ലോകത്തിൽ ഏറ്റവും കൂടുതല്‍ ആളുകള്‍ ക്യാമറയില്‍ പകര്‍ത്തിയ ചിത്രം; യാത്രാ വിശേഷങ്ങളുമായി നവ്യ നായർ

ന്യൂസിലന്‍ഡില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നുമുള്ള യാത്രാചിത്രങ്ങളും വിഡിയോകളും പങ്കുവച്ച് നടി നവ്യ നായര്‍. ന്യൂസിലന്‍ഡിലെ ഹൈക്കിങ്ങും ഓസ്ട്രേലിയയിലെ റസ്റ്ററന്റിൽ നിന്നുള്ള ചിത്രങ്ങളുമെല്ലാം ഈ കൂട്ടത്തിലുണ്ട്. വില്ലോ മരവും പുരാതനമായ ഒമരാമ ക്ലേ ക്ലിഫ്സും ടെകാപോ തടാകക്കരയിലുള്ള ഗുഡ് ഷെപ്പേഡ്
ന്യൂസിലന്‍ഡില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നുമുള്ള യാത്രാചിത്രങ്ങളും വിഡിയോകളും പങ്കുവച്ച് നടി നവ്യ നായര്‍. ന്യൂസിലന്‍ഡിലെ ഹൈക്കിങ്ങും ഓസ്ട്രേലിയയിലെ റസ്റ്ററന്റിൽ നിന്നുള്ള ചിത്രങ്ങളുമെല്ലാം ഈ കൂട്ടത്തിലുണ്ട്. വില്ലോ മരവും പുരാതനമായ ഒമരാമ ക്ലേ ക്ലിഫ്സും ടെകാപോ തടാകക്കരയിലുള്ള ഗുഡ് ഷെപ്പേഡ്
ന്യൂസിലന്‍ഡില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നുമുള്ള യാത്രാചിത്രങ്ങളും വിഡിയോകളും പങ്കുവച്ച് നടി നവ്യ നായര്‍. ന്യൂസിലന്‍ഡിലെ ഹൈക്കിങ്ങും ഓസ്ട്രേലിയയിലെ റസ്റ്ററന്റിൽ നിന്നുള്ള ചിത്രങ്ങളുമെല്ലാം ഈ കൂട്ടത്തിലുണ്ട്. വില്ലോ മരവും പുരാതനമായ ഒമരാമ ക്ലേ ക്ലിഫ്സും ടെകാപോ തടാകക്കരയിലുള്ള ഗുഡ് ഷെപ്പേഡ്
ന്യൂസിലന്‍ഡില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നുമുള്ള യാത്രാചിത്രങ്ങളും വിഡിയോകളും പങ്കുവച്ച് നടി നവ്യ നായര്‍. ന്യൂസിലന്‍ഡിലെ ഹൈക്കിങ്ങും ഓസ്ട്രേലിയയിലെ റസ്റ്ററന്റിൽ നിന്നുള്ള ചിത്രങ്ങളുമെല്ലാം ഈ കൂട്ടത്തിലുണ്ട്. വില്ലോ മരവും പുരാതനമായ ഒമരാമ ക്ലേ ക്ലിഫ്സും ടെകാപോ തടാകക്കരയിലുള്ള ഗുഡ് ഷെപ്പേഡ് ചര്‍ച്ചും ലോകത്തിലെ ഏറ്റവും മികച്ച യാത്രാ കേന്ദ്രങ്ങളില്‍ ഒന്നായ മിൽഫോർഡ് സൗണ്ടുമെല്ലാം നവ്യയുടെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങളില്‍ കാണാം. ഇവ കൂടാതെ, വേറെയും വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതിന്‍റെ വിശേഷങ്ങളും നവ്യ പങ്കുവച്ചിട്ടുണ്ട്.

∙ തടാക മുകളിലെ ഒറ്റമരം
ന്യൂസിലന്‍ഡിലെ ഒട്ടാഗോ മേഖലയിൽ ദക്ഷിണ ആൽപ്സ് പർവ്വതനിരകളുടെ താഴെയായി സ്ഥിതിചെയ്യുന്ന തടാകമാണ് വനാക തടാകം. സമുദ്രനിരപ്പിൽ നിന്നും 300 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ തടാകം, ന്യൂസിലൻഡിലെ നാലാമത്തെ വലിയ തടാകമാണ്. തടാകക്കരയിലായി ഇതേപേരിൽ ഒരു ചെറുപട്ടണവുമുണ്ട്. ദക്ഷിണദ്വീപിലെ ഏറ്റവും വലിയ നദിയായ ക്ലൂത്ത നദി ഉദ്ഭവിക്കുന്നത് വനാക തടാകത്തിൽ നിന്നാണ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ടെ വാഹിപൗനമുവിന്റെ ഭാഗമായ മൗണ്ട് ആസ്പയറിങ് നാഷണൽ പാർക്കിന്റെ താഴ്‌വരയിലാണ് ഈ തടാകം. ലോകത്തിലെ ഒരേയൊരു ആൽപൈൻ തത്ത ഇനമായ കിയയുടെ വാസസ്ഥലം എന്ന നിലയിലും ഇവിടം പ്രശസ്തമാണ്.
#ThatWanakaTree
വനാക തടാകത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണമാണ്, തടാകത്തിന്റെ തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന വില്ലോ മരം. ജലപ്പരപ്പിനു മുകളില്‍, ആകാശം പശ്ചാത്തലമാക്കി വരച്ച ഒരു ചിത്രം പോലെ എഴുന്നു നില്‍ക്കുന്ന ഈ മരം, സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്. ഇൻസ്റ്റഗ്രാമിൽ "#ThatWanakaTree" എന്ന ഹാഷ്‌ടാഗിൽ ഈ മരത്തിന്‍റെ ഒട്ടേറെ ചിത്രങ്ങള്‍ കാണാം. ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഈ മരം കാണാനും ചിത്രമെടുക്കാനുമായി എത്തുന്നത്. വെള്ളത്തിനു മുകളില്‍ ഒറ്റയ്ക്ക് വളരുന്ന വൃക്ഷത്തെ പ്രത്യാശയുടെ പ്രതീകമായാണ് പലരും കണക്കാക്കുന്നത്. "ന്യൂസിലാൻഡിലെ ഏറ്റവും പ്രശസ്തമായ വൃക്ഷം" എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ മരം, ലോകത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ക്യാമറയില്‍ പകര്‍ത്തിയ വൃക്ഷങ്ങളില്‍ ഒന്നാണ്. 2014 ലെ ന്യൂസിലൻഡ് ജിയോഗ്രാഫിക് ഫോട്ടോ ഓഫ് ദ ഇയർ അവാർഡ് ലഭിച്ചത്, ഈ മരത്തിന്‍റെ ഡെന്നിസ് റാഡർമാക്കര്‍ എന്ന ഫൊട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രത്തിനായിരുന്നു. എന്നാല്‍ വിനോദസഞ്ചാരികളുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിന്‍റെ ഫലമായി, 2020 ല്‍ മരത്തിന്‍റെ ഒരു ഭാഗം വെട്ടിമാറ്റപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ എത്രകാലം കൂടി ഈ മരം നിലനില്‍ക്കുമെന്ന് പറയാനാവില്ല.
∙ ടാസ്മാൻ പർവ്വതത്തിലെ ഹൈക്കിങ്!
ന്യൂസിലൻഡിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പർവ്വതമാണ് മൗണ്ട് ടാസ്മാൻ. സൗത്ത് ഐലൻഡിലെ തെക്കൻ ആൽപ്‌സ് പർവ്വതനിരയില്‍, ന്യൂസിലാൻഡിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ അറോകിക്ക് നാല് കിലോമീറ്റർ വടക്കായാണ് ഇതു സ്ഥിതിചെയ്യുന്നത്. വെസ്റ്റ്‌ലാൻഡ് തായ് പൂട്ടിനി നാഷണൽ പാർക്ക്, മൗണ്ട് ആസ്പയറിങ് നാഷണൽ പാർക്ക്, ഫിയോർഡ്‌ലാൻഡ് നാഷണൽ പാർക്ക് എന്നിവയ്‌ക്കൊപ്പം യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളിൽ ഒന്നാണിത്.
ന്യൂസിലാൻഡിലെ ഏറ്റവും നീളമേറിയ ഹിമാനിയാണ് ടാസ്മാൻ ഗ്ലേസിയർ. ഇതിന് 23.5 കിലോമീറ്റർ നീളമുണ്ട്. പൂർണമായും അറോക്കി ദേശീയ ഉദ്യാനത്തിന്റെ അതിർത്തിക്കുള്ളിലാണ് ഈ ഹിമാനി സ്ഥിതിചെയ്യുന്നത്. 1970- കളുടെ തുടക്കം മുതൽ ഹിമാനിയുടെ മുകള്‍ഭാഗത്ത് സഞ്ചാരികള്‍ക്കായി ഹെലി സ്കീയിങ് ടൂറുകൾ സംഘടിപ്പിച്ചുവരുന്നു. ഇതിന്‍റെ പോഷകനദിയായ ബോൾ ഗ്ലേസിയർ സ്കീയിങ്ങിനും പ്രശസ്തമായിരുന്നു, 1930 കളിൽ അവിടെ ദേശീയ ചാമ്പ്യൻഷിപ്പുകൾ നടന്നു.
എന്നാല്‍, കാലാവസ്ഥാമാറ്റം കാരണം, ഇവിടെ മഞ്ഞ് കുറഞ്ഞതോടെ, വിനോദസഞ്ചാരം നിയന്ത്രിക്കുകയുണ്ടായി. ഹെലി സ്കീയിങ് സീസൺ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി പരിമിതപ്പെടുത്തി. തടാകത്തിൽ പൊങ്ങിക്കിടക്കുന്ന മഞ്ഞുമലകൾക്കിടയിലുള്ള ബോട്ട് ടൂറുകളും വളരെ ജനപ്രിയമാണ്. ടാസ്മാൻ ഹിമാനിയിലൂടെയുള്ള ഹൈക്കിങ്, ന്യൂസിലൻഡിലെ ഏറ്റവും മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ കാണാനുള്ള അവസരം നല്‍കുന്നു. ഓരോ ആളുകളുടെയും ഫിറ്റ്നസ് ലെവല്‍ അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന വ്യത്യസ്ത ഹൈക്കിങ് റൂട്ടുകള്‍ ഇവിടെയുണ്ട്.
അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ടാസ്മാന്‍ ഗ്ലേസിയർ വ്യൂ വാക്ക് വളരെ എളുപ്പമുള്ള യാത്രയാണ്. ഏകദേശം മുക്കാല്‍ മണിക്കൂര്‍ നീളുന്ന ബ്ലൂ ലേക്സ് ആന്‍ഡ് ടാസ്മാന്‍ ഗ്ലേസിയർ വാക്ക് ടൂറില്‍, ടാസ്മാൻ ഹിമാനിയുടെയും സതേൺ ആൽപ്സിന്‍റെയും മൗണ്ട് കുക്കിന്റെയും വിശാലമായ കാഴ്ചകൾ കണ്ട് തിരിച്ചുപോരാം. കൂടുതൽ പരിചയസമ്പന്നരായ ഹൈക്കർമാർക്ക്, അല്‍പ്പം കൂടി കഠിനമായ ബോൾ ഹട്ട് റൂട്ട് തിരഞ്ഞെടുക്കാം. ടാസ്മാൻ വാലിയുടെ പഴയ മൊറൈൻ മതിലിലൂടെ കടന്നുപോകുന്ന ഈ പാതയിലൂടെയുള്ള ഹൈക്കിങ് പൂര്‍ത്തിയാക്കാന്‍ ഏകദേശം 6-8 മണിക്കൂർ എടുക്കും.