സിനിമാ താരങ്ങളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനിൽ ലുക്മാൻ
മാലദ്വീപുകൾ, എത്ര കണ്ടാലും മതിവരാത്ത കടല് തന്നെയാണ് ആ രാജ്യത്തിലേക്ക് ഇത്രയധികം സഞ്ചാരികളെ ആകർഷിക്കുന്നത്. മാലദ്വീപിന്റെ ആ മനോഹര തീരത്തു മതിവരുവോളം കാഴ്ചകൾ ആസ്വദിക്കുകയാണ് മലയാളത്തിലെ യുവ നടന്മാരിൽ ശ്രദ്ധേയനായ ലുക്മാൻ അവറാനും ഭാര്യയും. മാലദ്വീപിലെത്തുന്ന സഞ്ചാരികൾ ഏറ്റവും കൂടുതൽ കൊതിക്കുന്നത്
മാലദ്വീപുകൾ, എത്ര കണ്ടാലും മതിവരാത്ത കടല് തന്നെയാണ് ആ രാജ്യത്തിലേക്ക് ഇത്രയധികം സഞ്ചാരികളെ ആകർഷിക്കുന്നത്. മാലദ്വീപിന്റെ ആ മനോഹര തീരത്തു മതിവരുവോളം കാഴ്ചകൾ ആസ്വദിക്കുകയാണ് മലയാളത്തിലെ യുവ നടന്മാരിൽ ശ്രദ്ധേയനായ ലുക്മാൻ അവറാനും ഭാര്യയും. മാലദ്വീപിലെത്തുന്ന സഞ്ചാരികൾ ഏറ്റവും കൂടുതൽ കൊതിക്കുന്നത്
മാലദ്വീപുകൾ, എത്ര കണ്ടാലും മതിവരാത്ത കടല് തന്നെയാണ് ആ രാജ്യത്തിലേക്ക് ഇത്രയധികം സഞ്ചാരികളെ ആകർഷിക്കുന്നത്. മാലദ്വീപിന്റെ ആ മനോഹര തീരത്തു മതിവരുവോളം കാഴ്ചകൾ ആസ്വദിക്കുകയാണ് മലയാളത്തിലെ യുവ നടന്മാരിൽ ശ്രദ്ധേയനായ ലുക്മാൻ അവറാനും ഭാര്യയും. മാലദ്വീപിലെത്തുന്ന സഞ്ചാരികൾ ഏറ്റവും കൂടുതൽ കൊതിക്കുന്നത്
മാലദ്വീപുകൾ, എത്ര കണ്ടാലും മതിവരാത്ത കടല് തന്നെയാണ് ആ രാജ്യത്തിലേക്ക് ഇത്രയധികം സഞ്ചാരികളെ ആകർഷിക്കുന്നത്. മാലദ്വീപിന്റെ ആ മനോഹര തീരത്തു മതിവരുവോളം കാഴ്ചകൾ ആസ്വദിക്കുകയാണ് മലയാളത്തിലെ യുവ നടന്മാരിൽ ശ്രദ്ധേയനായ ലുക്മാൻ അവറാനും ഭാര്യയും. മാലദ്വീപിലെത്തുന്ന സഞ്ചാരികൾ ഏറ്റവും കൂടുതൽ കൊതിക്കുന്നത് കടലിനു മുകളിലെ ആഡംബര വില്ലകളിലെ താമസമായിരിക്കും. ഗോവണിയിറങ്ങി താഴേക്കെത്തിയാൽ കയ്യെത്തും ദൂരത്ത് നീല ജലത്തിന്റെ അവർണനീയമായ സൗന്ദര്യം ആസ്വദിക്കാം എന്നത് തന്നെയാണ് ആ താമസസ്ഥലം തിരഞ്ഞെടുക്കുന്നതിനു പുറകിലെ കാര്യം. ലുക്മാൻ പങ്കുവച്ച ചിത്രങ്ങളിലും കടലും വാട്ടർവില്ലകളും അതിനു മധ്യത്തിലെ നടപ്പാതയും കാഴ്ചകളുമെല്ലാം കാണാവുന്നതാണ്.
സന്ദർശകരെ ഏറെ രസിപ്പിക്കുന്ന കാഴ്ചകളുമായി കാത്തിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് മാലദ്വീപ്. അതിലേറ്റവും പ്രധാനപ്പെട്ടത് കടലിനു മുകളിലെ താമസം തന്നെയാണ്. കൂടെ ധാരാളം ജലകേളികളും ആസ്വദിക്കാം. അറബിക്കടലിലെ ചെറു ദ്വീപുകളുടെ സംഗമമായ മാലദ്വീപിന്റെ പ്രധാന വരുമാന സ്രോതസ് വിനോദസഞ്ചാരമാണ്. കുന്നുകളോ നദികളോ ഇല്ലാത്ത, കുറ്റിക്കാടുകളും പൂക്കളും നിറഞ്ഞ, വളരെ കുറച്ചു മാത്രം മരങ്ങളുള്ള ഈ പവിഴദ്വീപുകൾ അറബിക്കടലിന്റെ മായിക സൗന്ദര്യമാണ് അതിഥികൾക്കായി ഒരുക്കി കാത്തിരിക്കുന്നത്.
നമ്മുടെ രാജ്യത്തു നിന്നുമുള്ള സന്ദർശകർക്ക് ഏറെ കൗതുകമായ കാഴ്ചയാണ് ഇവിടുത്തെ വാട്ടർ വില്ലകൾ. ആഡംബര സൗകര്യങ്ങൾ നിറഞ്ഞ, ജലത്തിനു മുകളിലെ ഇത്തരം റിസോർട്ടുകൾ നമ്മുടെ നാട്ടിൽ കാണുവാൻ കഴിയുകയില്ല. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് മാലദ്വീപ് കൈക്കൊള്ളുന്ന ഉദ്യമങ്ങളിൽ ഒന്നുമാത്രമാണിത്. ഇത് നമുക്കും മാതൃകയാക്കാവുന്നതു തന്നെയാണ്. വാട്ടർവില്ലകൾക്കു സമീപമുള്ള വീതിയേറിയ നടപ്പാതകളും അതിലൂടെ സന്ദർശകർക്ക് സൈക്കിൾ സവാരി ചെയ്യാനുള്ള സൗകര്യങ്ങളുമുണ്ട്. താമസസ്ഥലത്തു നിന്നും പടികൾ ഇറങ്ങിയെത്തുന്നത് സാഗര സൗന്ദര്യത്തിലേക്കാണ്. കടൽ മാത്രമല്ല, ലഗൂണുകളും ജൈവവിധ്യങ്ങളുമൊക്കെ ഇവിടെ ധാരാളമുണ്ട്. ധാരാളം ചെറുമൽസ്യങ്ങളും പവിഴപ്പുറ്റുകളുമെല്ലാം അതിഥികളുടെ കണ്ണിനു വിരുന്നൂട്ടും. സ്‌നോർക്കലിങ് സഫാരി, ഡോൾഫിൻ ക്രൂയിസ്, ദ്വീപിലെ ഗ്രാമക്കാഴ്ചകളിലേക്ക് ഒരു ചെറുനടത്തം, മീൻപിടുത്തം, ജലകേളികൾ, ഡൈവിങ് തുടങ്ങിയ വിനോദങ്ങൾ ഇവിടെയെത്തുന്ന അതിഥികൾക്ക് ആസ്വദിക്കാവുന്നതാണ്.
മാലിദ്വീപിലെത്തുന്നവർ കടൽ മാത്രം കണ്ടാൽ മതിയോ? അല്ല എന്നാണ് ഉത്തരമെങ്കിൽ നേരെ വിട്ടോളൂ...മാലെ അറ്റോളിലേക്ക്. രാജ്യത്തിലെ ഏറ്റവും വലിയ നഗരമാണിത്. സഞ്ചാരികളെ ഇത്രയധികം സ്വാഗതം ചെയ്യുന്ന മറ്റൊരിടം ഈ രാജ്യത്തില്ല എന്നുതന്നെ പറയാം. വിവിധ രാജവംശങ്ങൾ നിലനിൽക്കുന്ന ഇവിടം മഹൽ എന്ന പേരിലാണ് ആദ്യനാളുകളിൽ അറിയപ്പെട്ടിരുന്നത്. ഇപ്പോൾ കിങ്‌സ് ദ്വീപ് എന്നാണ് പേര്. വർഷത്തിലെ മുഴുവൻ സമയത്തും മിതമായ താപനില അനുഭവപ്പെടുന്നതു കൊണ്ടുതന്നെ ഏതു രാജ്യത്തു നിന്നുമുള്ള സഞ്ചാരികൾക്കും ഇവിടം ഏറെ പ്രിയങ്കരമാണ്. ഗ്രാൻഡ് ഫ്രൈഡേ മോസ്‌ക്, ആൺ ഫിഷ് മാർക്കറ്റ്, മാലെസ് നാഷണൽ മ്യൂസിയം, സുനാമി സ്മാരകം, ഡൈവ് ക്ലബ് മാലദ്വീപ് തുടങ്ങിയവയാണ് ഇവിടം സന്ദര്‍ശിക്കാനുള്ള സ്ഥലങ്ങള്‍. എന്നാലിതു മാത്രമല്ല, സ്കൂബ ഡൈവിങ്, സ്‌നോർക്കലിങ് എന്നിവയും ആസ്വദിച്ചു ഇവിടെ നിന്നും മടങ്ങാം.
മധുവിധു ആഘോഷിക്കാൻ മാലദ്വീപ് തിരഞ്ഞെടുക്കുന്നവർക്കുള്ളതാണ് എംബൂധു ഫിനോലു ദ്വീപ്. പുഷ്പാകൃതിയിലുള്ള ആഡംബരപൂർണമായ വാട്ടർ വില്ലകളാണ് ഇവിടുത്തെ പ്രധാനാകർഷണം. അമ്പത്തിയഞ്ചോളം വാട്ടർ വില്ലകൾ ഇവിടെയുണ്ട്. സ്കൂബ ഡൈവിങ്, ക്രൂസ് യാത്ര തുടങ്ങിയ വിനോദങ്ങള്‍ക്കും അനുയോജ്യമാണ് ഈ ദ്വീപ്.
കടലിന്റെ സൗന്ദര്യം മാത്രം പോരല്ലോ...ഇനി ഒരല്പം വിനോദങ്ങൾ ആസ്വദിക്കണമെങ്കിൽ ഏറ്റവും മികച്ച ഓപ്ഷൻ ബനാന റീഫ് ആണ്. വാഴപ്പഴത്തിന്റെ ആകൃതിയുള്ളതു കൊണ്ടാണ് ഈ പേര് നൽകിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഡൈവിങ് സ്പോട്ടുകളിൽ ഒന്നാണിവിടം. മാലദ്വീപില്‍ ഡൈവിങ്ങിന് ലൈസന്‍സ് ലഭിച്ച ആദ്യത്തെയിടം എന്ന സവിശേഷതയുമുണ്ട്. സ്കൂബ, സ്നോർക്കലിങ്, ജെറ്റ് സ്കീയിങ് തുടങ്ങിയ വിനോദങ്ങളുമായി സജീവമാണ് ഈ ദ്വീപ്. പവിഴപ്പുറ്റുകളും പാറക്കെട്ടുകളും ഗുഹകളുമെല്ലാമായി അസംഖ്യം കാഴ്ചകളാണ് ബനാന റീഫിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്.
പോർച്ചുഗീസ് നുഴഞ്ഞുകയറ്റക്കാരെ തുരത്തിയതിന് മാലദ്വീപ് ചരിത്രത്തിൽ ആദരിക്കപ്പെടുന്ന സുൽത്താൻ മുഹമ്മദ് താക്കുറുഫാനുവിന്‍റെ ജന്മസ്ഥലമാണ് ഉതീമു ഗണ്ടുവരു ദ്വീപ്. മാലദ്വീപിന്റെ വടക്കു ഭാഗത്താണിത് സ്ഥിതി ചെയ്യുന്നത്. രൂപത്തിൽ പച്ചനിറമുള്ള ജെല്ലി ഫിഷിനോട് സാമ്യമുണ്ട് ഈ ദ്വീപിന്. രാജ്യത്തിലെ ചരിത്ര പ്രാധാന്യമുള്ള വിനോദ സഞ്ചാരകേന്ദ്രമെന്ന സവിശേഷതയുമുണ്ട്. സുൽത്താൻ മുഹമ്മദിന്‍റെ കൊട്ടാരം ഇവിടെ സ്മാരകമായി സൂക്ഷിച്ചിരിക്കുന്നു. തടികൊണ്ടു നിർമിച്ച ഈ കൊട്ടാരം, മാലദ്വീപില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു പൈതൃകയിടമാണ്. കൊട്ടാരം കൂടാതെ പുരാതനമായ സെമിത്തേരിയും മസ്ജിദുമെല്ലാം കാണാം.
സ്ട്രീറ്റ് ഷോപ്പിങ് പ്രിയർക്കു മജീദി ഗാഗു ഏറ്റവും ഉചിതമായൊരിടമാണ്. തെരുവോരങ്ങളിലെ കടകളിൽ നിന്നും വിവിധ തരത്തിലുള്ള സാധനങ്ങൾ വാങ്ങാം എന്നതാണ് ഇവിടുത്തെ പ്രധാനാകർഷണം. കുട്ടികളെയും മുതിർന്നവരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ളതെല്ലാം ഇവിടെ നിന്നും ലഭിക്കും. പ്രാദേശിക വിഭവങ്ങൾ, വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ എന്നുവേണ്ട എന്തും ഈ തെരുവോരങ്ങളിൽ വിൽപനയ്ക്കുണ്ടാകും. രാവിലെ 9 മണി മുതൽ രാത്രി 11 വരെ ഈ കടകൾ സജീവമായിരിക്കും.