പഴമയുടെ ഗരിമ ആവോളമുള്ള നിർമിതികൾ, അവയ്ക്കൊപ്പം ആധുനികതയുടെ അടയാളപ്പെടുത്തലുകളും ഇറ്റലിയിലെ മിലാൻ എന്ന നഗരം എത്ര കണ്ടാലും ഒരദ്ഭുതമായി സഞ്ചാരികൾക്കു തോന്നുന്നതിൽ അതിശയോക്തിയില്ല. ചരിത്രത്തിന്റെ താളുകളിൽ അടയാളപ്പെടുത്തലുകൾ പോലെ അവശേഷിക്കുന്ന നിർമാണ വൈദഗ്‌ധ്യം തുളുമ്പുന്ന കാഴ്ചകൾ ആസ്വദിക്കുകയാണ്

പഴമയുടെ ഗരിമ ആവോളമുള്ള നിർമിതികൾ, അവയ്ക്കൊപ്പം ആധുനികതയുടെ അടയാളപ്പെടുത്തലുകളും ഇറ്റലിയിലെ മിലാൻ എന്ന നഗരം എത്ര കണ്ടാലും ഒരദ്ഭുതമായി സഞ്ചാരികൾക്കു തോന്നുന്നതിൽ അതിശയോക്തിയില്ല. ചരിത്രത്തിന്റെ താളുകളിൽ അടയാളപ്പെടുത്തലുകൾ പോലെ അവശേഷിക്കുന്ന നിർമാണ വൈദഗ്‌ധ്യം തുളുമ്പുന്ന കാഴ്ചകൾ ആസ്വദിക്കുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴമയുടെ ഗരിമ ആവോളമുള്ള നിർമിതികൾ, അവയ്ക്കൊപ്പം ആധുനികതയുടെ അടയാളപ്പെടുത്തലുകളും ഇറ്റലിയിലെ മിലാൻ എന്ന നഗരം എത്ര കണ്ടാലും ഒരദ്ഭുതമായി സഞ്ചാരികൾക്കു തോന്നുന്നതിൽ അതിശയോക്തിയില്ല. ചരിത്രത്തിന്റെ താളുകളിൽ അടയാളപ്പെടുത്തലുകൾ പോലെ അവശേഷിക്കുന്ന നിർമാണ വൈദഗ്‌ധ്യം തുളുമ്പുന്ന കാഴ്ചകൾ ആസ്വദിക്കുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴമയുടെ ഗരിമ ആവോളമുള്ള നിർമിതികൾ, അവയ്ക്കൊപ്പം ആധുനികതയുടെ അടയാളപ്പെടുത്തലുകളും ഇറ്റലിയിലെ മിലാൻ എന്ന നഗരം എത്ര കണ്ടാലും ഒരദ്ഭുതമായി സഞ്ചാരികൾക്കു തോന്നുന്നതിൽ അതിശയോക്തിയില്ല. ചരിത്രത്തിന്റെ താളുകളിൽ അടയാളപ്പെടുത്തലുകൾ പോലെ അവശേഷിക്കുന്ന നിർമാണ വൈദഗ്‌ധ്യം തുളുമ്പുന്ന കാഴ്ചകൾ ആസ്വദിക്കുകയാണ്  സോനാക്ഷി സിൻഹയും ഭർത്താവ്  സഹീർ ഇഖ്‌ബാലും. അവധിയാഘോഷത്തിനായി ഇരുവരും എത്തിയത് മിലാന്റെ സൗന്ദര്യത്തിലേക്കാണ്. ആ നഗരത്തിന്റെ മനോഹരമായ മുഖം വെളിപ്പെടുത്തുന്ന നിരവധി ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്. 

Image Credit: aslisona/instagram

എത്രയോ നൂറ്റാണ്ടുകൾക്കു മുൻപ് ഇത്തരമൊരു നിർമിതിയോ എന്നൊരു അദ്ഭുതം കാണുന്നവരിലുണ്ടാക്കുന്ന ദേവാലയമാണ് മിലാനിലെ ഡ്യൂയമോ ഡി മിലാനോ. പുരാതന ഗോഥിക് ശൈലിയിലുള്ള വാസ്തുവിദ്യയാണ്  മിലൻ ദേവാലയത്തിന്റെ എടുത്തു പറയേണ്ട സവിശേഷത. 1386 ൽ നിർമിച്ച്, ആറു നൂറ്റാണ്ടുകൾ കൊണ്ട്, 1965 ലാണ് ഇന്നു കാണുന്ന രൂപത്തിലേക്ക് എത്തിയത്. ഇറ്റലിയിലെ ഏറ്റവും വലുതും വലുപ്പത്തിൽ ലോകത്തിലെ അഞ്ചാം സ്ഥാനവും മിലാൻ ദേവാലയത്തിനാണ്.  

Image Credit: aslisona/instagram
ADVERTISEMENT

135 സ്തൂപാഗ്രങ്ങളും 3400 ഓളം ശില്പങ്ങളും കാണുവാൻ കഴിയുന്ന അത്യപൂർവ നിർമിതികളിലൊന്നാണിത്. കാഴ്ചക്കാരിൽ വിസ്മയം ജനിപ്പിക്കത്തക്ക രീതിയിലുള്ള വിശദാംശങ്ങളാണ് ഓരോ ചെറുനിർമിതിയിൽ പോലും നൽകിയിരിക്കുന്നത്. ദേവാലയത്തിന്റെ അകത്തളങ്ങൾ പുറംകാഴ്ചയുടെ അത്രയും ഗംഭീരമല്ലെങ്കിലും ആകർഷണീയം തന്നെയാണ്. വിശുദ്ധനായ കാർലോ ബൊറോമിയോയുടെ കല്ലറയും ഇവിടെ കാണുവാൻ കഴിയും.

Image Credit: aslisona/instagram

1386 ൽ ജിയാംഗലേസോ വിസ്കോണ്ടിയുടെ മേൽനോട്ടത്തിൽ നിർമാണം ആരംഭിച്ചെങ്കിലും ദേവാലയത്തിന്റെ രൂപരേഖയിലെ അപ്രായോഗികതയും ആശയക്കുഴപ്പവും കാരണം നിർമാണം വളരെ സാവധാനത്തിലാണ് പുരോഗമിച്ചത്. വലിയ മാർബിളുകൾ നഗരത്തിലേക്ക് എത്തിക്കുന്നതിന് കനാലുകൾ കുഴിക്കേണ്ടി വരികയും ഇതുവരെ പരീക്ഷിക്കാത്ത പുതു രീതികളും സാങ്കേതിക വിദ്യയും നിർമാണത്തിനായി കണ്ടെത്തേണ്ടി വരികയും ചെയ്തു. ഏതു ശൈലിയിൽ പണിയണം എന്നുള്ളതും ആശയക്കുഴപ്പത്തിനു വഴിവച്ചു. ഗോഥിക് രീതിയിലുള്ള നിർമാണരീതി പിന്തുടർന്നാൽ പൂർണമായും ഫ്രഞ്ച് വാസ്തുവിദ്യാ ശൈലിയായി പോകുമെന്നുള്ളതു കൊണ്ട് പല തരത്തിലുള്ള പരീക്ഷണങ്ങൾ ദേവാലയത്തിന്റെ രൂപഘടനയിൽ വരുത്തി. ഫലമോ, വത്സരങ്ങളും ശതാബ്ദങ്ങളും നീണ്ടുപോയി കത്തീഡ്രലിന്റെ നിർമിതി. ഒരിക്കലും അവസാനിക്കാതെയിരുന്നതു കൊണ്ടു തന്നെ ''ഡ്യൂയമോയുടെ നിർമാണം പോലെ'' എന്നൊരു ചൊല്ല് പോലും മിലാനിലെ ജനതയുടെ ഭാഷയിലെത്തി. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി പിന്നിട്ടു കഴിഞ്ഞപ്പോൾ, നവീന ഗോഥിക് ശൈലിയിൽ, 1960ൽ ദേവാലയത്തിന്റെ അവസാന മിനുക്കുപണികളും പൂർത്തിയായി.

Image Credit: aslisona/instagram
ADVERTISEMENT

ഗോപുരങ്ങളുടെ മുകൾഭാഗം അലങ്കരിച്ചിരിക്കുന്നതു മനോഹരമായ മാർബിളുകൾ കൊണ്ടാണ്. ആ കാഴ്ച തന്നെയാണ് കത്തീഡ്രലിന്റെ ആദ്യാകർഷണം. നഗരത്തിന്റെ സംരക്ഷക എന്നറിയപ്പെടുന്ന മഡോണിയയുടെ ശില്പവും സന്ദർശകരെ സ്വാഗതം ചെയ്യും. നഗരത്തിന്റെ കാഴ്ചകൾ മുഴുവൻ കാണുവാൻ ദേവാലയത്തിന്റെ മുകളിൽ നിന്നാൽ മതിയാകും. 1,26,000 ചതുരശ്ര അടിയാണ് മിലാൻ കത്തീഡ്രലിന്റെ വലുപ്പം. ലോകത്തിലെ തന്നെ ഏറ്റവും വലിയ റോമൻ കാത്തോലിക് പള്ളിയാണിത്. ഒരേസമയം നാല്പതിനായിരം സന്ദർശകരെ വരെ ഉൾകൊള്ളാൻ കഴിയും.

Image Credit: aslisona/instagram

ദേവാലയത്തിനകത്തേക്കു നിശ്ചിത തുക നൽകി ടിക്കറ്റ് എടുത്താൽ മാത്രമാണ് പ്രവേശനം ലഭിക്കുക. ഡ്യൂമോ മ്യൂസിയം, കോർട്ടെയിലെ ചിസ ഡി സാൻ ഗോട്ടാർഡോ, റൂഫ് ടെറസുകൾ, ബാപ്റ്റിസ്ട്രി എന്നിവയിലേക്കുള്ള പ്രവേശനം കൂടി ഈ ടിക്കറ്റിലൂടെ ഉറപ്പാക്കാം. 

Image Credit: aslisona/instagram
ADVERTISEMENT

ഫാഷന്റെയും ഡിസൈന്റെയും തലസ്ഥാനമെന്നാണ് മിലാൻ അറിയപ്പെടുന്നത്. ചരിത്രപ്രാധാന്യമുള്ള വേറെയും നിരവധി നിർമിതികൾ മിലാനിലെത്തുന്ന സന്ദർശകർക്കു കാണുവാൻ കഴിയും. മോണുമെന്റൽ സെമിട്രി, സാൻ സിറോ, റോയൽ പാലസ്, യൂണിക്രെഡിറ്റ് ടവർ തുടങ്ങിയവയാണ് മറ്റുപ്രധാന കാഴ്ചകൾ. 

Image Credit: aslisona/instagram
English Summary:

Explore the beauty of Milan through Sonakshi Sinha's journey and delve into the history of the iconic Duomo di Milano.