോ; തെക്കനേഷ്യ, തായ്​ലൻഡ്, മലേഷ്യ, ബോർണിയോ എന്നിവിടങ്ങളിൽ വർഷം മുഴുവൻ നീളുന്ന, ദൈർഘ്യത്തിൽ ഏറെ വ്യത്യാസമില്ലാത്ത രാവും പകലുമാണ്. തന്മൂലം ഋതുവിന്റെ വൈവിധ്യം കുറവ്, വൃക്ഷങ്ങളിലും വിളകളിലും ആ വ്യത്യാസം പ്രകടം. ഭൂമധ്യരേഖയുടെ ഇരുവശവും വടക്കോട്ടോ തെക്കോട്ടോ നീങ്ങുമ്പോൾ പകലിരവിന്റെ ഏറ്റക്കുറച്ചിലും പകലോന്റെ ഒളിച്ചുകളിയും വെളിപ്പെടും. വസന്തവും വേനലും ശരത്തും ശൈത്യവും കാര്യക്ഷമതയുള്ള ഒരു ചക്രം പോലെ ചലിക്കും; ജീവജാലങ്ങളെ, ജീവിതചക്രത്തെ ചലിപ്പിക്കും.

University of British Columbia
ADVERTISEMENT

നിറങ്ങളാൽ സമൃദ്ധമാണ് ശരത്കാലം 

വേനൽ ശൈത്യത്തിന് വഴിമാറുന്നതിന്റെ ഇടയിലെ രണ്ടു ഋതുക്കളിൽ ഒന്ന്. മരങ്ങളിൽ നിറങ്ങളുടെ വകഭേദം - ചുവപ്പ്, മഞ്ഞ, പർപ്പിൾ, ഓറഞ്ച്. ഈ വർണ വിസ്ഫോടനത്തിന് കാരണമെന്ത്? വേനൽക്കാലത്ത് മരങ്ങളുടെ വളർച്ചയ്ക്ക് വേണ്ട ഭക്ഷണമുണ്ടാക്കുകയാണ് ഇലകളുടെ ധർമം. കോശങ്ങളിലെ ഹരിതകം (Chlorophill) ഇലകൾക്കു പച്ചനിറം നൽകുന്നു.

A vista in West Vancouver
ADVERTISEMENT

അസാധാരണ ഗുണമുള്ള ഈ രാസവസ്തു പ്രകാശത്തിലെ ഊർജം വലിച്ചെടുത്ത് കാർബൺ ഡൈഓക്സൈഡിനേയും ജലത്തേയും കാർബോ ഹൈഡ്രേറ്റുകളായി(Sugar, Starch) മാറ്റുന്നു. ഇലകളിൽ മഞ്ഞ, ഓറഞ്ച് പിഗ്മെന്റുകളുമുണ്ട് (Xanthophyll, Carotine). പക്ഷേ വേനലിൽ ഹരിതകം ഇവയെ മറച്ചു നിർത്തുന്നു. ശരത്കാലത്ത് സൂര്യന്റെ സ്ഥാനം എതിർ ധ്രുവത്തിലേക്ക് ചായും. എവിടെ നിന്നു ചായുന്നോ അവിടെ പകലിന്റെ നീളവും ചൂടും കുറയും. മരങ്ങൾ മഞ്ഞു കാലത്തിനായി ഒരുങ്ങും. ഇലകൾ ഭക്ഷണം ഉണ്ടാക്കുന്നത് താൽക്കാലികമായി നിർത്തും. ഹരിതകം വിഘടിക്കും. അപ്പോൾ മറ്റു പിഗ്മെന്റുകൾ കൂടുതൽ വെളിവാകും. നിറങ്ങളുടെ പൂരം അവിടെ തുടങ്ങും.

Burnaby art gallery
Lynn Valley canyon park, North Vancouver

വടക്കൻ പ്രദേശങ്ങളിൽ ഓഗസ്റ്റ് അവസാന വാരമാകുമ്പോൾ മരങ്ങളിൽ മാറ്റങ്ങൾ പ്രകടമാണ്. ഇലകളെ തടിയോടും തണ്ടിനോടും ബന്ധിപ്പിക്കുന്നയിടത്ത് പുതിയൊരു കോശസ്ഥരം രൂപം കൊണ്ട്, അവ തണ്ടിൽ നിന്നും വേർപെടാൻ തുടങ്ങും. കാറ്റിൽ ഉലഞ്ഞ്, വായുവിൽ ചാഞ്ചാടി നിലത്തേക്ക്; പൂമെത്തപോലെ മരച്ചുവട്. ഋതുവിനോട് പ്രതികരിക്കുന്ന മരങ്ങളിൽ (Deciduous trees) നിറംമാറ്റവും ഇലപൊഴിയലും നിരന്തരമാകും. അവ കൂട്ടമായി വളരുന്ന വനപ്രദേശം (Seasonal forest) വർഷം മുഴുവൻ മാറ്റത്തിന് വിധേയം. ചൂടിന്റെ ഏറ്റക്കുറച്ചിൽ, ജലത്തിന്റെ ചലനം, നേരത്തെ വീഴുന്ന മഞ്ഞ് - ഇതെല്ലാം ശരത്കാല നിറങ്ങളെ സ്വാധീനിക്കുന്നു. കഴിഞ്ഞ വർഷം കണ്ടതല്ലേ എന്നു തോന്നാം. എന്നാൽ അല്ല, ഇത് പുതിയതാണ്. അനന്തമായ വൈവിധ്യമാണ് പ്രകൃതിയുടെ മുഖമുദ്ര. സാധ്യതകൾ അനേകം, കൂടിച്ചേരൽ പ്രവചനാതീതം. ഇതൊന്നും ബാധകമല്ലാത്ത വൃക്ഷങ്ങളുമുണ്ട്. പൈൻ, സ്പ്രൂസ്, ഹെംലക്ക്, സെഡാർ (Conifer, Evergreen) എന്നീ നിത്യഹരിത മരങ്ങൾ വർഷം മുഴുവൻ ഹരിതാഭ നിലനിർത്തും. ശരത്കാലത്ത് ഇല പൊഴിഞ്ഞ് അവ നഗ്നരാകില്ല.

Maple leaf bed at UBC
University of British Columbia
ADVERTISEMENT

വിളവെടുപ്പിന്റെ കാലമാണ് ശരത്കാലം. മത്തങ്ങയാണ് ഈ നാട്ടിലെ ഒരു പ്രധാന വിള. പംപ്കിൻ പൈ ഉണ്ടാക്കാം, ആ രുചിയുള്ള ഐസ്ക്രീമും മദ്യവും ജനപ്രിയമാണ്. ഹാലവീൻ ദിനത്തിൽ 'ജാക്ക്-ഒ-ലാന്റേൺ' അലങ്കാരവിദ്യക്ക് വലിയ മത്തങ്ങയാണ് ഉപയോഗിക്കുന്നത്. പുരാതനമായ കെൽറ്റിക് വിളവെടുപ്പ് ഉൽസവമായ ഹാലവീൻ ഒക്ടോബറിന്റെ അവസാന ദിനത്തിൽ കൊണ്ടാടുന്നു. യൂറോപ്പിലും അമേരിക്കയിലും ഇത് മരണത്തിന്റെ ആഘോഷം, സകല ചെകുത്താന്മാരുടേയും ദിനം. തെക്കേ അമേരിക്കയിൽ, മെക്സിക്കോയിൽ, കിഴക്കൻ യൂറോപ്പിൽ, ഇന്ത്യൻ ക്രൈസ്തവ സമൂഹങ്ങളിൽ ഇത് വേർപിരിഞ്ഞു പോയ പ്രിയരുടെ ഓർമദിനം. ശരത്തിനും ഹേമന്തത്തിനും ഇടയിലെ ത്രിസന്ധ്യയിൽ അവരെ കാണാനായേക്കും. ശരത്കാലത്തെ മറ്റൊരു ആഘോഷ വേളയാണ് 'താങ്ക്സ്ഗിവിങ്' - കാനഡയിൽ ഒക്ടോബർ മാസത്തിൽ, അമേരിക്കയിൽ നവംബറിൽ. യൂറോപ്പിലും കിഴക്കനേഷ്യയിലും മറ്റു പേരുകളിൽ ഈ വിശേഷദിനം നിലവിലുണ്ട്. വിളവിനുള്ള നന്ദി പ്രകടനം. യൂറോപ്യൻ കുടിയേറ്റക്കാരുടെ ആദ്യതലമുറയെ,  അവരുടെ പിൻഗാമികൾ ഈ ദിനത്തിൽ അനുസ്മരിക്കുന്നു. പുതിയ വൻകര നൽകിയ സൗഭാഗ്യങ്ങൾക്ക് നന്ദി! സദ്യ ബഹുകേമം. ദൂരെ നിന്നും വന്നു ചേരുന്ന കുടുംബാംഗങ്ങൾ തറവാട്ടിൽ ഒത്തുകൂടും. തീൻമേശയിൽ ശരത്കാല സമൃദ്ധി, അതിൽ പ്രമുഖം ടർക്കി വിഭവങ്ങൾ.

Simon Fraser University, Surrey
Posh neighbourhood in West Vancouver

മറ്റേത് ഋതുവിലുമെന്ന പോലെ ശരത്കാലത്ത് മനുഷ്യരുടെ മാനസ്സികാവസ്ഥയും ശരീരത്തിന്റെ ഊർജ്ജനിലയും മാറും. തെരുവിൽ ഋതുവിന്റെ സംഗീതം. നഗരവാസികളുടെ വസ്ത്രധാരണം മാറിയിരിക്കുന്നു. ചൂടില്ല, കൊടും തണുപ്പ് തുടങ്ങിയിട്ടുമില്ല. കാറ്റ് മെല്ലെ തണുക്കുന്നു, വായു ശുദ്ധവും ലോലവും. ചില ദിനങ്ങളിൽ മഴ തോരാതെ പെയ്യുന്നു. വീടുകളിൽ വിളവെടുപ്പിന്റെ പുഷ്പഫല ചക്രങ്ങൾ, ഋതുഭേദം അനുഭൂതിദായകം. നവമായ കാഴ്ചകളും വികാരങ്ങളും വിരസതയില്ലാതെ കാക്കുന്നു. തണുപ്പ് മുറുകുമ്പോൾ ധനികർ ഉഷ്ണമേഖലയിലെ കടൽത്തീരങ്ങളിലേക്ക് രക്ഷപ്പെടുന്നു, അപ്പോൾ ആ ദേശവാസികൾ ശരത് വർണങ്ങളെ കിനാവു കാണുന്നു.

Burnaby mountain park
Coffee shop at UBC

ഇന്ത്യയിൽ ഋതുക്കളുടെ വിഭജനത്തിൽ വ്യത്യാസമുണ്ട്. വസന്തം, ഗ്രീഷ്മം (വേനൽ), വർഷം, ശരത്, ഹേമന്തം, ശിശിരം (ശൈത്യം) - ഇങ്ങനെ ആറു കാലങ്ങൾ വടക്കേ ഇന്ത്യയിൽ പ്രകടമാകുന്നു. മൺസൂൺ വേനലിന്റെ ഒരു ഭാഗം കയ്യടക്കുന്നു. ശരത്തിനും ശിശിരത്തിനും ഇടയിലെ ഹേമന്തം (നവംബർ മുതൽ ഡിസംബർ പാതി വരെ) ആ രണ്ടു ഋതുക്കളുടെ മിശ്രണമാണ്. നിറമുള്ള ഇലകൾ മുഴുവനായും കൊഴിഞ്ഞിട്ടില്ല, തണുപ്പ് ഇങ്ങെത്തുകയും ചെയ്തു. കാലാവസ്ഥ വ്യതിയാനം മൂലം കേരളത്തിൽ മലമ്പ്രദേശം ഒഴികെയുള്ള ഇടങ്ങളിൽ ഇപ്പോൾ രണ്ടു ഋതുവേയുള്ളു - വേനൽക്കാലം, മഴക്കാലം. ഉത്തരാർധ ഗോളത്തിൽ ശൈത്യം ആരംഭിക്കുന്ന ഔദ്യോഗിക തീയതിയാണ് ശൈത്യ വിഷുവമായ ഡിസംബർ 21 (Winter solstice). പക്ഷേ നാലു കാലങ്ങളായി കൃത്യമായി വിഭജിക്കാനാകില്ല, എന്തെന്നാൽ പ്രകൃതി അതിരുകളെ അനുസരിക്കില്ല. ഋതുക്കൾ പരസ്പരം ഇടകലരും അങ്ങനെ എട്ടു കാലങ്ങൾ ജനിക്കും. 

University of British Columbia

ഇവിടെയിപ്പോൾ ശരത്​കാലം കഴിഞ്ഞു ഹേമന്തമായി. മരങ്ങളിൽ മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങൾ ശേഷിക്കുന്നു. ഉൾവഴികളിലൂടെ നടക്കുമ്പോൾ കൊഴിഞ്ഞു വീണു കരിഞ്ഞു ചീയുന്ന ഇലകളുടെ ഗന്ധം. നിലത്തു വീണ് അവ ചാരനിറമാകും, പിന്നെയവ കറുപ്പായി മണ്ണിലലിയും - വസന്തത്തിൽ പുതുജീവൻ നേടി മറ്റൊരു രൂപത്തിൽ പുറത്തു വരാൻ. അവയിനി പോൺസി പുഷ്പങ്ങളുടേയോ ലാവൻഡറിന്റെയോ ചെറിപ്പൂക്കളുടേയോ ഓക്കിന്റേയോ മേപ്പിളിന്റേയോ ഭാഗമാകും. വെയിലുള്ള ദിവസമാണ് ശരത്-ഹേമന്ത കാലങ്ങളുടെ സൗന്ദര്യം പ്രകടമാകുക. സൂര്യകിരണങ്ങൾ വീഴുമ്പോൾ ഇലകളുടെ ജ്വലനം ചേതോഹരം.  ഇലകളാൽ പൂത്തുലഞ്ഞ മരങ്ങൾ! മഴ മാറി മാനം തെളിഞ്ഞാൽ പ്രകാശമുണ്ട്, ആനന്ദമുണ്ട്. മേഘം പെയ്യുന്ന പകലുകളിൽ ഈറനണിയുന്ന ഇലകൾക്ക് വേറിട്ടൊരു ചന്തം. ഡിസംബറിൽ വർണദലങ്ങൾ കൊഴിഞ്ഞു തീരും. ദലം പൊഴിക്കാത്ത അരസികരായ മരങ്ങൾ അപ്പോഴുമുണ്ടാകും. അവയിൽ ചിലത് ക്രിസ്മസ് മരത്തിനു വേണ്ടി സ്വയം സമർപ്പിക്കും.

English Summary:

Explore the magic of autumn as leaves transform into vibrant tapestries of color. Delve into the science behind this seasonal spectacle, discover its cultural significance, and embrace the beauty of change.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT