അമരൻ എന്ന തമിഴ് ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് തെന്നിന്ത്യയുടെ പ്രിയങ്കരിയായ സായ് പല്ലവി. ഇത്തവണ സഹോദരിയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം ഓസ്‌ട്രേലിയയിലേക്കായിരുന്നു താരത്തിന്റെ യാത്ര. ആ രാജ്യത്തിന്റെ സൗന്ദര്യവും വിവിധ കാഴ്ചകളും അതിനൊപ്പം ഏറെ വിശേഷപ്പെട്ട രുചികളുമൊക്കെ താരം പങ്കുവച്ച ചിത്രങ്ങളിലുണ്ട്.

അമരൻ എന്ന തമിഴ് ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് തെന്നിന്ത്യയുടെ പ്രിയങ്കരിയായ സായ് പല്ലവി. ഇത്തവണ സഹോദരിയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം ഓസ്‌ട്രേലിയയിലേക്കായിരുന്നു താരത്തിന്റെ യാത്ര. ആ രാജ്യത്തിന്റെ സൗന്ദര്യവും വിവിധ കാഴ്ചകളും അതിനൊപ്പം ഏറെ വിശേഷപ്പെട്ട രുചികളുമൊക്കെ താരം പങ്കുവച്ച ചിത്രങ്ങളിലുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമരൻ എന്ന തമിഴ് ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് തെന്നിന്ത്യയുടെ പ്രിയങ്കരിയായ സായ് പല്ലവി. ഇത്തവണ സഹോദരിയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം ഓസ്‌ട്രേലിയയിലേക്കായിരുന്നു താരത്തിന്റെ യാത്ര. ആ രാജ്യത്തിന്റെ സൗന്ദര്യവും വിവിധ കാഴ്ചകളും അതിനൊപ്പം ഏറെ വിശേഷപ്പെട്ട രുചികളുമൊക്കെ താരം പങ്കുവച്ച ചിത്രങ്ങളിലുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമരൻ എന്ന തമിഴ് ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് തെന്നിന്ത്യയുടെ പ്രിയങ്കരിയായ സായ് പല്ലവി. ഇത്തവണ സഹോദരിയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം ഓസ്‌ട്രേലിയയിലേക്കായിരുന്നു താരത്തിന്റെ യാത്ര. ആ രാജ്യത്തിന്റെ സൗന്ദര്യവും വിവിധ കാഴ്ചകളും അതിനൊപ്പം ഏറെ വിശേഷപ്പെട്ട രുചികളുമൊക്കെ താരം പങ്കുവച്ച ചിത്രങ്ങളിലുണ്ട്. തനിക്ക് ഈ യാത്ര ഏറെ പ്രത്യേകതകൾ നിറഞ്ഞതാണെന്നു സൂചിപ്പിച്ചു കൊണ്ട് നിരവധി ചിത്രങ്ങളും സായ് പല്ലവി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. വൈവിധ്യമാർന്ന കാഴ്ചകൾ നിരവധിയുണ്ട് ഓസ്‌ട്രേലിയയിൽ. മനോഹരമായ പ്രകൃതി മാത്രമല്ല, സാഹസിക പ്രിയരെയും ചരിത്രത്തിന്റെ ശേഷിപ്പുകൾ തേടുന്നവരെയും ഈ രാജ്യം എല്ലാ അർത്ഥത്തിലും തൃപ്തിപ്പെടുത്തും.  

Image Credit: saipallavi.senthamarai/instagram.com

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നാണ് ഡിസ്‌നി. ഏതൊരു യാത്രാപ്രേമിയും ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട അതിസുന്ദരമായ നഗരമാണിത്. മനോഹരമായ തുറമുഖങ്ങളും കാലങ്ങളെ അതിജീവിച്ചു നിൽക്കുന്ന സ്മാരകങ്ങളും വേറിട്ട സംസ്കാരവും എന്തിനേറെ പറയുന്നൂ, അതിഥിയായി എത്തുന്നവരുടെ ഹൃദയം നിറയ്ക്കുന്ന കാഴ്ചകൾ ഇവിടെ ധാരാളമുണ്ട്. ലോകത്തിനു മുഴുവൻ വിസ്മയമാകുന്ന തരത്തിലുള്ള വാസ്തുവിദ്യാചാതുര്യവും കലാപ്രകടനങ്ങളും അരങ്ങേറുന്ന ഓപ്പറ ഹൗസ് ആണ് ഡിസ്‌നി നഗരത്തിന്റെ മുഖമുദ്ര. ജലത്തിൽ ഒഴുകി നീങ്ങാൻ ഒരുങ്ങി നിൽക്കുന്നതു പോലെ തോന്നും ഈ നിർമിതി. നഗരത്തിലെ കലാകാരന്മാർക്കും പൊതുജനങ്ങൾക്കും കലാസൃഷ്ടികൾ അവതരിപ്പിക്കാനുള്ള ആ വേദിയാണ് ഡിസ്നിയിലെ പ്രധാന കാഴ്ചകളിലൊന്ന്. 

Image Credit: saipallavi.senthamarai/instagram.com
ADVERTISEMENT

സിഡ്നി തുറമുഖത്തിനു ചുറ്റുമായി നിർമിച്ചിരിക്കുന്ന ഹാർബർ ബ്രിജ്, ഒരിക്കലെങ്കിലും കാണേണ്ട വിസ്മയം തന്നയാണ്. കമാനാകൃതിയിലുള്ള ഈ ഉരുക്കു പാലം 1932 ലാണ് ജനങ്ങൾക്കായി തുറന്നു കൊടുത്തത്. 1967 വരെ ഓസ്‌ട്രേലിയിലെ ഏറ്റവും ഉയരമുള്ള നിർമിതിയായിരുന്ന പാലം ഇന്ന് ഡിസ്നിയുടെ മാത്രമല്ല, ആ രാജ്യത്തിന്റെ തന്നെയും മുഖമുദ്രയാണ്. ലോകത്തിലെ ഏറ്റവും വീതിയേറിയ പാലം എന്ന ഗിന്നസ് റെക്കോർഡും പേറിയാണ് ഹാർബർ ബ്രിജ് സന്ദർശകരെ സ്വീകരിക്കുന്നത്.

Image Credit: saipallavi.senthamarai/instagram.com

ഡിസ്നിയിലെ കാഴ്ചകളിൽ പ്രാധാന്യമേറിയ ഒന്നാണ് ദി റോക്ക്സ് ഡിസ്‌കവറി മ്യൂസിയം. യൂറോപ്യൻ കാലഘട്ടത്തിനു മുൻപ് മുതൽ ഇന്നു വരെയുള്ള ചരിത്രം പറയുന്ന ഒരിടമാണിത്. 1850 കളിൽ പുനരുത്ഥാനം നടത്തിയ സാൻഡ് സ്റ്റോൺ വെയർ ഹൗസ് ഇവിടെ കാണുവാൻ കഴിയും. അപൂർവങ്ങൾ എന്നു വിശേഷിപ്പിക്കാൻ പല ചിത്രങ്ങളും പുരാവസ്തുക്കളും ഇവിടെയുണ്ട്. ഇന്നത്തെ തലമുറകൾക്കു അക്കാലത്തെക്കുറിച്ചുള്ള അറിവു നൽകാൻ കഴിയുന്നവയാണിതെല്ലാം.

Image Credit: saipallavi.senthamarai/instagram.com
ADVERTISEMENT

എഴുപത്തിനാല് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഡിസ്നിയിലെ റോയൽ ബൊട്ടാണിക് ഗാർഡൻ ഓസ്‌ട്രേലിയയിലെ തന്നെ ഏറ്റവും പഴക്കമേറിയ ഉദ്യാനങ്ങളിലൊന്നാണ്. 1816 ൽ സ്ഥാപിതമായ ഇവിടെ വളരെ അപൂർവമായവ ഉൾപ്പെടെ നിരവധി സസ്യങ്ങൾ കാണുവാൻ കഴിയും. വംശനാശ ഭീഷണി നേരിടുന്നവയും മനോഹരമെന്നു തന്നെ വിശേഷിപ്പിക്കാൻ കഴിയുന്ന റോസ് ഗാർഡനും ഉൾപ്പെടെ ആകർഷകമായ കാഴ്ചകൾ കൊണ്ടു സമ്പന്നമാണിവിടം.

ഓസ്‌ട്രേലിയയിലെ ഒരു പ്രധാന വ്യാപാര, വ്യവസായ, സാംസ്കാരിക കേന്ദ്രമാണ് മെൽബൺ. മലയാളികൾ ധാരാളമായി വസിക്കുന്ന ഒരു നഗരം കൂടിയാണിത്. അതിഥികൾക്കായി നിരവധി ഷോപ്പിങ് മാളുകളും വിവിധങ്ങളായ വിനോദങ്ങളുമൊക്കെ ഇവിടെ നിന്നും ആസ്വദിക്കാം. 

ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകള്‍ കാണപ്പെടുന്ന ഗ്രേറ്റ് ബാരിയർ റീഫ് ആണ് മറ്റൊരു കാഴ്ച. വർണാഭമായ പവിഴങ്ങൾ, ഉഷ്ണമേഖലാ മത്സ്യങ്ങൾ, കടലാമകൾ, സ്രാവുകൾ എന്നിവയുൾപ്പെടെ ആയിരക്കണക്കിന് സമുദ്രജീവികളുടെ ആവാസ കേന്ദ്രമാണ് ഇവിടം. ക്വീൻസ്‌ലാൻഡിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ യുനെസ്‌കോ ലോക പൈതൃക കേന്ദ്രം, ജലവിനോദങ്ങള്‍ക്കും പേരുകേട്ടതാണ്.

ഗ്രേറ്റ് ബാരിയർ റീഫിന്റെ ഹൃദയഭാഗത്തുള്ള 74 ഉഷ്ണമേഖലാ ദ്വീപുകളുടെ ഒരു ശേഖരമാണ് വിറ്റ്സണ്ടേ ദ്വീപുകൾ. വെളുത്ത മണൽ നിറഞ്ഞ കടൽത്തീരങ്ങളും സ്ഫടികം പോലെ തെളിഞ്ഞ വെള്ളവുമുള്ള ഈ പ്രദേശം, ധാരാളം ജലവിനോദങ്ങൾ കൊണ്ട് സന്ദർശകരുടെ മനസുനിറയ്ക്കും. 

നോർത്തേൺ ടെറിട്ടറിയുടെ ഹൃദയഭാഗത്ത് അയേഴ്‌സ് റോക്ക് എന്നറിയപ്പെടുന്ന ഉലുരു-കറ്റ ജുട്ട നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നു. സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും നിറങ്ങൾ മാറുന്ന വലിയ മണല്‍ക്കല്ല് ഇവിടുത്തെ പ്രധാന പ്രത്യേകതയാണ്. ആ കാഴ്ചയാസ്വദിക്കാനായി നിരവധി അതിഥികളും ഇവിടെയെത്താറുണ്ട്. 

ക്വീൻസ്‌ലാൻ്റിലെ ഡെയ്ൻട്രീ മഴക്കാടുകൾ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഉഷ്ണമേഖലാ മഴക്കാടാണ്. മോസ്മാൻ മലയിടുക്കിലൂടെ നടന്നോ , ഡെയ്ൻട്രീ നദിയിലൂടെയോ , അല്ലെങ്കിൽ ട്രീ ടോപ്പിലൂടെ സിപ്പ് ലൈനിങ്ങിലൂടെയോ യുനെസ്കോയുടെ ഈ ലോക പൈതൃക സൈറ്റ് സന്ദര്‍ശിക്കാം.

തേനീച്ചക്കൂടിൻ്റെ ആകൃതിയിലുള്ള മണൽക്കല്ലുകൾക്ക് പേരുകേട്ട പുർനുലുലു നാഷണൽ പാർക്കിലെ ബംഗിൾ ബംഗിൾ റേഞ്ച്, ചുവന്ന മരുഭൂമികൾ, അതിശയിപ്പിക്കുന്ന മലയിടുക്കുകൾ, അതുല്യമായ സസ്യജന്തുജാലങ്ങൾ എന്നിവയുള്ള റെഡ് സെൻ്റർ, വതാർക്ക നാഷണൽ പാർക്കിലെ കിംഗ്സ് കാന്യോണിൻ്റെ അതുല്യമായ പ്രകൃതി സൗന്ദര്യം, നിറങ്ങൾ നിറഞ്ഞ മക്ഡൊണൽ പർവതനിരകള്‍, സിംസൺ മരുഭൂമിയിലെ അനന്തമായ സമതലങ്ങൾ തുടങ്ങിയവയെല്ലാം ഓസ്‌ട്രേലിയയിലെ പ്രധാന കാഴ്ചകളിൽ ഉൾപ്പെടുന്നു. 

English Summary:

Sai Pallavi's Australian adventure! Stunning photos capture the actress exploring Sydney's iconic landmarks, the Great Barrier Reef's vibrant coral, and more. Discover her incredible journey through breathtaking landscapes.