ഓർമകള്‍ക്ക് വിലയിടാനാവില്ല; ഉബുദില്‍ നിന്നും ജനീലിയ
ബോളിവുഡിലൂടെ അരങ്ങേറി, തമിഴ്, തെലുങ്ക്, കന്നട,മലയാളം തുടങ്ങിയ ഭാഷാചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിയെടുത്ത നടിയാണ് ജനീലിയ ഡിസൂസ. ഇപ്പോള്‍ സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും വളരെ സജീവമാണ് ജനീലിയ. ജീവിതത്തിലെ ഓരോ വിശേഷങ്ങളും ജനീലിയ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഈയിടെ നടത്തിയ ഉബുദ്
ബോളിവുഡിലൂടെ അരങ്ങേറി, തമിഴ്, തെലുങ്ക്, കന്നട,മലയാളം തുടങ്ങിയ ഭാഷാചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിയെടുത്ത നടിയാണ് ജനീലിയ ഡിസൂസ. ഇപ്പോള്‍ സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും വളരെ സജീവമാണ് ജനീലിയ. ജീവിതത്തിലെ ഓരോ വിശേഷങ്ങളും ജനീലിയ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഈയിടെ നടത്തിയ ഉബുദ്
ബോളിവുഡിലൂടെ അരങ്ങേറി, തമിഴ്, തെലുങ്ക്, കന്നട,മലയാളം തുടങ്ങിയ ഭാഷാചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിയെടുത്ത നടിയാണ് ജനീലിയ ഡിസൂസ. ഇപ്പോള്‍ സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും വളരെ സജീവമാണ് ജനീലിയ. ജീവിതത്തിലെ ഓരോ വിശേഷങ്ങളും ജനീലിയ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഈയിടെ നടത്തിയ ഉബുദ്
ബോളിവുഡിലൂടെ അരങ്ങേറി, തമിഴ്, തെലുങ്ക്, കന്നട,മലയാളം തുടങ്ങിയ ഭാഷാചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിയെടുത്ത നടിയാണ് ജനീലിയ ഡിസൂസ. ഇപ്പോള്‍ സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും വളരെ സജീവമാണ് ജനീലിയ. ജീവിതത്തിലെ ഓരോ വിശേഷങ്ങളും ജനീലിയ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഈയിടെ നടത്തിയ ഉബുദ് യാത്രയുടെ ചിത്രങ്ങള്‍ ജനീലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
"ഒരു ചിത്രമെന്നാല്‍ 1000 വാക്കുകളുടെ വിലയുള്ളതാണ്, എന്നാൽ ഓർമകള്‍ക്കു വിലയിടാനാവില്ല" എന്ന് ജനീല ഈ ചിത്രങ്ങൾക്കൊപ്പം കുറിച്ചു.
ബാലിയുടെ ആത്മീയ ഹൃദയഭൂമി എന്നാണ് ഉബുദ് അറിയപ്പെടുന്നത്. പുരാതനക്ഷേത്രങ്ങൾക്കും കലാപരമായ പൈതൃകത്തിനുമെല്ലാം പേരുകേട്ട ഈ പട്ടണം സമീപ വർഷങ്ങളിൽ പ്രവാസികളെയും യോഗികളെയും ഡിജിറ്റൽ നാടോടികളെയും ആകർഷിക്കുന്ന ഒരിടമായി വളര്‍ന്നുകഴിഞ്ഞു. ഗിയാൻയാർ റീജൻസിയുടെ മധ്യ താഴ്വരയിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.
ബാലിയുടെ ഒരു കൊച്ചുപതിപ്പ് എന്നാണ് ഉബുദിനെ വിശേഷിപ്പിക്കുന്നത്. നെൽപ്പാടങ്ങള്‍ക്കരികിലൂടെ കടന്നുപോകുന്ന ഗ്രാമീണ റോഡ് യാത്രകള്‍ മനം മയക്കുന്നതാണ്. കഫേകൾ, ഗാലറികൾ, യോഗ സ്റ്റുഡിയോകൾ, ബോട്ടിക്കുകൾ, മ്യൂസിയങ്ങള്‍ എന്നിവയെല്ലാം നിറഞ്ഞ നഗരപ്രദേശങ്ങളും, അവയില്‍ നിന്നും പൂര്‍ണമായും വ്യത്യസ്തമായി നെല്‍പ്പാടങ്ങളും ആട്ടിന്‍പറ്റങ്ങളുമെല്ലാമുള്ള നാട്ടിന്‍പുറങ്ങളും ഇവിടെ കാണാം. ഇവിടെ വിനോദസഞ്ചാരികള്‍ക്കായി സ്പെഷല്‍ ആനസവാരിയും മിന്നാമിന്നികളെ കാണാനുള്ള ടൂറുമെല്ലാം ഒരുക്കാറുണ്ട്.
പ്രസിദ്ധമായ ടെഗല്ലലംഗ് റൈസ് ടെറസും കെഹൻ ക്ഷേത്രവുമെല്ലാം വിശദമായി കാണേണ്ടതാണ്. ബ്ലാങ്കോ നവോത്ഥാന മ്യൂസിയം, പുരി ലൂക്കിസൻ മ്യൂസിയം, നേക ആർട്ട് മ്യൂസിയം, അഗുങ് റായ് മ്യൂസിയം ഓഫ് ആർട്ട് എന്നിങ്ങനെ ഇവിടെ നിരവധി ആർട്ട് മ്യൂസിയങ്ങളുമുണ്ട്.
ഇവിടുത്തെ മറ്റൊരു പ്രശസ്ത ടൂറിസ്റ്റ് ആകര്‍ഷണമാണ് ഉബുദ് കൊട്ടാരം. പുരി സരെൻ അഗുങ് എന്നും അറിയപ്പെടുന്ന ഇത്, രാജകുടുംബത്തിനു താമസിക്കാനായി നിർമിച്ചതാണ്. മനോഹരവും സങ്കീർണ്ണവുമായ കൊത്തുപണികളാൽ നിറഞ്ഞ ഈ വാസ്തുവിദ്യാ വിസ്മയം, ഉബുദിലെ രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായിരുന്നു. 1800 കളില്‍ ജോക്കോർഡ പുട്ടു കാൻഡലിന്‍റെ ഭരണകാലത്താണ് കൊട്ടാരം നിർമിച്ചത്.
ഉബുദ് മങ്കി ഫോറസ്റ്റാണ് കാണേണ്ട മറ്റൊരു കാഴ്ച. 'മണ്ഡല സൂസി വെനര വന' എന്ന ഔദ്യോഗിക നാമത്തില്‍ അറിയപ്പെടുന്ന ഈ വനം, നീണ്ട വാലുള്ള മക്കാക്ക് ഞണ്ടുതീനി കുരങ്ങുകൾക്കു പേരുകേട്ടതാണ്. ഈയിനത്തില്‍ പെട്ട ആയിരത്തിലധികം കുരങ്ങന്മാര്‍ ഇവിടെയുണ്ട്. ഉബുദിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ഉബുദ് മങ്കി ഫോറസ്റ്റ്. എല്ലാ മാസവും ഏകദേശം പതിനയ്യായിരത്തോളം സന്ദർശകർ ഉബുദ് മങ്കി ഫോറസ്റ്റിൽ എത്തുന്നു. ദലേം അഗുങ് പദാങ്‌ടെഗൽ ക്ഷേത്രം, ഹോളി സ്പ്രിംഗ് ക്ഷേത്രം, പ്രജാപതി ക്ഷേത്രം എന്നിങ്ങനെ മൂന്നു ക്ഷേത്രങ്ങളും ഉബുദ് മങ്കി ഫോറസ്റ്റിലുണ്ട്.
ഉബുദിലെ പ്രശസ്ത ഹിന്ദു ക്ഷേത്രമായ പുരാ തമൻ സരസ്വതിയാണ് മറ്റൊരു ആകര്‍ഷണം. ഉബുദ് വാട്ടർ പാലസ് എന്നും ഇത് അറിയപ്പെടുന്നു. സരസ്വതി ദേവിക്കായി സമര്‍പ്പിച്ച ഈ ക്ഷേത്രത്തിലെ വന്‍ താമരക്കുളം ശ്രദ്ധേയമാണ്.
ഒറ്റമൂശയിൽ വാർത്തെടുത്ത ലോകത്തിലെ ഏറ്റവും വലിയ ചെണ്ടയായ മൂൺ ഓഫ് പെജെങ്, ഉബുദിലെ പെജെങിനടുത്തായാണ് സ്ഥിതിചെയ്യുന്നത്. 300 ബിസിയിലാണ് ഇത് നിർമ്മിച്ചതെന്ന് കരുതുന്നു. ഇത് പ്രാദേശിക സംസ്കാരപ്രിയരായ വിനോദസഞ്ചാരികളുടെ വളരെ പ്രിയപ്പെട്ട ഒരു സ്ഥലമാണ്.
പ്രധാനമായും വിനോദസഞ്ചാരത്തിനെ ആശ്രയിച്ചാണ് ഉബുദിലെ സമ്പദ് വ്യവസ്ഥ നിലനിൽക്കുന്നത്. സ്പാ, മസാജ് പാർലറുകൾ, സമീപത്തെ പർവ്വതങ്ങളിലേക്കുള്ള ട്രെക്കിങ് ഇവയെല്ലാം ഇവിടെ എല്ലാ സീസണിലും സജീവമാണ്.