ഒറ്റ രാത്രിയിൽ പ്രണയം തോന്നിയ രാജ്യം, അവിസ്മരണീയ യാത്രാനുഭവം
ഏറെ നാളത്തെ കാത്തിരുപ്പിനോടുവിൽ മകനോടും സുഹൃത്തുക്കളോടും ഒപ്പമുള്ള യാത്ര. എയർപോർട്ട് ഇമിഗ്രേഷൻ ഇല്ലാതെ മറ്റൊരു രാജ്യത്തേക്ക് നടന്നു കയറുന്ന കൗതുകം; ഒരു കാവടത്തിനു അപ്പുറം, തികച്ചും വ്യത്യസ്തമായ നാടും നാട്ടുകാരും. മുംബൈയിൽ നിന്ന് ബാഗ്ഡോഗ്ര (Bagdogra; West Bengal) ലേക്ക് ഏതാണ്ട് 3 1/2 മണിക്കൂർ ദൂരം,
ഏറെ നാളത്തെ കാത്തിരുപ്പിനോടുവിൽ മകനോടും സുഹൃത്തുക്കളോടും ഒപ്പമുള്ള യാത്ര. എയർപോർട്ട് ഇമിഗ്രേഷൻ ഇല്ലാതെ മറ്റൊരു രാജ്യത്തേക്ക് നടന്നു കയറുന്ന കൗതുകം; ഒരു കാവടത്തിനു അപ്പുറം, തികച്ചും വ്യത്യസ്തമായ നാടും നാട്ടുകാരും. മുംബൈയിൽ നിന്ന് ബാഗ്ഡോഗ്ര (Bagdogra; West Bengal) ലേക്ക് ഏതാണ്ട് 3 1/2 മണിക്കൂർ ദൂരം,
ഏറെ നാളത്തെ കാത്തിരുപ്പിനോടുവിൽ മകനോടും സുഹൃത്തുക്കളോടും ഒപ്പമുള്ള യാത്ര. എയർപോർട്ട് ഇമിഗ്രേഷൻ ഇല്ലാതെ മറ്റൊരു രാജ്യത്തേക്ക് നടന്നു കയറുന്ന കൗതുകം; ഒരു കാവടത്തിനു അപ്പുറം, തികച്ചും വ്യത്യസ്തമായ നാടും നാട്ടുകാരും. മുംബൈയിൽ നിന്ന് ബാഗ്ഡോഗ്ര (Bagdogra; West Bengal) ലേക്ക് ഏതാണ്ട് 3 1/2 മണിക്കൂർ ദൂരം,
ഏറെ നാളത്തെ കാത്തിരുപ്പിനോടുവിൽ മകനോടും സുഹൃത്തുക്കളോടും ഒപ്പമുള്ള യാത്ര. എയർപോർട്ട് ഇമിഗ്രേഷൻ ഇല്ലാതെ മറ്റൊരു രാജ്യത്തേക്ക് നടന്നു കയറുന്ന കൗതുകം; ഒരു കാവടത്തിനു അപ്പുറം, തികച്ചും വ്യത്യസ്തമായ നാടും നാട്ടുകാരും. മുംബൈയിൽ നിന്ന് ബാഗ്ഡോഗ്ര (Bagdogra; West Bengal) ലേക്ക് ഏതാണ്ട് 3 1/2 മണിക്കൂർ ദൂരം, അവിടെ നിന്ന് അതിർത്തി ഗ്രാമമായ ജയിഗാൺ (Jaigon) ലേക്ക് 31/2 മണിക്കൂർ ടാക്സി യാത്ര. ഭൂട്ടാനിലെ പാറോ (Paro) വിമാനത്താവളത്തിലേക്കുള്ള യാത്രാ നിരക്കിന്റെ മൂന്നിൽ ഒന്നു മാത്രമാണ് ഈ യാത്രയ്ക്ക് എന്നതാണ് ഈ മാർഗം തിരഞ്ഞെടുക്കുവാനുള്ള കാരണം.
ഏകദേശം 12 വർഷത്തെ കാത്തിരിപ്പിനു ഒരു അവസാനം. Paro tiger nest monastery യിലേക്ക് ഉള്ള ഹൈക്ക്, ലിംഗരാധന നടത്തുന്ന Chimi Lhakhang ഗ്രാമം, Rafting, ഭൂട്ടാനിലെ തന്നെ ഏറ്റവും വലിയ Suspension bridge, ലോകത്തിലെ ഏറ്റവും വലിയ ഇരിക്കുന്ന ബുദ്ധപ്രതിമ: കേട്ടുകേൾവി മാത്രം ഉള്ള ഒരു അദ്ഭുതനാട്. ഒരാഴ്ച നീണ്ടു നിൽക്കുന്ന ഈ യാത്ര സമ്മാനിച്ച അദ്ഭുത കാഴ്‌ചകളിലേക്ക്.
ആദ്യ ദിവസത്തെ താമസം Phuntsholing എന്ന അതിർത്തി ഗ്രാമത്തിൽ. വൈകുന്നേരം നഗരം കാണാൻ ഇറങ്ങി. നഗര മധ്യത്തിൽ ഒരു ബുദ്ധക്ഷേത്രം. അവിടെ കാണിക്ക ആയി ആഹാരസാധനങ്ങളുടെ പാക്കറ്റുകൾ, ക്ഷേത്രത്തിനു ചുറ്റും പ്രാർത്ഥന ചക്രങ്ങൾ.
വളരെ സമാധാനപ്രിയരാണ് ഭൂട്ടാൻ ജനത, Zebra crossing ന് മുന്നിൽ നിർത്തി ഇടുന്ന വാഹനങ്ങൾ, ട്രാഫിക് സിഗ്നലുകൾ ഇല്ലാത്ത നാലും കൂടിയ ജംഗ്ഷനുകൾ, ബഹളം തീരെ ഇല്ലാത്ത കഫേകളും മോമോ കടകളും. ഒറ്റ രാത്രിയിൽ തന്നെ പ്രണയം തോന്നിയ രാജ്യം...ഒരു കാവടത്തിനിപ്പുറം ഇത്രയും അന്തരം.
അടുത്ത ദിവസത്തെ യാത്ര തലസ്ഥാന നാഗരിയായ തിമ്പഹ് വിയിലേക്കായിരുന്നു. 300 m ൽ നിന്ന് 2350 m ലേക്കുള്ള കയറ്റം; എന്നാൽ തികച്ചും ഉല്ലാസകരമായ യാത്രയായിരുന്നു അത്. ആദ്യം സന്ദർശിച്ചത് Kharbandi monstery ആണ്. പതിവ് പോലെ ക്ഷേത്രത്തിനു ചുറ്റും പ്രാർഥനാ ചക്രങ്ങൾ. ഭൂട്ടാനിലെ ആരാധനാലയങ്ങൾ സന്ദർശിക്കാൻ ഒരു ഗൈഡ് കൂടിയേ തീരു. മറ്റു ഏഷ്യൻ രാജ്യങ്ങളിൽ നിന്നു തികച്ചും വ്യത്യസ്തമായ മതാചാരങ്ങൾ ആണ് ഇവിടെ നിലകൊള്ളുന്നത്.
1967 - ൽ Ashi Phuntsho Chodron എന്ന രാഞ്ജി പണി കഴിപ്പിച്ച ആരാധനാലയമാണിത്. ഇവിടെ നിന്നാൽ Jaigoan കാണാം. ഇന്ത്യയിൽ ഉച്ചഭാഷിണിയിൽ കൂടി വച്ചിരിക്കുന്ന ഹിന്ദി സിനിമാ ഗാനങ്ങൾ കേൾക്കാം.
Shabdrung Ngawang Namgyal എന്ന താടിക്കാരൻ ലാമയാണ് (The bearded lama) ഭൂട്ടനെ ഒരു രാജ്യമായി ഒന്നിപ്പിച്ചതും കൃത്യമായ ഭരണ- ആചാര സംവിധാനങ്ങൾ നടപ്പിലാക്കിയതും. ഇദ്ദേഹത്തിന്റെയും ഗുരു റിംപോച്വയുടെയും രണ്ടു വലിയ പ്രതിമകൾ ആണ് ഇവിടുത്തെ പ്രതിഷ്ഠ.
തിംഭുവിലേക്കുള്ള യാത്ര മധ്യേ ധർമ സ്ഥൂപങ്ങൾ ഉണ്ട്. ബുദ്ധദേവന്റെ ജനനവും മരണവും ബോധോദയം തുടങ്ങി പ്രധാന 8 കാര്യങ്ങളെ സൂചിപ്പിക്കുന്ന 8 സ്ഥൂപങ്ങൾ. ഇത് പണിതത് ആർമിയിൽ നിന്നു വിരമിച്ച പട്ടാളക്കാരാണ്. ഒരേ വഴിയിൽ 8 സ്ഥൂപങ്ങൾ. അവിടെ നിന്നു തിംഭൂവിൽ എത്തിയപ്പോൾ വൈകുന്നേരമായി. തന്നെ നഗരം ചുറ്റി കറങ്ങാൻ വിട്ടിട്ടു ഗൈഡ് യാത്രയായി. തിംഭുവിൽ പമ്പുകളും രാവേറെ വൈകുവോളം ഗിറ്റാറിലെ പാട്ടുകളുമായി റസ്റ്ററന്റുകളും ചെറുപ്പകാരുടെ ആട്ടവും പാട്ടും ഉണ്ട്. ഭൂട്ടാനിലെ നൈറ്റ് ലൈഫ് തിംഫുവിലാണ് ആഘോഷിക്കേണ്ടത്.
പിറ്റേന്ന് അതിരാവിലെ പോയത് National Memorial Chorten ലേക്കാണ്. ഇത് ടിബറ്റൻ വാസ്തു വിദ്യയിൽ പണിതതാണ്. ഭൗതിക അവശിഷ്ടം ഇല്ലാത്ത ഒരു സ്തൂപം ആണെന്നതാണ് ഇതിന്റെ പ്രത്യേകത. ഭൂട്ടന്റെ മൂന്നാമത്തെ രാജാവായ Jigme Dorji Wangchuk ന്റെ ഓർമയ്ക്ക് അദ്ദേഹത്തിന്റെ മാതാവ് പണികഴിച്ച സ്തൂപം ആണിത്.
Thimphu നഗരത്തിലെവിടെ നിന്നാലും ഒരു ദൂരകാഴ്‌ചയായി കാണുന്നത് സ്വർണനിറം ഉള്ള ബുദ്ധദേവനെയാണ്. ഭൂമിസ്പർശ മുദ്രയിൽ ഇരിക്കുന്ന ഏകദേശം 169 അടി ഉയരം വരുന്ന ഒരു പ്രതിമയാണിത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരിക്കുന്ന ബുദ്ധപ്രതിമകളിൽ ഒന്നാണിത്. ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്ന നടുമുറ്റത്തിന് ചുറ്റും താരാ ദേവിയുടെ വിഗ്രഹങ്ങൾ അതിശയിപ്പിച്ചു. ഭൂട്ടാനിൽ ഉടനീളം താരാ ദേവിയെയും ആരാധിച്ചു വരുന്നതായി കാണുന്നു. സ്ത്രീ (സന്യാസികൾക്കായി) കൾക്കായി ഭൂട്ടാനിൽ ഒരു സന്യാസിനി മഠം തന്നെ ഒരുക്കിയിരുന്നു, എന്നും അവിടേക്ക് ഇതിനു ശേഷം പോകാം എന്നും ഗൈഡ് നിർദ്ദേശിച്ചു.
ബുദ്ധ പോയിന്റിന്റെ ഉള്ളിലെ ഹാൾ ഒരു മഹാദ്ഭുതമായാണ് തോന്നിയത്. അലാവുദ്ധിന്റെ ഗുഹക്കുള്ളിൽ കയറിയ അവസ്ഥ. സർവം സ്വർണമയം. ആരാധനക്കായ് Avalokiteshwara വിഗ്രഹം. ചുവരിൽ ബുദ്ധദേവന്റെ എണ്ണഛായ ചിത്രങ്ങൾ. ആയിരകണക്കിനു ചെറിയ ചെറിയ ബുദ്ധ വിഗ്രഹങ്ങൾ, ഇവ ഓരോ ചെറിയ ശ്രീകോവിലിന് ഉള്ളിലായി വച്ചിരിക്കുന്നു.
വിശ്വാസികൾക്ക് ഇവ വാങ്ങി ഇവിടെത്തന്നെ കൊടുക്കാവുന്നതാണ്. ബുദ്ധദേവന്റെതായ പല അവതാരങ്ങൾ ഉണ്ടെന്ന വിശ്വാസം ഇവിടുത്തുകാർക്ക് ഉണ്ട്. അതുപോലെ പല ഗുരുവര്യമാരും ഉണ്ട്. ഇവരുടെ ഒക്കെ തന്നെ ശ്രീകോവിലുകൾ ഈ ഹാളിനുള്ളിൽ ഉണ്ട്. ടൂറിസ്റ്റുകളിൽ ചിലർ ധ്യാനത്മകരായി ഇരിക്കുന്നു മറ്റുചിലർ ഓരോ അദ്ഭുതവും നോക്കി കാണുന്നു.
പല ഏഷ്യൻ രാജ്യങ്ങളിലെയും ബുദ്ധാരാധന എന്നിൽ കൗതുകം ജനിപ്പിക്കുന്ന ഒന്നാണ്. ലാളിത്യത്തിന്റെ പ്രതീകമായ ഒരു മതം. എന്നാൽ ക്ഷേത്രങ്ങൾ എല്ലാം തന്നെ ആഡംബരം നിറഞ്ഞതാണ് സ്വർണവും മറ്റു അമൂല്യങ്ങളായ വസ്തുക്കളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ലോകസമാധാനത്തിനായി പണികഴിപ്പിച്ചതാണ് ബുദ്ധ പോയിന്റ് എന്ന് പറയപ്പെടുന്നു.
ഭൂട്ടാൻ ലൈവ് മ്യൂസിയം
തൊടരുത് എന്ന ബോർഡുകൾ ഇല്ല എന്നതിനപ്പുറം, തൊടുവാനും കൂടെ നൃത്തം ചെയ്യുവാനും ഭക്ഷണപാനീയങ്ങൾ കഴിക്കുവാനും കഴിയുന്ന മ്യൂസിയം ആണ് ഭൂട്ടാനിലെ ലൈവ് മ്യൂസിയം. അതിഥികളെ വരവേൽക്കുന്നത് ഒരു ചെറിയ കോപ്പയിൽ റൈസ് വൈൻ നൽകിയാണ്. ഭൂട്ടാനീസ് വസ്ത്രം ധരിച്ച ഒരു യുവതി എല്ലാ സംഘത്തോട് ഒപ്പവും നടന്നു ഭൂട്ടാൻ ചരിത്രവും ആചാരങ്ങളും വിവരിക്കുന്നു. ഭൂട്ടാൻ നിവാസികൾ അവരുടെ ജോലി സമയം പരമ്പരാഗത വസ്ത്രം ധരിക്കണം എന്നാണ് അവിടുത്തെ നിയമം. ഞങ്ങളോടൊപ്പം ഏഴു ദിവസം സഞ്ചരിച്ച ഗൈഡും, കണ്ട മറ്റെല്ലാ ഉദ്യോഗസ്ഥരും ഈ വസ്ത്രം ധരിച്ചിരുന്നു.
ഇവിടുത്തെ കെട്ടിടങ്ങൾ ഉണ്ടാക്കുന്ന രീതിയാണ് ആദ്യം കണ്ടത്. ഇപ്പോഴും പാരമ്പരാഗത വാസ്തു വിദ്യ ഉപയോഗിച്ച് തന്നെയാണ് ഓരോ കെട്ടിടങ്ങളും നിർമ്മിക്കുക. അതിനാൽ തന്നെ കുറ്റൻ കെട്ടിട സാമൂച്ചയങ്ങളോ, അംബരചുംബികളായ കെട്ടിടങ്ങളോ ഇവിടെ ഇല്ല. അവർ ഉറക്കെ നാടൻപാട്ടുകൾ പാടി നിർമ്മാണ പ്രവർത്തിയിൽ ഏർപ്പെടുമ്പോൾ അവരോടൊപ്പം നമുക്കും അതിൽ ഏർപ്പെടാൻ കഴിയുന്നു.
ഭൂട്ടാനിൽ എവിടെയും സുവനീറായി വാങ്ങാൻ കഴിയുന്ന മുഖംമൂടികൾ ഉണ്ട്. ഇവയുടെ ഒരു വൻശേഖരം തന്നെ മ്യൂസിയത്തിൽ ഉണ്ട്. ഓരോ മുഖംമൂടിയും ഓരോ കഥാപാത്രങ്ങളെ കുറിക്കുന്നു. വളരെ വ്യത്യസ്തമായ എന്നാൽ ശിവലിംഗ ആരാധനയോട് ഏകദേശം സാമ്യമുള്ള ഒരു ആരാധനയാണ് ഫലഞ്ചസിനോട് (പുരുഷലിംഗം) ഭൂട്ടാൻ ജനതയ്ക്ക് ഉള്ളത്. ഇതിന്റെ ഒരു ശേഖരവും മ്യൂസിയത്തിൽ ഉണ്ട്. അടുത്ത ദിവസം ആണ് ഭൂനഖയിലെ Fertility Village/Temple ലേക്ക് ഉള്ള യാത്ര. പരമ്പരാഗതമായ് ഉപയോഗിക്കുന്ന പാത്രങ്ങൾ, മഴക്കാലത്തിലേക്കായി ഉണക്കി സൂക്ഷിക്കുന്ന ആഹാരസാധങ്ങൾ, വിവിധ കരകൗശല വസ്തുക്കളും തുടങ്ങി പലതും തൊട്ടറിഞ്ഞു, നമ്മുക്ക് ഒരു ഹാളിലേക്ക് എത്താം. ഇവിടെ ബട്ടർ ടീയും ഫ്രൈഡ് റൈസും കഴിച്ച് നൃത്തം ആസ്വദിക്കാനും അവരോടൊപ്പം നൃത്തം ചെയ്യുവാനും സാധിക്കും.
കാലുകളാൽ കൊത്തുപണികൾ ചെയ്യുന്ന ഒരു മനുഷ്യനായിരുന്നു, അവിടുത്തെ മറ്റൊരു വിസ്മയം, എത്ര മനോഹരമായ മുഖം മൂടികളും, മറ്റു കരകൗശല വസ്തുക്കളുമാണ് അദ്ദേഹം തന്റെ കാലുകളാൽ നിർമ്മിക്കുന്നത്.
Takin Wild Life Reserve
ഉച്ചഭക്ഷണത്തിന് ശേഷം പോയത് ടാകിൻ മൃഗസംരക്ഷണ കേന്ദ്രത്തിലേക്കാണ്. ഇത് ഭൂട്ടാന്റെ ദേശീയ മൃഗമായി കരുതി പോരുന്ന ഒരു മൃഗം ആണ്. ആടിന്റെ തലയും പശുവിന്റെ ശരീരവുമുള്ള ടാക്കിൻ. ഏകദേശം 3-4 Hector Area വരുന്ന ഈ റിസർവിൽ ടാകിനെ കൂടാതെ; സാമ്പാർ, ബാറക്കിങ് തുടങ്ങിയ മാൻ ഇനങ്ങളെയും സംരക്ഷിച്ചു പോരുന്നു. ഉയർന്ന ഗോവണികളും നടപ്പാതകളുമായി മൃഗങ്ങൾക്കു യാതൊരു ശല്യവും കൂടാതെ ഇവയെ കാണുവാൻ സാധിക്കുന്നു എന്നത് ഏറെ കൗതുകം ഉളവാക്കി. കാടിന്റെ ഭംഗിക്കു കോട്ടം വരാത്ത വിധം മനോഹരമായ രണ്ടു കോഫീ ഷോപ്പുകളും ഇവിടെ ഉണ്ട്.
അടുത്ത ദിവസം രാവിലെ Phunakha യിലേക്ക് തിരിച്ചു. Mo Chhu(പെൺ നദി) Pho Chhu(ആൺ നദി) എന്നിങ്ങനെ രണ്ടു നദികളുടെ താഴ്‌വാരം ആണ് ഭൂട്ടാന്റെ പഴയ തലസ്ഥാനമായ Phunakha. ഇവയിലൂടെ ഉള്ള റഫ്റ്റിംഗ് ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം.
തിംഫുവിൽ നിന്ന് Punakha യിലേക്ക് പോകുമ്പോൾ ആണ് Dochu La പാസ്. ഇവിടെ Chortens സ്ഥിതി ചെയ്യുന്നു. ഹിമാലയസാനുക്കൾ കാണുവാൻ സാധിക്കുന്നു എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. Victory Chortens എന്ന് അറിയപ്പെടുന്ന 108 സ്തൂപങ്ങൾ ആണ് ഇവിടെയുള്ളത്. ഒരു ചെറിയ കുന്നിന് ചുറ്റുമായി ഒന്നിന് മുകളിൽ ഒന്നായി പല വരികളിലായി ഇവ പണിതിരിക്കുന്നു. 2003 -ൽ ഇന്ത്യൻ കലാപകാരികളുമായി ഉള്ള യുദ്ധത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായിട്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. മരണമടഞ്ഞ ഓരോ ഭൂട്ടാൻ പട്ടാളക്കാർക്കു വേണ്ടിയും കലാപകാരികൾക്കു വേണ്ടിയുമാണ് ഇതു പണിതത് എന്നു പറഞ്ഞത് ഞെട്ടൽ ഉളവാക്കി. അടുത്ത ജന്മം കലാപകാരികൾക്ക് നല്ലത് വരുത്തട്ടെ എന്ന ആശയം ഗൈഡ് പങ്കുവച്ചപ്പോൾ അതിശയം തോന്നി.
അവിടെ നിന്നും പുനഖയിലെ റാഫ്റ്റിങ് പോയിന്റിൽ എത്തി. ഒരു മണിക്കൂറിലെ സാഹസിക യാത്ര, അർജുൻ എന്ന കയാക്ക്കാരനും ഞങ്ങളുടെ കോച്ചും ചേർന്നു യാത്ര ഏറ്റവും മികവുറ്റത്താക്കി. അവരുടെ പാട്ടും തമാശയും വെള്ളത്തിലേക്കു തള്ളിയിടലും എല്ലാം ചേർന്ന് നദിയും പ്രകൃതിയുമായി ഇണങ്ങിച്ചേർന്നു അങ്ങനെ ഒഴുകി നടന്നു. വസ്ത്രം മാറി പിന്നീട് പോയത് phunakha Dzong ലേക്ക് ആണ്.
ഭുനാഖ സ്വങ്
1955 വരെ ഭൂട്ടാന്റെ ഭരണ കേന്ദ്രം ആയിരുന്നു ഇത്. നദിക്കരയിൽ ഇരിക്കുന്ന ഭൂട്ടാൻ ആർക്കിടെക്ചറിന്റെ എല്ലാ പ്രൗഢിയും ഉൾക്കൊണ്ടു നിൽക്കുന്ന ഭുനാഖ സ്വങ് രാജ്യത്തെ ഏറ്റവും വിശിഷ്ടമായ ഭൗതികവശിഷ്ടം സൂക്ഷിക്കുന്ന മോനാസ്‌ട്ടറി ആണ്. ടൂറിസ്റ്റ്കൾക്ക് എത്തിപ്പെടാൻ കഴിയുന്നത് ഉയർന്ന ഗോവണി കയറി ചെല്ലുന്ന നാലും കൂടിയ അങ്കണത്തിലേക്കാണ്. വാസ്തുവിദ്യ തന്നെ പ്രധാന കാഴ്ച. ഉള്ളിലുള്ള ക്ഷേത്രത്തിലും പ്രവേശിക്കാം. ഇപ്പോഴത്തെ രാജാവിന്റെ വിവാഹം നടന്നത് ഇവിടെയാണ് എന്നത്, ഇവിടേക്ക് എത്താനുള്ള ഒരു പ്രധാന ആകർഷണമാണ്. ധാരാളം ഓഫീസുകളും പ്രാർഥനാലയങ്ങളും സന്യാസിമാരുടെ താമസവും ഇവിടെയാണ്.
അവിടെ നിന്നും സസ്പെൻഷൻ ബ്രിജിലേക്കു നടക്കുവാനുള്ള ദൂരം മാത്രം. Phochu നദിക്കു കുറുകെയാണ് ഏകദേശം 180 m നീളത്തിൽ ഭൂട്ടാനിലെ ഏറ്റവും വലിയ സസ്പെൻഷൻ ബ്രിജ്. ഇതിൽ കൂടി ആടി ഉലഞ്ഞും, ചിത്രങ്ങൾ എടുത്തും ഒരു യാത്ര.
അടുത്ത ദിവസം യാത്ര Fertility Temple (Chini Lhakchang) ലേക്കായിരുന്നു. വളരെ അധികം കൗതുകകരമായ ഒരു ആചാരം നടക്കുന്ന മോൺസ്റ്ററിയാണിത്. 'ഭ്രാന്തൻ വിശുദ്ധൻ', 'ദിവ്യ ഭ്രാന്തൻ' (Divine Mad Man) എന്ന് അറിയപ്പെടുന്ന Drukpa Kunkey യാണ് ഇവിടെ ഒരു സ്തൂപം പണി കഴിപ്പിച്ചത്. ഹിന്ദു ആചാര പ്രകാരം ശിവലിംഗത്തെ ആരാധിക്കുന്നതിനെ അനുസ്മരിപ്പിക്കുന്ന വിധം ഒരു ആരാധനയാണ് ഈ മോൺസ്റ്ററിയിൽ നടക്കുന്നത്. Drukpa kunkey യുടെ ആചാരനുഷ്ടാനങ്ങൾ പറമ്പരാഗത ബുദ്ധചാരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു.
ഈ മോൺസ്റ്ററിയിൽ ഏകദേശം 25 സെ.മീ നീളം ഉള്ള ഒരു ഫലസ് ഉണ്ട്. ഇത് വച്ചാണ് എല്ലാവരെയും അനുഗ്രഹിക്കുക. വളരെ വലിയ തടിയിൽ നിർമ്മിച്ച മറ്റൊരു പാലസ് പിന്നിൽ കെട്ടിതൂക്കി ക്ഷേത്ത്രത്തിനു ചുറ്റും മൂന്നു വലം വച്ച് എത്തുന്ന സ്ത്രീക്ക് കുട്ടികൾ ഉണ്ടാകും എന്ന് ഇവിടെ എത്തുന്നവർ വിശ്വസിക്കുന്നു. ഈ സമയം ഭർത്താവ് മറ്റൊരു മുറിയിൽ ഒറ്റയ്ക്ക് ഇരുന്നു പ്രാർഥിക്കുന്നു. ഇവിടെ വന്നു പ്രാർത്ഥിച്ചു കുട്ടികൾ ഉണ്ടായവരുടെ വലിയ ഒരു ഫോട്ടോ ശേഖരം തന്നെ Monstery ൽ സൂക്ഷിച്ചിരിക്കുന്നു. ഈ താഴ്‌വരയിലെ വീടുകളിൽ മാത്രമല്ല, മറ്റിടങ്ങളിലും പ്രധാന വാതിലിനു മുന്നിൽ ഫലാസുകളുടെ രൂപങ്ങളും ചിത്രങ്ങളും ഉണ്ട്. എല്ലാ ദുഷ്ടശക്തികളും ഇത് പുറംതള്ളുന്നു എന്നാണ് വിശ്വാസം.
∙ പാറോ നഗരം
Phunakha യിൽ നിന്ന് ഡോച്ചു ലാ പാസ്സ് വഴി തിരികെ പാറോയിലേക്ക്. രാത്രി ഏറെ വൈകിയ പാറോ നഗരം കാണാൻ ദീപാവലി നാളുകളിലെ ഇന്ത്യൻ നഗരങ്ങൾ പോലെ ഉണ്ട്. Thimphu വിനെ പോലെ ഇല്ല എങ്കിലും ഏറെ കുറെ സജീവമായ എന്നാൽ വലിയ ബഹളങ്ങൾ ഇല്ലാത്ത നഗരം. പാറോ സോങ് കാണുവാൻ ടിക്കറ്റ് എടുക്കേണ്ടതില്ല. Phunakha സോങ് പോലെ തന്നെ നദി തീരത്താണ് പാറോ സോങ്ങും സ്ഥിതി ചെയ്യുന്നത്. അധികം ടൂറിസ്റ്റുകൾ ഇല്ലാത്തതിനാൽ ഏറെ നേരം ഇവിടെ ചെലവഴിക്കാൻ കഴിഞ്ഞു. ഇതിനു മുന്നിൽ ഉള്ള Sovenier കടയിൽ നിന്നു വാടകയ്ക്ക് ഭൂട്ടാൻ വസ്ത്രങ്ങൾ ലഭിക്കുന്നു. Paro Dozang ന്റെ ചുറ്റുവട്ടതായി ഫോട്ടോ എടുത്തതിനു ശേഷം വസ്ത്രങ്ങൾ തിരികെ നൽകിയാൽ മതി. ക്ഷേത്രവും നാലങ്കണവും തന്നെയാണ് പാറോ സോങ്ങിലും നമ്മുക്ക് എത്തിച്ചേരുവാൻ കഴിയുന്ന ഇടങ്ങൾ. ബാക്കി ഒക്കെ രഹസ്യങ്ങളുടെ ഒരു കലവറ പോലെ തോന്നിപ്പിക്കുന്നു
∙ ടൈഗർ നെസ്റ്റ് മോൺസ്റ്ററി
ഭൂട്ടനെക്കുറിച്ചു ഏറിയ പങ്കും അറിയില്ലായിരുന്നു. എന്നാൽ വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം ആണ് Tiger nest monastery യിലേക്ക് ഉള്ള യാത്ര. സമുദ്ര നിരപ്പിൽ നിന്ന് 3120 മീറ്റർ ഉയരത്തിലാണ് ഈ ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നത്. 6 കിലോ മീറ്റർ യാത്ര മാത്രം ആണ് മല മുകളിലേക്കു എങ്കിലും 518 മീ കുത്തനെ കയറി ഇവിടെ എത്തുവാൻ സാധിക്കുന്നത്. ഏകദേശം 6 മണിക്കു തുടങ്ങിയ യാത്ര 1 1/2 മണിക്കൂർ ശേഷം പാതി വഴിയിൽ എത്തിയപ്പോൾ, അവിടെ അതിമനോഹരമായ ഒരു കോഫീ ഷോപ്പ്. ഒരു ഹൈക്കിന് ഇടയ്ക്കു ഒരിക്കലും മലമുകളിലേക്ക് നോക്കരുത് എന്നാണ് കേട്ടിരിക്കുന്നത്. എന്നാൽ ടൈഗർ നെസ്റ്റിലേക്കുള്ള ഓരോ നോട്ടവും ആവേശജനകമായിരുന്നു. കാപ്പികുടി കഴിഞ്ഞു വീണ്ടും യാത്ര തിരിച്ചു.
അത്താഴത്തിനുള്ള കൂൺ ശേഖരണത്തിലായിരുന്നു ഗൈഡ് അപ്പോൾ. ഇടയ്ക്കു ഇടയ്ക്കു ഉള്ള ശുചിമുറികൾ കൗതുകം ഉണർത്തി. നടക്കുവാൻ ആകാത്തവർക്കായി കുതിരകൾ ഉണ്ട്. ഒരു മല കയറി, അത് ഇറങ്ങി ചെല്ലുവാൻ പടിക്കെട്ടുകൾ ഉണ്ടാക്കിയിരുന്നു. ഇത് ഇറങ്ങി ചെല്ലുന്നത് ഒരു ചെറിയ വെള്ളച്ചാത്തത്തിലേക്കാണ്. മേഘങ്ങളിൽ നിന്നും നേരിട്ട് ഒഴുകി വരുന്ന അത്ര ഉയർച്ചയിൽ. പാലം കടന്നു വീണ്ടും പടികൾ കയറി ചെല്ലുമ്പോൾ മൊണസ്റ്ററിയിലേക്ക് എത്തും. യാത്ര ഇവിടെ വരെ എങ്കിൽ ടിക്കറ്റ് എടുക്കേണ്ട ആവശ്യം ഇല്ല.
കൈകളും കാലുകളും മൂടുന്ന വസ്ത്രങ്ങൾ അണിഞ്ഞു വേണം ബുദ്ധ വിഹാരങ്ങൾ സന്ദർശിക്കാൻ. തല മൂടാതെ ഇരിക്കുകയും വേണം. മോൺസ്റ്ററിയിലേക്ക് ഉള്ളിൽ 7 ക്ഷേത്രങ്ങൾ. പദ്മസംഭവയാണ് (Padmasambhava) ഭൂട്ടനിലേക്ക് വജ്രായന ബുദ്ധിസം കൊണ്ടു വരുന്നത്. ഇദ്ദേഹം ഒരു കടുവയുടെ മുകളിൽ കയറി ഇവിടെ എത്തി എന്നതാണ് വിശ്വാസം. അദ്ദേഹവും ശിഷ്യന്മാരും ഈ ഗുഹകളിൽ ധ്യാനത്തിനായി ഇരിക്കുന്നു എന്നും പറയപ്പെടുന്നു. വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ഗുഹയ്ക്കു ഉള്ളിൽ അദേഹത്തിന്റെ ഒരു വിഗ്രഹം സൂക്ഷിച്ചിരിക്കുന്നു. ഈ മലമുകളിൽ ഇത്ര അധികം മനോഹരമായ ഒരു വിവരവും ഭീമകാരൻ ആയ വിഗ്രഹങ്ങളും എങ്ങനെ നിർമിച്ചു എന്നത് ഒരു അദ്ഭുതമാണ്. ടൈഗർ നെസ്റ്റ് മോൺസ്റ്ററിയും പ്രകൃതിയും അദ്ഭുതങ്ങൾ കാണിക്കാൻ മത്സരിക്കുന്ന ഒരു കാഴ്ചയാണിവിടെ.
വൈകുന്നേരം 6 മണിയോടെ തിരിച്ചു ഹോട്ടൽ മുറിയിൽ എത്തി. അടുത്ത ദിവസം തിരികെ Phunstoling ലേക്ക്. അവിടെ നിന്നും ഇന്ത്യയിലേക്കും. ഇന്ത്യയിലേക്കുള്ള വാതിലിലൂടെ പുറത്തു കടന്നതും ഇതുവരെ ഉണ്ടായിരുന്നത് ഒരു മായിക ലോകത്തായിരുന്നു എന്നു തോന്നി. ഭൂട്ടാനിലെ ആകാശം പോലും മറ്റൊന്നായിരുന്നു.