‘ഇത്തിരി പട്ടായ ഇത്തിരി ബാങ്കോങ്’; അഹാനയുടെ യാത്രാ ചിത്രങ്ങൾക്ക് രസകരമായ കമന്റുമായി ഹൻസു
യാത്രാ പ്രേമികൾ ഒരിക്കലെങ്കിലും എത്തണമെന്നു ആഗ്രഹിക്കുന്നയിടങ്ങളിലൊന്നാണ് തായ്‌ലൻഡും പട്ടായയും. അതിമനോഹരം എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന കാഴ്ചകൾ, വിവിധ തരത്തിലുള്ള രുചികൾ, പാർട്ടികളും ആഘോഷങ്ങളുമായി നീളുന്ന തെരുവ് വീഥികൾ, ബീച്ചുകൾ എന്നുവേണ്ട ഏതൊരു സഞ്ചാരിക്കും ആസ്വദിക്കാൻ തക്കതെല്ലാം ഈ നഗരമൊരുക്കി
യാത്രാ പ്രേമികൾ ഒരിക്കലെങ്കിലും എത്തണമെന്നു ആഗ്രഹിക്കുന്നയിടങ്ങളിലൊന്നാണ് തായ്‌ലൻഡും പട്ടായയും. അതിമനോഹരം എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന കാഴ്ചകൾ, വിവിധ തരത്തിലുള്ള രുചികൾ, പാർട്ടികളും ആഘോഷങ്ങളുമായി നീളുന്ന തെരുവ് വീഥികൾ, ബീച്ചുകൾ എന്നുവേണ്ട ഏതൊരു സഞ്ചാരിക്കും ആസ്വദിക്കാൻ തക്കതെല്ലാം ഈ നഗരമൊരുക്കി
യാത്രാ പ്രേമികൾ ഒരിക്കലെങ്കിലും എത്തണമെന്നു ആഗ്രഹിക്കുന്നയിടങ്ങളിലൊന്നാണ് തായ്‌ലൻഡും പട്ടായയും. അതിമനോഹരം എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന കാഴ്ചകൾ, വിവിധ തരത്തിലുള്ള രുചികൾ, പാർട്ടികളും ആഘോഷങ്ങളുമായി നീളുന്ന തെരുവ് വീഥികൾ, ബീച്ചുകൾ എന്നുവേണ്ട ഏതൊരു സഞ്ചാരിക്കും ആസ്വദിക്കാൻ തക്കതെല്ലാം ഈ നഗരമൊരുക്കി
യാത്രാ പ്രേമികൾ ഒരിക്കലെങ്കിലും എത്തണമെന്നു ആഗ്രഹിക്കുന്നയിടങ്ങളിലൊന്നാണ് തായ്‌ലൻഡും പട്ടായയും. അതിമനോഹരം എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന കാഴ്ചകൾ, വിവിധ തരത്തിലുള്ള രുചികൾ, പാർട്ടികളും ആഘോഷങ്ങളുമായി നീളുന്ന തെരുവ് വീഥികൾ, ബീച്ചുകൾ എന്നുവേണ്ട ഏതൊരു സഞ്ചാരിക്കും ആസ്വദിക്കാൻ തക്കതെല്ലാം ഈ നഗരമൊരുക്കി കാത്തിരിക്കുന്നു. ആ കാഴ്ചകൾ കണ്ടു മതിമറന്നു അവധിയാഘോഷിക്കുകയാണ് അഹാന കൃഷ്ണ. യാത്രകൾക്കായി ഇത്രയധികം സമയം ചെലവഴിക്കുന്ന മറ്റു താരങ്ങൾ മലയാള സിനിമയിൽ വിരളമാണ്. കുടുംബത്തിനൊപ്പവും സഹോദരിമാരെ കൂട്ടിയും ഇടയ്ക്കു അമ്മയ്‌ക്കൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും യാത്രകൾ ചെയ്യുന്ന അഹാന ഇത്തവണ എത്തിയിരിക്കുന്നത് പട്ടായയുടെ സൗന്ദര്യമാസ്വദിക്കാനാണ്. ആ നഗരത്തിൽ നിന്നുമുള്ള നിരവധി കാഴ്ചകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ചിത്രങ്ങളും വിഡിയോകളുമൊക്കെ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
പട്ടായയിലെ ടൈഗർ പാർക്കിൽ ഒരു കടുവയെ തൊട്ടുതലോടി നിൽക്കുന്ന ചിത്രങ്ങൾ ‘അതീവ രസകരമാണെന്ന് തോന്നുമെങ്കിൽ ഉള്ളിൽ മരണഭയമായിരുന്നു’ എന്നാണ് ചിത്രങ്ങൾക്കൊപ്പം അഹാനയുടെ കുറിപ്പ്. ഇതിന് APTEU APTEU APTEU എന്നാണ് അനുജത്തി ഹൻസുവിന്റെ കമന്റ്! കൊറിയൻ ബാൻഡ് ബ്ലാക് പിങ്കിന്റെ പ്രസിദ്ധ ഗാനമാണോ എന്നു സംശയം തോന്നുമെങ്കിലും ചേച്ചിയുടെ പേടിയെ ട്രോളിയതാണ് ഹൻസു ബേബിയെന്നാണ് കാഴ്ചക്കാരുടെ അഭിപ്രായം.
സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ചരിത്രസ്മൃതികളുടെയും സാഹസിക വിനോദങ്ങളുടെയും നാടുകൂടിയാണ് പട്ടായ. വൈവിധ്യങ്ങൾ നിറഞ്ഞ കാഴ്ചകളും പ്രകൃതിസൗന്ദര്യവും കടലോര കാഴ്ചകളും രൂചിയൂറും വിഭവങ്ങളുമൊക്കെയാണ് പട്ടായയെ സഞ്ചാരികളുടെ ഇടയിൽ പ്രിയപ്പെട്ടതാക്കുന്നത്. തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് 150 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് പട്ടായ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ബീച്ചുകൾ 15 കിലോമീറ്ററോളം നീണ്ടുകിടക്കുന്നവയാണ്. മത്സ്യത്തൊഴിലാളി ഗ്രാമങ്ങളും കൃഷിയിടങ്ങളും ഇവിടെ ധാരാളമുണ്ട്. എങ്കിലും പട്ടായ ഒരു വ്യവസായകേന്ദ്രവുമാണ്. വിയറ്റ്‌നാം യുദ്ധവേളയിൽ ഇവിടം അമേരിക്കൻ സൈനികരുടെ വിശ്രമ വിനോദ കേന്ദ്രമായിരുന്നു. വർഷങ്ങൾ മുന്നോട്ട് പോയതോടെ പട്ടായ ഒരു ടൂറിസ്റ്റ് കേന്ദ്രമായി മുഖം മിനുക്കി.
ഉറക്കമില്ലാത്ത നഗരമാണ് പട്ടായ. നിശാപാർട്ടികളും ബാറും നൈറ്റ് ക്ലബുകളുമൊക്കെ രാത്രിയിൽ സജീവമാകും. പട്ടായയിലെ മുഖ്യ ആകർഷണം വാക്കിങ് സ്ട്രീറ്റ് ആണ്. ആട്ടവും പാട്ടുമായി ഏഴുമണിയോടുകൂടി ഉണരുന്ന തെരുവ്. പുലര്‍ച്ചെ മൂന്നരവരെ പിന്നെ ആഘോഷങ്ങളുടെ പൂരമാണ്. നിരവധി സെക്സ് പാർലറുകൾ ഇവിടെ സ്ഥിതി ചെയ്യുന്നു. മങ്ങിയ വെളിച്ചം മിന്നുന്ന അകത്തളങ്ങളിൽ സുന്ദരികളായ പെൺകുട്ടികൾ മാടിവിളിക്കുന്ന മിഴികളുമായി നിരന്നിരിക്കുന്നതും കാണാം.
വൈവിധ്യമാർന്ന വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണശാലയാണ് സഞ്ചാരികളെ അതിശയിപ്പിക്കുന്ന മറ്റൊരു കാഴ്ച. തേളും പാമ്പും പാറ്റയുമൊക്കെയായി നിരന്നിരിക്കുന്നതാണ് വഴിയോരകടകൾ. ചിപ്സ് വറുത്തുകൂട്ടിയിരിക്കുന്നത് പോലെയാണ് പാറ്റയെ വറുത്തുകോരിവച്ചിരിക്കുന്നത്. മലയാളികളിൽ ഭൂരിഭാഗം പേർക്കും അവരുടെ ചില വിഭവങ്ങൾ അത്ര ആസ്വദകരമല്ലെങ്കിലും മറ്റു ചില രൂചിയൂറും വിഭവങ്ങളും അവിടെ കിട്ടും.നൈറ്റ് ക്ലബുകളും ആഘോഷരാവുകളും കഴിഞ്ഞാൽ പകൽസമയം മസാജ് സെന്ററിന്റെ ഊഴമാണ്. ഫൂട്ട് മസ്സാജ്, ഫേസ് മസ്സാജ്, ഓയിൽ മസ്സാജ് തുടങ്ങി മനസ്സിനും ശരീരത്തിനും ഉണർവ് നൽകുന്ന അരോമ മസാജുകളും ഇവിടെയുണ്ട്.
ആഘോഷങ്ങള്‍ക്കും ബഹളങ്ങള്‍ക്കും പിടികൊടുക്കാത്ത മറ്റൊരു മുഖം കൂടിയുണ്ട് പട്ടായയ്ക്ക്. ശാന്തമായി അവധിക്കാലം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് പോകാന്‍ പറ്റുന്ന, അത്തരത്തിലുള്ള ഒരിടമാണ് വാട്ട് യന്‍സാങ്വരാരാം. പട്ടായയില്‍ നിന്നും ഇരുപതു കിലോമീറ്റര്‍ ദൂരെയുള്ള ഈ ബുദ്ധക്ഷേത്രത്തിലെത്താന്‍ നഗരമധ്യത്തില്‍ നിന്നും വെറും മുപ്പതു മിനിറ്റ് യാത്ര ചെയ്താല്‍ മതി. ഏകദേശം 145 ഏക്കറില്‍ പരന്നുകിടക്കുന്ന ഒരു ക്ഷേത്രസമുച്ചയമാണ് വാട്ട് യന്‍സാങ്വരാരാം. പ്രാദേശികമായി 'വാട്ട് യാന്‍' എന്നാണ് ഇത് അറിയപ്പെടുന്നത്. സുന്ദരമായ പൂന്തോട്ടങ്ങളും തടാകങ്ങളും പഗോഡകൾ ഉൾപ്പെടെ, മനോഹരമായ വാസ്തുശൈലിയില്‍ നിര്‍മിച്ച അനേകം കെട്ടിടങ്ങളും ഏഴോളം പവലിയനുകളും ഇതിനു ചുറ്റുമായി കാണാം. ഇന്ത്യ, സ്വിറ്റ്സർലൻഡ്, ചൈന, ജപ്പാൻ, ലന്ന തായ് എന്നിവിടങ്ങളിലെ വാസ്തുവിദ്യയുടെ സ്വാധീനം ഈ കെട്ടിടങ്ങളുടെ നിർമാണരീതിയിലുണ്ട്. 1976-ല്‍, പരമോന്നത പാത്രിയർക്കീസ് സോംദേജ് ഫ്രാ യനസാങ്‌വോണ്‍ തായ് സന്യാസസഭയുടെ പരമോന്നതനേതാവായിരുന്ന സമയത്താണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ബുദ്ധന്‍റെയും അദ്ദേഹത്തിന്‍റെ ശിഷ്യന്മാരുടേതാണെന്ന് പറയപ്പെടുന്ന അനേകം അമൂല്യമായ ബുദ്ധമതാവശിഷ്ടങ്ങളും ബുദ്ധന്‍റെ കാൽപ്പാടുകളുടെ ഒരു പകർപ്പുമെല്ലാം ക്ഷേത്രത്തിനുള്ളിലുണ്ട്. ഇതിനു മുകളില്‍ നിന്നും നോക്കിയാല്‍ കാണുന്ന കാഴ്ചകള്‍ അതിമനോഹരമാണ്.
നൊങ് നൂച്ച് ട്രോപിക്കൽ ഉദ്യാനം പട്ടായയിലെ മറ്റൊരു കാഴ്ചയാണ്. തടാകങ്ങളും ഓർക്കിഡ് നഴ്സറിയും വെള്ളച്ചാട്ടങ്ങളും മനോഹരമായ പൂന്തോട്ടവുമൊക്കെയായി ഏറെ സുന്ദരമാണ് ഈ ഉദ്യാനം. നൃത്തങ്ങളും വാൾ പയറ്റും തായ് ബോക്സിങ്ങും എലിഫന്റ് ഷോയുമടക്കം പല തരത്തിലുള്ള വിനോദ പരിപാടികൾ ഇവിടെ അരങ്ങേറാറുണ്ട്. ചെറിയൊരു തുക ഫീസായി നൽകിയാണ് പ്രവേശനം. കാലത്ത് എട്ടുമണി മുതൽ വൈകുന്നേരം 6 വരെയാണ് അതിഥികൾക്ക് പ്രവേശനം.
തായ് കരകൗശല വൈദഗ്‌ധ്യത്തിന്റെ മുഖമാണ് സാങ്ച്വറി ഓഫ് ട്രൂത്. കലയും സംസ്കാരവുമെല്ലാം ഇവിടെ സംഗമിച്ചിരിക്കുന്ന കാഴ്ച കാണാം. മരത്തിൽ പണിതിരിക്കുന്ന ഈ നിർമിതി ഇപ്പോഴും അപൂർണമാണ്. ഏകദേശം 105 മീറ്റർ ഉയരമുള്ള ഈ ഭീമാകാരമായ ഘടനയിൽ ബുദ്ധ, ഹൈന്ദവ ദൈവങ്ങളുടെ ശില്പങ്ങളും മറ്റു പുരാണ കഥാപാത്രങ്ങളെയും കാണുവാൻ കഴിയും. ആനസവാരിയും ബോട്ട് യാത്രയുമൊക്കെ ഇവിടെയെത്തുന്ന സന്ദർശകർക്ക് ആസ്വദിക്കാവുന്നതാണ്.
തായ്‌ലൻഡിലെ ആദ്യത്തെ മൃഗശാലയാണ് ഖാവോ ഖോവ് മൃഗശാല. പക്ഷികളും മൃഗങ്ങളും ഉൾപ്പെടെ ഏകദേശം എണ്ണായിരത്തോളം ജീവി വർഗങ്ങളെ ഇവിടെ കാണുവാൻ കഴിയും. മലേഷ്യൻ ടാപിർ, ജിറാഫുകൾ, ആനകൾ തുടങ്ങിയവയാണ് ഇതിലേറെയും. കുട്ടികൾക്കും മുതിർന്നവർക്കുമായി ആനസവാരിയും ട്രെക്കിങ്ങുമുണ്ട്.
പട്ടായയിൽ നിന്നും ഇരുപതു മിനിറ്റു മാത്രം ദൂരമുള്ള ഒരു വിസ്മയമാണ് ഖാവോ ചീ ചാൻ. 130 മീറ്റർ ഉയരത്തിലാണ് ഈ മലനിരകൾ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബുദ്ധ ചിത്രം ഈ മലയിൽ കാണുവാൻ കഴിയുന്നത് കൊണ്ടുതന്നെ ബുദ്ധ പർവതം എന്നൊരു പേര് കൂടിയിതിനുണ്ട്.