നഗരത്തിരക്കുകളിലൂടെ, വൈവിധ്യം നിറഞ്ഞ കാഴ്ചകൾ ആസ്വദിച്ച്, പരിചിതരല്ലാത്ത മനുഷ്യരെ കണ്ട്, ആ നാടിന്റെ മനസ്സറിഞ്ഞുള്ള യാത്രകളായിരിക്കും ചിലർക്ക് ഏറെ പ്രിയങ്കരം. ആളും ബഹളവും അതിനൊപ്പം അംബര ചുംബികളായ നിർമിതികളും നഗരത്തിന്റെ പ്രൗഢമുഖവും ചിലരെ ഒട്ടൊന്നുമല്ല സന്തോഷിപ്പിക്കുക. അത്തരം കാഴ്ചകൾ ആസ്വദിക്കുന്ന

നഗരത്തിരക്കുകളിലൂടെ, വൈവിധ്യം നിറഞ്ഞ കാഴ്ചകൾ ആസ്വദിച്ച്, പരിചിതരല്ലാത്ത മനുഷ്യരെ കണ്ട്, ആ നാടിന്റെ മനസ്സറിഞ്ഞുള്ള യാത്രകളായിരിക്കും ചിലർക്ക് ഏറെ പ്രിയങ്കരം. ആളും ബഹളവും അതിനൊപ്പം അംബര ചുംബികളായ നിർമിതികളും നഗരത്തിന്റെ പ്രൗഢമുഖവും ചിലരെ ഒട്ടൊന്നുമല്ല സന്തോഷിപ്പിക്കുക. അത്തരം കാഴ്ചകൾ ആസ്വദിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നഗരത്തിരക്കുകളിലൂടെ, വൈവിധ്യം നിറഞ്ഞ കാഴ്ചകൾ ആസ്വദിച്ച്, പരിചിതരല്ലാത്ത മനുഷ്യരെ കണ്ട്, ആ നാടിന്റെ മനസ്സറിഞ്ഞുള്ള യാത്രകളായിരിക്കും ചിലർക്ക് ഏറെ പ്രിയങ്കരം. ആളും ബഹളവും അതിനൊപ്പം അംബര ചുംബികളായ നിർമിതികളും നഗരത്തിന്റെ പ്രൗഢമുഖവും ചിലരെ ഒട്ടൊന്നുമല്ല സന്തോഷിപ്പിക്കുക. അത്തരം കാഴ്ചകൾ ആസ്വദിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നഗരത്തിരക്കുകളിലൂടെ, വൈവിധ്യം നിറഞ്ഞ കാഴ്ചകൾ ആസ്വദിച്ച്, പരിചിതരല്ലാത്ത മനുഷ്യരെ കണ്ട്, ആ നാടിന്റെ മനസ്സറിഞ്ഞുള്ള യാത്രകളായിരിക്കും ചിലർക്ക് ഏറെ പ്രിയങ്കരം. ആളും ബഹളവും അതിനൊപ്പം അംബര ചുംബികളായ നിർമിതികളും നഗരത്തിന്റെ പ്രൗഢമുഖവും ചിലരെ ഒട്ടൊന്നുമല്ല സന്തോഷിപ്പിക്കുക. അത്തരം കാഴ്ചകൾ ആസ്വദിക്കുന്ന തിരക്കിലാണ് ബോളിവുഡിലൂടെ അരങ്ങേറ്റം കുറിക്കുകയും തെന്നിന്ത്യയുടെ ഹൃദയം കൈവരുകയും ചെയ്ത ഹൻസിക മോട്‍വാനി. താരത്തിന്റെ അവധിക്കാല യാത്രയിൽ ഇടംപിടിച്ചിരുന്നത് ന്യൂയോർക്ക് നഗരത്തിന്റെ സൗന്ദര്യവും കാഴ്ചകളുമാണ്. ഈ ആഴ്ചയിലെ ആഹ്‌ളാദം ന്യൂയോർക്കിലായിരിക്കുന്നതാണെന്നു കുറിച്ചുകൊണ്ടാണ് ഹൻസിക യാത്രാചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. വർണാഭമായ നഗരകാഴ്ചകളുടെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രങ്ങൾ. 

ന്യൂയോർക്ക് നഗരത്തിന്റെ കാഴ്ചകളിൽ എടുത്തു പറയേണ്ട ഒന്നാണ് ടൈം സ്‌ക്വയർ. ധാരാളം വിനോദോപാധികൾ ഉള്ളതു കൊണ്ടുതന്നെ ന്യൂയോർക്കിലെത്തുന്ന അതിഥികൾ ആരും ടൈം സ്‌ക്വയർ സന്ദർശിക്കാതെ മടങ്ങാറില്ല. ഓരോ വർഷവും 50 മില്യൺ സന്ദർശകരാണ് ഇവിടെ എത്തുന്നത്. ലോങ് ഏക്കർ സ്‌ക്വയർ എന്നായിരുന്നു ആദ്യകാലത്തു ടൈം സ്ക്വയറിന്റെ പേര്. ഷോപ്പിങ് പ്രിയർക്കും മനോഹരമായ ചിത്രങ്ങൾ പകർത്താൻ എത്തുന്നവർക്കും സ്വാദിഷ്ടമായ ഭക്ഷണം രുചിക്കാൻ എത്തുന്നവർക്കും ഇവിടം എക്കാലത്തും ഏറെ പ്രിയപ്പെട്ടതാണ്. എല്ലാ ദിവസവും വൈകുന്നേരം ആറു മണിക്കും ഏഴു മണിക്കുമിടയിൽ ടൈം സ്‌ക്വയറിൽ നടക്കുന്ന അത്യാകർഷകമായ കലാപ്രകടനങ്ങൾ ഒരിക്കലെങ്കിലും കാണേണ്ട കാഴ്ചയാണ്.

ADVERTISEMENT

ന്യൂയോർക്കിലെത്തുന്ന ഏതൊരു സഞ്ചാരിയും മടങ്ങുന്നതിനു മുൻപ് പകർത്തുന്ന ഒരു ചിത്രമായിരിക്കും പത്തൊമ്പതാം നൂറ്റാണ്ടിലെ എൻജിനിയറിങ് അദ്ഭുതമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന ബ്രൂക്ലിൻ പാലത്തിൽ നിന്നുമുള്ളത്. മൻഹട്ടനെയും ബ്രൂക്ലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന, ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള സസ്പെൻഷൻ പാലങ്ങളിൽ ഒന്നാണിത്. വർഷത്തിലെ ഏതു സമയത്തും മനോഹരമായ കാഴ്ചകൾ സമ്മാനിക്കാൻ കഴിയുന്നൊരിടമാണ്. ഗ്രാനൈറ്റ് ടവറും സ്റ്റീൽ കേബിളുകളും കൊണ്ട് 1883 ലാണ് ഈ പാലത്തിന്റെ നിർമിതി പൂർത്തിയാക്കിയത്. വളരെ വ്യത്യസ്തവും അപൂർവവുമായ നിർമാണ വൈദഗ്‌ധ്യം കൊണ്ടുതന്നെ അമേരിക്കയിലെ ദേശീയ പാർക്ക് സർവീസ്, ബ്രൂക്ലിൻ പാലം രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഒരു നാഴികകല്ലാണെന്നാണ് വിശേഷിപ്പിക്കുന്നത്.

ന്യൂയോർക്ക് നഗരത്തിലെ പ്രധാന കാഴ്ചകളിൽ ഒന്നാണ് സ്റ്റാച്യു ഓഫ് ലിബർട്ടി. ചെമ്പിൽ നിർമിച്ചിട്ടുള്ള ഈ പ്രതിമ ഫ്രാൻസ് അമേരിക്കയ്ക്ക് നൽകിയ സൗഹൃദത്തിന്റെ ചിഹ്നമാണ്. ന്യൂയോർക്ക് ഹാർബറിന്റെ തീരത്തുള്ള ലിബർട്ടി എന്ന് പേരുള്ള ദ്വീപിലാണ് ഈ പ്രതിമ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. സ്വാതന്ത്രത്തിന്റെ പ്രതിരൂപമായ റോമൻ ദേവതയുടെ രൂപമാണിതിന്. വലതുകൈയിൽ ഒരു ദീപശിഖയും ഇടതു കയ്യിൽ അമേരിക്കൻ സ്വതന്ത്ര പ്രഖ്യാപന ദിന ഫലകമായ ടബുല അൻസാത്തയുമായാണ് പ്രതിമ നിലകൊള്ളുന്നത്. ഒരു തകർന്ന ചങ്ങലയും കാൽചുവട്ടിലായി കാണുവാൻ കഴിയും.

ADVERTISEMENT

ന്യൂയോർക്ക് നഗരത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ പാർക്കുകളിൽ ഒന്നാണ് സെൻട്രൽ പാർക്ക്. മനുഷ്യനിർമിത തടാകങ്ങൾ, പുൽമേടുകൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങി നിരവധി കാഴ്ചകളാണ് ഇവിടെയെത്തുന്ന സന്ദർശകരെ കാത്തിരിക്കുന്നത്. ബെൽവെഡെരെ കാസ്റ്റിൽ, 1812 ലെ യുദ്ധത്തിന്റെ അവശേഷിപ്പു പോലെ ബാക്കിയായ ബ്ലോക്ക് ഹൗസ് കോട്ട എന്നിവയും ഈ പാർക്കിലെ പ്രധാന കാഴ്ചകളിൽ ഉൾപ്പെടുന്നു. 45 മില്യൺ ആളുകളാണ് അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന ആദ്യത്തെ പബ്ലിക് പാർക്ക് സന്ദർശിക്കാനായി ഓരോ വർഷവും ഇവിടെയെത്തുന്നത്. മൻഹാട്ടന്റെ ഹൃദയഭാഗത്തായാണ് പാർക്കിന്റെ സ്ഥാനം. ബാൾട്ടോ, ആലീസ് ഇൻ വണ്ടർലാൻഡ്, വില്യം ഷേക്സ്പിയർ എന്നിവരുടെ പ്രതിമകളും സ്‌കേറ്റിങ് ഗ്രൗണ്ടും തണുപ്പ് കാലത്തു മഞ്ഞുമൂടിയ ഭൂഭാഗവുമൊക്കെ ഈ പാർക്കിനെ കൂടുതൽ ജനപ്രിയമാക്കുന്നു. നഗരത്തിരക്കുകളിൽ നിന്നും മാറി, ശാന്തവും അതേ സമയം തന്നെ പച്ചപ്പിന്റെ മനോഹര കാഴ്ചകളുമൊക്കെ ഇവിടെയെത്തുന്ന അതിഥികൾക്ക് ആസ്വദിക്കാം. 18,000 വൃക്ഷങ്ങളും 200 ലധികം പല വർഗത്തിലുള്ള പക്ഷികളെയും കാണുവാൻ സെൻട്രൽ പാർക്കിലെത്തിയാൽ മതി.

അമേരിക്കയിലെ ഏറ്റവും വലിയ ആർട്ട് മ്യൂസിയങ്ങളിൽ ഒന്നാണ് മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്. അയ്യായിരം വർഷത്തെ ലോകത്തിന്റെ ചരിത്രവും സംസ്കാരവും വെളിവാക്കുന്ന നിരവധി ലിഖിതങ്ങളും കലാ കാഴ്ചകളും ഈ മ്യൂസിയത്തിലെ എടുത്തുപറയേണ്ടവയാണ്. പെയിന്റിങ്ങുകൾ മാത്രമല്ലാതെ, ശിൽപങ്ങൾ, സംഗീതോപകരണങ്ങൾ, കലാശില്പ മാതൃകകൾ, അക്കാലത്തെ വസ്ത്രങ്ങൾ, ആയുധങ്ങൾ തുടങ്ങി മധ്യകാലഘട്ടത്തിലെ നിരവധി ശേഷിപ്പുകൾ ഇവിടെ കാണുവാൻ കഴിയും. പല തരത്തിലുള്ള കലാപ്രകടങ്ങളും പ്രദർശനങ്ങളും മ്യൂസിയത്തിലെത്തുന്നവർക്കു ആസ്വദിക്കാനായി ഇവിടെ നടക്കാറുണ്ട്.

ADVERTISEMENT

വേൾഡ് ട്രേഡ് സെന്റർ, എംപയർ സ്റ്റേറ്റ് ബിൽഡിങ്, 9/11 മെമ്മോറിയൽ ആൻഡ് മ്യൂസിയം, വൺ വേൾഡ് ഒബ്സർവേറ്ററി, വോൾ സ്ട്രീറ്റ്, ന്യൂയോർക്ക് പബ്ലിക് ലൈബ്രറി എന്നിങ്ങനെ നീളുകയാണ് ന്യൂയോർക്കിലെ കാഴ്ചകൾ. എത്ര കണ്ടാലും മതിവരാത്തത്ര അദ്ഭുതങ്ങളാണ് ഈ നഗരം സഞ്ചാരികൾക്കായി ഒരുക്കി കാത്തിരിക്കുന്നത്.

English Summary:

Discover the captivating allure of New York City, from iconic landmarks like Times Square and the Statue of Liberty to cultural gems like Central Park and the Metropolitan Museum of Art. Explore the city's vibrant energy and endless attractions.