അബുദാബിയിലെ അതിമനോഹര കാഴ്ചകളുമായി കല്യാണി പ്രിയദർശൻ
അതിസുന്ദരവും വിസ്മയിപ്പിക്കുന്നതുമായ കാഴ്ചകൾ കൊണ്ട് മാടിവിളിക്കുന്നയിടമാണ് അബുദാബി. ആ കാഴ്ചകളിലേക്ക് സ്വാഗതം ചെയ്യുകയാണ് മലയാളത്തിന്റെ സ്വന്തം കല്യാണി പ്രിയദർശൻ. അബുദാബിയിലെ യാസ് ദ്വീപിലാണ് അവധിയാഘോഷത്തിനായി താരം എത്തിയിരിക്കുന്നത്. യാസ് വാട്ടർ വേൾഡും അത് കാഴ്ചക്കാർക്ക് പകർന്നു നൽകുന്ന വിസ്മയ
അതിസുന്ദരവും വിസ്മയിപ്പിക്കുന്നതുമായ കാഴ്ചകൾ കൊണ്ട് മാടിവിളിക്കുന്നയിടമാണ് അബുദാബി. ആ കാഴ്ചകളിലേക്ക് സ്വാഗതം ചെയ്യുകയാണ് മലയാളത്തിന്റെ സ്വന്തം കല്യാണി പ്രിയദർശൻ. അബുദാബിയിലെ യാസ് ദ്വീപിലാണ് അവധിയാഘോഷത്തിനായി താരം എത്തിയിരിക്കുന്നത്. യാസ് വാട്ടർ വേൾഡും അത് കാഴ്ചക്കാർക്ക് പകർന്നു നൽകുന്ന വിസ്മയ
അതിസുന്ദരവും വിസ്മയിപ്പിക്കുന്നതുമായ കാഴ്ചകൾ കൊണ്ട് മാടിവിളിക്കുന്നയിടമാണ് അബുദാബി. ആ കാഴ്ചകളിലേക്ക് സ്വാഗതം ചെയ്യുകയാണ് മലയാളത്തിന്റെ സ്വന്തം കല്യാണി പ്രിയദർശൻ. അബുദാബിയിലെ യാസ് ദ്വീപിലാണ് അവധിയാഘോഷത്തിനായി താരം എത്തിയിരിക്കുന്നത്. യാസ് വാട്ടർ വേൾഡും അത് കാഴ്ചക്കാർക്ക് പകർന്നു നൽകുന്ന വിസ്മയ
അതിസുന്ദരവും വിസ്മയിപ്പിക്കുന്നതുമായ കാഴ്ചകൾ കൊണ്ട് മാടിവിളിക്കുന്നയിടമാണ് അബുദാബി. ആ കാഴ്ചകളിലേക്ക് സ്വാഗതം ചെയ്യുകയാണ് മലയാളത്തിന്റെ സ്വന്തം കല്യാണി പ്രിയദർശൻ. അബുദാബിയിലെ യാസ് ദ്വീപിലാണ് അവധിയാഘോഷത്തിനായി താരം എത്തിയിരിക്കുന്നത്. യാസ് വാട്ടർ വേൾഡും അത് കാഴ്ചക്കാർക്ക് പകർന്നു നൽകുന്ന വിസ്മയ ലോകവും ദൃശ്യങ്ങളിലൂടെ വിവരിക്കുന്നുണ്ട് കല്യാണി. വിനോദവും അതിനൊപ്പം തന്നെ രുചികരമായ ഭക്ഷണവും രാജകീയം എന്നുതന്നെ വിശേഷിപ്പിക്കാൻ കഴിയുന്ന കാഴ്ചകളും ഉൾക്കൊള്ളുന്നതാണ് യാസ് ദ്വീപിന്റെ സൗന്ദര്യം. ഏതൊരു സഞ്ചാരിയുടെയും ബക്കറ്റ് ലിസ്റ്റിൽ ഉറപ്പായും ഉൾപ്പെടുത്തേണ്ട ഇടമാണ് ഈ ദ്വീപ് എന്നാണ് കല്യാണി സാക്ഷ്യപ്പെടുത്തുന്നത്.
അബുദാബിയിലെ പ്രധാന വിനോദസഞ്ചാര പദ്ധതിയായ യാസ് ദ്വീപ് സഞ്ചാരികളുടെ പ്രിയയിടങ്ങളിൽ ഒന്നാണ്. യാസ് വാട്ടര്‍ വേള്‍ഡ്, വാര്‍ണര്‍ ബ്രോസ് വേള്‍ഡ് അബുദാബി, സീ വേള്‍ഡ് അബുദാബി, ക്ലെയ്മ്പ് അബുദാബി, യാസ് മരീന സര്‍ക്യൂട്ട്, ഫെരാരി വേള്‍ഡ്, യാസ് ലിങ്ക്സ്, യാസ് ബീച്ച്, യാസ് മാള്‍ എന്നിങ്ങനെ നിരവധി വിനോദ-വിശ്രമ-ഷോപ്പിങ് സൗകര്യങ്ങളാണ് ഈ അദ്ഭുതദ്വീപിൽ ഒളിപ്പിച്ചിരിക്കുന്നത്. അബുദാബിയില്‍ നിന്നും 20 മിനിറ്റു കൊണ്ടും ദുബായില്‍ നിന്നും 50 മിനിറ്റു കൊണ്ടും ഡ്രൈവ് ചെയ്ത് എത്താവുന്നയിടമാണ് യാസ് ദ്വീപ്.
2006 ലാണ് യാസ് ദ്വീപിലെ വികസന പ്രവൃത്തികള്‍ ആരംഭിച്ചത്. ആകെ 25 കിലോമീറ്ററാണ് ദ്വീപിന്റെ വിസ്തൃതി. 2009 മുതല്‍ ഫോര്‍മുല വണ്‍ അബുദാബി ഗ്രാന്റ് പ്രീ നടക്കുന്നത് യാസ് ദ്വീപിലെ യാസ് മറീന സര്‍ക്യൂട്ടിലാണ്. ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ റോളർ കോസ്റ്ററായ ഫോർമുല റോസ ഇവിടുത്തെ ഫെറാരി വേൾഡ് പാർക്കിലാണുള്ളത്. 2009 നവംബറിൽ വേൾഡ് ട്രാവൽ അവാർഡിൽ ലോകത്തെ പ്രമുഖ വിനോദസഞ്ചാര പദ്ധതിയായി യാസ് ദ്വീപിനെ തിരഞ്ഞെടുത്തിരുന്നു. വിവിധങ്ങളായ വിനോദങ്ങളും കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന കാഴ്ചകളും അതിനൊപ്പം തന്നെ ഷോപ്പിങ് പ്രിയർക്കു അതിനുള്ള സൗകര്യങ്ങളും എല്ലാമുൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ഫുൾ പാക്കഡ് പാക്കേജാണ് യാസ് ദ്വീപുകൾ. 2006 ലാണ് വിനോദത്തിനായി ദ്വീപ് വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചത്.
2010 ലാണ് ദ്വീപിലെ പ്രധാനാകർഷണമായ ഫെറാറി വേൾഡ് സന്ദർശകർക്കായി തുറന്നത്. മേൽസൂചിപ്പിച്ചതുപോലെ ലോകത്തിലെ ഏറ്റവും വേഗമേറിയ റോളർ കോസ്റ്റർ ഈ പാർക്കിലാണ്. മണിക്കൂറിൽ 240 കിലോമീറ്ററാണ് ഇതിന്റെ വേഗം. ലോകത്തിലെ ഏറ്റവും മികച്ച ഇരുപതു വാട്ടർപാർക്കുകളിൽ ഒന്നാണ് ഈ ദ്വീപിലെ യാസ് വാട്ടർ വേൾഡ്. കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി വിനോദങ്ങൾ ഈ വാട്ടർ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. ഇവിടുത്തെ മറ്റൊരു പ്രധാന കാഴ്ചയാണ് വാർണർ ബ്രോസ്. വേൾഡ്. ആറു തീമിലാണ് ഇവിടം ഒരുക്കിയിട്ടുള്ളത്. ഗോഥം സിറ്റി, മെട്രോപോളിസ്, കാർട്ടൂൺ ജംഗ്ഷൻ, ബെഡ്‌റോക്ക്, ഡൈനാമിറ്റ് ഗൽച്ച്, വാർണർ ബ്രോസ്. പ്ലാസ എന്നിങ്ങനെയാണത്. ഗോഥം, മെട്രോപോളിസ് എന്നിവിടങ്ങൾ സജ്ജീകരിക്കരിച്ചിരിക്കുന്നത് സൂപ്പർ ഹീറോസായ സൂപ്പർമാൻ, ബാറ്റ്മാൻ തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ്. കാർട്ടൂൺ ജംഗ്ഷനിലും ഡൈനാമിറ്റ് ഗൽച്ചിലും കോമിക് സൂപ്പർ താരങ്ങളെ കാണുവാൻ കഴിയും കൂടെ വണ്ടർ വുമൺ, ലൂണി ട്യൂൺസ്, ഹന്ന ബാർബറ തുടങ്ങിയവരുമുണ്ട്. വാർണർ ബ്രോസ് പ്ലാസയിൽ ഹോളിവുഡിന്റെ കഴിഞ്ഞ കാല ചരിത്രം കാണുവാൻ കഴിയും. 2018 ജൂലൈയിലാണ് ഈ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നത്. ലോകത്തിലെ മൂന്നാമത്തെ വാർണർ ബ്രോസ് തീം പാർക്കാണിത്.
ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ക്ലൈമ്പിങ് വോൾ യാസ് ദ്വീപിലാണ്. 43 മീറ്ററാണ് ഇതിന്റെ ഉയരം. ലോകത്തിലെ ഏറ്റവും വീതിയേറിയ, പത്തുമീറ്ററുള്ള വെർട്ടിക്കൽ വിൻഡ് ടണലും ക്ലൈമ്പ് അബുദാബിയിലെ സവിശേഷ കാഴ്ചയാണ്. യാസ് ദ്വീപിലെ വിനോദങ്ങൾ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. കായിക പ്രേമികൾക്കായി യാസ് മറീന സർക്യൂട്ട്, സൈക്ലിംഗ് റേസിങ്ങുകൾ, ഗോൾഫ് കോഴ്സസ് തുടങ്ങിയവയും ഇവിടുത്തെ പ്രത്യേകതകളാണ്.
സീ വേൾഡ് അബുദാബി എന്ന പേരിലുള്ള മറൈൻ ലൈഫ് തീം പാർക്കാണ് യാസ് ദ്വീപിലെ മറ്റൊരു കാഴ്ച. നൂറ്റമ്പതോളം വിവിധയിനങ്ങളിൽ ഉൾപ്പെട്ട കടൽ ജീവികളെ ഇവിടെ കാണുവാൻ കഴിയും. വിനോദങ്ങളുൾപ്പെടെ പല തീമുകളായാണ് ഇവിടെയുമെല്ലാം സജ്ജീകരിച്ചിരിക്കുന്നത്. ഉഷ്‌ണമേഖലയിൽ കാണപ്പെടുന്ന ജീവിവർഗങ്ങൾ, ആർട്ടിക്കിലും അന്റാർട്ടിക്കിലുമുള്ളവ എന്നിങ്ങനെ പല കാലാവസ്ഥകളിൽ ജീവിക്കുന്ന ജീവിവർഗങ്ങൾ ഇവിടെയുണ്ട്. യാസ് ദ്വീപിലെ തീം പാർക്കിലാണ് ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം. മൾട്ടി-സ്പീഷീസ് മറൈൻ ലൈഫ് അക്വേറിയമാണിത്. അഞ്ച് ഇൻഡോർ തലങ്ങളിലായി നിർമിച്ച ഈ പാർക്കിൽ സ്രാവുകൾ, വിവിധതരം മത്സ്യങ്ങള്‍, കടലാമകൾ, ഉരഗങ്ങൾ, ഉഭയജീവികൾ, എന്നിവയുൾപ്പെടെ 150-ലധികം ഇനം കടൽ മൃഗങ്ങളുടെ പ്രദർശനമുണ്ട്. 68,000-ലധികം സമുദ്രജീവികളുള്ള ലോകത്തിലെ ഏറ്റവും വലിയ മൾട്ടി-സ്പീഷീസ് മറൈൻ ലൈഫ് അക്വേറിയമാണ് അബുദാബി ഗവൺമെന്റ് ലോകത്തിന് സമ്മാനിച്ചത്. യാസ് ദ്വീപിലെ സജ്ജീകരിച്ചിരിക്കുന്ന ഈ തീം പാർക്ക് അഞ്ച് ഇൻഡോർ ലെവലുകളിലായി 1,83,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്നു. അതിഥികൾക്ക് വിശാലമായ സമുദ്രജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്ന എട്ട് മാസ്മരിക മേഖലകളാണ് ഇവിടെയുള്ളത്. തീം പാർക്കിലെ ഓരോ മേഖലയും അതിഥികളെ ലോകമെമ്പാടുമുള്ള വ്യത്യസ്ത പരിതസ്ഥിതികളിലേക്ക് കൊണ്ടുപോകുന്നതിനായി രൂപകൽപ്പന ചെയ്‌തിട്ടുണ്ട്.
1. വൺ ഓഷ്യൻ
പാർക്കിന്റെ പ്രധാനകേന്ദ്രമാണ്, ഇത് മറ്റ് മേഖലകളിലേക്കും മൃഗസംരക്ഷണ കേന്ദ്രത്തിലേക്കും പോകുന്നതിനുള്ള എൻട്രി എന്നു പറയാം. 360 ഡിഗ്രി കാഴ്ച പ്രദാനം ചെയ്യുന്ന ഈ ഇമ്മേഴ്‌സീവ് സെന്ററിൽ 218 മീറ്റർ വീതിയും 15 മീറ്റർ ഉയരവുമുള്ള വൃത്താകൃതിയിലുള്ള സ്‌ക്രീനുണ്ട്. ഇതിനടുത്തായിട്ടാണ് അനിമൽ മ്യൂസിയമുള്ളത്.
2. അബുദാബി ഓഷ്യൻ
അറേബ്യൻ ഗൾഫിലെ സമുദ്ര ആവാസവ്യവസ്ഥയെക്കുറിച്ചുള്ള അതിശയകരമായ ഉൾക്കാഴ്ചകൾ ലഭിക്കുന്ന സ്ഥലമാണ് അബുദാബി ഓഷ്യൻ. മുത്ത് വ്യാപാരത്തിൽ പങ്കാളികളായ ബെഡൂയിൻ കുടുംബങ്ങളുടെ സമ്പന്നമായ ചരിത്രം വാഗ്ദാനം ചെയ്യുന്ന ഇവിടം പൈതൃകത്തിന്റെയും ആവാസവ്യവസ്ഥയുടെയും കേന്ദ്രമാണ്. പേൾ ഡൈവിങ് ഷോകൾ, ടച്ച് പൂളുകൾ, അബുദാബി സൂഖ് എന്നിവ ഈ മേഖലയുടെ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.
3. റോക്കി പോയിന്റ്
യു എസ് എ യുടെ പസഫിക് നോർത്ത് വെസ്റ്റിൽ സജ്ജീകരിച്ചിരിക്കുന്ന പോലെയാണ് ഇവിടുത്തെ റോക്കി പോയിന്റ്. പാറകളിൽ വിശ്രമിക്കുന്ന കടൽ സിംഹങ്ങൾ മുതൽ അവയ്ക്ക് ഭക്ഷണം നൽകുന്നത് വരെ ഈ പ്രദേശത്തെ കൂടുതൽ ആകർഷകമാക്കുന്നു. അതുപോലെ, പസഫിക് നോർത്ത് വെസ്റ്റിലെതുപോലെയാണ് ഇവിടുത്തെ ആവാസ വ്യവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്.
4. മൈക്രോ ഓഷ്യൻ
അതിഥികൾക്ക് വിദ്യാഭ്യാസവും പ്രചോദനവും പ്രദാനം ചെയ്യുന്ന ധാരാളം മേഖലകൾ അവതരിപ്പിക്കുന്ന ഏരിയയാണ് മൈക്രോ ഓഷ്യൻ. നിറയെ റൈഡുകളുള്ള ഒരു മേഖല കൂടിയാണിത്. നാല് റൈഡുകൾ, പ്ലേ ഏരിയകൾ, തത്സമയ വിനോദം എന്നിവ ഇവിടെയുണ്ട്.
5. ട്രോപിക്കൽ ഓഷ്യൻ
പേര് സൂചിപ്പിക്കുന്നത് പോലെ, ഡോൾഫിനുകളും പച്ചപ്പ് നിറഞ്ഞ വനവും ഇവിടെ കാണാം. ക്രിസ്റ്റൽ ക്ലിയർ ലഗൂൺ, വെള്ളച്ചാട്ടങ്ങൾ, സമുദ്രജീവികൾ എന്നിവ ഉൾക്കൊള്ളുന്നു. ഡോൾഫിന്റെ കാഴ്ചകളും വിനോദവും ഇവിടെ ആസ്വദിക്കാം.
6. ആർട്ടിക്
ഇവിടം ധ്രുവ സമുദ്രത്തിന്റെ ഒരു നേർക്കാഴ്ച നൽകും. വാൽറസുകളും പഫിനുകളും പോലെ വൈവിധ്യമാർന്ന മൃഗങ്ങളുടെ ആവാസ കേന്ദ്രമായ ആർട്ടികിന് അതിന്റേതായ ഒരു പരിസ്ഥിതിയുണ്ട്.
7. അന്റാർട്ടിക്ക
അന്റാർട്ടിക്ക, പേര് സൂചിപ്പിക്കുന്നത് പോലെ ആർട്ടിക് ധ്രുവത്തിന്റെ വിപരീതമാണ്. ഈ മണ്ഡലത്തിന് 1 ഡിഗ്രി സെൽഷ്യസ് വായുവിന്റെ താപനിലയും 7 ഡിഗ്രി സെൽഷ്യസ് ജലത്തിന്റെ താപനിലയും ഉണ്ട്, ഇത് അന്റാർട്ടിക് പെൻഗ്വിനുകൾക്ക് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഇവിടെ നിങ്ങൾക്ക് പെൻഗ്വിൻ ഹാബിറ്റാറ്റ്, പെൻഗ്വിൻ പ്ലേ, കൂടതെ രുചികരമായ വിഭവങ്ങളും അനുഭവിക്കാം.
8. എന്റ്ലസ് ഓഷ്യൻ
68,000-ലധികം ജീവികളെ ഉൾക്കൊള്ളുന്ന ഏറ്റവും വലിയ മൾട്ടി-സ്പീഷീസ് മറൈൻ ലൈഫ് അക്വേറിയം ഇവിടെയാണ്. അക്വേറിയം കൂടാതെ, സമുദ്രത്തിന്റെ വൈവിധ്യം അടുത്തറിയാൻ കഴിയും. 25 ദശലക്ഷം ലിറ്റർ വെള്ളമാണ് അക്വേറിയത്തിൽ നിറച്ചിരിക്കുന്നത്. ആരെയും ആകർഷിക്കുന്നതാണിവിടം.
സന്ദർശകരിൽ ഏറെ പേരും അധികസമയം ചെലവിടുന്ന ഒരിടമാണ് ദ്വീപിലെ ബീച്ച്. കണ്ടലുകൾ നിറഞ്ഞയിടമായതുകൊണ്ടുതന്നെ ഇവിടേയ്ക്ക് കണ്ടൽ ടൂറുകൾ ദിവസവും നടക്കാറുണ്ട്. നൗകഥ അഡ്വെഞ്ചർ കമ്പനിക്കാണ് ഈ ടൂറിന്റെ ചുമതല. കണ്ടലിന്റെ മനോഹാരിത ആസ്വദിക്കണമെന്നുള്ളവർക്കു ഈ യാത്രയിൽ പങ്കുചേരാവുന്നതാണ്. യാസ് കടൽത്തീരത്തോടു ചേർന്ന് ലൈവ് മ്യൂസിക് കോൺസെർട്ടുകൾക്കായി ഒരു വേദിയുണ്ട്. ലോകപ്രശസ്തരായ നിരവധി സംഗീതജ്ഞർ ഇവിടെ പരിപാടികൾ അവതരിപ്പിക്കാനായി എത്തിയിട്ടുണ്ട്. മഡോണയും ഷക്കീറയും ബിയോൺസുമൊക്കെ അതിലുൾപ്പെടും.
അബുദാബിയിലെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിൽ ഒന്ന് സ്ഥിതി ചെയ്യുന്നത് ഈ ദ്വീപിലാണ്. ഷോപ്പിങ് പ്രിയർക്കു സംതൃപ്തി നൽകുന്ന തരത്തിലാണിത് സജ്ജീകരിച്ചിരിക്കുന്നത്. യാസ് ദ്വീപിൽ സന്ദർശനത്തിന് എത്തുന്നവർക്ക് ആഡംബരപൂർണമായ താമസമൊരുക്കുന്ന നിരവധി ഹോട്ടലുകളും ഇവിടെയുണ്ട്.