തായ്ലൻഡിന്റെ മനോഹാരിതയിൽ ആസിഫ് അലി
വ്യത്യസ്തമായ അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച വിജയ ചിത്രങ്ങളിലെ നായകനാണ് ആസിഫ് അലി. 2024 ൽ പുറത്തിറങ്ങിയ നാല് ചിത്രങ്ങളിലും അസാമാന്യ പ്രകടനം കാഴ്ച വച്ച താരം അവധിയാഘോഷത്തിലാണ്. തായ്‌ലൻഡിലെ ഫുക്കെറ്റാണ് ആസിഫിന്റെ യാത്രയിൽ ഇടം പിടിച്ചിരിക്കുന്നത്. അവധിയുടെ ആലസ്യവും തുടർവിജയങ്ങളുടെ ആഹ്ളാദവും ആസ്വദിക്കുന്ന
വ്യത്യസ്തമായ അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച വിജയ ചിത്രങ്ങളിലെ നായകനാണ് ആസിഫ് അലി. 2024 ൽ പുറത്തിറങ്ങിയ നാല് ചിത്രങ്ങളിലും അസാമാന്യ പ്രകടനം കാഴ്ച വച്ച താരം അവധിയാഘോഷത്തിലാണ്. തായ്‌ലൻഡിലെ ഫുക്കെറ്റാണ് ആസിഫിന്റെ യാത്രയിൽ ഇടം പിടിച്ചിരിക്കുന്നത്. അവധിയുടെ ആലസ്യവും തുടർവിജയങ്ങളുടെ ആഹ്ളാദവും ആസ്വദിക്കുന്ന
വ്യത്യസ്തമായ അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച വിജയ ചിത്രങ്ങളിലെ നായകനാണ് ആസിഫ് അലി. 2024 ൽ പുറത്തിറങ്ങിയ നാല് ചിത്രങ്ങളിലും അസാമാന്യ പ്രകടനം കാഴ്ച വച്ച താരം അവധിയാഘോഷത്തിലാണ്. തായ്‌ലൻഡിലെ ഫുക്കെറ്റാണ് ആസിഫിന്റെ യാത്രയിൽ ഇടം പിടിച്ചിരിക്കുന്നത്. അവധിയുടെ ആലസ്യവും തുടർവിജയങ്ങളുടെ ആഹ്ളാദവും ആസ്വദിക്കുന്ന
വ്യത്യസ്തമായ അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച വിജയ ചിത്രങ്ങളിലെ നായകനാണ് ആസിഫ് അലി. 2024 ൽ പുറത്തിറങ്ങിയ നാല് ചിത്രങ്ങളിലും അസാമാന്യ പ്രകടനം കാഴ്ച വച്ച താരം അവധിയാഘോഷത്തിലാണ്. തായ്‌ലൻഡിലെ ഫുക്കെറ്റാണ് ആസിഫിന്റെ യാത്രയിൽ ഇടം പിടിച്ചിരിക്കുന്നത്. അവധിയുടെ ആലസ്യവും തുടർവിജയങ്ങളുടെ ആഹ്ളാദവും ആസ്വദിക്കുന്ന മനോഹരമായ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ താരം പങ്കുവച്ചിട്ടുണ്ട്. സുഹൃത്തുക്കൾക്കൊപ്പമാണ് ഇത്തവണ താരം യാത്രയ്ക്കിറങ്ങിയിരിക്കുന്നത്.
മനോഹരമായ കാഴ്ച്ചകളും എപ്പോഴും ആഘോഷത്തിന്റെ തിളക്കവുമുള്ള നാടാണ് ഫുക്കെറ്റ്. തായ്‌ലൻഡിലെ ഏറ്റവും വലിയ ദ്വീപും ധാരാളം സഞ്ചാരികൾക്ക് ആഥിതേയത്വം വഹിക്കുന്ന നാട് കൂടിയാണിത്. അതിസുന്ദരമായ ബീച്ചുകൾ, മഴക്കാടുകൾ, പർവതക്കെട്ടുകൾ, കൊട്ടാരങ്ങൾ എന്നുതുടങ്ങി സഞ്ചാരികളുടെ മനസ്സുകവരുന്ന നിരവധി കാഴ്ചകൾ ഈ ദ്വീപ് രാഷ്ട്രത്തിലുണ്ട്. രാജ്യത്തിന്റെ ദക്ഷിണപ്രദേശത്ത് ആൻഡമാൻ കടലിലാണ് ഫുക്കറ്റ് സ്ഥിതി ചെയ്യുന്നത്. ഇതിനോടൊപ്പം ചെറിയ 32 ദ്വീപുകളുമുണ്ട്. 48 കിലോമീറ്റർ നീളവും 21 കിലോമീറ്റർ വീതിയുമുണ്ട് ഫുക്കറ്റിന്. മുനമ്പ് (Cape) എന്നർത്ഥം വരുന്ന തലങ് എന്ന പേരിലായിരുന്നു നേരത്തെ ഈ ദ്വീപ് അറിയപ്പെട്ടിരുന്നത്.
പതങ് ബീച്ച്, കമല ബീച്ച്, കാരൻ ബീച്ച്, കട്ട ബീച്ച് എന്നിവയാണ് ഫുക്കറ്റിലെ പ്രധാന ബീച്ചുകൾ. ഇതിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നയിടമാണ് പതങ് ബീച്ച്. നിരവധി സാഹസിക വിനോദങ്ങൾക്കുള്ള വേദി കൂടിയാണിവിടം. ഫുക്കെറ്റിലെ കാഴ്ചകളിൽ ഏറ്റവും ആകർഷകം കാരൻ വ്യൂ പോയിന്റാണ്. കത നോയ്, കത യായ്, കാരൻ ബീച്ചുകളുടെ വിദൂരമായ ആകാശക്കാഴ്ചയാണ് കാരൻ വ്യൂ പോയിൻറിന്റെ സവിശേഷത. ഏകദേശം നാല്പതു ബീച്ചുകൾ കൊണ്ട് സമ്പന്നമാണ് ഈ ദ്വീപ്. അസ്തമയ കാഴ്ചകൾ അവസാനിക്കുമ്പോൾ ഇവിടുത്തെ കടൽകരകൾ സജീവമാകും. രുചികരമായ വിഭവങ്ങളും ആഘോഷങ്ങളുമായി പിന്നെ നേരം പുലരുവോളം ആസ്വദിക്കാൻ തക്ക കാഴ്ചകൾ ഇവിടെ നിറയും.
കുന്നിൻ മുകളിൽ 45 മീറ്റർ ഉയരമുള്ള ഭീമാകാരമായ ബുദ്ധ പ്രതിമ ധാരാളം സന്ദർശകരെത്തുന്ന ഒരിടമാണ്. ഇതിനു സമീപത്തു നിന്നാൽ ഫുക്കറ്റിന്റെ വിശാലമായ ആകാശ ദൃശ്യം ആസ്വദിക്കാം. നിരവധി ബുദ്ധക്ഷേത്രങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ നഗരം. അവയിൽ ഏറ്റവും പ്രശസ്തം വാറ്റ് ചാലോങ് ആണ്. തായ് നിർമാണവൈദഗ്ധ്യത്തിന്റെ മകുടോദാഹരണങ്ങളിലൊന്നാണിത്. 1876 ലെ ചൈനീസ് വിപ്ലവത്തിനെതിരെ ജനങ്ങളെ ഒരുമിപ്പിച്ച ലോ പോ ചെ, ലോ പോ ചുവാങ് എന്നീ ബുദ്ധസന്യാസികളുടെ സ്മരണയ്ക്കായി നിർമിച്ച ക്ഷേത്രമാണിത്.
ഫുക്കറ്റിന്റെ ചരിത്രവും സംസ്കാരവും വിവരിക്കുന്ന മ്യൂസിയങ്ങളും വന്യജീവി സമ്പത്തിന്റെ പ്രതീകങ്ങളായ മൃഗശാലകളും സഞ്ചാരികൾക്കായി ഇവിടെ തുറന്നിരിക്കുന്നു. ഭക്ഷണപ്രിയർക്കു തങ്ങളുടെ രുചിമുകുളങ്ങളെ ത്രസിപ്പിക്കാൻ പാകത്തിലുള്ള വിഭവങ്ങളാൽ സമൃദ്ധമാണ് ഫുക്കറ്റ്. പഴുതാരയും പാറ്റയും മുതൽ പെരുമ്പാമ്പ് വരെ ഇതിൽപ്പെടും. രാത്രിയിൽ പാതയോരത്തെ തട്ടുകടകളിൽ ഇവയെ ലൈവായി പാകം ചെയ്തു തരും.
മറ്റുള്ള ദ്വീപുകൾ പോലെ തന്നെ ഇവിടെയും ജലവിനോദങ്ങൾക്കു യാതൊരു തരത്തിലുള്ള കുറവുമില്ല. സ്‌നോർക്കലിങ്ങും സ്കൂബ ഡൈവിങ്ങും ഫുക്കറ്റിലും ആസ്വദിക്കാവുന്നതാണ്. മാത്രമല്ല, സ്പീഡ് ബോട്ട് യാത്രകൾക്കും അവസരമുണ്ട്. ഫി ഫി ദ്വീപ്, സിമിലാൻ ദ്വീപുകൾ തുടങ്ങിയ നിരവധി ദ്വീപുകളിലേക്കു ഇവിടെ നിന്നും വളരെ എളുപ്പത്തിൽ എത്തിച്ചേരുവാനും കഴിയും.
തായ് സംസ്കാരത്തിന്റെ ഒരു പ്രധാന കേന്ദ്രം കൂടിയാണ് ഫുക്കറ്റ്. ചൈനീസ് സ്വാധീനവും സിനോ-പോർച്ചുഗീസ് ബന്ധങ്ങളും ഇവിടുത്തെ വിഭവങ്ങളിലും പാചക രീതികളും നിർമിതികളിലും കാണുവാൻ കഴിയും. ചാലോങ് വാറ്റ് എന്ന ബുദ്ധക്ഷേത്രവും ജൂയ് ട്യുയ് എന്ന ചൈനീസ് ആരാധനാലയവും വിവിധ സംസ്കാരങ്ങൾ ഇവിടെ സംഗമിച്ചിരിക്കുന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്.
ഷോപ്പിങ്ങിന്റെ കേന്ദ്രമാണ് ഫുക്കറ്റ്. പോക്കറ്റിന്റെ കനത്തെ തൃപ്തിപ്പെടുത്തുന്ന മുന്തിയ മാളുകളും വഴിയോര വാണിഭ കേന്ദ്രങ്ങളും ഇവിടെ നിരവധിയുണ്ട്. വിലപേശി പകുതി വിലയ്ക്ക് സാധനം മേടിക്കാം എന്നതാണ് വഴിയോര വാണിഭ കേന്ദ്രങ്ങളുടെ ആകർഷണീയത.