‘ഇനി എന്നെ ഉപദ്രവിക്കരുതെന്ന് എന്റെ ‘കടുവ’ ചേട്ടൻ വിരട്ടിയിട്ടുണ്ട്’; രസകരമായ വിഡിയോയുമായി അഖിൽ മാരാർ
തായ്‌ലൻഡിലെ പട്ടായ യാത്രയിലാണ് അഖിൽ മാരാരും ഭാര്യ ലക്ഷ്മിയും. പട്ടായ യാത്രയിൽ സഞ്ചാരികളുടെ ഇഷ്ട സ്ഥലമായ ടൈഗർ പാർക്കിൽ നിന്നുള്ള രസകരമായ വിഡിയോ അഖിൽ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. ‘‘സിംഹിണി ആണെന്നു പറഞ്ഞു എന്നെ മാന്തി പറിക്കുമ്പോൾ ഉള്ള നിന്റെ ധൈര്യം ഒക്കെ എവിടെ പോയി...’’ ‘‘ഇനി എന്നെ ഉപദ്രവിക്കരുതെന്നു
തായ്‌ലൻഡിലെ പട്ടായ യാത്രയിലാണ് അഖിൽ മാരാരും ഭാര്യ ലക്ഷ്മിയും. പട്ടായ യാത്രയിൽ സഞ്ചാരികളുടെ ഇഷ്ട സ്ഥലമായ ടൈഗർ പാർക്കിൽ നിന്നുള്ള രസകരമായ വിഡിയോ അഖിൽ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. ‘‘സിംഹിണി ആണെന്നു പറഞ്ഞു എന്നെ മാന്തി പറിക്കുമ്പോൾ ഉള്ള നിന്റെ ധൈര്യം ഒക്കെ എവിടെ പോയി...’’ ‘‘ഇനി എന്നെ ഉപദ്രവിക്കരുതെന്നു
തായ്‌ലൻഡിലെ പട്ടായ യാത്രയിലാണ് അഖിൽ മാരാരും ഭാര്യ ലക്ഷ്മിയും. പട്ടായ യാത്രയിൽ സഞ്ചാരികളുടെ ഇഷ്ട സ്ഥലമായ ടൈഗർ പാർക്കിൽ നിന്നുള്ള രസകരമായ വിഡിയോ അഖിൽ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. ‘‘സിംഹിണി ആണെന്നു പറഞ്ഞു എന്നെ മാന്തി പറിക്കുമ്പോൾ ഉള്ള നിന്റെ ധൈര്യം ഒക്കെ എവിടെ പോയി...’’ ‘‘ഇനി എന്നെ ഉപദ്രവിക്കരുതെന്നു
തായ്‌ലൻഡിലെ പട്ടായ യാത്രയിലാണ് അഖിൽ മാരാരും ഭാര്യ ലക്ഷ്മിയും. പട്ടായ യാത്രയിൽ സഞ്ചാരികളുടെ ഇഷ്ട സ്ഥലമായ ടൈഗർ പാർക്കിൽ നിന്നുള്ള രസകരമായ വിഡിയോ അഖിൽ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. ‘‘സിംഹിണി ആണെന്നു പറഞ്ഞു എന്നെ മാന്തി പറിക്കുമ്പോൾ ഉള്ള നിന്റെ ധൈര്യം ഒക്കെ എവിടെ പോയി...’’
‘‘ഇനി എന്നെ ഉപദ്രവിക്കരുതെന്നു എന്റെ കടുവ ചേട്ടൻ
ഒന്ന് വിരട്ടി വിട്ടിട്ടുണ്ട്... 😂’’ എന്നുമാണ് കടുവയ്ക്കൊപ്പമുള്ള നിമിഷങ്ങളെക്കുറിച്ച് അഖിൽ കുറിച്ചത്.
പട്ടായ, എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളുടെ പറുദീസയാണിത്. സുന്ദര തീരങ്ങളും മനോഹര കാഴ്ചകളും ഒരുക്കി സന്ദർശകരെ കാത്തിരിക്കുന്ന ഈ നഗരം തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ നിന്നും 150 കിലോമീറ്റർ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. ആട്ടവും പാട്ടുമായി ഉണർന്നിരിക്കുന്ന നഗരത്തിനു രാത്രികളും പകലുകൾ പോലെ വെളിച്ചം നിറഞ്ഞ മുഖമാണ്. വാക്കിങ് സ്ട്രീറ്റിലൂടെ പല നിറങ്ങളിലുള്ള പ്രകാശത്തിലൂടെ ആഘോഷപൂർവം നടക്കുമ്പോൾ തെരുവുകളുടെ ഇരുവശങ്ങളിലുമുള്ള ബാറുകളും ഭക്ഷണശാലകളും ക്ലബ്ബുകളുമൊക്കെ ഉറക്കത്തെ പാടെ അവഗണിക്കാനുള്ള പ്രേരണകളാകും. ഭക്ഷണത്തിലുമുണ്ട് ഇവിടെ ഏറെ വ്യത്യസ്തത. പാമ്പും തേളും പാറ്റയുമൊക്കെ ചിപ്സുകൾ പോലെ വറുത്തു കോരി വച്ചിരിക്കും. ആവശ്യക്കാർക്ക് അവ വാങ്ങി കൊറിച്ചു കൊണ്ട് കാഴ്ചകൾ ആസ്വദിച്ചു നടക്കാം.
പട്ടായയിലെ പണിതീരാത്ത ഒരു മ്യൂസിയമാണ് ദി സാങ്ച്വറി ഓഫ് ട്രൂത്. ആദ്യ നോട്ടത്തിൽ ഒരു ക്ഷേത്രത്തിനോട് സമാനമാണിത്. പൂർണമായും തടിയിൽ നിർമിച്ചതെന്ന സവിശേഷതയുമുണ്ട്. ഈ മ്യൂസിയത്തിൽ കാണുവാൻ കഴിയുന്ന ശില്പങ്ങളും രൂപങ്ങളുമെല്ലാം മരത്തിൽ തന്നെ നിർമിച്ചതാണ്. 1981 ലാണിതിന്റെ നിർമാണമാരംഭിച്ചത്. ഇതുവരെയും പണി പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും സന്ദർശകർക്ക് ഇവിടെ പ്രവേശനാനുമതിയുണ്ട്. പതിമൂന്നു ഹെക്ടറിൽ അതിവിശാലമായി വ്യാപിച്ചിരിക്കുന്ന ഈ നിർമിതിയുടെ ഏറ്റവും ഉയരമാർന്ന അഗ്രത്തിന്റെ നീളം 105 മീറ്ററാണ്. തായ് വാസ്തുവിദ്യയുടെ മനോഹരമായ സമ്മേളനം ഈ നിർമിതിയിൽ കാണുവാൻ കഴിയും. ഹൈന്ദവ വിശ്വാസങ്ങളിലൂന്നിയിരിക്കുന്നത് കൊണ്ടുതന്നെ ബ്രഹ്‌മാവിന്റേയും ഗണപതിയുടെയും ശില്പങ്ങളും ഇവിടെയുണ്ട്. മാതാ, പിതാ, ഗുരു, രാജാവ് എന്നിങ്ങനെ വിശ്വാസത്തിലൂന്നിയാണ് നാല് മുഖങ്ങൾ. തെക്കുഭാഗം സൂര്യൻ, ചന്ദ്രൻ, മറ്റു ഗ്രഹങ്ങൾ എന്നീ വിഷയങ്ങൾക്കാണ് പ്രാമുഖ്യം. പടിഞ്ഞാറ് ഭാഗം ഭൂമി, കാറ്റ്, അഗ്നി, ജലം എന്നിവയ്ക്കും നൽകിയിരിക്കുന്നു. ഹൈന്ദവ - ബുദ്ധ വിശ്വാസങ്ങളുടെ നേർക്കാഴ്ചയാണ് ഈ മ്യൂസിയം. ഇവിടെയെത്തുന്ന സന്ദർശകർക്ക് ധാരാളം വിനോദോപാധികളുമുണ്ട്. ബോട്ട് യാത്ര, ആന സവാരി, കുതിര സവാരി, സ്പീഡ് ബോട്ട് റൈഡ് തുടങ്ങി നിരവധിയവയും ആസ്വദിക്കാവുന്നതാണ്.
പട്ടായ നഗരത്തിനു മധ്യത്തിലായാണ് ഫ്‌ളോട്ടിങ് മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. വെള്ളത്തിനുമുകളിൽ ഒഴുകുന്ന വീടുകൾ പോലെയുള്ള സ്ഥലങ്ങൾ കച്ചവട കേന്ദ്രങ്ങളാണ്. ബാങ്കോക്കിലെ പൗരാണിക പ്രാധാന്യമുള്ള സവിശേഷ വസ്തുക്കൾ മുതൽ ചൈനീസ് സാധനങ്ങൾ വരെ ഒഴുകുന്ന ഈ മാർക്കറ്റുകളിൽ നിന്നും വാങ്ങാവുന്നതാണ്. ഒരു കടയിൽ നിന്നും അടുത്ത കടയിലേക്കുള്ള യാത്രയും വള്ളത്തിൽ തുഴഞ്ഞുകൊണ്ടാണെന്നതാണ് ഏറെ രസകരമായ വസ്തുത. ഗ്രാമങ്ങളിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കളും വള്ളങ്ങളിൽ വിൽപനക്കായുണ്ടാകും. കൗതുകരമായ ഈ കാഴ്ചകൾ കാണാൻ ധാരാളം സന്ദർശകരാണ് ഇവിടം സന്ദർശിക്കുന്നത്.
പതിനഞ്ചു കിലോമീറ്ററോളം നീണ്ടു കിടക്കുന്നതാണ് പട്ടായയിലെ ബീച്ചുകൾ. പട്ടായ നഗരത്തിൽ നിന്നും 45 മിനിറ്റ് യാത്ര ചെയ്താൽ കോറൽ ദ്വീപിലെത്താം. ഇവിടെയെത്തുന്ന സന്ദർശകരെ ഏറ്റവും ആകർഷിക്കുക പാരാഗ്ലൈഡിങ് ആണ്. ആകാശത്തിന്റെ അനന്ത വിഹായസിലേക്കു ഉയർന്നു പൊങ്ങി താഴെയെത്തുന്ന സുന്ദര നിമിഷങ്ങൾ ഇവിടെയെത്തിയാൽ ആസ്വദിക്കാം. വൃത്തിയിലും സൗന്ദര്യത്തിലും ഏറെ മുമ്പിലാണ് ഈ ബീച്ചുകൾ. അതുകൊണ്ടു തന്നെ എത്ര സമയം ഇവിടെ ചെലവഴിച്ചാലും മടുക്കുകയില്ല. കടൽത്തീരത്ത് പല തരത്തിലുള്ള വിനോദങ്ങളുമുണ്ട്.
∙ വാട്ട് യന്‍സാങ്വരാരാം
ആഘോഷങ്ങള്‍ക്കും ബഹളങ്ങള്‍ക്കും പിടികൊടുക്കാത്ത മറ്റൊരു മുഖം കൂടിയുണ്ട് പട്ടായയ്ക്ക്. ശാന്തമായി അവധിക്കാലം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് പോകാന്‍ പറ്റുന്ന, അത്തരത്തിലുള്ള ഒരിടമാണ് വാട്ട് യന്‍സാങ്വരാരാം. പട്ടായയില്‍ നിന്നും ഇരുപതു കിലോമീറ്റര്‍ ദൂരെയുള്ള ഈ ബുദ്ധക്ഷേത്രത്തിലെത്താന്‍ നഗരമധ്യത്തില്‍ നിന്നും വെറും മുപ്പതു മിനിറ്റ് യാത്ര ചെയ്താല്‍ മതി. ഏകദേശം 145 ഏക്കറില്‍ പരന്നുകിടക്കുന്ന ഒരു ക്ഷേത്രസമുച്ചയമാണ് വാട്ട് യന്‍സാങ്വരാരാം. പ്രാദേശികമായി 'വാട്ട് യാന്‍' എന്നാണ് ഇത് അറിയപ്പെടുന്നത്. സുന്ദരമായ പൂന്തോട്ടങ്ങളും തടാകങ്ങളും പഗോഡകൾ ഉൾപ്പെടെ, മനോഹരമായ വാസ്തുശൈലിയില്‍ നിര്‍മിച്ച അനേകം കെട്ടിടങ്ങളും ഏഴോളം പവലിയനുകളും ഇതിനു ചുറ്റുമായി കാണാം. ഇന്ത്യ, സ്വിറ്റ്സർലൻഡ്, ചൈന, ജപ്പാൻ, ലന്ന തായ് എന്നിവിടങ്ങളിലെ വാസ്തുവിദ്യയുടെ സ്വാധീനം ഈ കെട്ടിടങ്ങളുടെ നിർമാണരീതിയിലുണ്ട്. 1976-ല്‍, പരമോന്നത പാത്രിയർക്കീസ് സോംദേജ് ഫ്രാ യനസാങ്‌വോണ്‍ തായ് സന്യാസസഭയുടെ പരമോന്നതനേതാവായിരുന്ന സമയത്താണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ബുദ്ധന്‍റെയും അദ്ദേഹത്തിന്‍റെ ശിഷ്യന്മാരുടേതാണെന്ന് പറയപ്പെടുന്ന അനേകം അമൂല്യമായ ബുദ്ധമതാവശിഷ്ടങ്ങളും ബുദ്ധന്‍റെ കാൽപ്പാടുകളുടെ ഒരു പകർപ്പുമെല്ലാം ക്ഷേത്രത്തിനുള്ളിലുണ്ട്. ഇതിനു മുകളില്‍ നിന്നും നോക്കിയാല്‍ കാണുന്ന നഗരകാഴ്ചകള്‍ അതിമനോഹരമാണ്.
∙ നൊങ് നൂച്ച് ട്രോപിക്കൽ ഉദ്യാനം
പട്ടായയിലെ മറ്റൊരു കാഴ്ചയാണ്. തടാകങ്ങളും ഓർക്കിഡ് നഴ്സറിയും വെള്ളച്ചാട്ടങ്ങളും മനോഹരമായ പൂന്തോട്ടവുമൊക്കെയായി ഏറെ സുന്ദരമാണ് ഈ ഉദ്യാനം. നൃത്തങ്ങളും വാൾ പയറ്റും തായ് ബോക്സിങ്ങും എലിഫന്റ് ഷോയുമടക്കം പല തരത്തിലുള്ള വിനോദ പരിപാടികൾ ഇവിടെ അരങ്ങേറാറുണ്ട്. ചെറിയൊരു തുക ഫീസായി നൽകിയാണ് പ്രവേശനം. കാലത്ത് എട്ടുമണി മുതൽ വൈകുന്നേരം 6 വരെയാണ് അതിഥികൾക്ക് പ്രവേശനം.
∙ ഖാവോ ഖോവ് മൃഗശാല
തായ്‌ലൻഡിലെ ആദ്യത്തെ മൃഗശാലയാണ് ഖാവോ ഖോവ് മൃഗശാല. പക്ഷികളും മൃഗങ്ങളും ഉൾപ്പെടെ ഏകദേശം എണ്ണായിരത്തോളം ജീവി വർഗങ്ങളെ ഇവിടെ കാണുവാൻ കഴിയും. മലേഷ്യൻ ടാപിർ, ജിറാഫുകൾ, ആനകൾ തുടങ്ങിയവയാണ് ഇതിലേറെയും. കുട്ടികൾക്കും മുതിർന്നവർക്കുമായി ആനസവാരിയും ട്രെക്കിങ്ങുമുണ്ട്.
∙ ബുദ്ധ പർവ്വതം
പട്ടായയിൽ നിന്നും ഇരുപതു മിനിറ്റു മാത്രം ദൂരമുള്ള ഒരു വിസ്മയമാണ് ഖാവോ ചീ ചാൻ. 130 മീറ്റർ ഉയരത്തിലാണ് ഈ മലനിരകൾ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ ചിത്രം ഈ മലയിൽ കാണുവാൻ കഴിയുന്നതു കൊണ്ടുതന്നെ ബുദ്ധ പർവ്വതം എന്നൊരു പേര് കൂടിയുണ്ടിതിന്.