തെന്നിന്ത്യയിലെ തിരക്കുള്ള നായികയാണെങ്കിലും ഇടവേളകളിൽ യാത്രയ്ക്കായി സമയം കണ്ടെത്താറുണ്ട് കീർത്തി സുരേഷ്. ഇത്തവണ താരത്തിന്റെ യാത്രയിൽ ഇടം പിടിച്ചിരിക്കുന്നത് അബുദാബിയുടെ സൗന്ദര്യമാണ്. വിസ്മയിപ്പിക്കുന്ന മനുഷ്യ നിർമിതികൾ കൊണ്ടു യാത്രാപ്രേമികളുടെ ബക്കറ്റ് ലിസ്റ്റിൽ ഇടം നേടിയ സ്ഥലങ്ങളിലൊന്നാണ് അബുദാബി.

തെന്നിന്ത്യയിലെ തിരക്കുള്ള നായികയാണെങ്കിലും ഇടവേളകളിൽ യാത്രയ്ക്കായി സമയം കണ്ടെത്താറുണ്ട് കീർത്തി സുരേഷ്. ഇത്തവണ താരത്തിന്റെ യാത്രയിൽ ഇടം പിടിച്ചിരിക്കുന്നത് അബുദാബിയുടെ സൗന്ദര്യമാണ്. വിസ്മയിപ്പിക്കുന്ന മനുഷ്യ നിർമിതികൾ കൊണ്ടു യാത്രാപ്രേമികളുടെ ബക്കറ്റ് ലിസ്റ്റിൽ ഇടം നേടിയ സ്ഥലങ്ങളിലൊന്നാണ് അബുദാബി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെന്നിന്ത്യയിലെ തിരക്കുള്ള നായികയാണെങ്കിലും ഇടവേളകളിൽ യാത്രയ്ക്കായി സമയം കണ്ടെത്താറുണ്ട് കീർത്തി സുരേഷ്. ഇത്തവണ താരത്തിന്റെ യാത്രയിൽ ഇടം പിടിച്ചിരിക്കുന്നത് അബുദാബിയുടെ സൗന്ദര്യമാണ്. വിസ്മയിപ്പിക്കുന്ന മനുഷ്യ നിർമിതികൾ കൊണ്ടു യാത്രാപ്രേമികളുടെ ബക്കറ്റ് ലിസ്റ്റിൽ ഇടം നേടിയ സ്ഥലങ്ങളിലൊന്നാണ് അബുദാബി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെന്നിന്ത്യയിലെ തിരക്കുള്ള നായികയാണെങ്കിലും ഇടവേളകളിൽ യാത്രയ്ക്കായി സമയം കണ്ടെത്താറുണ്ട് കീർത്തി സുരേഷ്. ഇത്തവണ താരത്തിന്റെ യാത്രയിൽ ഇടം പിടിച്ചിരിക്കുന്നത് അബുദാബിയുടെ സൗന്ദര്യമാണ്. വിസ്മയിപ്പിക്കുന്ന മനുഷ്യ നിർമിതികൾ കൊണ്ടു യാത്രാപ്രേമികളുടെ ബക്കറ്റ് ലിസ്റ്റിൽ ഇടം നേടിയ സ്ഥലങ്ങളിലൊന്നാണ് അബുദാബി. എത്ര കണ്ടാലും മടുക്കാത്ത കാഴ്ചകളാണ്  ഇവിടെയെത്തുന്നവർക്കായി ഈ നഗരം കാത്തുവച്ചിരിക്കുന്നത്. കീർത്തി സുരേഷിന്റെയും മനസ്സു നിറച്ചിരിക്കും ആ നാടെന്നു പങ്കുവച്ച ചിത്രത്തിൽ നിന്നു തന്നെ മനസ്സിലാക്കാം.

യുഎഇയുടെ തലസ്ഥാനമായ അബുദാബിയിൽ അതിഥികളുടെ കണ്ണിൽ കൗതുകം വിരിയിക്കുന്ന നിരവധി കാഴ്ചകളുണ്ട്. വാസ്തുവൈദഗ്ധ്യത്തിന്റെ വലിയൊരു ഉദാഹരണമായ ഷെയ്ഖ് സയ്ദ് ഗ്രാൻഡ് മോസ്‌ക്കാണ് അതിലെടുത്തു പറയേണ്ടത്. രാജ്യത്തെ ഏറ്റവും വലിയ മുസ്ലിം ദേവാലയങ്ങളിൽ ഒന്നാണിത്. 1994 ൽ ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ആണ് ആരാധനാലയത്തിന്റെ നിർമാണം ആരംഭിച്ചത്. 2007 ൽ പണിപൂർത്തിയായി. ഏകദേശം മുപ്പത് ഏക്കറിലാണ് ഈ ദേവാലയം നിലകൊള്ളുന്നത്. മുഗൾ, മൂറിഷ് വാസ്തുവിദ്യാശൈലിയിലാണ് പള്ളിയുടെ നിർമാണം. 40,000 പേർക്ക് ഒരേസമയം പ്രാർത്ഥിക്കാൻ കഴിയും. ഇറാനിയൻ ഡിസൈനർ അലി ഖലീക്കി രൂപകൽപന നടത്തിയ ലോകത്തിലെ തന്നെ ഏറ്റവും വലിയ പരവതാനി ഈ ദേവാലയത്തിലാണ്.

ബിഎപിഎസ് ഹിന്ദു മന്ദിർ. Image Credit: Facebook/ AbuDhabiMandir.
ADVERTISEMENT

യുഎഇയിലെ ഏറ്റവും വലിയ കോട്ടകളിൽ ഒന്നാണ് അൽ ഐനിൽ സ്ഥിതി ചെയ്യുന്ന അൽ ജഹിലി കോട്ട. ഉദ്യാനവും വലിയ ഹാളുമടക്കം നിരവധി കാഴ്ചകൾ സന്ദർശകർക്കു ഇവിടെ ആസ്വദിക്കാനുണ്ട്. 1891ലാണ് കോട്ടയുടെ നിർമാണം ആരംഭിച്ചത്. ചതുരാകൃതിയിലുള്ള കോട്ടക്ക് 115 അടി നീളവും 26 അടി ഉയരവുമുണ്ട്. മുകളിൽ ത്രികോണാകൃതിയിലുള്ള ബാൽക്കണിയുണ്ട്. മൂന്നു വാച്ച് ടവറുകളും കോട്ടയ്ക്കുള്ളിൽ കാണാം. 1980 കളിൽ ഡിപാർട്മെന്റ് ഓഫ് ആന്റിക്വിറ്റി ആൻഡ് മ്യൂസിയം കോട്ട പുനരുദ്ധാരണം നടത്തി. 2007-2008 കാലഘട്ടത്തിലും ഗവണ്മെന്റ് കോട്ടയുടെ അറ്റകുറ്റപണികൾ നടത്തി. സന്ദർശകർക്കായി പ്രത്യേക സൗകര്യങ്ങൾ, ഗിഫ്റ്റ് ഷോപ്, കഫേ എന്നിവ ആ സമയത്ത് നിർമിച്ചു. ഇപ്പോഴവിടെ അതിഥികൾക്കായി എക്സിബിഷനുകളും കലാപ്രദർശനങ്ങളും നടത്താറുണ്ട്.

സന്ദർശകർക്ക് പണമധികം ചെലവഴിക്കാതെ ഒരു ദിവസം ആസ്വദിക്കണമെന്നുണ്ടെങ്കിൽ കോർണിഷ് ബീച്ച് അനുയോജ്യമായ ഒരിടമാണ്. കിലോമീറ്ററുകളോളം നീണ്ടു നിവർന്നു കിടക്കുന്ന മണൽത്തീരങ്ങളും നീല നിറത്തിലുള്ള ജലവും എത്രകണ്ടാലും ചിലപ്പോൾ മതിവരുകയില്ല. അതിഥികൾക്ക് സൂര്യകിരണങ്ങളേറ്റ് വിശ്രമിക്കാമെന്നു മാത്രമല്ല, കുടുംബങ്ങളായി എത്തുന്നവർക്ക് അവരുടെ സൗകര്യാർത്ഥം ഒരു പ്രത്യേകയിടവും ഈ തീരത്തുണ്ട്.

ചിത്രം: വാം.
ADVERTISEMENT

അൽ ഐനിലെ ജബൽ ഹഫീത്തിലാണ് ഗ്രീൻ മുബസാറ. മരുഭൂമിയിൽ പച്ചപ്പിന്റെ മനോഹാരിത ആസ്വദിക്കണമെന്നുള്ളവരെ ഇവിടുത്തെ കാഴ്ചകൾ തൃപ്തിപ്പെടുത്തും. ചൂട് നീരുറവകളും ഹരിതവർണത്തിനു മുകളിൽ അതിരുകൾ പോലെ ഉയർന്നു നിൽക്കുന്ന മലനിരകളും എന്നുവേണ്ട ഒരുപിടി കാഴ്ചകൾ ഈ പച്ചപ്പിനുള്ളിൽ പ്രകൃതി കാത്തുസൂക്ഷിച്ചിട്ടുണ്ട്. തിരക്കുകളിൽ നിന്നും ഒരിടവേളയെടുക്കണമെന്നുള്ളവർക്കു ഇവിടം ഉചിതമാണ്. കുട്ടികളും കുടുംബവും ഒന്നിച്ച് ശാന്തമായി കുറച്ചു സമയം ചെലവഴിക്കണമെങ്കിലും ഗ്രീൻ മുബസാറയിലെത്താം.

യാത്രകൾക്ക് അല്പം സാഹസികതയുടെ മുഖം നല്കണമെന്നുള്ളവർക്കും ട്രെക്കിങ് പ്രിയർക്കും ഒരുപോലെ പോകാവുന്നയിടമാണ് അബുദാബിയിലെ ഏറ്റവും ഉയരമുള്ള മലമുകളായ ജബൽ ഹഫീത്ത്. 1249 മീറ്ററാണ് മലയുടെ ഉയരം. ഇതിനു മുകളിൽ നിന്നാൽ അൽ ഐൻ നഗരത്തിന്റെ കാഴ്ചകൾ ആസ്വദിക്കാം. മനോഹരമായ ചിത്രങ്ങൾ പകർത്താം. മുകളിലേക്കുള്ള ദൂരം അല്പം കൂടുതലാണെന്നു ചിന്തിച്ചു ആരും പിന്മാറേണ്ട, കാറിലും ജബൽ ഹഫീത്തിലെത്താം.

ADVERTISEMENT

അബുദാബിയിലെ ഏറ്റവും വലുതും പഴയതുമായ പാർക്കാണ് ഉം അൽ എമറാത്. നിരവധി കാഴ്ചകളാണ് ഇവിടെ അതിഥികൾക്കായുള്ളത്. ബൊട്ടാണിക്കൽ ഗാർഡനും തണൽ ഗൃഹങ്ങളും മൃഗങ്ങളുടെ ഫാമും എന്നുവേണ്ട കൗതുകകരമായ പലതും ഈ പാർക്കിൽ കാണുവാൻ കഴിയും. ഒട്ടകം, ആട്ടിൻകുട്ടികൾ, പശുക്കൾ, കുതിരകൾ എന്നുവേണ്ട മൃഗങ്ങളുടെ ഒരു നീണ്ട നിരയും ഇവിടെയുണ്ട്.

നിരവധി ബീച്ചുകളും അബുദാബിയുടെ സൗന്ദര്യമാണ്. കയ് ബീച്ച്, സദിയത് ബീച്ച് ക്ലബ്, യാസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന യാസ് ബീച്ച്, അൽ ബതീൻ ബീച്ച് എന്നിവയാണിതിൽ പ്രധാനം. നിരവധി ജലവിനോദങ്ങൾ ഇവിടെയെത്തിയാൽ ആസ്വദിക്കാം. ചില ബീച്ചുകളിൽ പ്രവേശനത്തിനായി ചെറിയൊരു തുക ഫീസായായി നൽകേണ്ടി വരും. സ്ത്രീകൾക്കായി അൽ ബതീനിൽ ഒരു സ്വകാര്യ ബീച്ചുണ്ട്. കുട്ടികൾക്കും സ്ത്രീകൾക്കും മാത്രമാണ് ഇവിടെ പ്രവേശനം.

English Summary:

Explore Abu Dhabi through the eyes of South Indian actress Keerthy Suresh! Discover stunning mosques, historical forts, pristine beaches, and more in this captivating travelogue.