മൗണ്ട് ഫുജിയിൽ, സ്വപ്ന സാക്ഷാത്കാരവുമായി നൂറിൻ ഷെരീഫ്
‘‘എന്റെ സ്‌ക്രീനിലെ വാൾപേപ്പറിൽ കണ്ടതിൽ വച്ച് ഏറ്റവും മാന്ത്രികമായ കാഴ്ചയിലേക്ക്...എന്ന കുറിപ്പോടെയാണ് നൂറിൻ പുതിയ യാത്രാ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നൂറിൻ ഷെരീഫും ഭർത്താവ് ഫാഹിം സഫറും ജപ്പാൻ യാത്രയിലാണ്.... ജപ്പാനിലെ ഏറ്റവും

‘‘എന്റെ സ്‌ക്രീനിലെ വാൾപേപ്പറിൽ കണ്ടതിൽ വച്ച് ഏറ്റവും മാന്ത്രികമായ കാഴ്ചയിലേക്ക്...എന്ന കുറിപ്പോടെയാണ് നൂറിൻ പുതിയ യാത്രാ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നൂറിൻ ഷെരീഫും ഭർത്താവ് ഫാഹിം സഫറും ജപ്പാൻ യാത്രയിലാണ്....
ജപ്പാനിലെ ഏറ്റവും ഉയരമുള്ള പർവതമാണ് മൗണ്ട് ഫുജി. സാധാരണഗതിയിൽ ഒക്ടോബറാകുമ്പോഴേക്കും കൊടുമുടി മഞ്ഞിൽ മൂടേണ്ടതാണ്. എന്നാൽ ഇത്തവണ എല്ലാം തകിടം മറിഞ്ഞു എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. 130 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഫുജിയിൽ മഞ്ഞു വീഴ്ചയില്ലാതായിരിക്കുന്നത്.
ജപ്പാനിൽ ഏറ്റവും ചൂടേറിയ വേനൽക്കാലമാണ് കടന്നുപോയത്. ജൂൺ, ഓഗസ്റ്റ് മാസത്തിൽ ശരാശരിയേക്കാൾ 1.76 ഡിഗ്രി സെൽഷ്യസ് അധിക ചൂട് രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബറിൽ രാജ്യത്തെ 1500 പ്രദേശങ്ങളിൽ അധികഠിന ചൂട് ദിനങ്ങൾ രേഖപ്പെടുത്തിയിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഈ മാറ്റം ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്ന ആശങ്കയിലാണ് പരിസ്ഥിതി പ്രവർത്തകർ
ജപ്പാനിലെ ഏറ്റവും പ്രശസ്തവും ഉയരമേറിയതുമായ പർവതമാണ് ഫുജി. 3,776.24 മീറ്റർ (12,389 അടി 3 ഇഞ്ച്) ഉയരമുണ്ട്. ഹോൺഷു ദ്വീപിലെ ഈ പർവതം ഒരു തീർഥാടനകേന്ദ്രം കൂടിയാണ്. എല്ലാ വർഷവും നിരവധി പർവതാരോഹകരും സഞ്ചാരികളും ഇവിടെയെത്താറുണ്ട്. വർഷത്തിൽ 5 മാസം മഞ്ഞിൽമൂടി കിടക്കുന്ന ഫുജി ഒരു സജീവ അഗ്നിപർവതം കൂടിയാണ്. 300 വർഷം മുൻപാണ് അവസാനമായി അഗ്നിപർവതസ്ഫോടനം ഉണ്ടായത്.
പർവതത്തിലേക്ക് എത്തുന്നവരുടെ എണ്ണം കൂടിയതോടെ ഭരണകൂടം വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ നിശ്ചിത എണ്ണം ആളുകളെ മാത്രമാണ് കയറ്റിവിടുന്നത്. അവരിൽനിന്നും ഫീസും ഈടാക്കുന്നുണ്ട്. ഫുജിയിലെ ഇപ്പോഴത്തെ മാറ്റങ്ങൾ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് നയിക്കുമെന്ന് കരുതുന്നു.