ചെക്ക് റിപ്പബ്ലിക്കിന്‍റെ തലസ്ഥാനമായ പ്രാഗില്‍ നിന്നും യാത്രാചിത്രം പങ്കുവച്ച് നടി രജിഷ വിജയന്‍. കറുപ്പും വെളുപ്പും നിറങ്ങളില്‍ സ്ട്രൈപ്സ് ഉള്ള ടീഷര്‍ട്ടും ജീന്‍സും ഒപ്പം ജാക്കറ്റും ധരിച്ച് നില്‍ക്കുന്ന രജിഷയെ ചിത്രത്തില്‍ കാണാം. പശ്ചാത്തലത്തില്‍ പ്രാഗിലെ പഴയ കെട്ടിടങ്ങളും പുറകിലൂടെ ഒഴുകുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെക്ക് റിപ്പബ്ലിക്കിന്‍റെ തലസ്ഥാനമായ പ്രാഗില്‍ നിന്നും യാത്രാചിത്രം പങ്കുവച്ച് നടി രജിഷ വിജയന്‍. കറുപ്പും വെളുപ്പും നിറങ്ങളില്‍ സ്ട്രൈപ്സ് ഉള്ള ടീഷര്‍ട്ടും ജീന്‍സും ഒപ്പം ജാക്കറ്റും ധരിച്ച് നില്‍ക്കുന്ന രജിഷയെ ചിത്രത്തില്‍ കാണാം. പശ്ചാത്തലത്തില്‍ പ്രാഗിലെ പഴയ കെട്ടിടങ്ങളും പുറകിലൂടെ ഒഴുകുന്ന നദിയുടെ ദൃശ്യവും കാണാം. മധ്യ യൂറോപ്പിന്‍റെ രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക കേന്ദ്രമെന്നറിയപ്പെടുന്ന പ്രാഗിലേക്ക് പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. യൂറോപ്പിലെ ഏറ്റവും ആകര്‍ഷകമായ നഗരങ്ങളിലൊന്നാണ് തനതായ സംഗീതം, കല, സാംസ്‌കാരം, വാസ്തുവിദ്യ തുടങ്ങി  ഒട്ടേറെ സവിശേഷതകള്‍ ഈ നാടിന് അവകാശപ്പെടാനുണ്ട്. 

ഇന്ത്യയില്‍ നിന്നും മധുവിധു ആഘോഷിക്കാന്‍ പോകാന്‍ പറ്റിയ മികച്ച ഒരു നഗരമാണ് പ്രാഗ്. മറ്റുള്ള യൂറോപ്യന്‍ ഡെസ്റ്റിനേഷനുകളെ വച്ച് നോക്കുമ്പോള്‍ ഇവിടെ താരതമ്യേന ചെലവുകുറവാണ്. പ്രാഗിലെ ആകർഷകമായ തെരുവുകളിലൂടെ സഞ്ചരിക്കാനും ഓരോ സ്ഥലത്തെയും കാഴ്ചകള്‍ കാണാനും ഓപ്പൺ ടോപ്പ് വിന്‍റേജ് കാർ വാടകയ്‌ക്കെടുക്കാം. ഹണിമൂണ്‍ യാത്ര ചെയ്യുന്നവര്‍ പ്രാഗില്‍ തീര്‍ച്ചയായും ചെയ്യേണ്ട കാര്യങ്ങളില്‍ ഒന്നാണിത്. 

Image Credit: rajishavijayan/instagram
ADVERTISEMENT

സ്വന്തമായി ഒരു പ്രണയദിനമുള്ള നാട്

ലോകമൊന്നാകെ വാലന്‍ന്റൈന്‍സ് ഡേ ആഘോഷിക്കുന്നതു പോലെ സ്വന്തമായി ഒരു പ്രണയദിനമുള്ള നാടാണ് പ്രാഗ്, എല്ലാ വര്‍ഷവും മേയ് ഒന്നാണ് ആ ദിനം. അന്നേ ദിവസം, പെട്രിൻ ഹിൽ പാർക്കിലെ കാരെൽ മച്ച എന്ന റൊമാന്റിക് കവിയുടെ പ്രതിമക്ക് മുന്നിലേക്ക് പ്രണയികള്‍ ഒഴുകിയെത്തുന്നു. ഇതിനു മുന്നിലെ ചെറിമരത്തിനടിയില്‍വച്ച് ചുംബിച്ചാല്‍ അവര്‍ പിന്നീട് ഒരിക്കലും പിരിയില്ല എന്നു വിശ്വസിക്കപ്പെടുന്നു.

ADVERTISEMENT

പ്രാഗിന്‍റെ സുന്ദരമായ  കനാലുകളിലൂടെയുള്ള ബോട്ട് യാത്ര അവിസ്മരണീയമാണ്. പ്രശസ്തമായ ചാൾസ് ബ്രിജിലൂടെയും നഗരത്തിലെ മറഞ്ഞിരിക്കുന്ന മറ്റ് രഹസ്യങ്ങളിലൂടെയും ഈ യാത്ര സഞ്ചാരികളെ കൊണ്ടുപോകും. മാല സ്ട്രാനയിലെ ചെറിയ കനാലിന് കുറുകെയുള്ള ലവ് ലോക്ക് പാലത്തിൽ ശാശ്വതപ്രണയത്തിനായി താക്കോല്‍പ്പൂട്ടുകള്‍ പൂട്ടിയിടാം. കനാൽ ക്രൂയിസിൽ റൊമാന്റിക് അത്താഴവും ആസ്വദിക്കാം.

Image Credit: rajishavijayan/instagram

വര്‍ഷം മുഴുവനും തുറന്നിരിക്കുന്ന ഓപ്പറ ഹൗസുകളും പ്രാഗിന്‍റെ പ്രത്യേകതയാണ്. പ്രാഗ് സ്റ്റേറ്റ് ഓപ്പറ ഹൗസ്, എസ്റ്റേറ്റ് തിയേറ്റർ, നാഷണൽ തിയേറ്റർ എന്നിങ്ങനെ മൂന്ന് ഓപ്പറ ഹൗസുകള്‍ ഇവിടെയുണ്ട്.

ADVERTISEMENT

മുൻപ് ബൊഹീമിയ, ചെക്കിയ എന്നെല്ലാം അറിയപ്പെട്ടിരുന്ന ചെക്ക് റിപ്പബ്ലിക്ക്, ആകർഷകമായ ചരിത്രത്തിനും ഊർജ്ജസ്വലമായ രാത്രി ജീവിതത്തിനും അലങ്കരിച്ച സുന്ദര കെട്ടിടങ്ങള്‍ക്കുമെല്ലാം പേരുകേട്ടതാണ്. പ്രാഗ് നഗരത്തിന്‌ പുറമേ, ചാൾസ് ബ്രിജ്, സെസ്കി ക്രംലോവ് കാസിൽ, ഹ്ലുബോക, കാൾസ്റ്റെജൻ കോട്ടകൾ, ദി ഗ്രേറ്റ് സിനഗോഗ് എന്നിങ്ങനെയുള്ള സ്ഥലങ്ങള്‍ മനോഹരമായ വാസ്തുവിദ്യക്ക് പേരുകേട്ടതാണ്.

സെപ്റ്റംബർ മുതൽ നവംബർ പകുതി വരെയുമാണ് ചെക്ക് റിപ്പബ്ലിക്ക് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

English Summary:

Actress Rajisha Vijayan shares a glimpse of her Prague adventure! Explore the city's charm, from its historic bridges and stunning architecture to romantic canal cruises and hidden gems. Discover why Prague is the perfect European destination for couples and budget travelers.